Connect with us

കേരളം

ശിശുക്ഷേമ സമിതിയുടെ ബാലികാമന്ദിരത്തിൽ ഗൃഹപ്രവേശനം നടന്നു

Screenshot 2023 08 04 151618

ഉത്സവാന്തരീക്ഷത്തിൽ തലസ്ഥാനത്തെ ശിശുക്ഷേമ സമിതിക്ക് അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷൻ നിർമിച്ച് നൽകിയ ബഹുനിലമന്ദിരമായ വീട് ബാലിക മന്ദിരത്തിലെ ​ഗൃഹപ്രവേശനം നടന്നു. ഉച്ചക്ക് 12 ന് ബാലിക മന്ദിരത്തിലെ താമസക്കാരായ വൈഷ്ണവി, ബബിത, മിന്നു, നേഹ, ശ്രീക്കുട്ടി, അൻവിത, അദവിക,വൈഷ്ണവി, അഭികാമി, ധ്വനി, ഫേബ എന്നീ കുട്ടികൾ ജനറൽ സെക്രട്ടറി ജി.എൽ അരുൺ​ഗോപിയുടേയും, അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷൻ പ്രതിനിധി സനീർ പി.എ തുടങ്ങി മറ്റ് വിശിഷ്ട വ്യക്തികളുടേയും കൈപിടിച്ച് പുതിയ വീട്ടിലേക്ക് പ്രവേശിച്ചു.

തുടർന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺ ​ഗോപി, അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷൻ പ്രതിനിധി സനീർ പി.എ, മാധവി ചന്ദ്രൻ, വൈസ് പ്രസിഡന്റ് പി. സുമേശൻ, ജോയിന്റ് സെക്രട്ടറി മീര ദർശക് , ട്രഷറർ കെ ജയപാലൻ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഒ. എം. ബാലകൃഷ്ണൻ, ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ ഷാനിഗ ബീ​ഗം, എന്നിവർ നിലവിളക്ക് കൊളുത്തി. തുടർന്ന് 1990 ൽ ശിശുക്ഷേമ സമിതിയിൽ നിന്നു ദത്തുപോയ പ്രശസ്ത നർത്തകി മാധവി ചന്ദ്രൻ പുതിയ വീടിന് പാല് കാച്ചലിന് നേതൃത്വം നൽകി. പത നുരഞ്ഞപ്പോൾ സമിതിയിലെ കുരുന്നുകളും പാലിലേക്ക് അരി തൂകി പങ്കാളികളായി. തുടർന്ന് നടുത്തളത്തിൽ കെട്ടിയ ഊഞ്ഞാലിൽ കുരുന്നുകൾ ആടി പുതിയ വീടിനെ ആഘോഷമാക്കി.

കഴിഞ്ഞ ജനുവരി 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ തിരുവനന്തപുരം ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ അനുവാദത്തോടെയാണ് കുട്ടികളെ മാറ്റിയത്. ആറിനും 18 നു ഇടയിൽ പ്രായമുള്ള 11 കുട്ടികളെയാണ് ആദ്യഘട്ടത്തിൽ ഇവിടേക്ക് താമസിപ്പിക്കുക. കൂടുതൽ കുട്ടികൾ വരുന്ന മുറക്ക് ഇവിടെ താമസം അനുവദിക്കും.

തൈയ്ക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്ത് അഞ്ച് നിലകളിലായി 4.5 കോടി രൂപയ്ക്ക് 18,000 ചതുരശ്ര അടിയിൽ സൗകര്യങ്ങൾ ഉള്ള മന്ദിരമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രത്യേക ഡോർമെറ്ററികൾ , രണ്ട് കൗൺസിലിംഗ് മുറികൾ, ആറ് ക്ലാസ് റൂമുകൾ, ലൈബ്രറികൾ, കമ്പ്യൂട്ടർ റൂമുകൾ, മെസ് ഹാൾ, അടുക്കള, ടോയിലേറ്റ് സൗകര്യം എന്നിവ ഈ ബഹുനില മന്ദിരത്തിൽ ഉണ്ട്.

Also Read:  തൃശൂരിൽ വിദ്യാർത്ഥികളെ കാണാതായി; എറണാകുളത്തുള്ളതായി സൂചന

സാമൂഹ്യക്ഷേമ പ്രവർത്തനം നടത്തുന്ന എൻ.ജി.ഒ ആണ് അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷൻ, ലുലു ഫിനാൻഷ്യൽ ഹോൾഡിങ് എം.ഡി അദീബ് അഹമ്മദിന്റേയും, ഭാ​ര്യയും, ട്വന്റി ഫോർടീൻ ഹോൾഡിഗ്സ് ഡയറക്ടറുമായ ഷഫീന യൂസഫ്അലിയുടേയും നേതൃത്വത്തിലാണ് അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്.

Also Read:  സുപ്രീം കോടതി വിധി: സത്യം ജയിച്ചെന്ന് വി.ഡി സതീശൻ, സംസ്ഥാനത്തുടനീളം കോൺഗ്രസിന്റെ ആഹ്ലാദപ്രകടനം
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ