കേരളം
സംസ്ഥാനത്തെ അഞ്ചാമത്തെ പുതിയ റേഷന്‍ കാര്‍ഡിന്റെ നിറം ബ്രൗണ്‍
സംസ്ഥാനത്തെ പുതിയ റേഷന്‍ കാര്‍ഡിന്റെ നിറം ബ്രൗണ്‍. പുതുതായി രൂപീകരിച്ച എന്‍പി (ഐ) (പൊതുവിഭാഗം സ്ഥാപനം) എന്ന വിഭാഗത്തിനുള്ളതാണ് ഈ കാര്‍ഡ്.
ഇതു മുന്‍ഗണനാ വിഭാഗം കാര്‍ഡ് അല്ല. ഈ കാര്‍ഡ് വ്യക്തികള്‍ക്കാണ് നല്‍കുക. റേഷന്‍ പെര്‍മിറ്റ് ഇല്ലാത്ത വൃദ്ധസദനങ്ങള്‍, കന്യാസ്ത്രീമഠങ്ങള്‍, അഗതിമന്ദിരങ്ങള്‍, ആശ്രമങ്ങള്‍, ക്ഷേമാശുപത്രികള്‍, ക്ഷേമ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ കാര്‍ഡ്.
രാജ്യത്തുള്ള ഒരു റേഷന്‍ കാര്‍ഡിലും ഉള്‍പ്പെട്ടിട്ടില്ലാത്ത വ്യക്തികള്‍ക്കു പൊതുവിതരണ സമ്ബ്രദായ പ്രകാരമുള്ള റേഷന്‍ വിഹിതം ലഭിക്കുന്നതിനായാണു പുതിയ വിഭാഗം രൂപീകരിച്ചത്.
ഈ കാര്‍ഡുകള്‍ക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ പ്രതിമാസം 2 കിലോ അരി, ലഭ്യതയ്ക്ക് അനുസരിച്ച് ഒരു കിലോ ആട്ട എന്നിവ നല്‍കും. ഈ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വിതരണം ചെയ്യുന്ന സ്പെഷല്‍ അരിയില്‍ 2 കിലോ വീതം ഈ കാര്‍ഡ് ഉടമകള്‍ക്കു ലഭിക്കും.
ഇത്തരത്തില്‍ ഏതെങ്കിലും സ്ഥാപനങ്ങള്‍ക്ക് കീഴില്‍ കഴിയുന്നവരാണെങ്കില്‍ കാര്‍ഡിനായി അപേക്ഷിക്കുമ്ബോള്‍ സ്ഥാപന മേലധികാരി നല്‍കുന്ന സത്യപ്രസ്താവനയ്ക്ക് ഒപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ കൂടി സമര്‍പ്പിക്കണം.