Connect with us

കേരളം

പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് അശ്ലീലം പറഞ്ഞ പ്രതിക്ക് നാല് വർഷം തടവും പിഴയും

Screenshot 2023 08 01 182128

പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് അശ്ലീലം പറഞ്ഞ പ്രതിക്ക് നാല് വർഷം തടവും പിഴയും. എറണാകുളം ടൗൺ നോർത്ത് വനിത പൊലീസ് സ്റ്റേഷൻ ലാൻഡ് ഫോണിലേക്ക് വിളിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് അശ്ലീല സംഭാഷണം നടത്തിയ പ്രതി തിരുവനന്തപുരം തുമ്പ സ്വദേശി ജോസിനേയാണ് (38) എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് നാല് വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. 15000 രൂപ പിഴയും അടയ്ക്കണം.

പിഴയടച്ചില്ല എങ്കിൽ നാല് മാസം കൂടി അധിക തടവ് ശിക്ഷ അനുഭവിക്കണം. 2019 ജൂലൈ മാസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി ജോസ് വനിതാ പൊലീസ് സ്‌റ്റേഷനിലേക്ക് നിരന്തരം വിളിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് ലൈഗീക ചുവയോടെ സംസാരിക്കുകയായിരുന്നു. സംഭവ ദിവസം തുടർച്ചയായി 300ലേറെ തവണ പ്രതി വനിതാ സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു.

തുടർന്ന് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത നോർത്ത് പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയുകയായിരുന്നു. എറണാകുളം ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ ആയിരുന്ന അനസ് വി ബിയുടെ നേതൃത്വത്തിൽ പ്രതിയുടെ ഫോൺ രേഖകൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് പ്രതിക്കെതിരെ കുറ്റപത്രം തയ്യാറാക്കി കോടതിൽ സമർപ്പിച്ചത്. പൊലീസ് ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് പ്രതി കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തിയത്. പ്രോസിക്കൃഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ വിനിത ഹാജരായി.

അതേസമയം, പാലക്കാട് ചാലിശ്ശേരിയിൽ ജ്വല്ലറി ഉടമ പോക്സോ കേസിൽ അറസ്റ്റിലായി. ചാലിശ്ശേരി സ്വദേശിയായ നിസാറിനെയാണ് (35) ചാലിശ്ശേരി പൊലീസ് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. ചാലിശ്ശേരിയിലെ ഇയാളുടെ അയൽവാസിയുടെ വീട്ടിൽ പുലർച്ചെ മൂന്ന് മണിയോടെ അതിക്രമിച്ച് കയറി മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ ഇടയില്‍ കയറിക്കിടക്കുകയായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version