വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ പ്രധാന കണ്ണിയായ ജയ്സൺ മുകളേലിനെതിരെ പരാതി. കാസർഗോഡ് സ്വദേശി രവീന്ദ്രനാണ് പരാതി നൽകിയത്. കേസ് സമഗ്രമായി അന്വേഷിക്കണമെന്നാണ് ആവശ്യം. കുറ്റവാളികളെയും ഗൂഢാലോചന നടത്തിയവരെയും കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. മ്യൂസിയം പോലീസ്...
പി വി അൻവറിന്റെ അനധികൃത ഭൂമി വിഷയത്തിൽ താൻ പ്രതികരിക്കുമെന്ന് മാധ്യമങ്ങൾ കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവറിനോട് ചില മാധ്യമപ്രവർത്തകർക്ക് വിരോധമുണ്ട്. നിങ്ങൾ അതുംകൊണ്ട് നടന്നോ ഞാൻ മറുപടി പറയുമെന്ന് കരുതേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം....
കേരള മോഡലിനെയും എൽഡിഎഫ് സർക്കാരിനെയും പ്രശംസിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കേരളത്തിലും 5 വർഷത്തിൽ ഭരണം മാറുന്ന പതിവ് ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ തവണ അത് മാറി. മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനാലാണ് കേരളത്തിൽ സിപിഐഎമ്മിന്...
നവകേരള സദസ്സിന് പണം നൽകാൻ നേരത്തെയെടുത്ത തീരുമാനം പറവൂർ മുൻസിപ്പാലിറ്റി റദ്ദാക്കിയെങ്കിലും പണം അനുവദിച്ച് സെക്രട്ടറി ചെക്കില്‍ ഒപ്പിട്ടു. നഗരസഭ ആദ്യം തീരുമാനിച്ചതു പ്രകാരം പണം നൽകണമെന്ന നിലപാടിൽ സെക്രട്ടറി ഉറച്ചു നിന്നു. എതിർപ്പുമായി യു.ഡി...
സംഘടന തെരെഞ്ഞെടുപ്പിലൂടെ മലപ്പുറത്തെ കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടയാളെ കണ്ടെത്താൻ നെട്ടോട്ടമോടി പ്രവർത്തകർ. 274വോട്ട് നേടി മണ്ഡലം പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട മുഹമ്മദ് റാഷിദ് ആണ് ഇപ്പോളും അജ്ഞാതനായി തുടരുന്നത്. എ ഗ്രൂപ്പിനെ...
പിജെ ജോസഫ് ഇടുക്കിക്ക് നൽകിയ സംഭാവനകൾക്ക് എംഎം മണിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് ഡീൻ കുര്യക്കോസ് എംപി. പിജെ ജോസഫിനെതിരായ എംഎം മണിയുടെ പരിഹാസത്തിനായിരുന്നു ഡീൻ കുര്യക്കോസിന്റെ മറുപടി. ഒരു ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തില്ല എന്നുവച്ച് വികസന...
ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിലെ പ്രതികളിലൊരാളായ ലെനിൻ രാജ് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് ലെനിൻ രാജ് ഹർജി നൽകിയത്. തട്ടിപ്പ് കേസില്‍ പത്തനംതിട്ട...
മുട്ടിൽ മരം മുറിക്കേസിൽ സമരവുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്ത്. സിപിഎം നാളെ വില്ലേജ് ഓഫീസ് മാർച്ച് നടത്താനിരിക്കെ ഇന്ന് അപ്രതീക്ഷിതമായി ടി.സിദ്ദീഖ് എംഎൽഎ മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസ് ഉപരോധിച്ചു. കർഷകരിൽ നിന്ന് പിഴ ഈടാക്കില്ലെന്ന...
എംഎല്‍എ എംഎം മണിയുടെ പ്രസ്താവനയില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍. നാളെയാണ് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കേരള അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍സ് അസോസിയേഷന് ആഹ്വാനം ചെയ്തിരിക്കുന്നത്. താലൂക്ക് കേന്ദ്രങ്ങളില്‍ മാര്‍ച്ചും...
തന്നോട് ചോദ്യം ചോദിച്ച വനിതാ റിപ്പോർട്ടറെ അവഹേളിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. ആരാണ് ചോദ്യം ചോദിച്ചതെന്ന് എല്ലാവർക്കും കാണാനായി തന്റെ അടുത്ത് വന്നു നിൽക്കാൻ അണ്ണാമലൈ മാധ്യമ പ്രവര്‍ത്തകയോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്...
ലോക ടൂറിസം ദിനത്തില്‍ കേരളത്തിന് അഭിമാന നേട്ടം. കേന്ദ്ര ടൂറിസം വകുപ്പ് പ്രഖ്യാപിച്ച പുരസ്കാരത്തിന് ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ അര്‍ഹമായി. രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡാണ് കാന്തല്ലൂരിന് ലഭിച്ചിരിക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ...
കേരളത്തെ മാലിന്യ മുക്തമാക്കുന്നതിന് ആരംഭിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി എല്ലാ ഔദ്യോഗിക പരിപാടികളും ആരംഭിക്കുന്നത് മാലിന്യ മുക്ത നവകേരളത്തിനായുള്ള പ്രതിജ്ഞ കൂടി ചൊല്ലിക്കൊണ്ടായിരിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്....
അടിയന്തരാവസ്ഥയിൽ ജയിലിൽ കിടന്നിട്ടുണ്ട് പിന്നെയല്ലേ ഇഡിയെന്ന് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവ് എംകെ കണ്ണൻ. അറസ്റ്റിനെ ഭയമില്ല, തനിക്കൊരു ബിനാമി അകൗണ്ടുമില്ലെന്നും എംകെ കണ്ണൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.അരവിന്ദാക്ഷൻ്റെ നിക്ഷേപത്തെക്കുറിച്ച് അറിയില്ല. ഇഡിയുടെ...
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ സിപിഐഎമ്മില്‍ സമവായം. പരാതിക്കാരനായ വി കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. പി സന്തോഷാണ് പുതിയ ഏരിയ സെക്രട്ടറി. ടിഐ മധുസൂദനന് എംഎല്‍എയെ ജില്ലാ സെക്രട്ടേറിയറ്റില്‍ തിരിച്ചെടുത്തു. സിപിഐഎം സംസ്ഥാന...
തെരഞ്ഞെടുപ്പ് ഫലത്തിൽ പൂർണ ആത്മവിശ്വാസമുണ്ടെന്ന് ചാണ്ടി ഉമ്മന്റെ സഹോദരി മറിയ ഉമ്മൻ. പിതാവ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക് പോകാനൊരുങ്ങവെയായിരുന്നു മറിയ ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉമ്മൻ ചാണ്ടിയെ പോലെ തന്നെ പുതുപ്പള്ളിയിലെ ജനങ്ങൾ ചാണ്ടി ഉമ്മനെയും...
ഉമ്മൻ ചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞതിന് മൃഗാശുപത്രി താത്ക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്ന ആരോപണത്തിൽ പ്രതികരിച്ച് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ. പി ഓ സതിയമ്മയെ പുറത്താക്കിയെന്ന വാർത്ത വസ്തുതാവിരുദ്ധമാണ് ജോലി ഇല്ലാത്ത...
കള്ളൻമാരുടേയും കൊള്ളക്കാരുടെയും മുന്നണിയായി കേരളത്തിലെ ഐഎൻഡിഐഎ മുന്നണി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. 96 കോടി രൂപയാണ് പ്രകൃതി സമ്പത്തുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വ്യവസായം നടത്തുന്ന വ്യക്തി ഐഎൻഡിഐഎ മുന്നണിയിലെ പ്രമുഖ രാഷ്ട്രീയക്കാർക്കും...
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടത്തിയ ഫ്ലയിങ് കിസ് ആരോപണത്തില്‍ പ്രതികരണവുമായി നടന് പ്രകാശ് രാജ്. സ്മൃതി ഇറാനി ഈ ആരോപണം ഉന്നയിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുന്ന പോസ്റ്റ് പങ്കുവച്ചാണ് പ്രകാശ് രാജ്...
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മണ്ഡലം നിലനിർത്താനും പിടിച്ചെടുക്കാനുമുള്ള തെരഞ്ഞെടുപ്പ് പോരിനും കളമൊരുങ്ങി. ഒരു മാസത്തിൽ താഴെ മാത്രമാണ് തെരഞ്ഞെടുപ്പിന് സമയമുള്ളത്. 53 വർഷം തുടർച്ചയായി ഉമ്മൻ ചാണ്ടി നിലനിർത്തിയ മണ്ഡലത്തിൽ കഴിഞ്ഞ തവണ ഭൂരിപക്ഷം കുത്തനെ...
സംസ്ഥാന ബിജെപിയ്ക്ക് ഒറ്റയ്ക്ക് നീങ്ങാനാകില്ലെന്ന് ആവർത്തിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ദേശീയ നേതൃത്വത്തിനൊപ്പമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. ദേശീയ സംസ്ഥാന ഘടകങ്ങൾ ഒന്നിച്ചേ ഭാവി തീരുമാനമെടുക്കാൻ കഴിയൂ. എല്ലാവർക്കും പ്രവർത്തിക്കാൻ വേദിയുണ്ടാവുക എന്നതാണ് പ്രധാനം....
മധ്യപ്രദേശിൽ ആദിവാസികൾക്ക് നേരെ വീണ്ടും ആക്രമണം. ബിജെപി എംഎൽഎയുടെ മകൻ ആദിവാസി യുവാവിന് നേരെ വെടിയുതിർത്തു. ബിജെപി നേതാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച് ഒരു മാസത്തിന് ശേഷമാണ് പുതിയ സംഭവം. എംഎൽഎയുടെ മകൻ ഒളിവിലാണ്....
നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് സിപിഐഎമ്മിന്റെയും ബിജെപിയുടെയും നേതാക്കള്‍ നടത്തുന്ന കൊലവിളിയില്‍ കേസെടുക്കാന്‍ നിര്‍ദേശിക്കാത്ത മുഖ്യമന്ത്രി സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ കുടപിടിക്കുന്നെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് എംപി. മൈക്ക് നിലവിളിച്ചാല്‍ പോലും കേസെടുക്കുന്ന...
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ബി. സേതു രാജ് ബാലകൃഷ്ണനെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജിന്റോ ജോൺ...
സ്പീക്കർ എ എൻ ഷംസീറിനെതിരെ പരാതിയുമായി ബിജെപി. ബിജെപി തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷൻ ആർ എസ് രാജീവാണ് പരാതി നൽകിയത്. ഹൈന്ദവ വിശ്വാസങ്ങളെ സ്പീക്കർ അവഹേളിച്ചുവെന്നാണ് പരാതി. ഷംസീറിന്റേത് മത വിദ്വേഷം പ്രചരിപ്പിക്കുന്ന നടപടിയെന്ന് ബിജെപി...
ഡോ. വി. വേണു പുതിയ ചീഫ് സെക്രട്ടറി; ഷെയ്ക്ക് ദര്‍വേഷ് സാഹിബ് പോലീസ് മേധാവി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനെ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി തീരുമാനിച്ചു. ഫയര്‍ഫോഴ്സ് മേധാവി ഷെയ്ക്ക്...
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിൽ കേസെടുത്ത നടപടി മാധ്യമങ്ങൾക്കെതിരെയല്ലെന്ന് മന്ത്രി സജി ചെറിയാൻ. നടപടി എടുത്തത് വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെയാണ്. സർക്കാരിനെ ഇകഴ്ത്തുന്ന സമീപനമാണ് ചില മാധ്യമങ്ങൾ സ്വീകരിക്കുന്നത്. പി എം ആർഷോയ്ക്കെതിരെ...
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ മാർക്ക് ലിസ്റ്റ് വിവാദം. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ റിസൾട്ടിലാണ് വിവാദം. മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ ഒരു വിഷയത്തിലും മാർക്ക് കാണിച്ചിട്ടില്ല. പക്ഷേ പാസ്സായി എന്നാണ്...
ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ തൃശൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഡിസിസി സെക്രട്ടറി കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചു. തൃശൂര്‍ ഡിസിസി സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവുമായ കെ. അജിത് കുമാറാണ് രാജിവെച്ചത്. കോണ്‍ഗ്രസ്...
:കേരള സര്‍വ്വകലാശാല ആസ്ഥാനത്ത് വരുന്നതിന് സിപിഎം വിലക്കേര്‍പ്പെടുത്തിയെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ബി.ജെ.പി അനുകൂല എംപ്ലായീസ് സംഘ് ഓഫീസ് മന്ത്രി ഉത്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രതിഷേധ സാധ്യത നിലനിൽക്കെ സര്‍വ്വകലാശാല ആസ്ഥാനത്തെത്തിയ വി മുരളീധരൻ...
പുതിയ 97 സ്കൂള്‍ കെട്ടിടങ്ങള്‍ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂര്‍ ധര്‍മ്മടം ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട് വെച്ചാണ് സംസ്ഥാന തല ഉദ്ഘാടന ചടങ്ങ് നടന്നത്. പത്ത് ലക്ഷത്തിലധികം കുട്ടികള്‍ പുതുതായി പൊതുവിദ്യാലയങ്ങളിലെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു....
തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ് എഫ് ഐ ആൾമാറാട്ടത്തിൽ സിപിഎം അന്വേഷണം. തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഡികെ മുരളി, പുഷ്പലത എന്നിവരുടെ അന്വേഷണ കമ്മീഷൻ രൂപീകരിച്ചു. ആൾമാറാട്ടത്തിൽ സിപിഎം നേതാക്കൾക്ക്...
സർക്കാരിന്റെ രണ്ടാം വാർഷികവും പ്രോഗ്രസ്സ് റിപ്പോർട്ട് അവതരണത്തിലും പങ്കെടുക്കാതിരുന്നത് കണ്ണൂർ ജില്ലയിൽ തിരക്കുള്ളതിനാൽ ഇ പി ജയരാജൻ. മുഖ്യമന്ത്രിയും ജനപ്രതിനിധികളും ആണ് അതിൽ പങ്കെടുക്കേണ്ടത്. അഞ്ചുവർഷം കഴിയുമ്പോൾ സർക്കാറിന് നൂറിൽ നൂറ് മാർക്ക് ലഭിക്കുമെന്നും ഇ...
ഗൗതം ഗംഭീറിനു പിന്നാലെ, മുൻ ഇന്ത്യൻ ക്രിക്കറ്റർ ഹർഭജൻ സിങ്ങും രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നു. പഞ്ചാബ് സംസ്ഥാനത്തിൽനിന്നു രാജ്യസഭയിലേക്കുള്ള സ്ഥാനാർഥിയായി ആം ആദ്മി പാർട്ടി ഹർഭജൻ സിങ്ങിനെ പ്രഖ്യാപിച്ചു. അടുത്ത മാസത്തോടെ 5 രാജ്യസഭാ സീറ്റുകളാണു പഞ്ചാബിൽ...
കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരൻ്റെ മകനെതിരെ ഭീഷണിക്കത്ത് ലഭിച്ചതായി റിപ്പോര്‍ട്ട്. ടിപിയുടെ വിധവയും വടകര എംഎൽഎയുമായ കെകെ രമയുടെ ഓഫീസ് വിലാസത്തിലാണ് കത്ത് ലഭിച്ചത്. ഇതു സംബന്ധിച്ച് ആര്‍എംപി നേതാവ് എൻ വേണു എസ്പിയ്ക്ക്...
രാഷ്ട്രീയ മേലാളൻമാർ താഴെത്തട്ടിലിരിക്കുന്ന സാധാരണ ജനങ്ങളുടെ വികാരം അറിഞ്ഞു പ്രവർത്തിക്കണമെന്ന് വൈ.ജെ.ഡി.എസ് കേരള സ്റ്റേറ്റ് സെക്രട്ടറി ഉമ്മർ പാടലടുക്ക.പ്രബുദ്ധ കേരള ജനത എൽ ഡി എഫിന് ഈ തിളക്കമാർന്ന വിജയം സമ്മാനിച്ചത് വെറുതെയല്ല … ഇന്നിപ്പോൾ...
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. ഈ പ്രകടന പത്രിക തങ്ങളുടെ ഖുറാനും ഗീതയും ബൈബിളുമാണ്. അതുകൊണ്ട് തന്നെ അത് നടപ്പാക്കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ന്യായ് പദ്ധതിയാണ്...
നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടികയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി അറിയിച്ച് കെ.സുധാകരൻ എം.പി. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവൃത്തികൾ തീർത്തും മോശമായിരുന്നുവെന്നും ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും സുധാകരൻ പൊട്ടിത്തെറിച്ചു. സ്ഥാനാർഥി പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും...
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായി നടക്കുകയാണ്. ആദ്യ ഘട്ടം വോട്ടെടുപ്പ് ഡിസംബർ എട്ടിനും രണ്ടാം ഘട്ടം ഡിസംബർ പത്തിനും അവസാനഘട്ടം ഡിസംബർ 14നും ആണ്. ഡിസംബർ 16ന് ആണ് വോട്ടെണ്ണൽ. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള...
തൃശൂര്‍: തൃശൂരില്‍ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ ബിജെപി- ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ കുത്തി കൊന്നു. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായ സനൂപ്(26) ആണ് കൊല്ലപ്പെട്ടത്. സനൂപിനൊപ്പമുണ്ടായിരുന്ന 4 പേര്‍ക്ക് വെട്ടേറ്റു. ഒരാളുടെ നില ഗുരുതരമാണ്