Connect with us

കേരളം

പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെടാൻ ‘എന്റെ ജില്ല’ ആപ്പ്

Published

on

ente jilla app

 

പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെടാനും ഓഫീസുകളുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ രേഖപ്പെടുത്താനുമായി പുതിയ മൊബൈല്‍ ആപ്പ് പുറത്തിറങ്ങി.

നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ മൊബൈല്‍ ആപ്പ് ഡെവലപ്‌മെന്റ് കോംപിറ്റെന്റ് സെന്ററാണ് ‘എന്റെ ജില്ല’ എന്ന പേരില്‍ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ‘ഡിജിറ്റല്‍ ഇന്ത്യ’ പദ്ധതിയുടെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ജില്ലയുടെ സമഗ്രവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ആപ്പ്.

ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളുടെ സ്ഥലം കണ്ടെത്തുന്നതിനും ഈമെയിലിലും ഫോണിലും ബന്ധപ്പെടുന്നതിനും ഓഫീസിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും ആപ്പില്‍ സൗകര്യമുണ്ട്.

വിവിധ ജില്ലാ ഓഫീസുകള്‍, ജില്ലയിലെ റവന്യൂ, പഞ്ചായത്ത്, മൃഗസംരക്ഷണം, വ്യവസായം, എംപ്ലോയ്‌മെന്റ്, ആരോഗ്യം, ഗതാഗതം, ഫോറസ്റ്റ്, എക്‌സൈസ്, പൊലീസ്, വൈദ്യുതി, പി.ഡബ്യു.ഡി, ട്രഷറി, ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ്, പ്ലാനിംഗ്, ദാരിദ്ര്യ ലഘൂകരണം, വിദ്യാഭ്യാസം, ട്രഷറി, ക്ഷീരവികസനം, രജിസ്‌ട്രേഷന്‍, തുടങ്ങി വിവിധ വകുപ്പുകളുടെയും അക്ഷയ കേന്ദ്രങ്ങളുടെയും വിവരങ്ങളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

https://www.facebook.com/CMOKerala/posts/3816071651769199

 

പൊതുജനങ്ങള്‍ രേഖപ്പെടുത്തുന്ന പ്രതികരണങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് നേരിട്ടാണ് ലഭിക്കുക. ജില്ലയില്‍ നടക്കുന്ന പ്രധാനപ്പെട്ട പത്ത് പരിപാടികളുടെ വിവരങ്ങള്‍ ‘ടോപ്പ് 10 ഇവന്റസ്‌ എന്ന് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

https://play.google.com/store/apps/details?id=org.nic.entejilla

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Manjummal Boys.jpg Manjummal Boys.jpg
കേരളം2 hours ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം21 hours ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം1 day ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം2 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം2 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം2 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം2 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

bus.jpeg bus.jpeg
കേരളം3 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

20240422 090400.jpg 20240422 090400.jpg
കേരളം3 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

bird flu.jpeg bird flu.jpeg
കേരളം3 days ago

പക്ഷിപ്പനി: കേരള-തമിഴ്നാട്‌ അതിർത്തിയിൽ ജാഗ്രതാ നിർദേശം; പരിശോധന കർശനമാക്കി

വിനോദം

പ്രവാസി വാർത്തകൾ