Uncategorized
വിസ കഴിഞ്ഞിട്ടും മടങ്ങാത്തവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനുള്ള കാലാവധി നീട്ടി യു.എ.ഇ
വിസാ കാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്ക് മടങ്ങാത്തവര്‍ക്ക് പിഴയില്ലാതെ രാജ്യംവിടാനുള്ള കാലാവധി നീട്ടിനല്‍കി യു.എ.ഇ. 2020 ഡിസംബര്‍ 31 വരെയാണ് ആനുകൂല്യം നീട്ടിനല്‍കിയത്. യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റേതാണ് തീരുമാനം.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ വിസ കാലാവധി കഴിഞ്ഞിട്ടും യു.എ.ഇയില്‍ നിന്ന് മടങ്ങാതെ നില്‍ക്കുന്ന ആളുകള്‍ രാജ്യംവിട്ടാല്‍ എല്ലാ പിഴകളും റദ്ദാക്കുമെന്നും പുതുതായി ഇറക്കിയ ഉത്തരവില്‍ പറയുന്നു.
കൊവിഡ് വ്യാപനം തുടങ്ങിയതോടെയാണ് യു.എ.ഇ സൗജന്യമായി വിസ കാലാവധി നീട്ടി നല്‍കിയത്. ആദ്യ ഘട്ടത്തില്‍ ഡിസംബര്‍ 31 വരെയാണ് ആദ്യം വിസ കാലാവധി നീട്ടി നല്‍കിയിരുന്നത്.
എന്നാല്‍, വിമാനങ്ങള്‍ സര്‍വീസ് തുടങ്ങിയതോടെ ഈ തീയതി ഒക്ടോബര്‍ 10 ആയി ചുരുക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും പഴയ തിയ്യതിയിലേക്ക് നീട്ടിയിരിക്കുകയാണ്.