തലസ്ഥാനത്തെ തോടുകളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയുവാന്‍ ശക്തമായ നടപടികളാണ് നഗരസഭ സ്വീകരിച്ചു വരുന്നതെന്ന് മേയര്‍ ആര്യ രാജേന്ദ്രന്. ഇത് പരിശോധിക്കുവാന്‍ നിലവില്‍ മൂന്ന് സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. തോടുകളുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്ന അനധികൃത കൈയേറ്റം കണ്ടെത്തുവാനും...
ബംഗളൂരിലെ റിക്രൂട്ടിംഗ് സോൺ ആസ്ഥനത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്മെൻ്റ് റാലി നവംബർ 16 മുതൽ 25 വരെ എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ നടത്തുന്നതാണ്. 2023 ഏപ്രിൽ 17...
ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന് കീഴിലെ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി പ്രകാരമുള്ള ചികിത്സയ്ക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ നിന്നും മുപ്പത് കോടി രൂപയുടെ ചെക്ക് നൽകി. ധനവകുപ്പു മന്ത്രിയുടെ ചേംബറിൽ ചേർന്ന ചടങ്ങിൽ മന്ത്രി...
കേരളത്തിന്റെ പ്രൗഢിയും പെരുമയും സംസ്കാരവും വിളിച്ചോതിയ ഒന്നാം കേരളീയം വൻ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. രണ്ടാം കേരളീയത്തിന് ഒരുക്കങ്ങൾ തുടങ്ങിയെന്ന് പറഞ്ഞ അദ്ദേഹം ചീഫ് സെക്രട്ടറിയെ...
കെകെ ശൈലജയുടെ ഫോട്ടോ ഉപയോഗിച്ച് സോഷ്യല്‍മീഡിയയില്‍ നടക്കുന്ന വ്യാജപ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എംഎല്‍എയുടെ ഓഫീസ്. കേരളീയം 2023 പരിപാടി ധൂര്‍ത്താണെന്ന് കെകെ ശൈലജ പറഞ്ഞെന്ന തരത്തിലാണ് വ്യാജപ്രചരണം നടക്കുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് എംഎല്‍എ ഓഫീസ്...
ഇടുക്കി അടിമാലിയിൽ പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് തെരുവിൽ ഭിക്ഷ യാചിക്കാൻ ഇറങ്ങിയ 87 വയസ്സുകാരി അന്നക്ക് ആശ്വാസവുമായി ഈറ്റ തൊഴിലാളി ക്ഷേമനിധി ബോർഡ്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് ഉടൻ പെൻഷൻ നൽകാനാണ് തീരുമാനം. അതേസമയം, ഇവർക്കൊപ്പം...
കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനീഷിനെ, ആശുപത്രിയിലെത്തിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, വധശ്രമം അടക്കം 45 കേസുകളിൽ പ്രതിയാണ് മരട് അനീഷ്. തൃക്കാക്കര...
കലയും സംസ്കാരവും സമന്വയിച്ച കേരളീയത്തില്‍ കുടുംബശ്രീക്ക് കൈ നിറയെ നേട്ടം. നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ കനകക്കുന്നില്‍ സംഘടിപ്പിച്ച കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട്, ഉല്പന്ന പ്രദര്‍ശന വിപണന സ്റ്റാളുകള്‍ എന്നിവയിലൂടെ 1.37 കോടി രൂപയുടെ...
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയ സാഹചര്യത്തില്‍ കേരളീയം പോലുള്ള ആഘോഷപരിപാടികളെ വിമര്‍ശിച്ച് ഹൈക്കോടതി.ഒരു പൗരനെങ്കിലും ദുരിതത്തിലാണെങ്കിൽ സംസ്ഥാനം ആഘോഷത്തിലമരുമെന്ന് കരുതാൻ കഴിയില്ല. ഇക്കാര്യമാണ് ഭരണാധികാരികൾ മനസ്സിലാക്കേണ്ടത്. .ചിലരുടെ കണ്ണുനീരും വേദനയും മതി എല്ലാവരുടെയും...
എറണാകുളം; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്ന് സമ്മതിച്ച് ചീഫ് സെക്രട്ടറി.അതിനാലാണ് പെൻഷൻ വിതരണത്തിന് പണം അനുവദിക്കാൻ സാധിക്കാത്തതെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു.കെഎസ്ആര്‍ടിസിയിലെ പെന്ഷന് വൈകുന്നതിനെതിരായ ഹര്‍ജിയിലാണ് ചീഫ് സെക്രട്ടറി ഓണ്‍ലൈനില്‍ ഹാജരായി ഇക്കാര്യം അറിയിച്ചത്.ദൈനംദിന പ്രവർത്തനങ്ങൾക്ക്...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-72 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ...
കേരളവർമ്മ കോളജ് തെരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച് റീ കൗണ്ടിങ്ങിൽ പരാജയപ്പെട്ട കെഎസ്യു പ്രവർത്തകനായ ശ്രീക്കുട്ടൻ പണ്ട് ആലപിച്ച ഗാനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. എട്ട് വർഷങ്ങൾക്ക് മുൻപ് ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്തിരുന്ന ഇന്ത്യൻ മ്യൂസിക്ക്...
സംസഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഒക്ടോബർ 20 നു ശേഷം ആദ്യമായാണ് സ്വർണവില 45000 ത്തിന് താഴെയെത്തുന്നത്. അഞ്ച് ദിവസംകൊണ്ട് 400 രൂപ കുറഞ്ഞു. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി...
തിരുവനന്തപുരം മാനവീയം വീഥിയിലെ നൈറ്റ് ലൈഫില്‍ വീണ്ടും സംഘര്‍ഷം. മദ്യപിച്ച് ഡാന്‍സ് ചെയ്ത സംഘം പൊലീസിന് നേര്‍ക്ക് കല്ലെറിഞ്ഞു. കല്ലേറില്‍ നെട്ടയം സ്വദേശിയായ സ്ത്രീയുടെ തലയ്ക്ക് പരിക്കേറ്റു. കല്ലെറിഞ്ഞ സംഘത്തിലെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാത്രി...
തിരുവനന്തപുരത്തെ കണ്ടല സഹകരണ ബാങ്കില്‍ ഇ.ഡി റെയ്ഡ്. ഇന്ന് പുലര്‍ച്ചയാണ് ഇഡി സംഘം റെയ്ഡിനായി എത്തിയത്. 4 വാഹനങ്ങളില്‍ ആയാണ് ഇഡി സംഘം എത്തിയത്. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്. കഴിഞ്ഞ...
സില്‍വര്‍ ലൈന്‍ തുടര്‍ചര്‍ച്ചകള്‍ക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ദക്ഷിണ റെയില്‍വേ. പാലക്കാട്, തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. കെ റെയില്‍ അധികൃതരുമായി ചര്‍ച്ച നടത്തി തീരുമാനം അറിയിക്കാനാണ് നിര്‍ദേശം. ചര്‍ച്ചയുടെ മിനിറ്റ്സ് സമര്‍പ്പിക്കാനും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്....
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിന് മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴി ഇന്ന് ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത മൂന്നു നാലു ദിവസം കൂടി വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. നവംബര്‍...
വയനാട് പേര്യ ചപ്പാരം കോളനിയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് മാവോയിസ്റ്റുകള്‍ പിടിയിലായി. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. രണ്ട് മാവോയിസ്റ്റുകള്‍ ഓടി രക്ഷപ്പെട്ടു. സുന്ദരി, ലത എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 7...
തിരുവനന്തപുരം: ദീപാവലി ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടിനും പത്തിനും ഇടയില്‍ പരമാവധി രണ്ടു മണിക്കൂറാക്കി സര്‍ക്കാര്‍ ഉത്തരവ്. വായൂ ഗുണനിലവാരം മിതമായതോ അതിനു താഴെയുള്ളതോ ആയ നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രീന്‍...
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ ഫണ്ട് ശേഖരണത്തിനായി ഒരു നാട് മുഴുവൻ ഒരേ മനസോടെ ഒറ്റക്കെട്ടായി അണി ചേർന്നു. അങ്ങനെ വലിയ മാതൃകയാവുകയാണ് മലപ്പുറം കരുവാരകുണ്ടിലെ ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മ. സഹജീവികളുടെ കണ്ണീരൊപ്പാൻ...
ഏഴു ദിവസങ്ങളായി തലസ്ഥാനത്ത് നടത്തിയ കേരളീയം -2023നെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ കോടികള്‍ ചിലവിട്ട് കേരളീയം നടത്തുന്നതിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേരളീയത്തിന്റെ സമാപന...
വയനാട് നടവയല്‍ സിഎം കോളജില്‍ കെഎസ്യു നേതാക്കളും പ്രിന്‍സിപ്പലും തമ്മില്‍ കൈയ്യാങ്കളി. കെഎസ്.യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്തിനെ തുടർന്ന് കോളേജ് അടപ്പിക്കാനെത്തിയ കെഎസ്യു പ്രവര്‍ത്തകരെ പ്രിന്‍സിപ്പല്‍ തടഞ്ഞതാണ് പ്രശ്നങ്ങളുടെ കാരണം. ഇതോടെയുണ്ടായ വാക്കേറ്റമാണ് കൈയ്യാങ്കളിയില്‍...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-388 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. SV 948626 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്...
വൈദ്യുതി വകുപ്പിന് കീഴിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നുവെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ഇലക്ട്രിക് വാഹനങ്ങളുടെ മറവിൽ അഴിമതി നടക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് മോഡ് ആപ്പ് വഴി...
കേരളീയത്തിലെ ആദിമം പ്രദർശനത്തെ ചൊല്ലിയുള്ള വിവാദത്തിൽ വിശദീകരണവുമായി ഫോക്ക് ലോര്‍ അക്കാദമി ചെയര്മാന് ഒഎസ് ഉണ്ണികൃഷ്ണന്. വിമർശകർ ദയവായി പ്രദർശനം വന്ന് കാണണം. ഊര് മൂപ്പന്മാരുമായി ചർച്ച ചെയ്താണ് പ്രദർശനം ഒരുക്കിയത്. അവിടെ ഒരുക്കിരിക്കുന്നത് കലാപ്രകടനമാണ്....
ഡോളര്‍കടത്ത് കേസിൽ യുഎഇ കോണ്‍സുലേറ്റ് മുന്‍ ജീവനക്കാരന് ഒരുകോടി മുപ്പത് ലക്ഷം പിഴയടയ്ക്കണമെന്ന് കസ്റ്റംസ്. ഈജിപ്ഷ്യന്‍ പൗരന് ഖാലിദ് മുഹമ്മദ് അലി ഷൗക്രിക്കെതിരെയാണ് നടപടി. ഖാലിദ് ഈജിപ്തിലേക്ക് 1.90 ലക്ഷം യുഎസ് ഡോളര്‍ ഒമാന്‍ വഴി...
തൃശ്ശൂര്‍: കുന്നംകുളം മലങ്കര ആശുപത്രിയില്‍ പല്ലിന്റെ റൂട്ട് കനാല്‍ ശസ്ത്രക്രിയ നടത്തിയ മൂന്നു വയസുകാരന് മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍. തൃശൂർ മുണ്ടൂർ സ്വദേശിയായ കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്....
ആദിവാസികൾ പ്രദർശന വസ്തുക്കളല്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. കേരളീയം മേളയിലെ ആദിമം ലിവിങ് മ്യൂസിയം വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി കെ. രാധാകൃഷ്ണൻ.ഷോക്കേസിൽ വയ്ക്കേണ്ട ജീവിതമല്ല ആദിവാസികളുടേത്. ഗോത്രവർഗക്കാരെ ഒരിക്കലും പ്രദർശനവസ്തുവാക്കരുത്. ഷോക്കേസിൽ വയ്ക്കേണ്ട ജീവിതമാണ് ആദിവാസികളുടേതെന്ന്...
പാലക്കാട് നല്ലേപ്പള്ളിയില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. മാണിക്കത്ത് കളം സ്വദേശിനി ഊര്‍മ്മിള (32 ) ആണ് മരിച്ചത്. ഭര്‍ത്താവാണ് യുവതിയെ കൊലപ്പെടുത്തിയത്. കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് ഇരുവരും പിണങ്ങിക്കഴിയുകയായിരുന്നു. ഇന്നു രാവിലെ ഭര്‍ത്താവ് ഊര്‍മ്മിളയുടെ വീട്ടിലെത്തുകയും ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും...
ടി.പി വധക്കേസ് പ്രതി കൊടി സുനിയെ ജയിലിനുള്ളില്‍ ജയില്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി. ഉറങ്ങിക്കിടന്ന സുനിയെ മുളകുപൊടിയെറിഞ്ഞ് മര്‍ദിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. സുനിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം വിയ്യൂര്‍ ജയിലിലുണ്ടായ...
സംസ്ഥാനത്ത് ഇന്ന് കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്.ബിന്ദുവിന്റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ്. സംസ്ഥാന വ്യാപകമായി പ്രതിഷേധ മാര്‍ച്ചുകള്‍ക്കും പ്രകടനങ്ങള്‍ക്കും...
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ ശക്തിയിൽ കാറ്റു വീശാനും സാധ്യതയുണ്ട്. ഇന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട,...
തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവങ്ങളുണ്ടായത്. ദിവാൻജിമൂല...
സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പുനഃപരിശോധന റിപ്പോർട്ട് പുറത്ത്. 2021 ൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തു വന്നത്. സർക്കാർ പൂഴ്ത്തിവെച്ച റിപ്പോർട്ട് സുപ്രീം കോടതി നിർദ്ദേശത്തോടെയാണ് പുറത്ത് വിട്ടത്. 2013 ൽ നിയമനത്തിന് യോഗ്യത...
നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കാൻ ഗവർണർമാർ കാണിക്കുന്ന കാലതാമസത്തിനെതിരെ സുപ്രീം കോടതി. കേസുകൾ പരമോന്നത കോടതിയിൽ എത്തുന്നത് വരെ കാത്തിരിക്കാതെ ഗവർണർമാർ ബില്ലുകളിൽ തീരുമാനമെടുക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ബില്ലുകളിൽ...
തൃശൂര്‍ കേരള വര്‍മ്മ കോളജില്‍ യൂണിയന് ചെയര്‍മാനായി തെരഞ്ഞെടുപ്പ് നടത്തിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ റിട്ടേണിംഗ് ഓഫീസറോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതിനിടെ എസ്എഫ്ഐയുടെ കെ എസ് അനിരുദ്ധ് സ്ഥാനമേറ്റാല്‍ ചെയര്‍മാനായി ചുമതലയേറ്റാല്‍ അത് താല്‍ക്കാലികമായിരിക്കുമെന്നും കോടതി വ്യക്തമാക്കി....
സിക്ക വൈറസിനെതിരെ പൊതു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകള്‍, കണ്ണ് ചുവപ്പ് എന്നീ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടതാണ്. രോഗലക്ഷണങ്ങളെ അവഗണിക്കാതെ ആരോഗ്യ പ്രവര്‍ത്തകരെ...
കെഎസ്ആർടിസി ശമ്പള വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ ഹാജരാകാതിരുന്ന ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശവുമായി ഹൈക്കോടതി. ഹാജരാകണമെന്ന് നിർദേശിച്ചിട്ടും ഇന്ന് ചീഫ് സെക്രട്ടറി ഹാജരായില്ല, കേരളീയത്തിന്റെ തിരക്കായതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് അറിയിച്ചത്. ചീഫ് സെക്രട്ടറിയുടെ നടപടി...
ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ കാസർഗോഡ് ബദിയടുക്ക പഞ്ചായത്ത് ഓഫീസ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ താഴിട്ട് പൂട്ടി. ഭരണ-പ്രതിപക്ഷ അംഗങ്ങൾ സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെയുള്ള ജീവനക്കാരില്ലാത്തതിനാൽ ജനങ്ങൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. അസിസ്റ്റന്റ് എൻജിനീയർമാർ...
കേരളവര്‍മ കോളേജിലെ ചെയര്മാന് തെരഞ്ഞെടുപ്പിനെതിരെ കെഎസ്യു സ്ഥാനാര്‍ത്ഥി ശ്രീകുട്ടന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടക്കാല ഉത്തരവില്ലെന്ന് ഹൈക്കോടതി.പോൾ ചെയ്ത വോട്ടുകൾ സംബന്ധിച്ച് ചില വ്യത്യാസം നിലനിൽക്കുന്നുണ്ട്. അത് മനസിലാക്കണം എന്ന് കോടതി നിരീക്ഷിച്ചു.തെരഞ്ഞെടുപ്പ് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ...
ജീവനക്കാർക്ക് ദീപാവലി സമ്മാനമായി ഇരുചക്രവാഹനങ്ങൾ വാങ്ങിനൽകി കോത്തഗിരിയിലെ തോട്ടം ഉടമ. ശിവകാമി തേയിലത്തോട്ടം ഉടമ ശിവകുമാറാണു തന്റെ സ്ഥാപനത്തിന്റെ വളർച്ചയ്ക്കു കാരണക്കാരായ തൊഴിലാളികൾക്ക് ഒട്ടും പ്രതീക്ഷിക്കാത്ത ഗിഫ്റ് സമ്മാനിച്ചത്. നീലഗിരി ജില്ലയിലാണ് ഈ തേയിലത്തോട്ടം സ്ഥിതിചെയ്യുന്നത്...
വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. വിൻ വിൻ ലോട്ടറിയൂടെ ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിക്കുമ്പോൾ, രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും ലഭിക്കും.എല്ലാ തിങ്കളാഴ്ചകളിലുമാണ്...
വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഓരോ ക്ഷേത്രങ്ങളിലും പൂജകൾക്ക് സമയം ഉള്ളതുപോലെ വെടിക്കെട്ടിനും സമയമുണ്ട്. അപകടരഹിതമായ രീതിയിൽ വെടിക്കെട്ട് പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നടപടികൾക്ക് ചീഫ് സെക്രട്ടറിയെ...
വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നടന്നത് കലാപശ്രമമെന്ന് എഫ് ഐ ആർ. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി ഉൾപ്പെടെ 10 പേർക്കെതിരെ വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തു. സംഭവത്തിൽ നാല് ജീവനക്കാർക്കും...
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5635 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 45,080 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് വില...
വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ഫുഡ് വ്ളോഗർ രാഹുൽ എൻ കുട്ടിയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും മൊഴി രേഖപ്പെടുത്തി പൊലീസ്. അച്ഛൻ അമ്മ ഭാര്യ അടുത്ത സുഹൃത്തുക്കൾ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. രാഹുൽ എൻ കുട്ടിയുടെ...
കോടികള്‍ പൊടിച്ച് സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാനത്ത് കേരളീയം ആഘോഷങ്ങള്‍ നടത്തുമ്പോള്‍ നാലു മാസമായി മുടങ്ങിയ ക്ഷേമ പെന്ഷന് കിട്ടാനുളള കാത്തിരിപ്പിലാണ് സംസ്ഥാനത്തെ 55 ലക്ഷത്തോളം മനുഷ്യര്‍. ക്ഷേമ പെന്‍ഷനെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന അതിദരിദ്രരായ...
കേരളത്തിലെ നൈറ്റ് ലൈഫ് കേന്ദ്രങ്ങളിലെ അനിഷ്ട സംഭവങ്ങൾ ചർച്ചയാവുന്നതിനിടെ എറണാകുളം തൃക്കാക്കരയിൽ രാത്രി നിയന്ത്രണത്തിനൊരുങ്ങി നഗരസഭ. ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും രാത്രി 11 മണി മുതൽ പുലർച്ചെ നാല് മണി വരെ അടപ്പിക്കാനാണ് തീരുമാനം. ലഹരി...
തലശേരി കോടതിയിൽ ഇന്ന് പകർച്ചവ്യാധി പ്രതിരോധ വിദഗ്ധസംഘം പരിശോധന നടത്തും. തലശേരി കോടതിയിലെ ജഡ്ജിമാര്‍ക്കും ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും സിക വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പരിശോധന. എട്ട് പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. കൂടുതൽപേരിൽ...
പാലക്കാട്: സംസ്ഥാനത്ത് ഇന്ന് മുതല്‍ ദോശ, ഇഡലി മാവിന് വിലകൂടും. ഒരു കിലോ മാവിന് 45 രൂപയാക്കി വര്‍ധിപ്പിക്കാനാണ് മാവ് നിര്‍മ്മാണ സംഘടനയുടെ തീരുമാനം. അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായവര്‍ധനയാണ് കാരണം. എല്ലാ സാധനങ്ങൾക്കും വില കൂടിയ...