Connect with us

കേരളം

കലോത്സവത്തിലെ കോഴ ആരോപണ വിധേയനായ വിധികര്‍ത്താവ് ജീവനൊടുക്കി

Published

on

20240314 084009.jpg

കേരള സര്‍വകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തില്‍ ആരോപണ വിധേയനായ വിധികര്‍ത്താവ് ജീവനൊടുക്കി. ആരോപണ വിധേയനായ വിധികര്‍ത്താവ് പിഎന്‍ ഷാജിയെ കണ്ണൂരിലെ വീട്ടിലാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ കോഴ വിവാദം പുതിയ വഴിത്തിരിവിലെത്തി.

പൊലീസ് ഇന്ന് ചോദ്യം ചെയ്യാനിരിക്കെയാണ് ആരോപണ വിധേയനായ ഷാജിയുടെ മരണം. താന്‍ പണം വാങ്ങിയിട്ടില്ലെന്നും നിരപരാധിയാണെന്നും വ്യക്തമാക്കിക്കൊണ്ടുള്ള ഷാജിയുടെ ആത്മഹത്യാക്കുറിപ്പും പൊലീസിന് ലഭിച്ചു. കേസിലെ ഒന്നാം പ്രതിയാണ് പി എന്‍ ഷാജി.

ഷാജി അടക്കമുള്ളവരോട് ചോദ്യം ചെയ്യലിന് കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. കേസിലെ മറ്റ് പ്രതികളായ രണ്ട് നൃത്തപരിശീലകരും ഒരു സഹായിയും ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും.

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ അവസാനിച്ച മാര്‍ഗംകളി മത്സരത്തിലെ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് കോഴ ആരോപണം ഉയര്‍ന്നത്. വിധികര്‍ത്താവിന്റെ മരണത്തിന് എസ്എഫ്‌ഐ ആണ് ഉത്തരവാദി എന്നാരോപിച്ച് എബിവിപി രംഗത്തെത്തിയിട്ടുണ്ട്. ഷാജിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. തുടര്‍ന്ന് പയ്യാമ്പലത്ത് സംസ്‌കരിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version