സംസ്ഥാനത്ത് നാല് ലക്ഷം ഡോസ് വാക്സിൻ കൂടി എത്തുന്നു. തിരുവനന്തപുരത്ത് ഇന്ന് രാത്രി 2.5 ലക്ഷം കൊവിഷീൽഡ് വാക്സിൻ എത്തും. എറണാകുളം മേഖലയില്‍ 1.5 ലക്ഷം ഡോസ് വാക്സിന് നിലവിൽ എത്തിയിട്ടുണ്ട്. കൊവിഷീല്‍ഡ് വാക്സിനാണ് എത്തിയത്....
സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ സർക്കാർ രാത്രികാല കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബസ് സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്യുന്നതിന് കെഎസ്ആർടിസി നിയന്ത്രണം ഏർപ്പെടുത്തി. നിലവിൽ യാത്രാക്കാരുടെ എണ്ണത്തിൽ വൻ കുറവ് ഉണ്ടായെങ്കിലും വളരെ...
വാക്സീന് വാങ്ങാനുള്ള നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കൂടുതൽ വാക്സീൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വാക്സീൻ കേന്ദ്രത്തില്‍ നിന്ന് കിട്ടാന്‍ മാത്രം കാത്തുനില്‍ക്കില്ല. വാക്സീൻ കമ്പനികളുമായി ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യസെക്രട്ടറി...
കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157,...
18 വയസ് തികഞ്ഞവർക്കായുള്ള വാക്സിനേഷൻ രജിസ്ട്രേഷൻ 28 മുതൽ. വാക്സിൻ വിതരണം അടുത്ത മാസം 1 മുതലാകും ആരംഭിക്കുക. 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിന് രജിസ്ട്രേഷന് ശനിയാഴ്ച മുതൽ ആരംഭിക്കുമെന്നായിരുന്നു നേരത്തെ വന്നിരുന്ന റിപ്പോർട്ടുകൾ....
സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ റിമാൻഡിൽ. സാമ്പത്തിക തട്ടിപ്പ് കേസില്‍ സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത റിമാന്‍ഡിലായത്. തുടര്‍ച്ചയായി വാറണ്ട് അയച്ചിട്ടും ഹാജരാകാത്തതിനാലാണ് അറസ്റ്റ്. ഈ മാസം 27 വരെയാണ് റിമാന്‍ഡ്...
സംസ്ഥാനത്ത് ഏപ്രിൽ 22 മുതൽ 26 വരെ 30 – 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഉച്ചക്ക് 2 മണി മുതൽ രാത്രി...
18 വയസിന് മുകളിലുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിന് രജിസ്ട്രേഷന് ശനിയാഴ്ച മുതൽ ആരംഭിക്കും. മെയ് ഒന്ന് മുതലാണ് വാക്സിന് വിതരണം തുടങ്ങുക. കോവിന്‍ പോര്‍ട്ടലിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്ന് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി സി.ഇ.ഒ ആര്.എസ് ശര്‍മ്മ പറഞ്ഞു....
കൊവിഡ് കൂട്ട പരിശോധന അശാസ്ത്രീയമാണെന്ന സർക്കാർ ഡോക്ടർമാരുടെ വിമർശനത്തിനെതിരെ ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്ത്. കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ആണ് കൂട്ട പരിശോധന നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. നേരത്തെ പരിശോധന കുറഞ്ഞു എന്നായിരുന്നു...
സംസ്ഥാനത്ത് കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ തീക്ഷ്ണമായ രോഗ വ്യാപനം ആണ് നടന്നുവരുന്നതെന്ന് ഐ എം എ. ഒരാളില്‍ നിന്ന് പത്തോ പതിനഞ്ചോ പേരിലേക്ക് പെട്ടെന്ന് രോഗം വ്യാപിക്കുന്ന അവസ്ഥ. രോഗപ്രതിരോധത്തിനായി ബ്രേക്ക് ദ ചെയിന്‍...
കൊവിഡ് വ്യാപനം രൂക്ഷമായതോടെ വയനാട് ജില്ലയിലെ അന്തര്‍സംസ്ഥാന അതിര്‍ത്തികളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി ഫെസിലിറ്റേഷന്‍ സെന്ററുകളും ഒരുക്കുന്നുണ്ട്. സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ആണ് തീരുമാനം. ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി ഫെസിലിറ്റേഷന്‍ സെന്ററുകളും...
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓൺലൈൻ വാക്സിന്റെ ആസൂത്രണത്തിനും നടത്തിപ്പിലും മാറ്റങ്ങൾ വരുത്തി ആരോഗ്യവകുപ്പ്. സ്പോട്ട് രജിസ്ട്രേഷന് ഒഴിവാക്കി ഓൺലൈൻ രജിസ്റ്റർ ചെയ്തവർക്ക് മാത്രം വാക്സിൻ നൽകാനാണ് തീരുമാനം. വാക്സിനേഷൻ കേന്ദ്രങ്ങളിലെ ക്യു ഒഴിവാക്കാൻ വേണ്ടിയാണിത്....
ഇരുന്നൂറ്റി, ഇരുപത്തിയഞ്ചാം തൃശ്ശൂർ പൂരത്തിന് തുടക്കം കുറിച്ച് ഇന്ന് പൂരം വിളംബര ചടങ്ങ് നടക്കും. രാവിലെ പതിനൊന്നോടെ നെയ്തലക്കാവ് ഭഗവതി തെക്കേഗോപുര നട തള്ളി തുറക്കുന്നതോടെ 36 മണിക്കൂര്‍ നീണ്ടു നിൽക്കുന്ന പൂരത്തിന് തുടക്കമാകും. തെച്ചിക്കോട്ടുകാവ്...
അടിയന്തിരഘട്ടങ്ങളില്‍ രക്തലഭ്യത ഉറപ്പുവരുത്തുന്നതിന് കേരളാ പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍-ആപ്പില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി. പോല്‍-ബ്ലഡ് എന്ന ഈ സംവിധാനത്തിന്റെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍വ്വഹിച്ചു. രക്തം ദാനം ചെയ്യാന്‍...
സംസ്ഥാനത്ത് കോവിഡ്-19 വാക്സിനേഷന്റെ പ്ലാനിംഗിനും നടത്തിപ്പിനുമായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രാജ്യത്തും സംസ്ഥാനത്തും കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വാക്സിന് കിട്ടുമോയെന്ന ആകാംക്ഷ...
കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികളുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് ചികിത്സാ സൗകര്യം ഒരുക്കുന്നതിന് മുൻഗണന നൽകും. ഒരു താലൂക്കിൽ ഒരു സിഎഫ്എൽടിസി എങ്കിലും ഉണ്ടാകും. സിഎഫ്എൽടിസി ഇല്ലാത്ത...
കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂര്‍ 1554, ആലപ്പുഴ 1172, പാലക്കാട് 1120, കൊല്ലം 943,...
വാക്സിനേഷൻ സെന്ററുകളിലെത്തി കൊവിഡ് വാക്സിൻ എടുക്കാൻ കഴിയാത്ത കിടപ്പുരോഗികൾക്ക് അവരുടെ വീട്ടിലെത്തി വാക്സിൻ നൽകണമെന്ന പരാതിയിൽ സ്വീകരിക്കാൻ കഴിയുന്ന നടപടികൾ സമർപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന് നോട്ടീസയച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറും നാലാഴ്ചയ്ക്കകം...
സംസ്ഥാനത്തെ കൊവിഡ്-19 ക്വാറന്റൈന് ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയ്ക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നല്‍കും. മാനദണ്ഡങ്ങള്‍ അനുസരിച്ച് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം 7...
സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. വാരാന്ത്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. അവശ്യ സർവീസുകൾ മാത്രമാകും അനുവദിക്കുക.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സുപ്രധാനമായ തീരുമാനം എടുത്തത്. സർക്കാർ സ്ഥാപനങ്ങളിൽ...
മന്ത്രി ജി സുധാകരനെതിരായ പരാതിയിൽ തെളിവ് ഹാജരാക്കി പരാതിക്കാരി. കേസിനാധാരമായ ദൃശ്യങ്ങളാണ് പൊലീസിന് കൈമാറിയത്. മന്ത്രിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ ആണ് പരാതി നൽകിയത്. സ്ത്രീ വിരുദ്ധ പരാമർശം മന്ത്രി നടത്തിയെന്നായിരുന്നു പരാതി....
കൊല്ലം അഞ്ചൽ ഏരൂരിനടുത്ത് ദൃശ്യം മോഡലിൽ കൊലപാതകം നടന്നെന്ന് കണ്ടെത്തിയ ഇടത്ത് പൊലീസ് തെളിവെടുപ്പ് നടത്തി.പരിശോധനയിൽ എല്ലിൻ കഷ്ണവും ഒരു ചാക്കും കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കൂടുതൽ മൃതദേഹാവശിഷ്ടങ്ങൾക്കായി സ്ഥലത്ത് പരിശോധനകൾ തുടരുകയാണ്. ഭാരതിപുരം സ്വദേശിയായ...
സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അര ലക്ഷത്തിലേക്ക് ഉയരുമെന്ന് ആശങ്ക. ആശുപത്രികളോട് സജ്ജമാകാൻ നിർദേശം നൽകി. ഇന്നും നാളെയുമായി വീണ്ടും സംസ്ഥാനത്ത് കൂട്ട പരിശോധന നടത്തുന്നുണ്ട്. മൂന്ന് ലക്ഷത്തോളം പേരിൽ പരിശോധന നടത്താനാണ് തീരുമാനം....
ടോക്കൺ വിതരണത്തിൽ അപാകത ആരോപിച്ച് കോട്ടയം ബേക്കർ സ്കൂളിൽ വാക്സിൻ ടോക്കൺ വാങ്ങാൻ കൂട്ടയിടി.വാക്സിനെടുക്കാനെത്തിയവരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി. വാക്സിൻ എടുക്കാനെത്തിയവർ തിക്കും തിരക്കും കൂടിയതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിനും കഴിയാത്ത അവസ്ഥയാണ് ഉണ്ടായത്....
എറണാകുളത്ത് ഇന്നും നാളെയും രോഗികളുടെ എണ്ണം കൂടുമെന്ന് ജില്ലാ കലക്ടർ എസ് സുഹാസ്. ജനങ്ങൾ ജാഗ്രത പാലിക്കണം. പ്രാദേശിക കണ്ടെയ്ൻമെന്റ് സോണിൽ അടക്കം പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗം ചേർന്നിരുന്നു....
സംസ്ഥാനത്ത് ഇരട്ട ജനിതകമാറ്റത്തിന് വിധേയമായ (ഡബിള്‍ മ്യൂട്ടന്റ്) വൈറസ് വ്യാപനമുണ്ടോ എന്ന് സംശയമുയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പഠനം തുടങ്ങി. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം ഇതിന് ആരോഗ്യവകുപ്പിന് നിര്‍ദേശം...
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ കര്‍ശനമാക്കും. ആദ്യ ദിവസം ബോധവൽക്കരണമാണ് നടത്തിയതെങ്കില്‍ ഇന്ന് മുതല്‍ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ഇന്നലെയാണ്...
മലപ്പുറം വെട്ടിച്ചിറ സുബീറ ഫര്‍ഹത്തിന്റെ കൊലപാതകത്തില്‍ പ്രതി അന്‍വര്‍ പിടിയില്‍. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം മണ്ണിട്ടുമൂടിയതും അന്‍വറാണെന്ന് പൊലീസ് പറഞ്ഞു. ഇന്ന് വൈകീട്ടാണ് വളാഞ്ചേരിയില്‍ കാണാതായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍...
കൊവിഡ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എറണാകുളത്ത് പ്രാദേശിക ലോക്ഡൗൺ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളടക്കം 113 ഡിവിഷനുകളിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. കൊച്ചി കോർപ്പറേഷനിലെ അഞ്ച് വാർഡുകളിലും ലോക്ക് ഡൗൺ ബാധകമാണ്....
സംസ്ഥാനത്തെ വാക്സിന് ക്ഷാമം പരിഹരിക്കാന്‍ അടിയന്തരമായി ഒരുമിച്ച് വാക്സിന് എത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. കേരളം ആവശ്യപ്പെട്ട 50 ലക്ഷം ഡോസ് വാക്സിന് എത്രയും വേഗം അനുവദിക്കേണ്ടതാണ്. കോവിഡ് വ്യാപനം...
കേരളത്തില്‍ ഇന്ന് 19,577 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസര്‍ഗോഡ് 861,...
കഴിഞ്ഞ ദിവസങ്ങളിലായി ഡ്യൂട്ടിക്കിടയിൽ മദ്യപാനം, പണം ഈടാക്കി ടിക്കറ്റ് നൽകാതിരിക്കൽ , സൗജന്യ യാത്ര അനുവദിക്കൽ , മേൽ ഉദ്യോഗസ്ഥരോട് അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവങ്ങളിൽ 8 ജീവനക്കാരെ സിഎംഡി സസ്പെൻഡ് ചെയ്തു. മാവേലിക്കര...
വൈഗ കൊലപാതക കേസില്‍ പ്രതി സനുമോഹനനെയും ഭാര്യയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ഒരുങ്ങുന്നു. കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് സനു മോഹന്‍ നല്കിയ മൊഴികളിലെ വൈരുദ്ധ്യവും ഇതുസംബന്ധിച്ച് ഭാര്യ പോലീസിന് നല്കിയ വിശദീകരണവും...
1. കൊവിഡ് ബാധിക്കപ്പെട്ട സ്ഥലങ്ങളില്‍ രോഗവ്യാപനം തടയുന്നതിന് അനിവാര്യമായ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നിലനില്‍ക്കേ ഇവ ലംഘിച്ച് കൂട്ടം ചേരലുകളോ ആഘോഷങ്ങളോ ആരാധനകളോ നടത്തിയാല്‍ 500 രൂപ പിഴ ഈടാക്കും. 2. കൊവിഡ് ബാധിക്കപ്പെട്ട സ്ഥലങ്ങളിലേക്ക് ആരെങ്കിലും...
അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം മാത്രമേ യാത്ര ആരംഭിക്കാന്‍ കഴിയൂ. 48 മണിക്കൂറിനു മുമ്പ് ലഭിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ ഇതു കൂടി രജിസ്ട്രേഷനോടൊപ്പം...
സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗൺ വേണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ തീരുമാനം . വീടുകളില്‍ കൊവിഡ് പരിശോധന നടത്തും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളില്‍ എല്ലാ വീടുകളിലും പരിശോധന നടത്താനും തീരുമാനമായി. ജില്ലാ ശരാശരിയെക്കാള്‍...
കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശ്രീകോവിലിന് മുന്നില്‍ ഒരേസമയം പത്തുപേര്‍ക്കുമാത്രം ആകും ദര്‍ശനം അനുവദിക്കുക. ക്ഷേത്രത്തിലെ എല്ലാ ജീവനക്കാര്‍ക്കും വാക്സിനേഷന് നിര്‍ബന്ധം ആക്കാനും ബോർഡ് തീരുമാനിച്ചു. ക്ഷേത്ര പരിസരത്തും...
തൃശ്ശൂര്‍ പൂരം പ്രദര്‍ശന നഗരിയിലെ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാപരികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 18 പേരെയും നിരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണ്. അതേസമയം ഇത്തവണ തൃശ്ശൂർ പൂരത്തിന്റെ ഭാഗമായുള്ള ഘടകപൂരങ്ങളും ഇത്തവണ ഒരാനപ്പുറത്ത് മാത്രമായിട്ടാകും...
കൊവിഡ് രണ്ടാം തരംഗവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് കടുത്ത ഭീഷണിയാകുന്നു . നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയര്‍ന്നതായാണ് വിലയിരുത്തല്‍. കൊവിഡ് കണക്കുകള്‍ കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് മിക്കയിടങ്ങിലും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതും ബിസിനസ് സ്ഥാപനങള് അടച്ചിട്ടതും കൊവിഡ് ഭീതിയില്‍...
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ആഘോഷം ഒഴിവാക്കി ഘടകക്ഷേത്രങ്ങള്‍. തൃശൂര്‍ പൂരത്തിന് ഒരാനപ്പുറത്ത് പൂരം എഴുന്നെളളിപ്പ് നടത്താനാണ് ഘടകക്ഷേത്രങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. എട്ട് ഘടകക്ഷേത്രങ്ങളും പ്രതീകാത്മകമായാകും പൂരം നടത്തുക. അതേസമയം തൃശ്ശൂർ പൂരത്തിന് ചമയപ്രദർശനമൊഴികെയുള്ള എല്ലാ ചടങ്ങുകളും...
വൈഗ കൊലപാതക കേസിൽ അറസ്റ്റിലായ പിതാവ് സനു മോഹനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു. പതിമൂന്ന് വയസുകാരി വൈഗയെ കൊലപ്പെടുത്താൻ ശ്രമിച്ച കൊച്ചി കങ്ങരപ്പടിയിലെ ഫ്ലാറ്റിലാണ് സനുവുമായി പൊലീസ് ആദ്യം എത്തിയത്. ഇവിടെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്....
സംസ്ഥാനത്ത് രാത്രി കർഫ്യു കർശനമായി നടപ്പാക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. അത്യാവശ്യങ്ങള്‍ക്കല്ലാതെ രാത്രി 9 മണിക്ക് ശേഷം പുറത്തിറങ്ങരുത്. ജനങ്ങള്‍ നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും ഡി.ജി.പി വ്യക്തമാക്കി. രാത്രി 9 മണി മുതൽ പുലർച്ചെ അഞ്ച് മണി...
18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരെയും വാക്സിനേഷന് വിധേയമാക്കുന്നതിനുള്ള യജ്ഞത്തിന് മെയ് ഒന്നിന് തുടക്കമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാറിന് കീഴിലെ കൊവിഡ് സെന്ററുകളില്‍ വാക്സിനേഷന് സൗജന്യമായിരിക്കും. മൂന്നാം ഘട്ടത്തിന്റെ ഭാഗമായി കോവിന്‍ ആപ്പിലൂടെ...
ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവിനെതിരെ കെ ടി ജലീൽ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് 1.45 ന് വിധി പറയും . ജലീൽ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിക്കാതെയാണ് കോടതി വിധി പറയാൻ മാറ്റിയത്....
കൊവിഡിന്റെ തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യൂ. രാത്രി ഒമ്പത് മണി മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യൂ നടപ്പാക്കുക. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. പൊതുഗതാഗത്തിനും ചരക്ക് നീക്കത്തിനും തടസ്സമുണ്ടാകില്ല. എന്നാൽ ടാക്സികളിൽ നിശ്ചിത...
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (ജൂലൈ 2021) എഴുതുന്നവര്‍ മെയ് അഞ്ചിന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തണം. ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും, ബി.എഡും ആണ് അടിസ്ഥാന...
കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ദേശീയ വിദ്യാഭ്യാസനയം അടിസ്ഥാനമാക്കിയ പാഠ്യപദ്ധതി നടപ്പാക്കുന്ന കേരളത്തിലെ ആദ്യത്തെ സംരംഭമായ വിക്രം സാരാഭായ് സയന്‍സ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന് കാക്കനാട്ട് സ്കൂള്‍ ഉദ്ഘാടനം ചെയ്തു. 10,...
കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇടുക്കി ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ഏപ്രില്‍ 21 മുതല്‍ രാത്രി യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. രാത്രി 8 മുതല്‍ രാവിലെ 6 വരെയാണ് അന്തര്‍ സംസ്ഥാന യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്....
കൊവിഡിന്റെ പേരില്‍ വ്യാപാരികള്‍ക്ക് നേരെയുള്ള ഉദ്യോഗസ്ഥ പീഡനം ഒഴിവാക്കണമെന്ന് വ്യാപാരികള്‍. കല്യാണത്തിന് 100 പേര്‍ക്ക് പങ്കെടുക്കാം, മരണാന്തര ചടങ്ങില്‍ 50 പേര്‍ക്ക് പങ്കെടുക്കാം, മീറ്റിംഗുകള്‍ കൂടാം, ആരാധനാലയങ്ങളില്‍ പോകാം. പക്ഷെ 4പേര് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നാല്‍...
18 വയസ് പൂർത്തിയായ രാജ്യത്തെ എല്ലാ പൗരൻമാർക്കും വാക്സിൻ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കൊവിഡ് വ്യാപനം അതിതീവ്രമായ നിലയിലേക്ക് ഉയർന്നതിന് പിന്നാലെയാണ് വാക്സിൻ വിതരണം വ്യാപകമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. അൽപസമയം മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ...