ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് 25ന് മൂന്ന് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചതായി റെയില്‍വേ.എറണാകുളം- തിരുവനന്തപുരം സെന്‍ട്രല്‍ സ്പെഷ്യല്‍ മെമു 25ന് എറണാകുളത്ത് നിന്ന് പുലര്‍ച്ചെ 1.45ന് പുറപ്പെടും. 6.30 തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും. തിരുവനന്തപുരം സെന്‍ട്രല്‍- എറണാകുളം മെമു...
തിരുവനന്തപുരം പേട്ട ഓള് സെയിന്റ്സ് കോളജിന് സമീപത്തു നിന്നും കാണാതായ രണ്ടു വയസ്സുള്ള കുട്ടിയെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്. കുട്ടിയെ കാണാതായതിന് സമീപത്തുള്ള പൊന്തക്കാടുകളും ചതുപ്പുകളുമെല്ലാം പൊലീസ് അരിച്ചുപെറുക്കി. മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്....
തിരുവനന്തപുരത്ത് ചിപ്പ്സ് ഉണ്ടാക്കുന്ന കടയിലുണ്ടായ വൻ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം കൈതമുക്കിലെ ബേക്കറികളിലേക്ക് വിതരണം ചെയ്യുന്നതിനായി ചിപ്പ്സ് ഉണ്ടാക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ കടയിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇതില്‍ ഗുരുതരമായി പൊള്ളലേറ്റ അപ്പു...
തിരുവനന്തപുരത്ത് ജലവിതരണം ഭാഗികമായി തടസ്സപ്പെടും. വാട്ടർ അതോറിറ്റിയുടെ പേരൂർക്കട ജലസംഭരണിയിൽ നിന്ന് ശുദ്ധജല വിതരണം നടത്തുന്ന പ്രധാന പൈപ്പ്ലൈനിൽ അമ്പലമുക്ക് സാന്ത്വന ജംഗ്ഷനു സമീപം ചോർച്ച രൂപപെട്ടതിനെത്തുടർന്ന് അടിയന്തിര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ശുദ്ധജലവിതരണം തടസ്സപ്പെടും. (13/2/2024)...
തിരുവനന്തപുരം ജില്ലാ ഭരണകൂടവും കായിക യുവജനകാര്യ വകുപ്പും സംയുക്തമായി ചേർന്ന് ജില്ലയിലെ തീരദേശ മേഖലയിലെ മത്സ്യതൊഴിലാളി വിഭാഗത്തിൽപ്പെട്ട യുവതീ – യുവാക്കായി സംഘടിപ്പിച്ച ആരവം കോസ്റ്റൽ ഗെയിംസിൽ കരുംകുളം ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാരായി. ഗെയിംസിന്റെ സമ്മാന...
തിരുവനന്തപുരം നേമം കാരക്കാമണ്ഡപത്ത് ബസ് അപകടം. അപകടത്തിൽ 15 ഓളം പേർക്ക് പരുക്ക്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആർക്കും ഗുരുതര പരുക്കില്ല. പൊലീസും നാട്ടുകാരും ചേർന്നാണ് അപകടത്തിൽ...
തിരുവനന്തപുരം കഴക്കൂട്ടത്ത് റെയിൽവേ ലൈൻ ഇലക്ട്രിക് ജോലിക്കിടെ രണ്ടു പേർക്ക് ഷോക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളികളായ പീലാറാവു (25) തുളസി (25) എന്നിവർക്കാണ് പൊള്ളലേറ്റത്. പുതിയ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുന്ന ജോലിക്കിടെ ഉയർത്തിയ പോസ്റ്റ് മുകളിൽ...
ഇന്ത്യയിലെ ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ ഏറ്റവും വലിയ പ്രൊഫഷണൽ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 98-മത് ദേശീയ സമ്മേളനം ഈ മാസം 26,27,28 തീയതികളിൽ തലസ്ഥാനത്ത് വെച്ച് നടക്കും. 98 മത് ഐ എം എ...
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിന് ഇന്ന് സമാപനം. കാസര്‍ഗോഡ് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ മാസം 18 ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ടാണ് ഇന്ന് സമാപിക്കുന്നത്. ഔദ്യോഗിക സമാപന ദിവസമായ ഇന്ന്...
തിരുവനന്തപുരം ജില്ലയിലെ രണ്ടു പഞ്ചായത്തുകളില്‍ ഇന്ന് കോണ്‍ഗ്രസിന്റെ ഹര്‍ത്താല്‍. ആലങ്കോട്, കരവാരം പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേര്‍ക്കുണ്ടായ ഡിവൈഎഫ്ഐ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ആറ്റിങ്ങല്‍ യൂത്ത് കോണ്‍ഗ്രസ്...
രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് ഇന്ന് തിരിതെളിയും. 81 രാജ്യങ്ങളിൽ നിന്നുള്ള 175 ചിത്രങ്ങളാണ് ഇനിയുള്ള എട്ട് ദിവസങ്ങളിലായി പ്രദർശിപ്പിക്കുക. പ്രധാന വേദിയായ ടാഗോർ തീയേറ്ററിൽ വൈകിട്ട് ആറ് മണിക്കാണ് ഉദ്ഘാടനം. ദേശിയ ചലച്ചിത്ര പുരസ്കാര...
തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ. സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ ഷഹാനയാണ് മരിച്ചത്. ഇന്നലെ രാത്രി ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഒപ്പം പഠിക്കുന്ന...
ഏഴുവയസ്സുകാരി മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത അമ്മയ്ക്ക് 40 വർഷവും 6 മാസവും കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം...
ഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദുവിന്റെ വീട്ടിലേക്ക് കെഎസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിച്ചാര്‍ജില്‍ കെഎസ് യു വനിതാ പ്രവര്‍ത്തക അടക്കം നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ലാത്തിയടിയില്‍ വിദ്യാര്‍ഥിനിയുടെ മുഖത്താണ് ഗുരുതരമായി പരിക്കേറ്റത്. പ്രവര്‍ത്തകരെ...
തിരുവനന്തപുരത്ത് വന്‍തോതില്‍ എംഡിഎംഎ ശേഖരം പിടികൂടി. തമ്പാനൂര്‍ എസ് എസ് കോവില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റൂ സ്റ്റുഡിയോയില്‍ നിന്ന് 78. 78 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. രാജാജി നഗര്‍ സ്വദേശി മജീന്ദ്രന്, പെരിങ്ങമല സ്വദേശി ഷോണ്‍...
കനത്തമഴയെ തുടര്‍ന്ന് വെള്ളം കയറി ദുരിതം നേരിട്ട തിരുവനന്തപുരത്ത് രണ്ട് നദികളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്. നെയ്യാര്‍ നദിയിലെ (തിരുവനന്തപുരം) അരുവിപ്പുറം സ്റ്റേഷനില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും കരമന നദിയിലെ (തിരുവനന്തപുരം) വെള്ളൈകടവ് സ്റ്റേഷനില്‍ മഞ്ഞ അലര്‍ട്ടും...
തിരുവനന്തപുരം പാളയത്ത് പൊലീസ് കണ്ട്രോള് റൂമിലെ വാഹനം ഡിവൈഡറില്‍ ഇടിച്ചുകയറി ഗ്രേഡ് എ എസ് ഐ മരിച്ചു. സിറ്റി കണ്ട്രോള് റൂമിലെ അജയകുമാറാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ക്ക് പരുക്ക്. രാവിലെ അഞ്ചുമണിയോടെ എ കെ...
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിൻറെ നാമകരണവും ലോഗോ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിഴിഞ്ഞം ഇൻറർനാഷണൽ സീപോർട്ട് തിരുവനന്തപുരം എന്നാണ് ഔദ്യോഗിക നാമം. തുറമുഖത്തിന്റെ ലോഗോയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മന്ത്രിമാരായ പി രാജീവും അഹമ്മദ്...
തിരുവനന്തപുരത്ത് പെൺകുട്ടിയെ പിന്തുടർന്ന് ലൈംഗിക ചേഷ്ടകൾ കാട്ടിയ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ആറുകാണി അണമുഖം തോട്ടിൻകര വീട്ടിൽ സനു രാജൻ ആണ് പിടിയിലായത്. സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോയതിനു ശേഷം മടങ്ങി വരവേയാണ്...
തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരഞ്ജനെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. അപകടം മനപൂർവ്വമല്ലെന്നും ആക്സിലേറ്ററിൽ കാൽ അമർന്നു പോയതാണെന്നും തെളിവെടുപ്പിനിടെ പ്രതി പ്രിയരഞ്ജൻ പൊലീസിനോട് പറഞ്ഞു. മോട്ടോർ വാഹന വകുപ്പും...
തിരുവനന്തപുരം തിരുവല്ലത്ത് യുവാവിനെ സഹോദരന് കൊന്ന് കുഴിച്ചുമൂടി. വണ്ടിത്തടം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. മകനെ കാണാനില്ലെന്ന് കാട്ടി മരിച്ച രാജിന്റെ അമ്മ തിരുവല്ലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഓണസമയത്ത്...
തിരുവനന്തപുരം അരുവിക്കരയില്‍ നവവധു വീടിനുള്ളില്‍ മരിച്ച നിലയില്‍. മുളിലവിന്‍മൂട് സ്വദേശി അക്ഷയ് രാജിന്റെ ഭാര്യ രേഷ്മ (23) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ആറ്റിങ്ങല്‍...
തിരുവനതപുരം നെയ്യാറ്റിൻകരയിൽ വാട്ടർ അതോറിറ്റിയുടെ കുമിളി ജല ശുദ്ധീകരണ ശാലയിൽ നിന്ന് ഒരാഴ്ചയിലേറെയായി വിതരണം ചെയ്യുന്നത് ഉപ്പുവെള്ളം. തിരുപുറം, കാഞ്ഞിരംകുളം, കരുംകുളം, പൂവാർ എന്നീ 4 പഞ്ചായത്തുകളിലെ ജനങ്ങൾ ശുദ്ധജലത്തിനായി പരക്കം പായുന്നു. മഴ കുറഞ്ഞതോടെ...
അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സിപിഐ നേതാവിനെ പുറത്താക്കി. കേസിൽ പ്രതിയായ വിശ്വംഭരനെയാണ് പുറത്താക്കിയത്. രക്ഷിതാക്കൾ പരാതി നൽകാതിരിക്കാൻ ഇടനില നിന്ന സിപിഐ ഏരിയ കമ്മിറ്റി അംഗത്തെയും പുറത്താക്കി. തിരുവനന്തപുരം വെള്ളറട ഏരിയ കമ്മിറ്റി...
തിരുവനന്തപുരം വിതുരയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. വിതുര കല്ലംകുടി സ്വദേശി ശിവദാസനെയാണ് കരടി ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശിവദാസനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. രാവിലെ ആറുമണിയോടെയാണ് സംഭവം. ജോലിക്ക് പോകുന്നതിനിടെയാണ്...
മൂന്ന് മണിക്കൂറിനിടെ 3 ജ്വല്ലറികള്‍ അടക്കം അഞ്ച് സ്ഥാപനങ്ങളില്‍ മോഷണം. ബാലരാമപുരത്ത് വ്യാപാരികളെ ഞെട്ടിച്ചാണ് മൂന്ന് മണിക്കൂറിനിടെ മൂന്ന് ജ്വല്ലറികളിലും രണ്ട് വസ്ത്രവിപണന ശാലകളിലും കള്ളൻ കയറിയത്. ബാലരാമപുരം ദേശീയപാതക്കരികിലെ കടകളില്‍ ആണ് മോഷണം നടന്നതെന്നതാണ്...
ഹെൽമെറ്റ് വെക്കാതെ ഓട്ടോ ഓടിച്ചതിന് മോട്ടോർ വാഹന വകുപ്പ് ഡ്രൈവർക്ക് 500 രൂപ പിഴയിട്ട സംഭവത്തിൽ ഹെൽമെറ്റ് വെച്ച് ഓട്ടോ ഓടിച്ച് ഡ്രൈവറുടെ പ്രതിഷേധം. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഹെൽമെറ്റ് വെക്കാതെ വാഹനം...
തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ കരയ്ക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹമാണ് തെരുവുനായ്ക്കൾ കടിച്ചുകീറിയത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ...
കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്തെ ഇക്കോ ടൂറിസം സെൻ്ററുകളിൽ നിയന്ത്രണം. പൊന്മുടി, കല്ലാർ, മീൻമുട്ടി, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഇന്ന് സന്ദർശക്ക് പ്രവേശനം അനുവദിക്കില്ല. പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലാത്ത തിരുവനന്തപുരത്ത് നഗര മലയോര...
നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി വിപിന്റെ ഭാര്യ സോന (22)യെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പതിനഞ്ച് ദിവസം മുമ്പായിരുന്നു സോനയും വിപിനും വിവാഹിതരായത്. ഇന്നലെ...
തിരുവനന്തപുരം ജില്ല രൂപീകൃതമായിട്ട് ഇന്നേക്ക് 74 വർഷം തികയുന്നു. 1949 ജൂലൈ 1 നാണ് തിരുവനന്തപുരം ജില്ല രൂപീകൃതമായത്. നഗരത്തിന്റെ തന്നെ മുഖമുദ്രയായ അനന്തശായിയായ പത്മനാഭസ്വാമി ക്ഷേത്രമാണ് നഗരത്തിന് ഈ പേര് വരാൻ കാരണം. ഇന്ത്യൻ...
ഇ പോസ് മെഷീന്റെ തകരാർ കാരണം റേഷൻ വിതരണം തടസപ്പെട്ടതിനാൽ ജൂൺ മാസത്തിലെ വിതരണം ഇന്നത്തേക്കു കൂടി നീട്ടി. നിരവധി ആളുകൾക്ക് ഇനിയും റേഷൻ കിട്ടാനുണ്ടെന്നതിനാലാണ് റേഷൻ വിതണം ഇന്നത്തെക്ക് കൂടി നീട്ടിയത്. ഇന്നലെ 9.38...
മകളുടെ കല്യാണത്തലേന്ന് പിതാവ് കൊല്ലപ്പെട്ടു. ഇന്നലെ അർദ്ധരാത്രി വർക്കല വടശ്ശേരികോണത്താണ് സംഭവം. വടശ്ശേരിക്കോണം സ്വദേശി രാജനാണ് മരിച്ചത്. 61 വയസ്സായിരുന്നു. ജിഷ്ണു എന്ന പെൺകുട്ടിയുടെ മുൻസുഹൃത്ത് ജിഷ്ണുവിനേയും സംഘത്തെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ജിഷ്ണുവിന്റെ സഹോദരനും...
ഇന്ന് രാവിലെ പത്തരയ്ക്ക് മകളുടെ വിവാഹം നടക്കാനിരിക്കെയാണ് വര്‍ക്കല കല്ലമ്പലം വടശേരികോണം സ്വദേശി രാജു (61) കൊല്ലപ്പെട്ടത്. രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ മുൻകാമുകൻ ജിഷ്ണുവും സുഹൃത്തുക്കളുമാണ് കൊലയാളികൾ. ജിഷ്ണുവുമായി പ്രണയത്തിലായിരുന്ന ശ്രീലക്ഷ്മി ഈ ബന്ധം ഉപേക്ഷിച്ചാണ്...
തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 22കാരിയായ ട്യൂഷൻ അധ്യാപിക അറസ്റ്റിൽ. 17കാരിയെയാണ് ഇവർ തട്ടിക്കൊണ്ടുപോയത്. തിരുവനന്തപുരം സ്വദേശിയായ അധ്യാപികയെ കൊച്ചിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി...
തിരുവനന്തപുരം കുണ്ടമൺകടവിൽ വീട്ടിലെ ശുചിമുറിയിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് തെളിഞ്ഞു. കുണ്ടമൺകടവ് സ്വദേശി വിദ്യയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് സ്കൂൾ വിട്ടുവന്ന മകനാണ് വീടിന് സമീപത്തെ ശുചിമുറിയിൽ വിദ്യയെ അബോധാവസ്ഥയിൽ...
തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിൽ ജോബ് ഫെയർ നടക്കുന്നു. ഈ മാസം 27 ന് തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയറിൽ കേരള യൂണിവേഴ്സിറ്റിയുടെ വിവിധ കോളജുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. തിരുവനന്തപുരത്ത് ടെക്നോപാർക്ക്...
തിരുവനന്തപുരം പൊന്മുടി സംസ്ഥാനപാതയിൽ കല്ലാർ ഗോൾഡൻ വാലി കഴിഞ്ഞ് വലിയ വാഹനങ്ങൾ നിരോധിയ്ക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. തുടർച്ചയായി മഴപെയ്യുന്നതിനുള്ള സാഹചര്യം നിലനിൽക്കുന്നതിനാലും മണ്ണിടിച്ചിൽ ഉണ്ടായി പൊന്മുടിയും ഇതര പ്രദേശങ്ങളും ഒറ്റപ്പെടുവാൻ സാധ്യത ഉള്ളതിനാലും...
പോത്തൻകോട് കട ഉടമയുടെ ശരീരം കത്തിക്കരിഞ്ഞ നിലയിൽ കടയുടെ മുന്നിൽ കണ്ടെത്തി. തോന്നയ്ക്കൽ ശാസ്തവട്ടം ശാന്തിനഗർ കുന്നുംപുറത്തു വീട് ചോതി നിലയത്തിൽ കിച്ചൂസ് സ്റ്റോർ ഉടമ സി. രാജു (62) ആണ് മരിച്ചത്. ബന്ധുക്കളുടെ പരാതിയിൽ...
നാളെ സ്കൂൾ തുറക്കുമ്പോൾ കുഴികളും ബ്ലോക്കുകളുമായി സ്മാർട്ടാകാതെ തിരുവനന്തപുരം നഗരത്തിലെ റോഡുകൾ. സ്മാർട്ടാക്കാൻ റോഡ് കുത്തിപ്പൊളിച്ചെങ്കിലും നിർമ്മാണം ഇഴയുന്നതിനാൽ യാത്രക്കാർക്കൊപ്പം സ്കൂൾ കുട്ടികളും വലയും. കാലവർഷം ജൂൺ നാലിന് ആരംഭിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്, ഈ...
ടെക്നോപാർക്ക് മൂന്നാംഘട്ട നിർമ്മാണത്തിൽ ടോറസ് ഇൻവസ്റ്റ്മെന്റ് ഹോൾഡിംഗ്സിസ് തിരിച്ചടി. ടോറസിന്റെ അനുബന്ധ കമ്പനിയായ ഡ്രാഗൺസ്റ്റോണിന്റെ പരിസ്ഥിതി ക്ലിയറൻസ് റദ്ദാക്കി. ഇതിന് പുറമെ കമ്പനിക്ക് 15 കോടി പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിറക്കി. ടെക്നോപാർക്ക് മൂന്നാം...
തിരുവനന്തപുരം ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. വില്ലേജ് ഓഫീസുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന നടന്നത്. ജില്ലാ കളക്ടര്‍, എഡിഎം, കളക്ടറേറ്റ് ഇന്സ്പെക്ഷന് വിംഗ്...
വിനോദ സഞ്ചാര വകുപ്പിന് കീഴിൽ കേരളത്തിൽ ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് ഒരുങ്ങുന്നു. തിരുവനന്തപുത്തെ സാഹസിക വിനോദ സഞ്ചാര കേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഗ്ലാസ് ബ്രിഡ്ജ് ആരംഭിക്കാൻ പോവുന്നത്. ഇതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചെന്ന് മന്ത്രി...
വേതന വർധനവ് ആവശ്യപ്പെട്ട് തൃശൂർ മോഡൽ സമരവുമായി തിരുവനന്തപുരം സ്വകാര്യ മേഖലയിലെ നഴ്സുമാർ രംഗത്ത്. 72 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചു. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ അടുത്ത മാസം അഞ്ച് മുതൽ ഏഴ് വരെയാണ് സമരം....
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു നഗ്നചിത്രം കൈക്കാലാക്കിയ ശേഷം പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കരുംകുളം പൊറ്റയിൽ വാറുവിളാകത്തു വീട്ടിൽ ആദി എന്നു വിളിക്കുന്ന ആദിത്യൻ (18), അതിയന്നൂർ വെൺപകൽ നെട്ടത്തോട്ടം ലക്ഷം...
ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്. തിരുവനന്തപുരം പുല്ലുതോട്ടം നാണി നിവാസില്‍ ഗിരിജ സത്യനാണ് പരുക്കേറ്റത്. ഇവരെ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടിലെ ഡബിള്‍ ഡോര്‍ ഫ്രിഡ്ജ് പൂര്‍ണമായും പൊട്ടിത്തകര്‍ന്നു. ഗ്യാസ് ലീക്കായ ഗന്ധം...
തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച പെൺകുട്ടിക്കുപകരം സംഘടനാനേതാവായ ആൺകുട്ടിയെ നാമനിർദേശം ചെയ്തത് വിവാദമായി. സർവകലാശാല യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി നേതാവിനെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ...
തിരുവനന്തപുരം പുത്തൻതോപ്പിൽ അമ്മയ്ക്ക് ഒപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു. ഒമ്പത് മാസം പ്രായമുള്ള ഡേവിഡാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പുത്തൻതോപ്പ് റോജാ ഡെയ്ലിൽ രാജു ജോസഫ് ടിൻസിലിയുടെ ഭാര്യ അഞ്ജുവിനെയും മകനെയും ഇന്നലെ...
തിരുവനന്തപുരത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം എന്ന സംശയം. നാട്ടുകാർ ഇതര സംസ്ഥനക്കാരനെ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറി. ശനിയാഴ്ച വൈകുന്നേരം നാല് മുപ്പത്തോടെ കാട്ടാക്കട കുറ്റിച്ചൽ ആണ് സംഭവം. ഇവിടെ സ്വകാര്യ ഓഡിറ്റോറിയത്തിൽ വിവാഹത്തിന് പങ്കെടുക്കാൻ...
തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര കടവട്ടാരം പാതിരിശ്ശേരി മേലേതാഴംകോട് പുത്തൻവീട്ടിൽ രാഹുൽ (19) ആണ് പിടിയിലായത്. 19 കാരിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി. പ്രണയം നടിച്ച്...