Connect with us

കേരളം

ചാലക്കുടി മുരിങ്ങൂര്‍ പാലത്തിനടിയില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു

Screenshot 2024 03 14 184004

ചാലക്കുടി മുരിങ്ങൂര്‍ പാലത്തിനടിയില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സമീപത്തെ പറമ്പില്‍ മരം വെട്ടാനെത്തിയവരാണ് അസ്ഥികൂടം കണ്ടത്. പുരുഷന്‍റേതെന്നാണ് പ്രാഥമിക നിഗമനം. മുരിങ്ങൂര്‍ മേലൂര്‍ റൂട്ടിലെ പാലത്തുഴിപ്പാലത്തിന്‍റെ കള്‍വര്‍ട്ടിനടിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കഴിഞ്ഞ കുറേ നാളുകളായി ഈ ഭാഗം കാടു കയറിക്കിടക്കുകയായിരുന്നു. നാട്ടുകാര്‍ മാലിന്യം തള്ളാന്‍ ഉപയോഗിക്കുന്ന സ്ഥലം. മുന്നാഴ്ച മുമ്പാണ് തൊട്ടടുത്ത പറമ്പിലെ കാടു വെട്ടിത്തെളിച്ചത്. ഇന്ന് പറമ്പിലെ മരം മുറിക്കുന്നതിന് തൊഴിലാളികളുമെത്തി.

മരം മുറിച്ചിട്ടത് നീക്കം ചെയ്യുന്നതിനെത്തിയപ്പോഴാണ് കള്‍വര്‍ട്ടിനടിയില്‍ അസ്ഥികൂടം കണ്ടെത്തിയത്. തുടര്‍ന്ന് തൊഴിലാളികളത് ജന പ്രതിനിധികളെ അറിയിച്ചു. പിന്നാലെ കൊരട്ടി പൊലീസ് സ്ഥലത്തെത്തി. അസ്ഥികൂടാവശിഷ്ടങ്ങളില്‍ തുണിയുടെ അംശവുമുണ്ടായിരുന്നു. അസ്ഥികൂടം പുരുഷന്‍റേതാണെന്നാണ് പ്രാഥമിക നിഗമനം. ഫോറന്‍സിക്, ഫിംഗര്‍ പ്രിന്‍റ് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ വിശദ പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. സമീപ പ്രദേശങ്ങളില്‍ നിന്നും അടുത്തിടെ കാണാതായവരെപ്പറ്റിയുള്ള വിവരങ്ങള്‍ പൊലീസ് തേടുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version