പൊതുമുതൽ നശിപ്പിച്ച കേസിൽ മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം. 2018ൽ മലപ്പുറത്ത് നടന്ന ഡിവൈഎഫ്ഐ മാർച്ചിലെടുത്ത കേസിലായിരുന്നു മന്ത്രിക്കെതിരെയുള്ള വാറണ്ട്. കേസിനെ തുടർന്ന് മന്ത്രി മലപ്പുറം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് നേരിട്ട് ഹാജരാവുകയും ജാമ്യമെടുക്കുകയും...
കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സമരത്തിലേക്ക് പ്രതിപക്ഷത്തെ ക്ഷണിച്ച് മുഖ്യമന്ത്രി. യുഡിഎഫില്‍ ആലോചിച്ച് നിലപാട് അറിയാക്കമെന്ന് പതിപക്ഷ നേതാവ് വി.ഡി സതീശന് വ്യക്തമാക്കി. കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തില്‍ എല്ലാവരുടേയും പിന്തുണ വേണമെന്ന് എല്‍ഡിഎഫ്...
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കരുവന്നൂര്‍ ബാങ്കില്‍ നിയമവിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ മന്ത്രി പി. രാജീവിന്റെ സമ്മര്‍ദമുണ്ടായെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. മന്ത്രി പി രാജീവിനെതിരെ...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് കെ കെ ശൈലജ എംഎല്‍എ. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന് എല്‍ഡിഎഫില്‍ ധാരണയുണ്ട്. നിലവിലെ മുഖ്യമന്ത്രിയെ മാറ്റേണ്ട കാര്യമില്ലല്ലോയെന്ന് ചോദിച്ച കെ കെ ശൈലജ, സ്ത്രീകള്‍ മുഖ്യമന്ത്രിയാകുന്നതില്‍ തടസമില്ലെന്നും...
മെഡിക്കൽ സർട്ടിഫിക്കറ്റ് വിവാദത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് രാഹുൽ മാങ്കൂട്ടത്തിൽ വക്കീൽ നോട്ടീസ് അയച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം. ഏഴ് ദിവസത്തിനകം വാർത്താ സമ്മേളനം വിളിച്ച് ക്ഷമ...
മുസ്ലിം ലീഗുമായുള്ള പഴയ ബന്ധം ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 60കളിൽ ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും അന്ന് പലരും ആക്ഷേപിച്ചുവെന്നും പിണറായി പറഞ്ഞു. മലപ്പുറത്ത് ദേശാഭിമാനി പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി....
മലപ്പുറത്ത് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മച്ചിങ്ങൽ ബൈപ്പാസിൽ വെച്ച് കരിങ്കൊടി കാണിച്ചത്. ദേശാഭിമാനിയുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ...
ടിഎൻ പ്രതാപൻ എംപിയുടെ പിആർഒ എൻഎസ് അബ്ദുൽ ഹമീദിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നടത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവ പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് സുരേന്ദ്രന് വക്കീൽ നോട്ടീസ്. ഹൈക്കോടതി അഭിഭാഷകൻ അഡ്വ....
മികച്ച ശിശു സൗഹൃദ സേവനങ്ങള്‍ക്ക് ആദ്യമായി സംസ്ഥാനത്തെ ഒരു ആശുപത്രിക്ക് ദേശീയ മുസ്കാന് സര്ട്ടിഫിക്കേഷന് ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ഐ.എം.സി.എച്ച്. ആണ് 96 ശതമാനം സ്കോറോടെ...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ച് എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. മുഖ്യമന്ത്രി, മുൻ മന്ത്രിസഭയിലെ 18 അംഗങ്ങൾ അടക്കമുള്ളവർക്കാണ് നോട്ടീസ് അയച്ചത്. ഹൈക്കോടതി ചട്ടം...
പ്രിയ വർഗീസിന്റെ നിയമനം നിയമവിരുദ്ധമല്ലെന്ന് കണ്ണൂർ സർവകലാശാല. സർവകലാശാല ഇക്കാര്യം വ്യക്തമാക്കിയത് സുപ്രിം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ. യുജിസി മാനദണ്ഡങ്ങൾ എല്ലാം പാലിച്ചിട്ടുണ്ട്. അസോ പ്രൊഫസർ നിയമനം ചട്ടങ്ങൾ പ്രകാരമാണ് നടന്നതെന്ന് സർവകലാശാല. ഹൈക്കോടതി വിധിക്കെതിരെ...
പ്രധാനമന്ത്രിയുടെ തൃശൂരിലെ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം. സ്വര്‍ണക്കടത്ത് കൈകാര്യം ചെയ്യേണ്ടത് കേന്ദ്ര ഏജന്‍സികളാണെന്നും കേസിന്റെ പ്രധാന ഉത്തരവാദിത്തം പ്രധാനമന്ത്രിക്കും കേന്ദ്രത്തിനുമാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണെന്ന്...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത്ആർ എസ് ശശികമാർ ഹൈക്കോടതിയെ സമീപിച്ചു. ലോകായുക്ത ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് ആരോപണം. പരാതി നിലനിൽക്കില്ലെന്ന് പറയാൻ ലോകായുക്തക്ക് അനുവാദമില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍...
പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്നും കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജെസ്നയുടെ തിരോധാന കേസിലെ സിബിഐ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരോധാനത്തിന് മതതീവ്രവാദവുമായി ബന്ധങ്ങളൊന്നുമില്ലെന്നാണ് സിബിഐ കണ്ടെത്തൽ. ജെസ്ന മരിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അച്ഛനെയും ആൺ സുഹൃത്തിന്റെയും...
സഹകരണ ബാങ്ക് കുടിശികയുമായി ബന്ധപ്പെട്ടുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ജനുവരി 31 വരെ നീട്ടിയതായി സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. പിഴപ്പലിശ ഒഴിവാക്കുകയും പലിശ ബാധ്യതയിൽ 50% ഇളവ് നൽകുകയും ചെയ്യുമെന്ന് മന്ത്രി...
കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉൾപ്പെടെ നാലു പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പപ്പാഞ്ഞിയുടെ മാതൃകയിലുള്ള 30 അടി ഉയരത്തിലുള്ള...
കണ്ണൂരില്‍ മലിന ജല പ്ലാന്റ് ഉദ്ഘാടനത്തില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും മേയറും തമ്മില്‍ വാക്കേറ്റം. കണ്ണൂർ മഞ്ചപ്പാലത്തെ മലിന ജലശുദ്ധീകരണ പ്ലാൻറിന്റെ ഉദ്ഘാടന ചടങ്ങിലാണ് മേയർ അഡ്വ ടി.ഒ മോഹനനും വികസന സ്റ്റാൻഡിങ് കമ്മിറ്റി...
രാമചന്ദ്രൻ കടന്നപ്പള്ളിക്ക് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പിന്റെ ചുമതലയാണ് ലഭിച്ചത്. അതേസമയം, തുറമുഖ വകുപ്പ് സഹകരണ മന്ത്രി വി.എൻ. വാസവന് നൽകി. കെ.ബി. ഗണേഷ് കുമാറിന് റോഡ്-ജല ഗതാഗതം, മോട്ടോർ വാഹന വകുപ്പ് എന്നിവയാണ്...
മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് കെബി ഗണേഷ് കുമാറും രാമചന്ദ്രന് കടന്നപ്പള്ളിയും. പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചും കെഎസ്ആര്‍ടിസിയെ അപകടാവസ്ഥയില്‍നിന്ന് കരകയറ്റുമെന്നും വ്യക്തമാക്കിയായിരുന്നു മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രതികരണം. ഏതുവകുപ്പായാലും സത്യസന്ധമായി...
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വേദിയിലും പരസ്പരം മിണ്ടാതെ മുഖ്യമന്ത്രിയും ഗവര്‍ണറും. കടന്നപ്പള്ളി രാമചന്ദ്രന്റെയും കെ.ബി ഗണേഷ് കുമാറിന്റെയും സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും വേദിയില്‍ അടുത്തടുത്തായി ഇരുന്നിട്ടും പരസ്പരം...
രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി പുതിയ മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ഗണേഷ്കുമാറും സത്യപ്രതിജ്ഞ ചെയ്തു. സഗൗരവ പ്രതിജ്ഞയെടുത്ത് രാമചന്ദ്രൻ കടന്നപ്പള്ളി ചുമതലയേറ്റെടുത്തപ്പോൾ ദൈവനാമത്തിലായിരുന്നു കെ ബി ഗണേഷ്കുമാർ സത്യപ്രതിജ്ഞ ചെയ്തത്....
ഗുസ്തി ഫെഡറേഷന്റെ താൽക്കാലിക നടത്തിപ്പിനായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ആണ് കമ്മിറ്റി രൂപീകരിച്ചത്. ഭൂപീന്ദർ സിംഗ് ബജ്വ കമ്മിറ്റി ചെയർമാനാണ്. ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസിൽ, ഗുസ്തി ഫെഡറേഷൻ ചെയർമാൻ ബ്രിജ്ഭൂഷൺ സിംഗ്...
നവ കേരള സദസിനെതിരായ പ്രതിഷേധങ്ങൾക്കിടയിലെ പൊലീസ് നടപടികൾക്കെതിരായ പ്രതിഷേധം ശക്തമാക്കാൻ കെ പി സി സി തീരുമാനം. ഇതിന്റെ ഭാഗമായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഫാസിസ്റ്റ് വിമോചന സദസ് എന്ന പേരില്‍ പ്രതിഷേധ ജ്വാല...
മന്ത്രിസ്ഥാനത്ത് നിന്ന് പടിയിറങ്ങും മുമ്പ് കെഎസ്ആർടിസിയിലെ ശമ്പളകുടിശ്ശിക തീർത്തെങ്കിലും ആൻ്റണി രാജു ഗതാഗതമന്ത്രിയായിരുന്ന രണ്ടര വർഷം പ്രതിസന്ധികളൊഴിയാത്ത കാലമായിരുന്നു. വകുപ്പിനെതിരെ ഇടത് യൂണിയനുകൾ തന്നെ പലതവണ തെരുവിലിറങ്ങി. കൊട്ടിഘോഷിച്ച് കൊണ്ട് വന്ന എഐ ക്യാമറാ പദ്ധതിയും...
മൗണ്ട് സിയോൺ ലോ കോളജിൽ എസ്എഫ്ഐ നേതാവിന്റെ മർദനമേറ്റ വിദ്യാർത്ഥിനിക്കെതിരെ കേസെടുത്ത സംഭവത്തിൽ റിപ്പോർട്ട് തേടി ഡിജിപി. പത്തനംത്തിട്ട ജില്ലാ പൊലീസ് മേധാവിയോടാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന് പറഞ്ഞാണ് കേസെടുത്തത്. എസ്.എസ്. ടി...
ഡിജിപി ഓഫീസിന് മുന്നിൽ കോൺഗ്രസ് നടത്തിയ മാര്‍ച്ചിന് പൊതുയോഗത്തിനും ഇടയിൽ തന്നെ മൈക്ക് സെറ്റടക്കമുള്ള ഉപകരണങ്ങൾ പൊലീസ് നശിപ്പിച്ചതായി ആരോപണം. മൈക്ക് ഓപ്പറേറ്ററെ പൊലീസ് തല്ലിച്ചതച്ചുവെന്നും ഗ്രനേഡ് എറിഞ്ഞുവെന്നും എസ് വി സൗണ്ട്സ് ഉടമ എസ്...
ചാലക്കുടിയിൽ പൊലീസ് ജീപ്പ് അടിച്ചുതകർത്ത സംഭവത്തിൽ ഒളിവിലായിരുന്ന ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലൻ പിടിയിൽ. തൃശൂർ ഒല്ലൂരിൽ നിന്നാണ് നിധിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് പിടിയിലായത്. നേരത്തെ നാല് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരെ...
പൂജപ്പുര കല്‍മണ്ഡപം നവകേരള സദസ് സംഘാടക സമിതി ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അനുവദിക്കരുതെന്ന ഹർജി ഹൈക്കോടതി തള്ളിയതിൽ പ്രതികരിച്ച് മേയർ ആര്യ രാജേന്ദ്രന്. രാഷ്ട്രീയപ്രേരിതമായി ബിജെപി- ആര്‍എസ്എസ് സംഘടനകളുടെ പിന്തുണയോടെ ചിലര്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി...
വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരി അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ബാരിക്കേട് മറികടക്കാനും പൊലീസിനെ ആക്രമിക്കാനും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്....
അഞ്ച് കൊലപാതക കേസുകളിലെ പ്രതി റിപ്പർ ജയാനന്ദന് രണ്ട് പകൽ പരോൾ അനുവദിച്ച് ഹൈക്കോടതി. തടവിൽ കഴിയവെ ജയാനന്ദൻ എഴുതിയ ‘പുലരി വിരിയും മുമ്പേ’ എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പരോൾ. ഈ...
സംസ്ഥാന ആരോഗ്യ വകുപ്പിന് അര്‍ഹമായ കേന്ദ്ര വിഹിതമായ എന്‍എച്ച്എം ഫണ്ട് അനുവദിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. കേന്ദ്രം നിര്‍ദേശിച്ച പ്രകാരമുള്ള കോ ബ്രാന്റിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്....
പൊലീസ് വാഹനം തകർത്ത കേസിൽ രണ്ടു പ്രതികൾ കീഴടങ്ങി. മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തിയാണ് യൂത്ത് കോൺഗ്രസ് നേമം അസംബ്ലി സെക്രട്ടറി ഹൈദരാലി, ഹനോക് ചെറിയതുറ യൂണിറ്റ് പ്രസിഡണ്ട് എന്നിവർ കീഴടങ്ങിയത്. യൂത്ത് കോൺഗ്രസിൻ്റെ സെക്രട്ടേറിയറ്റ് മാർച്ചിനിടെയാണ്...
തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വീണ്ടും സംഘർഷം. ഡിസിസി ഓഫീസിന് മുന്നിൽ പൊലീസിനെ പ്രതിരോധിച്ചു കൊണ്ടാണ് പ്രവർത്തകർ നിലയുറപ്പിച്ചിരിക്കുന്നത്. നഗരത്തിന്റെ പല ഭാഗത്തും പ്രവർത്തകർ തടിച്ചു കൂടിയിരിക്കുകയാണ്. തിരുവനന്തപുരം...
ഗുരുതരമായ ചട്ടലംഘനവും കൃത്യവിലോപവും നടത്തിയതിനെ തുടർന്ന് രണ്ട് ഡ്രൈവർമാരെയും മൂന്ന് കണ്ടക്ടർമാരെയും കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. ഡ്രൈവർമാരായ പയ്യന്നൂർ ഡിപ്പോയിലെ എയു ഉത്തമൻ, തിരുവനന്തപുരം വെള്ളനാട് ഡിപ്പോയിലെ ഡ്രൈവർ ജെ സുരേന്ദ്രൻ, കണ്ടക്ടർമാരായ താമരശേരി ഡിപ്പോയിലെ...
തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ തെരുവുയുദ്ധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് വാഹനം തകർത്തു. ആക്രമണത്തിൽ കൻ്റോണ്‍മെൻ്റ് എസ്ഐ ദിൽജിത്തിന് പരുക്കേറ്റു. പൊലീസ് നടത്തിയ ലാത്തിചാർജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരുക്കേറ്റു. പതിവിനു...
നവകേരള സദസുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടംപിടിച്ച കൊല്ലം ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ ഗണപതി ഹോമം നടത്തി. ഇടതുപക്ഷക്കാരനായ ആളാണ് അറുപതു രൂപ അടച്ച് ഗണപതി ഹോമത്തിനായി മുഖ്യമന്ത്രിയുടെ പേര് നൽകിയത്....
നവകേരള സദസിനെതിരെ പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന് നടത്തിയ കമന്റില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്. ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥന്മാരെയാണ് മുഖ്യമന്ത്രി കൂടെ കൊണ്ട് നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു....
വണ്ടിപ്പെരിയാർ പോക്സോ കേസിലെ പ്രതിയെ വെറുതെ വിട്ടതിനെതിരെ യുവമോർച്ച ബിജെപി പ്രവർത്തകർ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. വനിതാ പ്രവർത്തകർ അടക്കം ബാരിക്കേഡിന് മുകളിൽ കയറി. ഇതോടെയാണ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം...
വാളയാര്‍, വണ്ടിപ്പെരിയാര്‍ കേസുകളില്‍ പ്രതികള്‍ രക്ഷപെട്ടതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ്. രണ്ട് കേസുകളിലും പ്രതികള്‍ രക്ഷപെട്ടത് സിപിഐഎമ്മുകാരായതുകൊണ്ടാണെന്നും അവര്‍ പറഞ്ഞു. വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ കുടുംബത്തെ സന്ദര്‍ശിക്കുകയായിരുന്നു വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബവും സമര...
കായംകുളം പുത്തന്‍ റോഡില്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച് പൊലീസ്. കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നവകേരള സദസ്സിന്റെ ടീഷര്‍ട്ടും ധരിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു. യൂത്ത്...
ബില്ലുകള്‍ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ച ഗവര്‍ണറുടെ നടപടിയില്‍ നിയമപ്രശ്നമുണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം. ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യാം. ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ചത് തെറ്റാണെന്നും നിയമോപദേശത്തില്‍ പറയുന്നു. ബില്ലുകള്‍ ഒപ്പിടാതെ രാഷ്ട്രപതിക്ക്...
മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ DGP, കേന്ദ്ര ആഭ്യന്തര മന്ത്രി, നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ, കേരള ഗവർണർ എന്നിവർക്ക് കോൺഗ്രസ് പരാതി നൽകി. കോൺഗ്രസ് ആലപ്പുഴ...
ഗവർണക്കെതിരെയുള്ള എസ്എഫ്ഐയുടെ വിവാദ പ്രതിഷേധത്തിൽ പ്രതിപക്ഷ പാർട്ടികളെ വിമർശിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. സംഘപരിവാർ പ്രതിനിധികളെ ഗവർണർ സർവകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തതിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള വലതുപക്ഷ സംഘടനകൾ മൗനം പുലർത്തുന്നത് ഗൗരവകരമാണെന്ന്...
ഡ്യൂട്ടിക്കിടയിൽ അത്യാഹിതങ്ങൾക്ക് ഇരയാകുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക സഹായ പദ്ധതി നടപ്പാക്കുന്നതിനുള്ള പൊതു മാനദണ്ഡങ്ങൾ മന്ത്രിസഭായോഗം അംഗീകരിച്ചു. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും 60 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളെ വസ്തുനികുതിയിൽ നിന്ന് ഒഴിവാക്കിയ നടപടി സാധൂകരിച്ചു. സ്വന്തം...
പെരുമ്പാവൂർ ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസിൽ പൊലീസിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് കോടതി. കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കോടതി വിമർശനമുന്നയിച്ചത്. വധശ്രമം എങ്ങനെ നിലനിൽക്കുമെന്ന് ചോദിച്ച കോടതി മന്ത്രിമാരെ...
കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു. ഏകകണ്ഠമായാണ് ബിനോയിയെ സെക്രട്ടറിയായി സംസ്ഥാന എക്സിക്യൂട്ടീവ് തെരഞ്ഞെടുത്തതെന്ന് ഡി. രാജ അറിയിച്ചു. 28 ന് സംസ്ഥാന കൗൺസിൽ ചേരുമെന്നും...
നവകേരള സദസിനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ ഫാറൂഖിനെതിരെയാണ് തൃത്താല പൊലീസ് കേസെടുത്തത്. ഫാറൂഖിന്റെ ഫോൺ പിടിച്ചെടുക്കാനും പോലീസ് നടപടികൾ...
ആം ആദ്മി പാർട്ടിയുമായുള്ള രാഷ്ട്രീയ സഖ്യം ട്വന്റി ട്വന്റി പാർട്ടി അവസാനിപ്പിച്ചു. ട്വന്റി ട്വന്റി നേതാവ് സാബു ജേക്കബ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഖ്യം രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സാബു ജേക്കബ്...
തെലങ്കാനയില്‍ മൂന്നാം ടേം ലക്ഷ്യമിട്ടിറങ്ങിയ ബിആര്‍എസ് കോണ്‍ഗ്രസിനോട് പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ബിആര്‍എസ് നേതാവ് കെടി രാമറാവു. തെരഞ്ഞെടുപ്പിലെ വലിയ പരാജയത്തില്‍ ആദ്യമായാണ് ബിആര്‍എസ് പ്രതികരിക്കുന്നത്. തോൽവി അംഗീകരിക്കുന്നതായി കെ ടി രാമറാവു എക്സ് പ്ലാറ്റ്ഫോമിലൂടെ...
ഈ തെരഞ്ഞെടുപ്പിന് വസുന്ധരരാജെ സിന്ധ്യ നാമനിര്‍ദേശപത്രിക കൊടുക്കാന്‍ വൈകിയ വേളയില്‍, രാജസ്ഥാന് ബിജെപിയുടെ കരുത്തുറ്റ രാജകുമാരി രാഷ്ട്രീയത്തില്‍ നിന്ന് റിട്ടയര്‍ ചെയ്തോയെന്ന് കുറേയധികം പേര് സംശയിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ സമയപരിധി അവസാനിക്കുന്നതിന് മുന്‍പായി...