നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വത്ത് വിവരങ്ങൾ പരസ്യമാക്കി കോൺഗ്രസ്സ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും. ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കൈവശമുള്ളത് 25,000 രൂപ. ഭാര്യ അനിത രമേശിെന്റ...
കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥിയായി ശോഭാ സുരേന്ദ്രൻ തന്നെ മത്സരിക്കും. വി മുരളീധര പക്ഷത്തിന്റെ എല്ലാ എതിർപ്പുകളും മറികടന്ന് ശോഭാ സുരേന്ദ്രൻ കഴക്കൂട്ടത്ത് മത്സരിക്കുമെന്നാണ് പുറത്ത് വരുന്നത്. ബിജെപി ദേശീയ നേതൃത്വം തന്നെ ഇക്കാര്യം ശോഭാ സുരേന്ദ്രനെ...
നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഉറപ്പില്ലെന്ന് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ഒരു മണ്ഡലത്തിലും ആര്‍ക്കും വിജയം ഉറപ്പിക്കാന്‍ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പുകള്‍ എളുപ്പമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരിലെ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹമാണെന്നും...
എസ്എസ്എൽസി പരീക്ഷ നിലവിലെ പരീക്ഷാകേന്ദ്രങ്ങളില്‍ എഴുതാൻ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ന്നുള്ള പരീക്ഷകള്‍ സൗകര്യപ്രദമായ സ്കൂളുകള്‍ പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുക്കുന്നതിന് രക്ഷകര്‍ത്താക്കള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ദീര്‍ഘിപ്പിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് കുട്ടികള്‍ക്ക് ഈ സൗകര്യം ഒരുക്കുന്നത്. മാര്‍ച്ച്...
കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് പി സി ചാക്കോ എൽഡിഎഫിലേക്ക്. ചാക്കോ എൻസിപിയിൽ അംഗത്വം സ്വീകരിച്ചു. എൽഡിഎഫുമായി സഹകരിച്ചാകും ഇനി പി സി ചാക്കോ പ്രവർത്തിക്കുകയെന്നും, അദ്ദേഹത്തിന് മുന്നണിയിലേക്ക് സ്വാഗതമെന്നും സിപിഎം ദേശീയ സെക്രട്ടറി സീതാറാം...
കേരളത്തില്‍ ഇന്ന് 1970 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 238, കോഴിക്കോട് 237, കോട്ടയം 217, കണ്ണൂര്‍ 176, തൃശൂര്‍ 166, തിരുവനന്തപുരം 165, കൊല്ലം 163, പത്തനംതിട്ട 126, ആലപ്പുഴ 103, മലപ്പുറം 102,...
ഒന്‍പത് നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ ആയിരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ഏറനാട്, നിലമ്ബൂര്‍, വണ്ടൂര്‍, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്ബുഴ...
സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതികാ സുഭാഷിന്റെ നടപടിക്ക് പിന്നിൽ ഗൂഢാലോചന ആരോപിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി. ലതികാ സുഭാഷ് കെപിസിസിക്ക് മുന്നിലെത്തിയത് തിരക്കഥ തയ്യാറാക്കിയാണെന്ന് അദ്ദേഹം പറഞ്ഞു. ചിലരുമായി ഗൂഡാലോചന നടത്തി....
പൂര വിളംബരത്തിന് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉണ്ടാകില്ല. എറണാകുളം ശിവകുമാറാണ് ഇത്തവണ തെക്കേ ഗോപുര നട തുറന്ന് പൂരം വിളംബരം ചെയ്യുക. ആരോഗ്യ സ്ഥിതി പരിഗണിച്ചാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഇത്തവണ ഒഴിവാക്കുന്നത്. ആനയുടെ ആരോഗ്യസ്ഥിതി കണക്കിലെത്താണ്...
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുകേഷിനൊപ്പം ധര്‍മ്മജനും കൂടി വിജയിച്ചാല്‍ നിയമസഭയില്‍ ബഡായി ബംഗ്ലാവ് നടത്താന്‍ പറ്റുമോ എന്ന ചോദ്യത്തിന് രസകരമായ മറുപടി നല്കി നടന്. ധര്മ്മജന് മാത്രം പോര രമേഷ് പിഷാരടി കൂടി വേണം എന്നാണ് മുകേഷ്...
ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ സ്ഥാനാർത്ഥിയാകും. സ്വതന്ത്ര സ്ഥാനാർത്ഥിയായാകും മത്സരിക്കുക. കുടുംബത്തിനൊപ്പം നിൽക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയർത്താൻ ലഭിക്കുന്ന അവസരമാണിതെന്ന് അവർ തൃശൂരിൽ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. കേസ് അന്വേഷിച്ചതിൽ...
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 104 ഒഴിവ്. ജൂനിയർ കൺസൾട്ടന്റ്, നഴ്സ്, യങ് പ്രൊഫഷണൽ തസ്തികയിലാണ് ഒഴിവ്. കരാർ നിയമനമായിരിക്കും. കൺസൾട്ടന്റ് ഒഴിവ് ഡൽഹിയിലെ ആസ്ഥാനത്തും നഴ്സിങ് അസിസ്റ്റന്റ് ഒഴിവ് ഭോപാലിലുമാണ്. ജൂനിയർ കൺസൾട്ടന്റ് (പെർഫോമൻസ്...
തുഷാർ വെള്ളാപ്പള്ളി നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയാകില്ല. ബിഡിജെഎസ് അവസാനഘട്ട സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ പുറത്തിറക്കി. എന്നാല്‍, കുട്ടനാട്ടിൽ സിപിഐ മുൻ ജില്ലാ നേതാവ് എൻഡിഎ സ്ഥാനാർത്ഥിയാകും. തമ്പി മേട്ടുതറയാണ് കുട്ടനാട്ടിൽ എൻഡിഎ...
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സംവിധാനത്തിനായി നിയോഗിച്ച സ്ക്വാഡുകളുടെയും ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ...
ധര്‍മടം നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ കൈവശമുള്ളത് 10,000 രൂപ. ഭാര്യ റിട്ട. അധ്യാപിക തായക്കണ്ടിയില്‍ കമലയുടെ കൈവശമുള്ളത് 2000 രൂപയും. നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച അഫിഡവിറ്റിലാണ് ഇത് കാണിച്ചിരിക്കുന്നത്. പിണറായി വിജയന്...
നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടികയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തി അറിയിച്ച് കെ.സുധാകരൻ എം.പി. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവൃത്തികൾ തീർത്തും മോശമായിരുന്നുവെന്നും ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും സുധാകരൻ പൊട്ടിത്തെറിച്ചു. സ്ഥാനാർഥി പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും...
ബാങ്ക് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്ന് രണ്ടാം ദിവസം. ശനി, ഞായര്‍ അവധി ദിവസങ്ങൾക്ക് ശേഷം രണ്ട് ദിവസത്തെ പണിമുടക്കു കൂടി എത്തിയതിനാൽ നാലു ദിവസമാണ് ബാങ്കിങ് സേവനങ്ങൾ മുടങ്ങുന്നത്. ഇത് ഇടപാടുകാരെ വലിയ...
പിഎസ്സി നടത്തിയ പത്താം ക്ലാസ് യോഗ്യത വേണ്ട തസ്തികകളിലേക്കുള്ള പൊതു പരീക്ഷയുടെ നാലു ഘട്ടങ്ങളിലും മതിയായ കാരണം മൂലം പങ്കെടുക്കാൻ സാധിക്കാത്തവർക്കായി അഞ്ചാം ഘട്ട പരീക്ഷ നടത്താൻ പിഎസ്സി തീരുമാനം. പ്രസവം, കോവിഡ്, അപകടം, ഗുരുതരമായ...
ഒടിപി സംവിധാനം പ്രയോജനപ്പെടുത്തിയുള്ള റേഷൻ വിതരണത്തിലെ തടസ്സം പരിഹരിക്കാനാകാതെ ഭക്ഷ്യ പൊതുവിതരണ വകുപ്പ്. റേഷൻ കടകളിലെ ഇ-പോസ് മെഷീനുകളിൽ വിരൽ പതിപ്പിക്കാൻ കഴിയാത്ത കാർഡ് ഉടമകൾക്കാണ് ഒടിപി വഴി റേഷൻ നൽകുന്നത്. എന്നാൽ വാണിജ്യാവശ്യങ്ങൾക്കുള്ള എസ്എംഎസ്...
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. പത്രിക തയാറാക്കാനുള്ള ഉപസമിതി രാവിലെ എ കെ ജി സെന്ററിൽ യോഗം ചേർന്ന് പത്രിക അംഗീകരിക്കും. തുടർന്ന് വൈകീട്ട് മൂന്നിന് പത്രിക ഔദ്യോഗികമായി പുറത്തിറക്കും. കഴിഞ്ഞ...
ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് നോട്ടയ്ക്കാണെങ്കിൽ (നൺ ഓഫ് ദി എബൗ) ആ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി വീണ്ടും നടത്തണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു. ഭരണഘടനയുടെ 324-ാം വകുപ്പു പ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരമുപയോഗിച്ച് ഇത്തരം...
എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷാ സമയക്രമത്തിൽ വീണ്ടും മാറ്റം. റമദാൻ നോമ്പ് ആരംഭിക്കുന്നതും ജെ.ഇ.ഇ പരീക്ഷകൾ നടക്കാനുള്ളതും കണക്കിലെടുത്താണ് പരീക്ഷാ സമയക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. റമദാൻ കാലത്ത് പകൽ സമയത്ത് പരീക്ഷ നടത്തുന്നതിനെതിരെ...
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് മുങ്ങാന്‍ വ്യാജ ന്യായങ്ങള്‍ നിരത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിടിക്കാന്‍ കൊല്ലം ജില്ലാ കലക്ടര്‍. ഫെയ്സ്ബുക്കിലൂടെയാണ് കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഫിറ്റ് അല്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വീസ് ഡ്യൂട്ടിക്കും ഫിറ്റ്...
കേരളത്തില്‍ ഇന്ന് 1054 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 130, മലപ്പുറം 124, എറണാകുളം 119, കോഴിക്കോട് 117, കൊല്ലം 116, കണ്ണൂര്‍ 74, ആലപ്പുഴ 70, തൃശൂര്‍ 70, കോട്ടയം 68, പാലക്കാട് 50,...
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്–യുജി) ഓഗസ്റ്റ് ഒന്നിനു നടക്കും. കോവിഡ് സാഹചര്യം പരിഗണിച്ച് ഓൺലൈനായി നടത്തണമെന്ന് ആവശ്യമുണ്ടായിരുന്നെങ്കിലും പതിവു രീതിയിൽ എഴുത്തുപരീക്ഷയായിത്തന്നെ പരീക്ഷ നടക്കും.16 ലക്ഷത്തിലധികം പേരാണ് എല്ലാ വര്‍ഷവും നീറ്റ് എഴുതാറുള്ളത്. പരീക്ഷയുടെ...
തിരുവനന്തപുരം: സംസ്ഥാനത്തെ 8 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന ആരോഗ്യ വകുപ്പിനെ അറിയിച്ചു. എറണാകുളം തമ്മനം അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (സ്കോര്‍...
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്കിയ വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സ്റ്റേ ചെയ്യണമെന്ന ഐഎംഎയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് 58 ഇനം ശസ്ത്രക്രിയ നടത്താനാണ് ആയുഷ് മന്ത്രാലയം അനുമതി...
മഹാരാജാസ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിയെ എസ്.എഫ്.ഐ. പ്രവർത്തകർ റാഗ് ചെയ്തതായി പരാതി. ഹോസ്റ്റൽ മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയും വിവസ്ത്രനാക്കി ഫോട്ടോ എടുത്തുവെന്നുമാണ് പരാതി. ഒന്നാം വർഷ മലയാള വിഭാഗം വിദ്യാർത്ഥിയും മലപ്പുറം സ്വദേശിയുമായ റോബിനാണ്...
കൊവിഡ് പ്രതിേരാധ പെരുമാറ്റച്ചട്ടങ്ങളെ കുറിച്ച് തലങ്ങും വിലങ്ങും ഉച്ചഭാഷണിയില്‍ വാതോരാതെ മുന്നറയിപ്പുണ്ട്. എന്നാല്‍ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇവ ഒന്നും തന്നെ പാലിക്കപ്പെടുന്നില്ല . മുന്നറിയിപ്പിന്റെ ഭാഗമായി പ്രേത്യകം എടുത്തു പറയുന്ന സംഗതിയാണ് രണ്ടു മീറ്റര്‍...
കേരള കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് തന്നെയെന്ന് സുപ്രീംകോടതി. ചിഹ്നം ജോസിന് നല്‍കിയതിന് എതിരെ പി ജെ ജോസഫ് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. രണ്ടില ചിഹ്നം ജോസിന് നല്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്...
സംവരണം 50 ശതമാനത്തില്‍ അധികമാകാമോയെന്ന വിഷയത്തില്‍ നിലപാടറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേരളത്തിന്റെ ആവശ്യം നിരകരിച്ചത്. കേരളത്തില്‍ ഏപ്രില്‍ ആറിന്...
നിയമസഭയിലേക്കുള്ള പോരാട്ടം മിഷൻ കേരളയ്ക്ക് ബി.ജെ.പി.യുടെ വടക്കേയിന്ത്യൻ മോഡൽ ‘ഓപ്പറേഷൻ താമര’ കേരളത്തിലും. കെ.പി.സി.സി. ജനറൽ സെക്രട്ടറിയായിരുന്ന വിജയൻ തോമസ് ബി.ജെ.പി.യിൽ ചേർന്നതിനു പിന്നാലെ, സീറ്റും കോടികളും വാഗ്ദാനംചെയ്ത് ബി.ജെ.പി. ഏജന്റ് സമീപിച്ചെന്നു കോൺഗ്രസ് നേതാവ്...
ഇന്നു മുതല്‍ മെമു സര്‍വീസുകള്‍ പുനരാരംഭിക്കും. ജനറല്‍ ടിക്കറ്റും സീസണ് ടിക്കറ്റും ട്രെയിന്‍ കടന്നു പോകുന്ന സ്റ്റേഷനുകളില്‍ നിന്നും ലഭിക്കുമെന്നു റെയില്‍വേ അറിയിച്ചു. ഇതിനായി ഇന്നു മുതല്‍ സ്റ്റേഷനുകളില്‍ കൗണ്ടറുകള്‍ തുറന്നു പ്രവര്‍ത്തിക്കും. 17 മുതല്‍...
സ്വകാര്യ ആഡംബര ബസുകൾക്ക് സർവീസ് നടത്താൻ ഇനി സംസ്ഥാന സർക്കാരുകളുടെ അനുമതി വേണ്ട. സ്വകാര്യ വാഹനങ്ങൾക്ക് യഥേഷ്ടം ഓടാൻ അനുമതി നൽകിക്കൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കി. പുതിയ ഭേദഗതി കെഎസ്ആർടിസിക്ക് വലിയ തിരിച്ചടിയാവും. അംഗീകൃത ടൂർ...
രാജിവച്ച മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കും. ലതിക സുഭാഷ് പ്രവര്‍ത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് പ്രഖ്യാപനം ഉണ്ടായേക്കും. ഇന്ന് തന്നെ പ്രചാരണം തുടങ്ങിയേക്കും എന്നാണ് സൂചന. കോണ്‍ഗ്രസ്...
നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടം എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. പതിനൊന്ന് മണിക്ക് കളക്ട്രേറ്റിലെ അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണർക്ക് മുമ്പാകെയാണ് പത്രിക നൽകുക. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ ശേഷം...
നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന് നേരെ ആക്രമണം. കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങവേയായിരുന്നു ആക്രമണം. കമല്‍ഹാസന്റെ കാറിന്റെ ചില്ല് അക്രമികള്‍ തകര്‍ത്തു. കമലിനെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. വരുന്ന തമിഴ്നാട് നിയമസഭ...
കഥകളി ആചാര്യന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ (105) അന്തരിച്ചു. കൊയിലാണ്ടിയിൽ ചേലിയയിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തില്‍ നിറഞ്ഞുനില്ക്കുന്ന അതുല്യ പ്രതിഭയാണ് ഗുരു. കഥകളി,...
കേരളത്തിൽ ഭരണത്തുടർച്ച ഉറപ്പാക്കുന്ന വിധത്തിൽ പിഴവില്ലാത്ത പ്രവർത്തനവും പരമാവധി വോട്ടുനേടാനുള്ള പ്രചാരണവും നടത്താനുള്ള ‘ആക്ഷൻ പ്ലാൻ’ തയ്യാറാക്കി സി.പി.എം. ഓരോ മണ്ഡലങ്ങൾക്കും ജില്ലകൾക്കും നേതാക്കൾക്ക് ചുമതല നൽകിയതിനൊപ്പം പി.ബി. അംഗങ്ങളുടെ നിരീക്ഷണവുമുണ്ടാകും. മുഖ്യമന്ത്രിക്ക് പുറമേ, ആറ്...
കേരളത്തില്‍ ഇന്ന് 1792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 288, കൊല്ലം 188, കോട്ടയം 161, തിരുവനന്തപുരം 161, കണ്ണൂര്‍ 151, മലപ്പുറം 151, പത്തനംതിട്ട 137, എറണാകുളം 132, ആലപ്പുഴ 112, തൃശൂര്‍ 108,...
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു. ദില്ലിയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വസതിയിൽ വെച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പട്ടിക പുറത്തുവിട്ടത്. കേരളത്തിലെ ജനം...
കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ ഗ്രാമീണ്‍ ഡാക് സേവക് 1421 ഒഴിവുണ്ട്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, ഡാക് സേവക് തസ്തികകളിലാണ് ഒഴിവ്. ഓണ്‍ലൈനായി രജിസ്ട്രേഷനും അപേക്ഷ സ്വീകരിക്കാനും തുടങ്ങി. അവസാന തിയതി...
ഇടുക്കി രാജാക്കാട് കഞ്ചാവുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. വിനോദസഞ്ചാരികൾക്ക് വിൽക്കുന്നതിനായി സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവ് പ്രതികളിൽ നിന്ന് എക്സൈസ് കണ്ടെത്തുകയുണ്ടായി. എക്സൈസിനെ കണ്ടതോടെ ബൈക്ക് അതിവേഗത്തിൽ ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായാണ്...
വഴിയരികില്‍ നിന്നും കളഞ്ഞുകിട്ടിയ പേഴ്സും പണവും ഉടമയ്ക്ക് തിരിച്ച് നല്കി വയോധികന് മാതൃകയായി. പങ്കന് അണ്ണന് എന്ന് നാട്ടുകാര്‍ വിളിക്കുന്ന ചുമട്ടു തൊഴിലാളിയും പത്ര ഏജന്റുമായ പങ്കജാക്ഷനാണ് തനിക്ക് വഴിയരികില്‍ നിന്നും ലഭിച്ച പേഴ്സ് ഉടമയ്ക്ക്...
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് രണ്ടിടത്ത് മത്സരിക്കും. മഞ്ചേശ്വരത്തും കോന്നിയിലുമാണ് മത്സരിക്കുന്നത്. കുമ്മനം രാജശേഖരന്, ഇ ശ്രീധരന്, എംടി രമേശ് ഉള്‍പ്പെടയുള്ള മുതിര്‍ന്ന നേതാക്കളെല്ലാം പട്ടികയിലുണ്ട്....
കഴക്കൂട്ടം മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന് സ്ഥാനാര്‍ത്ഥിയാകില്ല. സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ശോഭാ സുരേന്ദ്രന്റെ പേര് കഴക്കൂട്ടം മണ്ഡലത്തില്‍ നിന്ന് ഒഴിവാക്കിയത്. കോണ്‍ഗ്രസ് വിട്ടുവരുന്ന നേതാവിനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാമെന്നാണ് ബിജെപി സംസ്ഥാന ഘടകം തീരുമാനിച്ചത്....
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മണ്ഡലവും പണവും വാഗ്ദാനം ചെയ്ത് ബിജെപി സമീപിച്ചെന്ന് കഴക്കൂട്ടം മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എംഎ വാഹിദ്. തിരുവനന്തപുരം ജില്ലയിലെ ഏത് മണ്ഡലത്തിൽ വേണമെങ്കിലും സ്ഥാനാര്‍ത്ഥിയാക്കാമെന്നായിരുന്നു വാഗ്ദാനം. മത്സരക്കാനുള്ള പണം എത്രവേണമെങ്കിലും...
കോവിഡ് സാഹചര്യത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഓള്‍പാസ് നല്കാന് വിദ്യാഭ്യാസ വകുപ്പ് തീരുമാനം. പതിനൊന്നാം ക്ളാസിലെ പരീക്ഷയെ കുറിച്ച് പിന്നീട് തീരുമാനിക്കും. ഈമാസം അവസാനം വരെ പത്ത്, പന്ത്രണ്ട് ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള റിവിഷന്‍ ക്ളാസുകള്‍ തുടരും. ...
പ്രസവിച്ച ഉടൻ കുഞ്ഞിനെ തോടിനരികിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞ സ്ത്രീയെ വാഹനം തടഞ്ഞ് പൊലീസ് പിടികൂടി. അങ്കമാലിയിൽ ഇന്നുച്ചയ്ക്കാണ് സംഭവം. ഇവരെ ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിൽ മണിക്കൂറുകൾക്കു മുമ്പ് പ്രസവിച്ചിട്ടുണ്ടെന്നു വ്യക്തമായി. തുടർന്ന് അമ്മയെ കുഞ്ഞിനടുത്തേയ്ക്ക്...
മീന മാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്നു തുറക്കും. വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. നാളെ മുതലാണ് തീർഥാടകർക്ക് പ്രവേശനം. മുതൽ 28 വരെ പൂജകൾ ഉണ്ടാകും.19ന് രാവിലെ ഉത്സവം കൊടിയേറും. കോവിഡ് നിയന്ത്രണങ്ങളോടെയാണ്...