Connect with us

ആരോഗ്യം

‌കേരളം ലോക്ക് ഡൗണിലേക്കോ? കൊവിഡ് നിയന്ത്രണം ശക്തമാക്കാനൊരുങ്ങി സർക്കാർ

Published

on

782b8f8a288979eee37a81bbfb47bec80ecf646e05146542e287bb7d4901208e

 

കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ കർശന നടപടികളുമായി സംസ്ഥാന സർക്കാർ. കലക്ടർമാരെ സഹായിക്കാൻ ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. ജില്ലകളിലെ സ്ഥിതി വിലയിരുത്തി 144 ഉൾപ്പെടെ പ്രഖ്യാപിക്കാൻ അനുമതി ഉണ്ട്.

ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 5266 പേർക്ക്. ചികിത്സയിൽ ഉള്ള രോഗികളുടെ എണ്ണം 70983 ആയി. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഇന്നും പത്തിന് മുകളിലാണ്. ഫെബ്രുവരി മാസം അതി നിർണ്ണായകമെന്നാണ് വിദഗ്ധ സമിതിയും വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാനും നടപടികൾ എടുക്കാനും ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. സ്ഥിതി വിശകലനം ചെയ്ത് നിരോധനാജ്ഞ ഉൾപ്പെടെ പ്രഖ്യാപിക്കാം. നിർദേശങ്ങൾ പാലിക്കാത്തവർക്ക് എതിരെ നടപടി എടുക്കാം. മൈക്രോ കണ്ടെയ്ൻമെന്റ് മേഖലകൾ ആക്കി തിരിച്ചു നിയന്ത്രണങ്ങൾ കർശനമാക്കാനും അനുമതി ഉണ്ട്.

ഇതിനിടെ ഗുണനിലവാര പ്രശ്നം ഉയർന്നതോടെ ആൽപൈൻ കമ്പനിയുടെ ആന്റിജൻ കിറ്റുകൾ ആരോഗ്യ വകുപ്പ് തിരികെ എടുത്തു . പിസിആർ പരിശോധനകളുടെ കൂട്ടാൻ ലാബുകളിൽ ഷിഫ്റ്റുകളുടെ എണ്ണം വർധിപ്പിക്കാനും ആരോഗ്യ സെക്രട്ടറി നിർദേശം നൽകി.

കൊവിഡ് വ്യാപനം ഇനിയും കൂടുമെന്ന ആരോഗ്യ വകുപ്പ് മുന്നറിയിപ്പിനെ അടിസ്ഥാനത്തിൽ ആറ്റുകാൽ പൊങ്കാലയ്ക്ക് ക്ഷേത്രം ട്രസ്റ്റ് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമായിരിക്കും.ക്ഷേത്ര വളപ്പിൽ പോലും പൊങ്കാല ഇടാൻ ഭക്തർക്ക് അനുമതി ഉണ്ടാകില്ല. മാനദണ്ഡങ്ങൾ പാലിച്ച് ദർശനത്തിന് അനുമതി നൽകാനും ക്ഷേത്രം ട്രസ്റ്റ് തീരുമാനിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം2 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം20 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം23 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം24 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version