ദേശീയം
ഗര്‍ഭച്ഛിദ്രത്തിനുള്ള ഉയര്‍ന്ന പ്രായപരിധി 24 ആഴ്ചയാക്കുന്ന നിയമഭേദഗതി രാജ്യസഭ പാസ്സാക്കി
ഗര്‍ഭച്ഛിദ്രം നടത്തുന്നതിനുള്ള സമയപരിധി 24 ആഴ്ചയായി ഉയര്‍ത്തിയ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി (ഭേദഗതി) ബില്‍ 2020 രാജ്യസഭ പാസാക്കി. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്റ്റ് 1971 ഭേദഗതി ചെയ്താണ് പുതിയ ബില്‍ കൊണ്ടുവന്നത്.
നിലവില്‍ 20 ആഴ്ചയാണ് ഗര്‍ഭച്ഛിദ്രത്തിനുള്ള ഉയര്‍ന്ന പരിധി. 20 ആഴ്ചകള്‍ക്കപ്പുറം ഗര്‍ഭം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് നിലവില്‍ അതിസങ്കീര്‍ണമായ നിയമനടപടികളിലൂടെ മുന്നോട്ട് പോകേണ്ടിയിരുന്നു.
ബലാല്‍സംഗത്തിന് ഇരയായവരെയും രോഗികളെയും പ്രായപൂര്‍ത്തിയാകാത്ത സ്ത്രീകളെയും അനാവശ്യ ഗര്‍ഭധാരണം നിയമപരമായി അവസാനിപ്പിക്കാന്‍ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ് ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്‌ട്. ഗര്‍ഭച്ഛിദ്രം നടത്തയ സ്ത്രീയുടെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്തരുതെന്നും നിയമം നിര്‍ദ്ദേശിക്കുന്നു.
അതേസമയം, ഭ്രൂണത്തിന് കാര്യമായ തകരാറുകള്‍ ഉള്ളതായി മെഡിക്കല്‍ ബോര്‍ഡ് നിര്‍ണ്ണയിക്കുന്ന സാഹചര്യങ്ങളില്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള ഉയര്‍ന്ന പരിധി തടസ്സമല്ല.