അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്. കെ റെയിലിനാണ് നിര്‍മ്മാണച്ചുമതല. വിമാനത്താവളങ്ങളുടെ മാതൃകയിൽ സ്റ്റേഷനൊരുങ്ങാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് യാത്രക്കാർ. സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്കും എത്തിച്ചേരുന്നവർക്കുമായി വെവ്വേറെ ലോഞ്ചുകൾ. ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ലിഫ്റ്റുകൾ,...
റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന ട്രെയിനുകൾ വൈകി. കാപ്പിലിലാണ് ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളാണ് വൈകി ഓടുന്നത്. പൊലീസെത്തി മൃതദേഹം ട്രാക്കിൽ നിന്നു മാറ്റി.
2024 പൊതുതെരഞ്ഞെടുപ്പ്, തിരുവനന്തപുരത്ത് ആയുധങ്ങൾ കൈവശം വയ്ക്കുന്നതിന് നിരോധനം. 2024 പൊതുതെരഞ്ഞെടുപ്പിന്റെ ക്രമാസമാധാനപരിപാലനത്തിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് തീരുമാനമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. തിരുവനന്തപുരം ജില്ലാ പരിധിയിലെ വ്യക്തികൾ ലൈസൻസുള്ള ആയുധം...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമസേന ടെക്നിക്കൽ ഏരിയയിൽ രാവിലെ 10.30നു എത്തുന്ന അദ്ദേഹം അവിടെ നിന്നു വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് പോകും. വിഎസ്എസ്സിയിൽ വിവിധ പദ്ധതികളുടെ...
തിരുവനന്തപുരം വെള്ളറടയില്‍ അമ്മയെ മകന് തീ കൊളുത്തിക്കൊന്നു. അറുപതുകാരിയായ ഓമനയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന് മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിനുള്ളില്‍ അമ്മയെ കെട്ടിയിട്ട് തീ കത്തിക്കുകയായിരുന്നു. പ്രതി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്നും...
കാത്തിരിപ്പിന് വിരാമമിട്ട് തിരുവനന്തപുരം നഗരത്തിലെ മെട്രോ റെയില്‍ ഉടന്‍ നിര്‍മാണം ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെ.എം.ആര്.എല്‍. മോണോ റെയില്‍, ലൈറ്റ് മെട്രോ എന്നിങ്ങനെ തലസ്ഥാന നഗരത്തിന് യോജിച്ച പദ്ധതിയേതെന്ന പഠനം ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു. കൊച്ചി...
തിരുവനന്തപുരം കോര്‍പറേഷന്റെ മറവില്‍ വായ്പാ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. കേസിലെ മൂന്നാം പ്രതി മുരുക്കുംപുഴ സ്വദേശി പൂജപ്പുര വിജയമോഹിനി മില്ലിനു സമീപം താമസിക്കുന്ന രാജില രാജന് (അനു 33) ആണ് അറസ്റ്റിലായത്....
നിർമ്മാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്ന വിഴിഞ്ഞം തുറമുഖത്തെ 2047ഓടെ ലോകോത്തര തുറമുഖമാക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ. സിംഗപ്പൂർ, കൊളംബോ തുടങ്ങിയ ആഗോള ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖങ്ങളെ വെല്ലുന്ന വിധത്തിൽ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളടക്കം സജ്ജമാക്കും.’അമൃത്കാൽ 2047′ വിഷന്റെ ഭാഗമായി...
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ ബേക്കറിയിലേക്ക് ഇടിച്ചുകയറി കടയുടമ മരിച്ചു. പുലർച്ചെ 4.45നാണ് അപകടം നടന്നത്. കടയുടമ അലിയാട് സ്വദേശി രമേശൻ(47ആണ് മരിച്ചത്. ആന്ധ്ര സ്വദേശികളായ ശബരിമല അയ്യപ്പഭക്തന്മാർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം...
തിരുവനന്തപുരത്തെ മലയോര മേഖലയിൽ പെരുമ്പാമ്പ് ശല്യം രൂക്ഷം. ആര്യനാട് ഉഴമലയ്ക്കലിൽ ഇന്നലെ രാത്രി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പെരുമ്പാമ്പ് കയറി.ഉഴമലയ്ക്കൽ പരുത്തിക്കുഴിയിൽ, റോഡിൽ നിന്നും സമീപത്തെ പുരയിടത്തിലേക്ക് കയറിയത് 12 അടി നീളവും 25 കിലയോളം...
തിരുവനന്തപുരത്തെ ജനവാസ കേന്ദ്രങ്ങളിൽ പെരുമ്പാമ്പ് ശല്യം രൂക്ഷമാകുന്നു. രണ്ടാഴ്ചയ്ക്കിടെ വനം വകുപ്പ് പിടികൂടിയത് പത്തോളം പെരുമ്പാമ്പുകളെയാണ്. തുടർച്ചയായ മഴ മൂലം വെള്ളക്കെട്ട് ഒഴിയാത്ത ജനവാസ കേന്ദ്രങ്ങളിൽ പാമ്പ് ശല്യം രൂക്ഷമായി വരികയാണ്. നെയ്യാറിലും കരമനയാറിലും മലവെള്ളം...
ഒക്ടോബർ 1 മുതൽ 15 വരെ തിരുവനന്തപുരം ജില്ലയിൽ ലഭിച്ചത് 158 ശതമാനം അധികമഴ. ഇക്കാലയളവിൽ തെക്കൻ കേരളത്തിലെ 5 ജില്ലകളിലും സാധാരണയിലധികമുള്ള മഴ ലഭിച്ചു. പത്തനംതിട്ടയിൽ 101 ശതമാനം അധികം മഴയാണ് ഇക്കാലയളവിനുള്ളിൽ ലഭിച്ചത്....
തലസ്ഥാനത്ത് മഴയ്ക്ക് ശമനം. ശനിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച മഴയില്‍ വെള്ളം കയറിയ ഭാഗങ്ങളില്‍ വെള്ളം ഇറങ്ങി തുടങ്ങി. കരകവിഞ്ഞ് ഒഴുകിയ പാര്‍വതി പുത്തനാറില്‍ ജലനിരപ്പ് താഴ്ന്നു. 21 ദുരിതാശ്വാസ ക്യാമ്പുകളാണ് തിരുവനന്തപുരത്തു തുറന്നത്. ആയിരത്തോളം...
തിരുവനന്തപുരം ജില്ലയില്‍ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ കണ്ട്രോള് റൂം തുറന്നു. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കുവാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും തഹസീൽദാർമാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. തിരുവനന്തപുരം...
കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ തിരുവനന്തപുരത്തും നിപ സംശയങ്ങളോടെ ഒരാള്‍ നിരീക്ഷണത്തില്‍. സംശയകരമായ ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയ ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിയെയാണ് നിരീക്ഷണത്തിലാക്കിയത്. ശരീരസ്രവങ്ങൾ കൂടുതൽ പരിശോധനയ്ക്കായി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്...
ബാലരാമപുരത്ത് വയോധികയെ മകന്റെ വീടിനുള്ളിലെ കുളിമുറിയില്‍ രക്തം വാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തി. അമ്പൂരി കുട്ടമല നെടുപുലി തടത്തരികത്ത് വീട്ടില്‍ പരേതനായ വാസുദേവന്റെ ഭാര്യയായ ശ്യാമള(71)യാണ് മരിച്ചത്. മകന് ബിനുവിന്റെ ബാലരാമപുരം മംഗലത്തുകോണം കാട്ടുനടയിലുള്ള വി എസ്...
കോഴിക്കോട് നിന്ന് ദമാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐ എക്സ് 385 എന്ന വിമാനമാണ് തിരുവനന്തപുരത്ത് ഇറക്കിയത്. വിമാനത്തിൽ...
കവടിയാർ പണ്ഡിറ്റ് കോളനിയിൽ പെൺകുട്ടികൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ അഞ്ചാം ദിവസവും അക്രമിയെ കണ്ടെത്താനാകാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. ആക്രമി എത്തിയ ബൈക്കിൻ്റെ നമ്പർ കണ്ടെത്താനായിട്ടില്ല. ദൃശ്യങ്ങളിൽ അക്രമിയുടെ മുഖവും വ്യക്തമല്ല....
തിരുവനന്തപുരത്ത് പതിനാറുകാരി ആത്മഹത്യ ചെയ്ത നിലയില്‍. മൊബൈല്‍ ചോദിച്ചിട്ട് അമ്മ നല്‍കാത്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കല്ലറയിലാണ് സംഭവം. മൊബൈല്‍ ചോദിച്ചിട്ട് അമ്മ നല്‍കാത്തതിന്റെ മനോവിഷമത്തിലാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ്...
തിരുവനന്തപുരം കഴക്കൂട്ടത്ത് വിവാഹ സല്‍ക്കാരത്തിനിടെ ഗുണ്ടാ ആക്രമണം. ഒരാള്‍ക്ക് കുത്തേറ്റു. കണിയാപുരം സ്വദേശി വിഷ്ണു (28)വിനാണ് കുത്തേറ്റത്. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാസിം ഖാന് എന്നയാളാണ് വിഷ്ണുവിനെ കുത്തിയത്. മംഗലപുരത്ത് സ്വര്‍ണ വ്യാപാരിയെ...
തലസ്ഥാനത്ത് യുവാവിന് നേരെ ബോംബാക്രമണം നടത്തിയ ക്വട്ടേഷൻ സംഘം പിടിയിൽ. നാലംഗ സംഘമാണ് അറസ്റ്റിലായത്. അഖിൽ, രാഹുൽ , ജോഷി എന്നിവരാണ് ആക്രമണം നടത്തിയത്. അറസ്റ്റിലായ അജിത് ലിയോൺ എന്ന ലഹരിവിൽപ്പനക്കാരനാണ് യുവാവിനെ ആക്രമിക്കാൻ ക്വട്ടേഷൻ...
തലസ്ഥാനത്ത് പാറശ്ശാലയിൽ സ്വകാര്യ ഗോഡൗണിലേക്ക് കടത്താൻ ശ്രമിച്ച റേഷൻ അരി പിടികൂടി. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റേഷൻ അനുവദിച്ച മൂന്ന് ടൺ റേഷൻ അരിയാണ് സ്വകാര്യ ഗോഡൗണിലേക്ക് കടത്താൻ ശ്രമിച്ചത്. കൊല്ലങ്കോട് സ്വദേശി...
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന വനിതാ ഡോക്ടറുടെ പരാതിയെത്തുടർന്ന് തിരുവനന്തപുരം മലയിൻകീഴ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒക്കെതിരെ നടപടി. ആരോപണ വിധേയനായ സർക്കിൾ ഇൻസ്പെക്ടർ എ വി സൈജുവിനെ സ്ഥലംമാറ്റി. സ്റ്റേഷൻ ചുമതലയിൽ നിന്നും നീക്കിയ...
തിരുവനന്തപുരം ലോ കോളജിൽ കെഎസ്യു വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തില്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്. പൊലീസ് നടപടി വൈകിയാൽ മന്ത്രിമാരെ വഴിയിൽ തടയുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. എന്നാൽ...
തിരുവനന്തപുരത്ത് ബസിൽ അധ്യാപികയ്ക്ക് എതിരെയുണ്ടായ ലൈംഗികാതിക്രമം ചെറുക്കുന്നതിൽ ജാഗ്രതക്കുറവ് കാണിച്ച കണ്ടക്ടർ ജാഫറിനെതിരെ അച്ചടക്ക നടപടിയെടുത്ത് കെഎസ്ആർടിസി. കണ്ടക്ടറെ സ്പെൻഡ് ചെയ്ത് കെഎസ്ആർടിസി സിഎംഡി ഉത്തറവിറക്കി. കണ്ടക്ടർക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്ന് ഉടനെന്ന് ഗതാഗത മന്ത്രി ആന്റണി...
തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിയാണ് മരിച്ചത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. ഇന്നലെ ഗായത്രിക്കൊപ്പം മുറിയെടുന്ന പ്രവീണിനെ കാണാനില്ല. സംഭവത്തിൽ കേസെടുത്ത തമ്പാനൂർ പൊലീസ്...
തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ ബൈക്കിന് തീപിടിച്ച് എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു. അയിലം സ്വദേശി അച്ചുവാണ് തത്ക്ഷണം മരിച്ചത്. കഴക്കൂട്ടം മരിയന്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയാണ് അച്ചു. ആറ്റിങ്ങലില്‍ രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്.ഇടിയുടെ ആഘാതത്തില്‍ ബൈക്കിനും ചരക്കുലോറിയുടെ...
തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലിരുന്ന യുവാവ് മരിച്ചു. നെല്ലിയോട് ജഡ്ജിക്കുന്ന് സ്വദേശി സുരേഷ് കുമാർ ആണ് മരിച്ചത്. തിരുവല്ലം പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്ത്രീയെ ശല്യം ചെയ്ത കേസിലാണ് തിരുവല്ലം പൊലീസ് സുരേഷ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. സുരേഷിന്...
അമ്പലമുക്കിൽ ചെടിക്കടയിലെ ജീവനക്കാരിയെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഞായറാഴ്ച 11 മണിയോടെ ചെടിക്കടയുടെ ഭാഗത്തേക്ക് പോയ ആൾ 20 മിനിറ്റിനുള്ളിൽ തിരികെ വരുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. തിരിച്ചിറങ്ങിയ...
തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍ ഒരാഴ്ചക്കിടെ 393 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്. രണ്ട് വകുപ്പ് തലവന്മാര് അടക്കമുള്ള അധ്യാപകര്‍ക്കും കോവിഡ് ബാധിച്ചു. കോവിഡ് ക്ലസ്റ്ററായി മാറിയതിനെ തുടര്‍ന്ന് കോളജ് അടച്ചിട്ടിരിക്കുകയാണ്. 35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ്...
സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ തിരുവനന്തപുരം ജില്ലയിൽ. തലസ്ഥാന ജില്ലയിൽ ഇന്ന് ആറായിരത്തിന് മുകളിൽ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്ത് നാലായിരത്തിന് മുകളിലാണ് രോഗികൾ. സംസ്ഥാനത്ത് ആകെ ഇന്ന് 28,481 പേർക്കാണ് കോവിഡ്...
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണം കടുപ്പിച്ചു. ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് ജില്ലാ കളക്ടര്‍ വിലക്ക് ഏല്‍പ്പെടുത്തി. കോവിഡ് ടിപിആര്‍ നിരക്ക് 32.76 ആയതിന് പിന്നാലെയാണ് ജില്ലാ കളക്ടറുടെ നടപടി. സാംസ്കാരിക പരിപാടികള്‍ അടക്കമുള്ള...
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. അരുവിക്കര വഴയിലയിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികരായ ബിനീഷ് (16) സ്റ്റെഫിന് (16)മുല്ലപ്പന്‍ (16) എന്നിവരാണ് മരിച്ചത്. വൈകീട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. മൂവരും പ്ലസ് വണ്‍...
തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം തുടര്‍ക്കഥയാകുന്നു. ബാലരാമപുരത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം 2 പേരെ വെട്ടിയതായി റിപ്പോർട്ട്. പത്തിലധികം വാഹനങ്ങള്‍ തകര്‍ത്തു. പ്രതിയില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നരുവാമൂട് സ്വദേശി മിഥുനാണ് അറസ്റ്റിലായത്. മിഥുന് ലഹരി...
തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവതിയെ തീകൊളുത്തിക്കൊല്ലാൻ ശ്രമം . പോത്തൻകോട് കാവുവിളയിലാണ് സംഭവം. പ്രതി സിബിൻ ലാൽ പിടിയിലായി. സിബിൻ ലാലിനെ പിടികൂടുമ്പോൾ ഇയാൾ വിഷം കഴിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷം കഴിച്ച...
തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് നേരെ കൈയ്യേറ്റം. വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയാണ് രണ്ടംഗ സംഘം കൈയ്യേറ്റം ചെയ്തത്. അടിപിടി കേസിൽ ചികിത്സക്കെത്തിയ രണ്ടു പേരാണ് അക്രമികൾ. വരി നിൽക്കാൻ തയാറാകാതിരുന്ന ഇവർ ചികിത്സ...
നിയമസഭ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിച്ച സാഹചര്യത്തില്‍ മന്ത്രി വി ശിവന്‍കുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ്...
കടബാധ്യത താങ്ങാനാവാതെ ക്ഷീരകര്ഷകന് ജീവനൊടുക്കിയ നിലയില്‍. തിരുവനന്തപുരം മലയിന്‍കീഴ് വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ മരയ്ക്കാട്ടുകോണം അഭിലാഷ് ഭവനില്‍ ശ്രീകാന്തിനെ ( അഭിലാഷ് -36) ആണ് പണി പൂര്‍ത്തിയാകാത്ത വീടിന്റെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. രണ്ടു...
തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് സംസ്ഥാന ജില്ലയുടെ മാത്രം പ്രശ്നമായി കാണുന്നില്ലെന്നും സംസ്ഥാന വ്യാപകമായി ഇത്തരം പ്രതിസന്ധി നിലവിലുണ്ടെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കയ്യേറ്റങ്ങളാണ് ഒരു പരിധിവരെ ഇതിന് കാരണം. പൊതുമരാമത്ത് ഭൂമിയിലക്കം കയ്യേറ്റം തടയാൻ...
അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്റെ സ്വാധീനത്താൽ തിരുവനന്തപുരം ജില്ലയിൽ നാളെ അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും കനത്ത മഴ...
തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച മുതൽ പെയ്യുന്ന ശക്തമായ മഴയിൽ കനത്ത നാശനഷ്ടം. മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. വിവിധ ഭാഗങ്ങളിലായി രണ്ടു വീടുകൾ പൂർണമായും 26 വീടുകൾ ഭാഗീകമായും നശിച്ചു.അഞ്ചുതെങ്ങ് പഴനട സ്വദേശി സതീഷ്(18) ആണ്...
കൊവിഡ് ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രികളിലെ 75 ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്കായി മാറ്റിവച്ചതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. ഇതിൽ 50 ശതമാനം കിടക്കകൾഏപ്രിൽ 29ഉം...
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയില്‍ തലസ്ഥാനത്ത് 23 പത്രികകള്‍ തള്ളി. 110 പേരാണ് നിലവില്‍ മത്സര രംഗത്തുള്ളത്. മാര്‍ച്ച് 22 പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി. തിരുവനന്തപുരം ജില്ലയിൽ മണ്ഡലാടിസ്ഥാനത്തില്‍ മത്സരിക്കുന്നവരുടെ വിവരങ്ങള്‍...