പുതുതായി ഇന്ത്യയില്‍ റെക്കോഡ് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ മൂന്നിലൊന്നും കേരളത്തില്‍. രാജ്യത്തുടനീളം കോവിഡ് കേസുകള്‍ ഗണ്യമായി കുറയുേമ്ബാഴും സംസ്ഥാനത്ത് കാര്യങ്ങള്‍ വലിയ മാറ്റമില്ലാതെ തുടരുന്നുവെന്നാണ് ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കേരളമാണ് മറ്റു...
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് കസ്റ്റംസ് അറസ്റ്റ്. അറസ്റ്റിന്റെ നടപടിക്രമങ്ങള്‍ കാക്കനാട് ജയിലിലെത്തിയാണ് കസ്റ്റംസ് സംഘം...
തിരുവനന്തപുരം മുരുക്കുംപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വീട്ടിലെ സഹായിയായ മധ്യവയസ്ക്കന് പീഡിപ്പിച്ചിരിക്കുന്നു. ആറും ഒന്‍പതും വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായിരിക്കുന്നത്. പ്രതി വിക്രമനെ (65) മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. അമ്മ വിദേശത്തായതിനാല്‍ പെണ്‍കുട്ടികള്‍ അമ്മൂമയോടൊപ്പം വാടകവീട്ടിലായിരുന്നു...
നടിയെ ആക്രമിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണ നാളെ തുടങ്ങും. മാപ്പുസാക്ഷി വിപിന്‍ ലാലിനെ ഹാജരാക്കാത്തതിനെ തുടര്‍ന്നായിരുന്നു വിചാരണ മുടങ്ങിയത്. വിപിന്‍ ലാലിനെ കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. വിപിന്‍ ലാലിനെ 23 ന് ഹാജരാക്കണമെന്ന്...
ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ അറസ്റ്റ് ചെയ്യാമെന്ന് കോടതി. കസ്റ്റംസ് നല്കിയ അപേക്ഷയിലാണ് അനുമതി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയുടേതാണ് ഉത്തരവ്. കേസില്‍ ശിവശങ്കര്‍ നാലാം പ്രതിയാണ്. സ്വപ്നയുടെയും സരിത്തിന്റെയും...
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. 2 കോടി 69 ലക്ഷം വോട്ടര്‍മാരാണ് പട്ടികയിലുളളത്. അതേസമയം, തെരഞ്ഞെടുപ്പ് വിജ്ഞാപനം വരെ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരമുണ്ടാകും. 80 വയസിനു മുകളില്‍ ഉള്ളവര്‍ക്കും അംഗപരിമിതര്‍ക്കും...
വെള്ളൂര്‍ക്കുന്നം ഇ.ഇ.സി മാര്‍ക്കറ്റ്, കീച്ചേരിപ്പടി, പോസ്റ്റ് ഓഫിസ് ജങ്ഷനുകളിലെ തൊഴില്‍ ഇടപാട് കേന്ദ്രങ്ങളില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ കൂട്ടം കൂടുന്നത് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. സമൂഹ അകലം പാലിക്കാതെയും മാസ്ക് ഉപയോഗിക്കാതെയുമുള്ള കൂടിച്ചേരല്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന...
നിയമസഭാ നടപടികള്‍ ആരംഭിച്ചു. ചോദ്യോത്തര വേളയാണ് സഭയില്‍ ഇപ്പോള്‍ പുരോഗമിക്കുന്നത്. പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് വ്യവസായ മന്ത്രി ഇപി ജയരാജനാണ് മറുപടി പറയുന്നത്. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന പ്രതിപക്ഷ നോട്ടീസ് നിയമ സഭ...
സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍ 441, ആലപ്പുഴ 422, തിരുവനന്തപുരം 377, ഇടുക്കി 336,...
തിരുവനന്തപുരം; ദീർഘകാലത്തെ അവധിയെടുത്ത് വിദേശത്തോ, മറ്റ് ജോലികൾക്കോ പോയവർ അവധി കാലാവധി കഴിഞ്ഞിട്ടും ജോലിയ്ക്ക് ഹാജരാകാതിരിക്കുന്ന ജീവനക്കാർക്ക് ചീഫ് ഓഫീസ് ഉത്തരവില്ലാതെ പുന:പ്രവേശനം നൽകരുതെന്ന് സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു. അവധി കാലാവധിക്ക് ശേഷവും ജോലിയിൽ...
തിരുവനന്തപുരം: സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷവും ദേശീയ വികലാംഗ ധനകാര്യ വികസന കോര്‍പറേഷന്റെ ഇന്‍സെന്റീവ് ലഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൂടുതല്‍ ഭിന്നശേഷിക്കാരെ സ്വയംതൊഴില്‍...
സംശയാസ്പദമായ സാഹചര്യത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും 2018 മുതല്‍ കാണാതായ ജസ്ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പ്രദാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംഭവത്തിലെ ദുരൂഹത നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം...
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 10 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി.കാസര്‍ഗോഡ് സ്വദേശി ഇര്‍ഷാദി നെയാണ് കസ്റ്റംസ് പിടികൂടിയത്.193 ഗ്രാം സ്വര്‍ണം ചോക്ലേറ്റില്‍ ഒളിപ്പിച്ചാണ് പ്രതി കടത്താന്‍ ശ്രമിച്ചത്.എന്നാല്‍ സംസ്ഥാനത്ത് ഇപ്പോള്‍ സ്വര്‍ണ...
പാലിയേക്കര ടോള്‍ പ്ലാസ കമ്പനിക്കെതിരെ സിബിഐ. മണ്ണുത്തി അങ്കമാലി ദേശീയ പാതയില്‍ സര്‍വ്വീസ് റോഡുകള്‍ക്ക് നിലവാരമില്ലെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ ശേഖരിച്ച സാമ്പിളുകളിലാണ് റോഡുകള്‍ക്ക് നിലവാരമില്ലെന്ന് കണ്ടെത്തിയത്. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 102.44 കോടി...
കൈനകരിയില്‍ അഞ്ഞൂറോളം താറാവുള്‍പ്പടെയുള്ള പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇവിടെ നിന്ന് എടുത്ത സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ പരിശോധിച്ചതിന്റെ ഫലം എത്തിയതോടെയാണ് വൈറസ് സ്ഥിരീകരിച്ചത്. പരിശോധനാ ഫലം...
കെ സുധാകരനെ കെപിസിസി അധ്യക്ഷനായി നിയമിക്കുമെന്ന് സൂചന. നിലവിലെ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു താത്പര്യം അറിയിച്ച സാഹചര്യത്തിലാണ് സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനു കളമൊരുങ്ങുന്നത്. കണ്ണൂരില്‍നിന്നുള്ള ലോക്സഭാംഗം കൂടിയായ സുധാകരന് നിലവില്‍...
മലപ്പുറം കുറ്റിപ്പുറത്തും അനധികൃത മദ്യവില്‍പ്പന നടത്തിയ യുവാവ് പിടിയില്‍ .കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദലിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാലര ലിറ്റര്‍ വിദേശമദ്യമാണ് ഇയാളില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത്. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന് പരിസരത്ത് മദ്യം...
സ്പ്രിംഗ്ളര്‍ കരാര്‍ മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട്. പിന്നില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറാണെന്നും റിപ്പര്ട്ടില് പറയുന്നു. ശിവശങ്കറിന് രൂക്ഷ വിമര്‍ശനമാണ് റിപ്പോര്‍ട്ടില്‍ ഉയര്‍ത്തുന്നത്. സ്പ്രിംഗ്ളര്‍ കമ്ബനിക്ക് വേണ്ടത്ര നിയമന...
കിഫ്ബിക്കെതിരായ സിഎജി റിപ്പോര്ട്ടിന്മേല് നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി. ഉച്ചയ്ക്ക് 12 മണി മുതല്‍ ഒന്നര മണിക്കൂര്‍ ചര്‍ച്ചയ്ക്കാണ് സ്പീക്കറുടെ അനുമതി. കോണ്‍ഗ്രസിലെ വി ഡി സതീശനാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്. കിഫ്ബി 2018–19 സാമ്പത്തിക...
നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താന്‍ സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ ചെയ്തു. ഏപ്രില്‍ 15 ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്താനാണ് മീണ തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ...
തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനിഗ്രൂപ്പിന് നൽകിയതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുത്തകകളുടെ താല്പര്യം സംരക്ഷിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്നാണ് വിമർശനം. ഇക്കാര്യത്തിൽ കേന്ദ്രം സംസ്ഥാനത്തിന് നൽകിയ ഉറപ്പ് ലംഘിച്ചു. വിമാനത്താവളം കൈമാറ്റം സംബന്ധിച്ച അപ്പീൽ...
രണ്ടംഘട്ട കുത്തിവെപ്പിനായുള്ള 21 ബോക്സ് കോവിഡ് വാക്സിന് ഇന്ന് കേരളത്തിലെത്തും. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്സിനാണെത്തുന്നത്. എറണാകുളത്തേക്ക് 12 ബോക്സും, കോഴിക്കോട് ഒമ്പതും ലക്ഷദ്വീപിലേക്ക് ഒരു ബോക്സും എന്ന നിലക്കാണ് വിതരണം ചെയ്യുക....
മൊബൈല്‍ ആപ്പ് വഴിയുള്ള വായ്പാ തട്ടിപ്പ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന് രൂപം നല്കി. എറണാകുളം റേഞ്ച് ഐ ജി ഗോപേഷ് അഗര്‍വാളാണ് സംഘത്തിന് നേതൃത്വം നല്‍കുക. എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ്...
പൊതുജനസൗഹൃദ പോലീസിംഗ് പ്രാവര്‍ത്തികമാക്കിയ കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷന് ഐ.എസ്.ഒ അംഗീകാരം. പോലീസ് സ്റ്റേഷനില്‍ നടപ്പിലാക്കിയ ആധുനിക ശിശുസൗഹൃദ സംവിധാനങ്ങളും മറ്റ് ജനമൈത്രി പ്രവര്‍ത്തനങ്ങളുമാണ് സ്റ്റേഷനെ അംഗീകാരത്തിന് അര്‍ഹമാക്കിയത്. കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍...
കടയ്ക്കാവൂരില്‍ പതിമൂന്നുകാരനായ മകനെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മാതാവിന്റെ ജാമ്യാപേക്ഷ കോടതി വിധി പറയാനായി മാറ്റി. കേസ് ഡയറി കോടതി നിര്‍ദേശപ്രകാരം കൈമാറി. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് എതിര്‍ത്തു. വിവാഹ മോചനം സംബന്ധിച്ച തര്‍ക്കമല്ല കേസിന്...
കേരളത്തില്‍ ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509,...
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ 30 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് (ട്രാന്‍സ് വുമണ്‍) സാമൂഹ്യനീതി വകുപ്പ് 32,91,716 രൂപ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സാമൂഹ്യനീതി വകുപ്പ് മുഖേന...
തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന്. ഇതു സംബന്ധിച്ച കരാറിൽ ചൊവ്വാഴ്ച ഒപ്പുവച്ചതായി എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു. തിരുവനന്തപുരത്തിനൊപ്പം ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പ്...
പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെടാനും ഓഫീസുകളുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ രേഖപ്പെടുത്താനുമായി പുതിയ മൊബൈല്‍ ആപ്പ് പുറത്തിറങ്ങി. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ മൊബൈല്‍ ആപ്പ് ഡെവലപ്മെന്റ് കോംപിറ്റെന്റ് സെന്ററാണ് ‘എന്റെ ജില്ല’ എന്ന പേരില്‍ പുതിയ...
ട്രഷറിയിലെ ഹ്രസ്വകാല നിക്ഷേപങ്ങളുടെയും സ്ഥിരനിക്ഷേപങ്ങളുടെയും പലിശ കുറച്ചു.നിരക്ക് കുറച്ചെങ്കിലും ഇപ്പോഴും ബാങ്കുകളിലേതിനെക്കാൾ കൂടുതലാണ് ട്രഷറിയിലേത്. ബാങ്കുകളിൽ അഞ്ചു മുതൽ പത്തുവർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ആറുശതമാനത്തിൽ താഴെയാണു കിട്ടുന്നത്.ട്രഷറിയിൽ രണ്ടുവർഷത്തിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് 8.50 ശതമാനം...
കടയ്ക്കാവൂരില്‍ അമ്മ പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസില്‍ യുവതിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍. കുട്ടിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. അമ്മയുടെ മൊബൈല്‍ഫോണില്‍ നിന്നും നിര്‍ണായക തെളിവ് ലഭിച്ചു എന്നും...
പത്ത്, പ്ലസ്ടു ക്ലാസുകളിലെ സിലബസ് വെട്ടിച്ചുരുക്കില്ലെന്ന് ആവർത്തിച്ച് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. സിലബസ് വെട്ടിക്കുറയ്ക്കുന്നത് കുട്ടികളോടുള്ള അനീതിയാകുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. സിലബസ് ചുരുക്കിയാൽ ഒഴിവാക്കപ്പെടുന്ന മേഖലകളെക്കുറിച്ച് വിദ്യാർഥികൾക്ക് അറിവ് ലഭിക്കില്ല. തുടർ പഠനത്തിൽ...
അനധികൃതമായി അവധിയിലുള്ള ജീവനക്കാരെ അടിയന്തിരമായി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ നടപടി തുടങ്ങി. ഇതിനായി അനധികൃതമായി അവധിയില്‍ തുടരുന്നവരുടെ വിശദാംശങ്ങള്‍ നല്കാന് വകുപ്പ് മേധാവികള്‍ നിര്‍ദ്ദേശം നല്കി. അവസാന ഹാജര്‍ രേഖപ്പെടുത്തിയ തിയതിയുള്‍പ്പെടെ നിശ്ചിത ഫോറത്തില്‍...
ഫയര്‍ഫോഴ്സില്‍ ഇന്റലിജന്‍സ് വിഭാഗം നിലവില്‍ വരുന്നു. രഹസ്യാന്വേഷണത്തിനും അഴിമതി തടയുന്നതിനും ലക്ഷ്യമിട്ടാണ് ഫയര്‍ഫോഴ്സില്‍ പുതിയ സംവിധാനം കൊണ്ടുവരുന്നത്. ഫയര്‍ എന്‍ഒസി വൈകിപ്പിച്ച് കോഴ വാങ്ങുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നടപടി. സംസ്ഥാനത്ത് തീപിടുത്ത സാധ്യതയുള്ള...
സംസ്ഥാനത്ത് കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിനേഷൻ ആരംഭിക്കും. ആഴ്ചയിൽ നാല് ദിവസങ്ങളിലാകും വാക്സിൻ നൽകുക. തിരുവനന്തപുരത്ത് മെഡിക്കൽ കോളജിന് പുറമേ ജനറൽ ആശുപത്രിയെയും വാക്സിനേഷൻ സെന്റർ ആക്കിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതിൽ...
കെഎസ്ആര്‍ടിസിയില്‍ അടിമുടി അഴിച്ചുപണി ആവശ്യമെന്ന് മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍. എല്ലാ മേഖലകളിലും വ്യാപകമായ അഴിമതിയും ക്രമക്കേടും കണ്ടെത്തി. ടിക്കറ്റ് മെഷീനില്‍ ഉള്‍പ്പെടെ കൃത്രിമം കാട്ടി വന്‍ തുക കൊള്ളയടിക്കുന്നതായി കണ്ടെത്തിയെന്നും എംഡി. 2012-15...
സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു. ഒൻപതിന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങി. പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റാണ് തോമസ് ഐസക് അവതരിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബജറ്റ് അവതരണം. സംസ്ഥാനത്ത്...
കേരളത്തില്‍ ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582, പത്തനംതിട്ട 579, കൊല്ലം 463, കോട്ടയം 459,...
ആദ്യ ഡോസ് എടുത്തവര്‍ ഉറപ്പായും അടുത്ത ഡോസ് എടുത്തിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിശ്ചിത ഇടവേളകളില്‍ രണ്ട് പ്രാവശ്യം വാക്സിന് എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ. 4 മുതല്‍ 6...
കേരളത്തിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട (2021) അധ്യക്ഷ(ൻ)മാരുടെ പേര്, ഫോൺ നമ്പർ, ഇ മെയിൽ വിലാസം എന്നിവ ജില്ലാ അടിസ്ഥാനത്തിൽ. ഡൌൺലോഡ് ചെയ്യുക അത്യാവശ്യ കാര്യങ്ങൾക്കു മാത്രം ഉപയോഗിക്കുക,...
കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ജസ്നയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹേബിയസ് കോര്‍പ്പസ് ഹർജി പിന്‍വലിച്ചു. സാങ്കേതിക പിഴവുകള്‍ ഉള്ള ഹരജി തള്ളേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയതേടെയാണ് ഹർജി...
അപരിചിതരുടെ വിഡിയോ കോളുകൾ എടുക്കരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസിന്റെ സൈബർഡോം വിഭാഗം. ഇത്തരം വിഡിയോ കോൾ എടുക്കുന്നവരുടെ സ്ക്രീൻ ഷോട്ട്, റിക്കോർഡഡ് വിഡിയോ എന്നിവ ഉപയോഗിച്ച് ബ്ലാക്മെയിൽ ചെയ്യുന്ന സംഭവങ്ങൾ വർധിക്കുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി....
നെയ്യാറ്റിന്‍കരയില്‍ രാജന് അമ്പിളി ദമ്പതിമായുടെ ആത്മഹത്യക്കിടയാക്കിയ വിവാദമായ ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ വീണ്ടും വഴിത്തിരിവ്. വിവാദ ഭൂമി ഉടമയായ വസന്ത വാങ്ങിയതില്‍ ചട്ടലംഘനം നടത്തിയെന്നാണ് കണ്ടെത്തല്‍. പട്ടയഭൂമി കൈമാറപ്പെടരുത് എന്ന് ചട്ടം നിലനില്‍ക്കെയാണ് വസന്ത ഭൂമി...
സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതൽ മദ്യവില കൂടും. അടിസ്ഥാന വിലയുടെ ഏഴു ശതമാനമാണ് വര്‍ധിക്കുക. സ്പിരിറ്റിന് വിലവര്‍ധന ചൂണ്ടികാണിച്ച് 15 ശതമാനം വിലകൂട്ടാനാണ് മദ്യകമ്പനികള്‍ ആവശ്യപ്പെട്ടത്. എന്നാൽ, ഏഴു ശതമാനമാണ് ഇപ്പോൾ വില വർധിപ്പിക്കുന്നത്....
സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്സിന് വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ് എത്തിയത്. പൂണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് ഇന്ത്യയില്‍ നിന്നുള്ള...
കേരളത്തില്‍ ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂര്‍ 437, ആലപ്പുഴ...
കൊവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ശനിയാഴ്ചകളിലെ അവധി ഇനിയില്ല. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പഴയ പടിയാക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധി നല്‍കിയിരുന്നത്. കോവിഡ് കേരളത്തില്‍ രൂക്ഷമായതോടെയാണ് സര്‍ക്കാര്‍ ഓഫീസുകള്‍...
പ്രതിസന്ധികൾക്ക് വിരാമം; കൊവിഡ് വാക്സിനുമായുള്ള ആദ്യ വിമാനം കൊച്ചിയിലെത്തി. ഗോ എയര്‍ വിമാനത്തിലാണ് 10.45 ഓടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വാക്സിന് എത്തിച്ചത്. വാക്സിന് വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വാഹനങ്ങളും വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. രാവിലെ പതിനൊന്നരയോടെ...
കേരളാ തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളിൽ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. തെക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ...
കേരളത്തില്‍ ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 813, കോട്ടയം 709, കോഴിക്കോട് 566, പത്തനംതിട്ട 482, തൃശൂര്‍ 479, കൊല്ലം 447,...