ദേശീയം
മാര്‍ച്ച് 31നകം ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് ധനമന്ത്രി
ബാങ്ക് അക്കൗണ്ടുകളെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ 2021 മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്.
അക്കൗണ്ടുകളെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ തുടരുകയാണെന്നും പൂര്‍ത്തിയായിട്ടില്ലെന്നും ധനമന്ത്രി അറിയിച്ചു.
ഇന്ത്യന്‍ ബാങ്ക് അസോസിയേഷന് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. അക്കൗണ്ട് ഉടമകളുടെ പാന്‍ കാര്‍ഡ് വിവരങ്ങളും ശേഖരിക്കണം.
ബാങ്കുകളിലെത്തി അക്കൗണ്ട് ഉടമകള്‍ ഇടപാടുകള്‍ നടത്തുന്നത് പരമാവധി നിരുത്സാഹപ്പെടുത്തണം. ഡിജിറ്റല്‍ യു.പി.എ ഇടപാടുകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അവര്‍ പറഞ്ഞു.
റുപേ കാര്‍ഡിന് പ്രാധാന്യം നല്‍കണം. ബാങ്ക് ലയനമുണ്ടുവെന്ന സൂചനകള്‍ നല്കി വലിയ ബാങ്കുകളെയാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.