Connect with us

ആരോഗ്യം

​ടോയ്‌ലറ്റില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുപോയാല്‍ മരണത്തിന് കാരണമോ?

Screenshot 2023 07 21 203719

പലര്‍ക്കും ടോയ്‌ലറ്റില്‍ പോകുമ്പോള്‍ മൊബാല്‍ ഫോണ്‍ ഇല്ലെങ്കില്‍ അസ്വസ്ഥതയാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ ഈ ശീലം ഇന്ന് കണ്ട് വരുന്നുണ്ട്. ടോയ്‌ലറ്റില്‍ ഇരിരിക്കുമ്പോള്‍ ബോറടിക്കാതിരിക്കാനാണ് മൊബൈലും കൂടെ കൂട്ടുന്നത് എന്നാണ് പലരും പറയുന്നത്.

എന്നാല്‍, ഇത്തരത്തില്‍ ബോറടി മാറ്റാന്‍ ഫോണ്‍ ഉപയോഗിച്ച് ഉപയോഗിച്ച് അവസാനം ജീവന്‍ തന്നെ അപകടത്തിലാകും എന്നാണ് പുതിയ പഠനങ്ങള്‍പറയുന്നത്. നമ്മളുടെ വീട്ടിലെ ഏറ്റവും വൃത്തിഹീനമായ സ്ഥലമാണ് ടോയ്‌ലറ്റ്. നമ്മള്‍ എത്ര ദിവസേന അടിച്ച് കഴുകിവൃത്തിയാക്കി ഇടുന്നുണ്ട് എന്ന് പറഞ്ഞാലും, അതിന്റെ ഓരോ മുക്കിലും മൂലയിലും എന്തിന് വാതിലില്‍ പോലും ബാക്ടീരിയ ഒളിഞ്ഞിരിപ്പുണ്ട്.

അതുകൊണ്ടാണ് ടോയ്‌ലറ്റില്‍ പോയി വന്നാല്‍ കൈകള്‍ കഴുകാനും, ടോയ്‌ലറ്റില്‍ ചെരുപ്പിട്ട് നടക്കണം എന്നും പറയുന്നത്. ഇത് മാത്രമല്ല, ചിലര്‍ അലക്കിയ വസ്ത്രങ്ങള്‍, പ്രത്യേകിച്ച് അടി വസ്ത്രങ്ങള്‍ ടോയ്‌ലറ്റില്‍ ഇടാറുണ്ട്. ഇതെല്ലാം രോഗങ്ങളിലേയ്ക്ക് വഴിയൊരുക്കുന്ന കാര്യങ്ങളാണ്.
ഇതുപോലെ തന്നെ അപകടകരമാണ് ടോയ്‌ലറ്റില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുപോകുന്നതും. ടോയ്‌ലറ്റില്‍ ഉള്ള അണുക്കള്‍ ഫോണില്‍ കയറാന്‍ വളരെയധികം സാധ്യതയുണ്ട്. ഇത്തരത്തില്‍ കയറിക്കൂടുന്ന വീണ്ടും നമ്മളുടെ ശരീരത്തില്‍ കയറിക്കൂടുന്നതിനും അതുപോലെ, നമ്മളില്‍ നിന്നും അണുക്കള്‍ ഒട്ടും വിട്ടുമാറാതിരിക്കുന്നതിനും ഇത് കാരണമാണ്.

നമ്മള്‍ ടോയ്‌ലറ്റില്‍ പോകുമ്പോള്‍ ഫോണ്‍ കൊണ്ട് പോയാല്‍, പലപ്പോഴും വേഗത്തില്‍ കാര്യം സാധിച്ച് പുറത്ത് വരാറില്ല. കുറേ സമയം അവിടെ തന്നെ ചിലവഴിക്കും. ഇത്തരത്തില്‍ ദീര്‍ഘനേരം ടോയ്‌ലറ്റില്‍ ഇരിക്കുന്നത് സത്യത്തില്‍ മലബന്ധപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിലേയ്ക്കും ഇത മൂലക്കുരു പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കും നയിക്കുന്നുണ്ട്.

അതിനാല്‍, എക്‌സ്‌പേര്‍ട്‌സ് പറയുന്നത്, പരമാവധി ഫോണ്‍ ടോയ്‌ലറ്റിലേയ്ക്ക് എടുക്കാതിരിക്കാനും അതുപോലെ, ടോയ്‌ലറ്റില്‍ പോകാന്‍ തോന്നുമ്പോള്‍ മാത്രം പോയി പെട്ടെന്ന് വരാനുമാണ് നിര്‍ദ്ദേശിക്കുന്നത്.ടോയ്‌ലറ്റില്‍ നമ്മള്‍ എത്രത്തോളം സമയം ചിലവഴിക്കുന്നുവോ അത്രത്തോളം അണുക്കള്‍ നമ്മളുടെ ശരീരത്തിലേയ്ക്ക് കയറാന്‍ തുടങ്ങും. ഇത് UTI പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കാം. പ്രത്യേകിച്ച്, സ്ത്രീകള്‍ക്ക് വേഗത്തില്‍ UTI വരാന്‍ സാധ്യത കൂടുതലാണ്.

നമ്മളുടെ സ്വകാര്യ ഭാഗത്ത് കയറിക്കൂടുന്ന അണുക്കള്‍ കഴുകി വൃത്തിയാക്കിയാലും പെട്ടെന്ന് തന്നെ പോകണം എന്നില്ല. ടോയ്‌ലറ്റില്‍ പോയി കഴിഞ്ഞ് വൃത്തിയാക്കുമ്പോള്‍ പോലും സ്ത്രീകള്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അണുക്കള്‍ സ്വകാര്യ ഭാഗത്ത് എത്തുന്നതിന് കാരണമാകുന്നുണ്ട്.പലരും ടോയ്‌ലറ്റില്‍ ഇരിക്കുമ്പോഴാണ് കുറച്ച് ആശ്വാസം കണ്ടെത്താറുള്ളത്. നല്ല സമാധാനത്തോടെ കുറച്ച് നേരം ഇരിക്കാന്‍ സാധിക്കുന്നതിനാല്‍, പലരും ടോയ്‌ലറ്റില്‍ പോകുമ്പോള്‍ അത്യാവശ്യം സമയം എടുക്കാറുണ്ട്.

എന്നാല്‍, മൊബൈല്‍ ഫോണും എടുത്ത് അതില്‍ കുറച്ചധികം സമയം ചെലവഴിക്കാന്‍ ആരംഭിച്ചാല്‍, തലച്ചോറിന് പലപ്പോഴും റെസ്റ്റ് കിട്ടാതെ ആകുന്നു. ഇത് നിങ്ങളിലെ മാനസിക പിരിമുറുക്കവും അസ്വസ്ഥകളും വര്‍ദ്ധിപ്പിക്കുന്നതിന് പിന്നിലെ ഒരു കാരണമാണ്.അതിനാല്‍, ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവരാണെങ്കില്‍ മൊബൈല്‍ ഫോണ്‍ അധികം അടുപ്പിക്കാതെ ഇരിക്കാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം13 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം14 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം16 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം16 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം16 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version