ദേശീയം
വോട്ടിങ് യന്ത്രം സംബന്ധിച്ച ഇന്ത്യ സഖ്യ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ക്കിടെ കൂടുതല്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്
വോട്ടിങ് യന്ത്രം സംബന്ധിച്ച ഇന്ത്യ സഖ്യ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ക്കിടെ കൂടുതല്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്.മുൻപ് 39 ചോദ്യങ്ങള്‍ക്കാണ് വെബ്സൈറ്റില്‍ മറുപടി ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 76 ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻറെ വെബ്സൈറ്റില്‍ മറുപടിയുണ്ട്. വോട്ടിങ് യന്ത്രത്തിലെ മൈക്രോ കണ്‍ട്രോളറുകള്‍ ഉന്നത സുരക്ഷയിലാണ് നിർമിക്കുന്നതെന്നും ഭാരത് ഇലക്ട്രോണിക്സിന്‍റെയും ഇലക്ര്ടോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും സഹായം മാത്രമേ ഇതിനുള്ളുവെന്നും കമ്മീഷന്‍ വ്യക്തമാക്കി. വിദേശത്തെയോ ഇന്ത്യയിലെയും മറ്റൊരു ഏജൻസിയുടെയും സേവനം ഇതിന് ഉപയോഗിക്കുന്നില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
വിവിപാറ്റുകളില്‍ ഉള്ലത് രണ്ട് തരത്തിലുള്ള മെമ്മറികള്‍ മാത്രമാണ് ഉള്ളത്. ഒന്നില്‍ ഒരു തവണ മാത്രം പ്രോഗ്രാം ചെയ്യാൻ കഴിയുന്ന മൈക്രോകൺട്രോളറുകൾക്കായി നിർദ്ദേശങ്ങൾ സൂക്ഷിക്കുന്പോള്‍ മറ്റൊന്നില്‍ സ്ഥാനാർത്ഥികളുടെ ചിഹ്നങ്ങൾ ലോഡുചെയ്യുകയാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. ജർമ്മനിയില്‍ വോട്ടിങ് യന്ത്രം നിരോധിച്ച സാഹചര്യമല്ല ഇന്ത്യയിലേത്. സുപ്രീംകോടതിയും ഹൈക്കോടതികളം പല തവണ വോട്ടിങ് യന്ത്രത്തില്‍ വിശ്വാസം രേഖപ്പെടുത്തിയെന്നും കമ്മീഷൻ ചോദ്യത്തിന് മറുപടി നല്‍കുന്നു. വോട്ടിങ് യന്ത്രം മൊബൈല്‍ ഫോണുകളോ ബ്ലൂടൂത്ത് ഉപകരണങ്ങളോ ഉപയോഗിച്ച് നിയന്ത്രിക്കാമെന്ന ആരോപണം കമ്മീഷൻ അടിസ്ഥാനരഹിതമെന്ന് ചൂണ്ടിക്കാട്ടി തള്ളുന്നു.
ഇരുപത് ലക്ഷം വോട്ടിങ് യന്ത്രങ്ങള്‍ കാണാതായെന്ന റിപ്പോര്‍ട്ടുകളെ കുറിച്ചും കമ്മീഷന്‍ മറുപടി നല്‍കുന്നുണ്ട്. വിഷയം കോടതിയുടെ പരിധിയില്‍ ആണെന്നും പ്രത്യേക ഉദ്ദേശ വെച്ചുള്ള വളച്ചൊടിച്ച റിപ്പോര്‍ട്ടുകളായിരുന്നു അതെന്നുമാണ് കമ്മീഷൻ നിലപാട്