Connect with us

കേരളം

ക്യാമ്പസുകളിലെ ലഹരി ഉപയോഗം തടയുന്നതിന് കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി

Published

on

186

സംസ്ഥാനത്തെ ക്യാമ്പസുകളിലെ ലഹരി ഉപയോഗം തടയുന്നതിന് കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി. ലഹരി ഉപയോഗം തടയാൻ ക്യാമ്പസ്‌ പൊലീസ് യൂണിറ്റ് രൂപീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കോളേജുകളിലടക്കം സ്ഥിരം പരിശോധനകൾക്ക് സംവിധാനം വേണം. ക്യാമ്പസുകളിൽ നിയമനടപടികൾ സ്വീകരിക്കാൻ പൊലീസിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണം. ലഹരി ഉപയോഗം തടയാൻ പ്രത്യേക പദ്ധതി വേണം. വിവിധ വകുപ്പുകളെ യോജിപ്പിച്ച് ബോധവൽക്കരണം നടത്തണം. മൂന്ന് മാസത്തിനകം നിർദ്ദേശം നടപ്പാക്കി റിപ്പോർട്ട് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

കോട്ടയം മുൻ ജില്ലാ പൊലീസ് മേധാവി എൻ രാമചന്ദ്രൻ ഐപിഎസ് നൽകിയ പരാതിയിലാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്. ക്യാമ്പസിൽ ലഹരി ഉപയോഗം വർധിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന സ്പെഷ്യൽ ബ്രാ‌ഞ്ച് റിപ്പോർട്ട് ആശങ്കയുണ്ടാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. 400 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി ഉപയോഗം സജീവമാണെന്നാണ് റിപ്പോർട്ടിലുള്ളത്. ഇതിൽ 74.2 ശതമാനവും സ്കൂളുകളിലാണ്.

ഹാഷിഷ്, ഗ‌ഞ്ച, സിന്തറ്റിക് ഡ്രഗ്സ് അടക്കം വിദ്യാർത്ഥികൾ ഉപയോഗിക്കുന്നു. തിരുവന്തപുരത്തും കൊച്ചിയിലുമാണ് ലഹരി മരുന്ന് ഉപയോഗം കൂടുതൽ. കേരളത്തിലെ ലഹരി മരുന്ന് ഉപയോഗം വളരെ കൂടിയതെന്നും നിരീക്ഷിച്ച ഹൈക്കോടതി വിതരണ ശൃംഗല കണ്ടെത്തി നടപടിയെടുക്കാൻ കഴിയാത്തത് വെല്ലുവിളിയാണെന്നും കുറ്റപ്പെടുത്തി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം15 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം18 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം21 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം21 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം21 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം24 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം1 day ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം1 day ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version