Connect with us

കേരളം

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ പരിശോധന വീണ്ടും ആരംഭിക്കുന്നു; നിര്‍ദ്ദേശം നല്‍കി ഡിജിപി

Published

on

police 3

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന വീണ്ടും തുടങ്ങുന്നു. കോവിഡ് മാനദണ്ഡങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് തീരുമാനം. ഡിജിപിയാണ് പരിശോധന പുനരാരംഭിക്കാൻ നിർദ്ദേശം നൽകിയത്. എല്ലാ പൊലീസ് മേധാവികൾക്കും ഇതുസംബന്ധിച്ച നിർദ്ദേശം ഇന്നാണ് ഡിജിപി നൽകിയത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആൽക്കോമീറ്റർ ഉപയോ​ഗിച്ചുള്ള പരിശോധന രണ്ട് വർഷമായി നിർത്തിവച്ചിരിക്കുകയായിരുന്നു. നേരിട്ടുള്ള പരിശോധനകളിൽ നിന്നു പൊലീസ് വിട്ടുനിൽക്കുകയായിരുനനു. കോവിഡ് സാഹചര്യങ്ങളിൽ അയവ് വരുത്തിയതോടെയാണ് പരിശോധന പുനരാരംഭിക്കുന്നത്. രാത്രിയിലെ വാഹന പരിശോധനയും കർശനമാക്കും.

രാത്രി കാലങ്ങളിൽ ഇരുചക്ര വാഹന അപകടങ്ങൾ കൂടുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. ഇന്ന് രാത്രി മുതലോ അല്ലെങ്കിൽ നാളെ മുതൽക്കോ പൊലീസിന്റെ നേരിട്ടുള്ള പരിശോധന ആരംഭിക്കും. ആൽക്കോമീറ്റർ പരിശോധനയ്ക്ക് വിധേയരാകാൻ തയ്യാറാത്തവരുണ്ടെങ്കിൽ അവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ഡിജിപി നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്ര സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാസ്കും സാമൂഹിക അകലവും തുടർന്ന് കൂടുതൽ ഇളവുകൾ വരുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. പിന്നാലെയാണ് ‍ഡിജിപിയുടെ നിർദ്ദേശം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം6 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version