കേരളം
അറബിക്കടലിലെ ന്യൂന മര്‍ദ്ദം തീവ്ര വിഭാഗത്തിലേക്ക്; ചുഴലിക്കാറ്റായേക്കും
അറബിക്കടലിലെ ന്യൂന മര്‍ദ്ദം തീവ്ര വിഭാഗത്തിലേക്ക് മാറി. നാളെ വൈകിട്ടോടെ ചുഴലിക്കാറ്റാകാനുള്ള സാധ്യതയുള്ളതായും റിപ്പോര്‍ട്ട്.
‘നിസര്‍ഗ’ എന്നായിരിക്കും ചുഴലിക്കാറ്റിന്റെ പേര്. കേരളത്തെ ഇത് കാര്യമായി ബാധിക്കാനുള്ള സാധ്യത ഇല്ല. വടക്ക്- പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് ജൂണ്‍ 3 ന് വൈകിട്ടോടെ ഗുജറാത്ത് തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം കാരണം കേരളത്തില്‍ പെയ്യുന്ന മഴയുടെ അളവില്‍ കുറവുണ്ടായേക്കാമെന്നാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
കേരളത്തില്‍ ഇന്ന് ശക്തമായി മഴപെയ്യാന്‍ സാധ്യയുണ്ട്.