രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിൽ രോഗികളുടെ എണ്ണം കുറയുന്നു. പ്രതിദിന കൊവിഡ് കേസുകൾ കാൽ ലക്ഷത്തിൽ താഴെയെത്തി. ഇന്നലെ രോഗബാധിതരായത് 22,270 പേരാണ്. മുൻദിവസത്തേക്കാൾ 14 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഡിസംബർ 31 ന് ശേഷം...
യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ യുക്രൈനിലേക്കുള്ള വിമാന സര്‍വീസ് നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കി. റഷ്യയുമായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ എത്രയും പെട്ടെന്ന് യുക്രൈന് വിടാന്‍ ഇന്ത്യക്കാരോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇവരെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് യുക്രൈനിലേക്കുള്ള...
രാജ്യത്ത് ഇന്നലെയും കോവിഡ് കേസുകള്‍ 30,000ന് മുകളില്‍. 24 മണിക്കൂറിനിടെ 30,757 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നിലൊന്നും കേരളത്തിലാണ്. കേരളത്തില്‍ ഇന്നലെ 12,000ന് മുകളിലാണ് കോവിഡ് ബാധിതര്‍. രാജ്യത്ത് 24 മണിക്കൂറിനിടെ 541 പേരാണ്...
റഷ്യയുമായി യുദ്ധ ഭീഷണി നിലനില്‍ക്കുന്ന യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന് വ്യക്തമാക്കി. സംഘര്‍ഷത്തില്‍ അയവു വന്നെങ്കിലും...
പഞ്ചാബി നടനും സാമൂഹിക പ്രവർത്തകനുമായ ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു. ഹരിയാനയിലെ സോനിപത്തിൽ വെച്ചാണ് അപകടം ഉണ്ടായത്. കർഷക സമരത്തിനിടെ ചെങ്കോട്ടയിലേക്ക് കർഷകർ എത്തിയ സംഭവത്തിൽ ദീപ് സിദ്ദുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിൽ നിന്നു...
രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധന. ഇന്നലെ 30,615 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതില്‍ മൂന്നിലൊന്ന് കേരളത്തിലാണ്. കേരളത്തില്‍ ഇന്നലെ 11,776 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ 11...
ഹിന്ദി സംഗീത സംവിധായകന് ബപ്പി ലഹിരി അന്തരിച്ചു. 69 വയസ്സായിരുന്നു. മുംബൈ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന്...
ഉത്തരാഖണ്ഡ് – ഗോവ സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെടുപ്പ് അവസാനിച്ചു.70 മണ്ഡലങ്ങളുള്ള ഉത്തരാഖണ്ഡിലും 40 മണ്ഡലങ്ങളുള്ള ഗോവയിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് പൂത്തിയായത്. ഉത്തരാഖണ്ഡിൽ 632 ഉം ഗോവയിൽ 301 ഉം സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.പശ്ചിമ യുപിയിലെ...
രാജ്യത്ത് 54 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ടെന്‍സെന്റ്, ആലിബാബ, നെറ്റ് ഈസ് തുടങ്ങിയ മുന്‍നിര ചൈനീസ് ടെക്നോളജി കമ്പനികളുടെ ആപ്പുകള്‍ ഉള്‍പ്പെടെയാണിത്. സ്വകാര്യതാ ലംഘനവും സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് നടപടി....
ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ ഉപഗ്രഹ വിക്ഷേപണം പിഎസ്എൽവി-സി52 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേയ്സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നും പുലർച്ചെ 5.59നായിരുന്നു വിക്ഷേപണം. ഞായറാഴ്ച പുലർച്ചെ 4.29 ന് ആരംഭിച്ചു 25.30 മണിക്കൂർ...
ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട സംഘർഷങ്ങളെ തുടർന്ന് അടച്ച 9,10 ക്ലാസുകൾ കർണാടക ഇന്നു പുനരാരംഭിക്കും. ഹൈസ്കൂളുകൾ തുറന്ന ശേഷമുള്ള സാഹചര്യം വിലയിരുത്തി പ്രീ യൂണിവേഴ്സിറ്റി, ഡിഗ്രി കോളജുകൾ തുറക്കുന്ന കാര്യം തീരുമാനിക്കും. ഹിജാബ് വിഷയം വീണ്ടും...
വസ്ത്രത്തിന് മുകളിലൂടെ കയറിപ്പിടിച്ചാൽ ലൈംഗിക പീഡനമല്ലെന്ന വിവാദ വിധി പ്രസ്താവിച്ച ബോംബെ ഹൈക്കോടതി ജഡ്ജ് പുഷ്പ ഗണേധിവാല രാജിവച്ചു. ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജായിരുന്ന ഗണേധിവാലെയെ വിവാദ ഉത്തരവ് ചൂണ്ടിക്കാട്ടി സ്ഥിരപ്പെടുത്തേണ്ടെന്ന് കൊളീജിയം തീരുമാനമെടുത്തിരുന്നു. ഹൈക്കോടതിയിലെ കാലാവധി...
ക്ലാസ് മുറികളില്‍ ഹിജാബോ കാവി ഷാളോ മതത്തിന്റെ പതാകയോ വേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി. ഹിജാബ് വിലക്കിയതിന് എതിരായ ഹര്‍ജിയിലെ ഇടക്കാല ഉത്തരവിലാണ് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിര്‍ദേശം. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍...
കിറ്റക്സിന്റെ ഹർജി സുപ്രീം കോടതി തള്ളി. കൊവിഷീൽഡ് വാക്സീൻ ഡോസുകളുടെ ഇടവേളയിൽ ഇളവ് തേടി കിറ്റക്സ് നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. സർക്കാരിന്റെ നയപരമായ തീരുമാനത്തിൽ ഇടപെടാൻ കഴിയില്ല എന്നും സുപ്രീം കോടതി. പണമടച്ച്...
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 58,077 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,50,407 പേർ ഇന്നലെ രോഗമുക്തി നേടി.വിവിധ സംസ്ഥാനങ്ങളിലായി 6.97 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.657 മരണമാണ് ഇന്നലെ കൊവിഡ് മൂലം രാജ്യത്ത്...
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മത വസ്ത്രങ്ങള്‍ വിലക്കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ഇടക്കാല ഉത്തരവും ഹര്‍ജികളിലെ തുടര്‍നടപടിയും തടയണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥിയുടെ അപ്പീല്‍. ഹര്‍ജികളില്‍ തീര്‍പ്പ് ആവുന്നതു വരെ ഹിജാബ് ധരിക്കരുതെന്ന്...
വാഹനങ്ങളിലെ പിൻ സീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പിന്നിലെ സീറ്റിൽ നടുവിലിരിക്കുന്നയാൾക്കും സാധാരണ സീറ്റ്ബെൽറ്റ് ഏർപ്പെടുത്തും വിധം മാറ്റങ്ങൾ വരുത്താൻ നിർമാതാക്കളോടു നിർദേശിച്ചിട്ടുണ്ട്. വാഹനങ്ങളിലെ എയർ ബാഗുകളുടെ എണ്ണത്തിലും...
രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പ് തീയതികളില്‍ മാറ്റം. ഫെബ്രുവരി 28ലേക്കും മാര്‍ച്ച് അഞ്ചിലേക്കുമാണ് തെരഞ്ഞെടുപ്പ് തീയതി മാറ്റി നിശ്ചയിച്ചത്. നേരത്തെ ഫെബ്രുവരി 27നും മാര്‍ച്ച് മൂന്നിനും തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചത്....
കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന വ്യവസ്ഥ ഒഴിവാക്കി. എട്ടാം ദിവസം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നതും...
ഉത്തർപ്രദേശ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് വരെയാണ് പോളിംഗ്. 11 ജില്ലകളിലെ 58 നിയോജക മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. ഒന്നാം ഘട്ടത്തിൽ 623 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു. ഒമ്പത്...
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26 ന് നടക്കും. നേരിട്ട് എഴുതുന്ന രീതിയിലാണ് പരീക്ഷ നടത്തുക. രാജ്യത്തെ കൊവിഡ് സാഹചര്യം പരിശോധിച്ച ശേഷമാണ് തിയതി തീരുമാനിച്ചത്. പരീക്ഷ കലണ്ടർ വൈകാതെ...
ഭൂമിയെ ലക്ഷ്യമാക്കി വീണ്ടും ഉല്‍ക്ക. 1.3 കിലോമീറ്റര്‍ വലിപ്പമുള്ള ഉല്‍ക്കയെ അപകടഭീഷണിയുള്ളവയുടെ കൂട്ടത്തിലാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് നാലിന് ഭൂമിക്ക് അരികിലൂടെ ഇത് കടന്നുപോകും. ഭൂമിയുമായി ഏകദേശം 49,11,298 കിലോമീറ്റര്‍...
ഐസിഎസ്ഇ, ഐഎസ്സി 10, 12 ക്ലാസുകളിലെ ഫസ്റ്റ് ടേം ബോർഡ് പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്സിഇ) വെബ്സൈറ്റ് വഴി ഫലമറിയാം. കഴിഞ്ഞ വർഷം നവംബർ 29നും...
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,876 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 895 പേര് മരിച്ചു. രണ്ട് ലക്ഷത്തിനടുത്താണ് രോഗ മുക്തരുടെ എണ്ണം. 24...
എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ഫെബ്രുവരി 7 മുതല്‍ ജോലിക്കായി ഓഫീസില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. കോവിഡ് കേസുകളില്‍ കുറവ് വന്നതിനാല്‍ വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ‘കോവിഡ് വ്യാപനം...
റഷ്യയുടെ സ്പുട്നിക് ലൈറ്റ് സിംഗിള്‍ ഡോസ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി. വിദഗ്ധ സംഘത്തിന്റെ ശുപാര്‍ശ ഡ്രഗ്സ് കണ്ട്രോളര് അംഗീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. ഇതോടെ രാജ്യത്ത് അനുമതിയുള്ള വാക്സിനുകളുടെ എണ്ണം...
ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർക്ക് യാത്രാമൊഴിയേകി രാജ്യം. മുംബൈ ശിവാജി പാർക്കിലെ പൊതുദർശനത്തിൽ പ്രധാനമന്ത്രി അന്തിമോപചാരം അർപ്പിച്ചു. രാജ്യത്തെ രാഷ്ട്രീയ സാംസ്കാരിക കലാ രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെ ശിവജി പാർക്കിൽ...
സംഗീത ഇതിഹാസം ലതാ മങ്കേഷ്കറിന്റെ സംസ്കാരം ഞായറാഴ്ച വൈകുന്നേരം 6.30ന്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ നിന്ന് മൃതദേഹം 12 മണിയോടെ ദക്ഷിണ മുംബൈയിലെ പെദ്ദാര്‍ റോഡിലുള്ള വസതിയിലെത്തിക്കും. അവിടുത്തെ...
കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതിഷേധിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് എംഎല്‍എ കനീസ് ഫാത്തിമയുടെ നേതൃത്വത്തില്‍ ഹിജാബിന് വേണ്ടി പ്രതിഷേധ പ്രകടനം നടന്നു. ‘ യൂണിഫോമിന് ചേരുന്ന തരത്തില്‍ ഹിജാബിന്റെ നിറം മാറ്റാന്‍ ഞങ്ങള്‍ തയ്യാറാണ്....
രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ് ഉണ്ടായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 1,07,731 കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. ഒരു മാസത്തിനിടെയുള്ളയുളള ഏറ്റവും കുറഞ്ഞ വ്യാപന നിരക്ക് ആണിത്. ഈ സമയത്തിനുള്ളിൽ മരിച്ചവരുടെ...
ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കര്‍ അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് ആഴ്ചകളായി മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 92 വയസായിരുന്നു.ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 10 ദിവസത്തിനു ശേഷം കോവിഡ്...
ഹൈദരാബാദിലെ സമത്വ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ നിന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു വിട്ടുനിന്നു. പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ എത്തി സ്വീകരിക്കാനും ചന്ദ്രശേഖര്‍ റാവു എത്തിയില്ല. രാഷ്ട്രീയ കാരണങ്ങളിലാണ് വിട്ടുനില്‍ക്കുന്നതെന്നാണ്...
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 127952 പേര്‍ക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 230814 പേര് സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 40247902 ആയി. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി...
കോവിഡ് മരണ സംഖ്യ അഞ്ച് ലക്ഷം പിന്നിടുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്കയിലും ബ്രസീലിലുമാണ് ഇന്ത്യക്ക് മുൻപ് കോവിഡ് മരണ സംഖ്യ 50000 ലക്ഷം കടന്നത്. കഴിഞ്ഞ വർഷം ജൂലായ് ഒന്നിന് ഇന്ത്യയിലെ മരണസംഖ്യ നാല്...
മനുഷ്യരിൽ എയ്ഡ്സ് രോഗത്തിന് കാരണമാവുന്ന എച്ച്ഐവി യുടെ പുതിയ വകഭേദത്തെ കണ്ടെത്തി. നെതർലാൻഡിൽ കണ്ടെത്തിയ വിബി എന്ന ഈ പുതിയ വകഭേദത്തിന് അതിവേഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാൻ കഴിയും. വൈറസ് ശരീരത്തിൽ എത്തിയ വ്യക്തിയിൽ...
ഐസിഎസ്ഇ പത്ത്, ഐഎസ്സി പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലം ഫെബ്രുവരി ഏഴിന് പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ജെറി ആരത്തൂണ്‍ അറിയിച്ചു. ഐസിഎസ്ഇ പത്ത്, ഐഎസ്സി പന്ത്രണ്ട് ക്ലാസ്സുകളിലെ ഫസ്റ്റ് സെമസ്റ്റര്‍ പരീക്ഷാ ഫലം അടുത്ത ബുധനാഴ്ച...
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. കൊവിഡ് മൂന്നാം തരംഗത്തിലെത്തി നിൽക്കുമ്പോൾ ആകെ അഞ്ച് ലക്ഷത്തിലേറെ പേരെയാണ് കൊവിഡ് കവർന്നതെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ വാക്സീൻ മരണ സംഖ്യയിൽ കാര്യമായ...
വിവിധ കേന്ദ്രസര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളിലായി 2020 മാര്‍ച്ച് ഒന്നുവരെ 8.72 ലക്ഷം ഒഴിവുകളുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങാണ് ഇക്കാര്യം രാജ്യസഭയില്‍ അറിയിച്ചത്. 2019 മാര്‍ച്ച് ഒന്നുവരെയുള്ള കണക്ക് പ്രകാരം 9,10,153 പോസ്റ്റുകളിലും, 2018 മാര്‍ച്ച് ഒന്ന്...
2022 ഓഗസ്റ്റില്‍ ചന്ദ്രയാന്‍ 3 ദൗത്യം വിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്. ലോകസഭയില്‍ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിനുള്ള മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ചന്ദ്രയാന്‍ രണ്ട് ദൗത്യത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍...
രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ 1,72,433 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 15,33,921ആയി. 1008 മരണങ്ങളും ഇന്നലെ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4,98,983 ആയി...
കഴിഞ്ഞ ദിവസത്തേക്കാൾ മൂന്ന് ശതമാനം കുറഞ്ഞ നിരക്കിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ സ്ഥിരീകരിച്ചത് 1.61 ലക്ഷം പുതിയ കൊവിഡ് കേസുകൾ. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 11.6 ശതമാനത്തിൽ നിന്ന് 9.26 ശതമാനമായി കുറഞ്ഞു. പ്രതിവാര...
ഐപിഎല്‍ താര ലേലത്തിനുള്ള കളിക്കാരുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ഇടംപിടിച്ച് ശ്രീശാന്ത് ഉള്‍പ്പെടെ കേരള ടീമിലെ പ്രമുഖ താരങ്ങള്‍. 50 ലക്ഷം രൂപ അടിസ്ഥാന വിലയായാണ് ശ്രീശാന്തിന്റെ പേര് താര ലേലത്തിലേക്ക് എത്തുക. ‘ഡല്‍ഹി എന്നെ...
നെല്ലും ഗോതമ്പും സംഭരിക്കുന്നതിനായി കാര്‍ഷിക മേഖലയ്ക്ക് 2.37 ലക്ഷം കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. 1.63 കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് താങ്ങുവില നേരിട്ട് കൈമാറുന്നതിനാണ് തുക വകയിരുത്തിയത്. 2021-21 റാബി...
ആര്.ബി.ഐ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനം ഡിജിറ്റല്‍ സമ്ബദ്വ്യവസ്ഥയില് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ പര്യാപ്തമാണ്. ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കയുള്ള ഡിജറ്റല്‍ കറന്‍സി ബിറ്റ്കോയിന് ഉള്‍പ്പടെയുള്ളവക്ക് ബദലായാണ് ആര്.ബി.ഐ പുറത്തിറക്കുന്നത്. 2022-23...
പ്രതിസന്ധികൾ മറികടക്കാൻ രാജ്യം പൂർണമായും സജ്ജമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യൻ സമ്പദ് രംഗം ഈ വർഷം 9.2 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് മുൻകൂട്ടി കണ്ടുള്ള പദ്ധതികളാണ് സർക്കാർ രൂപീകരിച്ചിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. 2022...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ 50% വര്‍ക് ഫ്രം ഹോം പ്രവര്‍ത്തനരീതി ഈ മാസം 15 വരെ നീട്ടി.ഹാജര്‍ രേഖപ്പെടുത്തുന്നതിനുള്ള ബയോമെട്രിക് പഞ്ചിങ് നിര്‍ത്തിവച്ചതും 15 വരെ തുടരും. അണ്ടര്‍ സെക്രട്ടറി റാങ്കിനു താഴെയുള്ള...
രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിന് താഴെയെത്തി. ഇന്നലെ 1,67,059 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ആശങ്കയേറ്റി മരണനിരക്ക് ഉയര്‍ന്നു. ഇന്നലെ 1192 പേരാണ് കോവിഡ് ബാധിച്ച്...
വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന്റെ വില 101 രൂപ കുറച്ചു. ഇതോടെ സിലിണ്ടർ വില 1902.50 രൂപയായി. വീടുകളിൽ ഉപയോഗിക്കുന്ന പാചക വാതകസിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ജനുവരി ആദ്യവും വാണിജ്യ ആവശ്യങ്ങൾക്കുള്ള...
ധനമന്ത്രി നിർമല സീതാരാമന് പാര്‍ലമെന്റില്‍ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. കൊവിഡ് പ്രതിസന്ധിക്ക് ശേഷം കരകയറാന്‍ ശ്രമിക്കുന്ന സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിയമസഭ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും പൊതുവില്‍...
അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. 1000 പേർ വരെ പങ്കെടുക്കുന്ന പൊതുയോഗങ്ങൾക്ക് അനുമതി നൽകി. 500 പേർ വരെ പങ്കെടുക്കുന്ന യോഗങ്ങൾ ഹാളിനുള്ളിൽ വെച്ച്...