കേരളം
വിരലടയാളം ഉടന്‍ പഴങ്കഥയാകും, നിങ്ങളെ തിരിച്ചറിയാന്‍ ഇനി ഞരമ്ബുകള്‍ മതി
ഡമ്മി പ്രിന്റ് സൃഷ്ടിക്കാന്‍ ആരെങ്കിലും സ്പര്‍ശിച്ച ഉപരിതലത്തില്‍ നിന്ന് വിരലടയാളം ശേഖരിക്കാം. സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യയെയും മറികടക്കാന്‍ കഴിയും. കൂടാതെ ഐറിസ് അധിഷ്ഠിത സംവിധാനങ്ങളെ തകര്‍ക്കാന്‍ കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ഉപയോഗിക്കാമെന്നും യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സിലെ സ്കൂള്‍ ഓഫ് കമ്ബ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ ഗവേഷകനായ സയ്യിദ് ഷാ സിഎന്‍എന്നിനോട് പറഞ്ഞു.
ഞരമ്ബുകള്‍ ചര്‍മ്മത്തിന് അടിയിലൂടെയായതിനാല്‍ വിരലടയാളങ്ങളില്‍ നിന്ന് ഡമ്മി പ്രിന്റ് ഉണ്ടാക്കാനോ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഫോട്ടോ എടുക്കാനോ സാധിക്കുന്ന പോലെ ഞരമ്ബുകള്‍ വഴിയുള്ള തിരിച്ചറിയല്‍ രീതിയെ മറ്റ് മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മറികടക്കാന്‍ സാധിക്കില്ല. ഇത് സംബന്ധിച്ച ഗവേഷണത്തിന്റെ ഭാഗമായി ഒരു ഓഫ്-ദി-ഷെല്‍ഫ് ഡെപ്ത് ക്യാമറ ഉപയോഗിച്ച് ഗവേഷകര്‍ 35 പേരില്‍ നിന്ന് 17,500 ചിത്രങ്ങള്‍ എടുത്തു.
കൃത്രിമബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ച്, ഗവേഷകര്‍ ഈ പാറ്റേണുകളില്‍ നിന്ന് ‘വിവേചനപരമായ സവിശേഷതകള്‍’ വേര്‍തിരിച്ചെടുത്തു. 35 പേരുടെ ഒരു ഗ്രൂപ്പില്‍ നിന്ന് 99% ത്തിലധികം കൃത്യതയോടെ വ്യക്തികളെ തിരിച്ചറിയാന്‍ ഇവ ഉപയോഗിക്കാമെന്ന് ഗവേഷകര്‍ കണ്ടെത്തി. ആളുകളെ തിരിച്ചറിയാന്‍ ഞരമ്ബുകള്‍ ഉപയോഗിക്കുക എന്ന ആശയം പുതിയതല്ലെങ്കിലും ഇതിന് കൂടുതല്‍ സാങ്കേതികവിദ്യ ആവശ്യമാണ്. ലാപ്ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പോലുള്ള വ്യക്തിഗത ഉപകരണങ്ങളില്‍ വ്യക്തികളുടെ പ്രാമാണീകരണം നടത്തുന്നതിന് ഈ സാങ്കേതികവിദ്യ ഉപയോഗിക്കാമെന്ന് ഐഇടി ബയോമെട്രിക്സില്‍ പ്രസിദ്ധീകരിച്ച തങ്ങളുടെ പഠനത്തെക്കുറിച്ച് വിശദീകരിച്ചു കൊണ്ട് ഓസ്‌ട്രേലിയയില്‍ നിന്നുള്ള ടീം പറഞ്ഞു.