കേരളം
സ്‌കൂളുകള്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് മുഖ്യമന്ത്രി. രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൂര്‍ണമായും നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാവില്ല. എങ്കിലും എല്ലാം അടച്ചിടാനാവില്ല എന്നാണ് സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചത്. അതുകൊണ്ടാണ് ചില ഇളവുകള്‍ നല്‍കിയത്. എന്നാല്‍ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുക്കാന്‍ ആയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു