Connect with us

കേരളം

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി അപകടം

Screenshot 2023 07 27 200949

കോട്ടയം പാമ്പാടി എട്ടാം മൈലിൽ ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ അഞ്ചു പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ ലോറി റോഡിനു മറുവശത്തുള്ള കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ നിന്നും മറ്റൊരു അപകട വാർത്ത കൂടി ഇന്ന് പുറത്തുവന്നിട്ടുണ്ട്. കുന്നിന് മുകളിൽ നിന്നും കാർ താഴേക്ക് വീണ് അപകടം. കുന്നിന് മുകളിൽ നിന്ന് ഇറങ്ങുമ്പോൾ നിയന്ത്രണം വിട്ട് കാർ 50 അടി താഴ്ചയിൽ കടൽത്തീരത്തേക്ക് വീണാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന നാല് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ കുന്നിൻ മുകളിൽ നിന്നും നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുമ്പോൾ പാറകളിൽ തട്ടി കറങ്ങിയാണ് കടൽത്തീരത്ത് വീണത്. കാറിൽ ഉണ്ടായിരുന്നവർ തമിഴ്നാട് സ്വദേശികൾ എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

വർക്കല ആലിയിറക്കം ഭാഗത്താണ് അപകടം നടന്നത്. ഏകദേശം 50 അടിയോളം താഴ്ചയിലേക്കാണ് കാർ പതിച്ചത്. ഇന്ന് വൈകുന്നേരം 6.30 ആയിരുന്നു സംഭവം. കാറിലുണ്ടാരുന്ന നാല് പേരെ ഗുരുതര പരിക്കുകളോടെ ആദ്യം വ‍ർക്കലയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവരെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അതേ സമയം ബെംഗളുരു – മൈസുരു ദേശീയപാതയിൽ കാർ ഡിവൈഡറിൽ ഇടിച്ചു കയറി കോഴിക്കോട് സ്വദേശിനി മരിച്ചു. കോഴിക്കോട് ഒളവണ്ണ സ്വദേശി അബ്ദുൾ അസീസിന്‍റെ മകൾ ആദിലയാണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന ആദർശിനെ ബിഡദിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലർച്ചെ 3 മണിയോടെ, ചന്നപട്ടണയ്ക്ക് അടുത്തുള്ള രാം നഗറിലെ ദേശീയ പാതയിലാണ് അപകടമുണ്ടായത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version