സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ കർശനമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായ മരണങ്ങള് നാടിന് അപമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീധന പീഡനം, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നിവയില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം...
കല്ലുവാതുക്കലിൽ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാതശിശു മരിച്ച സംഭവത്തിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ദുരൂഹതയും. കുഞ്ഞിനെ പ്രസവിച്ചതും ഉപേക്ഷിച്ചതും രേഷ്മയാണെന്ന് പോലീസ് സ്ഥിരീകരിച്ചെങ്കിലും രേഷ്മ പറഞ്ഞ മൊഴിയിലെ കാമുകനെ സംബന്ധിച്ചാണ് ദുരൂഹതകൾ തുടരുന്നത്. ഇതിനൊപ്പം...
സംസ്ഥാനത്ത് നാളെ മുതല്‍ 30 വരെ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഏഴു ജില്ലകളില്‍ യെല്ലോ...
പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃമാതാവും നടൻ രാജൻ പി ദേവിന്റെ ഭാര്യയുമായ ശാന്ത ഒളിവിലെന്ന് പൊലീസ്. വീട്ടിലും മകളുടെ വീട്ടിലും ഇവർക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ലെന്നാണു പൊലീസ് പറയുന്നത്. മകനും നടനുമായ ഉണ്ണി പി...
കോവിഡ് വകഭേദങ്ങളില്‍ ഏറ്റവും വ്യാപന ശേഷി ഡെല്റ്റയ്ക്കാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). വാക്സിന് എടുക്കാത്തവരിലാണ് ഡെല്‍റ്റ അതിവേഗം പടരുന്നതെന്ന് ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം ഘബ്രെയെസൂസ് പറഞ്ഞു. എണ്‍പത്തിയഞ്ചു രാജ്യങ്ങളിലാണ് ഇതുവരെ ഡെല്‍റ്റ വകഭേദം...
തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് സംസ്ഥാന ജില്ലയുടെ മാത്രം പ്രശ്നമായി കാണുന്നില്ലെന്നും സംസ്ഥാന വ്യാപകമായി ഇത്തരം പ്രതിസന്ധി നിലവിലുണ്ടെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കയ്യേറ്റങ്ങളാണ് ഒരു പരിധിവരെ ഇതിന് കാരണം. പൊതുമരാമത്ത് ഭൂമിയിലക്കം കയ്യേറ്റം തടയാൻ...
നിയമസഭ കയ്യാങ്കളിക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലേക്ക്. കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കണം എന്നാവശ്യപ്പെട്ട് ഹർജി നൽകും. സർക്കാർ ആവശ്യം നേരത്ത ഹൈക്കോടതി തള്ളിയിരുന്നു. 2015ൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ഏറെ വിവാദമായ നിയസഭയിലെ കയ്യാങ്കളിയുണ്ടായത്....
തിരുവനന്തപുരത്ത് കാറിനുള്ളിൽ വെച്ച് പെൺകുട്ടിയെ ക്രൂരമായി യുവാവ് മർദിച്ചതായി പരാതി. നാട്ടുകാർ കാർ തടഞ്ഞാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ മുൻ മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗത്തിന്റെ മകനും പാറ്റൂർ സ്വദേശിയുമായ അശോകിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു....
ഇന്ധന വില ഇന്നും കൂടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. ഇതോടെ തിരുവനന്തപുരത്തും കാസർകോട്ടും ഇന്ധന വില നൂറ് കടന്നു. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 100.09 രൂപയായി. കാസര്‍കോട്ട് 100.16 രൂപയുമാണ്...
രാജ്യത്ത് നിലവിൽ 48 ഡെൽറ്റ പ്ലസ് കേസുകളുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മഹാരാഷ്രയിലാണ് ഏറ്റവും കൂടുതൽ; 20 കേസുകൾ. തമിഴ്നാട്ടിൽ ഒൻപതും, മധ്യപ്രദേശിൽ ഏഴും, കേരളത്തിൽ മൂന്നും കേസുകളാണുള്ളത്. കോവിഡ്ഷീൽഡും കോവാക്സിനും ഡെൽറ്റ വകഭേദങ്ങളെ പ്രതിരോധിക്കുമെന്ന്...
സംസ്ഥാനത്തെ ലോക്ക്ഡൗൺ അവലോകനം ചെയ്യാന്‍ നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുന്നു. കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഈ ആഴ്ച്ചയിൽ തിങ്കളൊഴികെ കഴിഞ്ഞ എട്ട് ദിവസങ്ങളിലും ടിപിആർ പത്തിന് മുകളിൽ തുടരുന്ന സാഹചര്യമാണ് ഉണ്ടായത്. പ്രതിദിന...
കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ കേസിലെ പ്രതിയും കുഞ്ഞിന്റെ അമ്മയുമായ രേഷ്മയ്ക്കെതിരെ മരിച്ച ആര്യയുടെ ആത്മഹത്യാക്കുറിപ്പ്. രേഷ്മ ഇത്രയും വഞ്ചകിയെന്ന് അറിഞ്ഞിരുന്നില്ലെന്ന് ആത്മഹത്യാ കുറിപ്പില്‍ ആര്യ പറയുന്നു. കേസില്‍ പൊലീസ് പിടികൂടുന്നത് സഹിക്കാന്‍ സാധിക്കുന്നതല്ല....
മത്സ്യത്തിന്റെ മായം കണ്ടെത്താനും സുരക്ഷിത മത്സ്യം ജനങ്ങള്‍ക്ക് ഉറപ്പാക്കാനുമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന് സാഗര്‍ റാണി പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും ചേര്‍ത്തല, അരൂര്‍ എന്നിവിടങ്ങളില്‍ സംയുക്ത പരിശോധന നടത്തി....
കേരളത്തില്‍ ഇന്ന് 11,546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1374, തിരുവനന്തപുരം 1291, കൊല്ലം 1200, തൃശൂര്‍ 1134, എറണാകുളം 1112, പാലക്കാട് 1061, കോഴിക്കോട് 1004, കാസര്‍ഗോഡ് 729, ആലപ്പുഴ 660, കണ്ണൂര്‍ 619,...
കൊല്ലം കല്ലുവാതുക്കല്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെ കാണാതായ യുവതികളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. കേസില്‍ അറസ്റ്റിലായ കുട്ടിയുടെ അമ്മ രേഷ്മയുടെ ബന്ധുവായ ഗ്രീഷ്മ (22)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഗ്രീഷ്മയ്ക്കൊപ്പം...
മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച കേസിലെ പ്രതിയായ പൊലീസുകാരന് മുന്‍കൂര്‍ ജാമ്യം. കൊച്ചി മെട്രോ പൊലീസിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷ് ചന്ദ്രനാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍...
കെവൈസി രേഖകളുടെ പേരില്‍ പുതിയ തട്ടിപ്പുകള്‍ നടക്കുന്നതായി റിപ്പോർട്ട്. നേരത്തെ കെവൈസി രേഖകളുടെ പരിശോധനയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ഫോണ്‍കോളുകളാണ് വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ മൊബൈല്‍ സന്ദേശങ്ങളും ഇ മെയിലുകളുമാണ് അക്കൗണ്ടുടമകള്‍ക്ക് ലഭിക്കുന്നത്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന്...
കൊല്ലം കല്ലുവാതുക്കല്‍ ഊഴായിക്കോട് കരിയിലക്കൂനയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ ദുരുഹത വർധിക്കുന്നു. കാണാതായ യുവതികളിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. ഇത്തിക്കരയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഉഴായിക്കോട് സ്വദേഷി ആര്യ (23) യുടെ മൃതദേഹമാണ് ലഭിച്ചത്. ആദിച്ചനല്ലൂർ...
വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന് രാജിവച്ചു . വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ രാജിവെക്കാന്‍ ജോസഫൈനോട് രാജിവെക്കാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു നിര്‍ദേശം. സെക്രട്ടേറിയറ്റ് യോഗത്തില്‍ ജോസഫൈന്റെ പരാമര്‍ശങ്ങളില്‍...
വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈനെതിരെ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തി. വിവാഹ തട്ടിപ്പിന് ഇരയായെന്ന് പരാതി പറയാന്‍ വിളിച്ച കൊല്ലം സ്വദേശിനിക്കാണ് ദുരനുഭവം ഉണ്ടായത്. യുവതിയോട് ജോസഫൈന് മോശമായി പെരുമാറിയെന്നാണ് പരാതി....
കൊല്ലം കല്ലുവാതുക്കല്‍ ഊഴായിക്കോട് കരിയിലക്കൂനയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ ദുരുഹത. പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ടു യുവതികളെ കാണാതായതായി റിപ്പോർട്ട്. കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ബന്ധുക്കളെയാണ് കാണാതായത്. ഇന്നലെ ഉച്ചയോടെയാണ് ഇവരെ കാണാതായത്. ഇവര്‍ക്കായി...
വിസ്മയയുടെ മരണത്തിൽ കൊലപാതക സാധ്യത പരിശോധിച്ച് പൊലീസ്. കുളിക്കാൻ ഉപയോഗിക്കുന്ന ടവൽ ഉപയോഗിച്ച് ശുചിമുറി വെന്റിലേഷനിൽ തൂങ്ങിമരിച്ചുവെന്ന കിരണിന്റെ മൊഴി പൊലീസ് പൂർണവിശ്വാസത്തിലെടുത്തിട്ടില്ല. തൂങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടത്തിൽ പ്രാഥമിക നിഗമനം. എന്നാൽ സാഹചര്യത്തെളിവുകൾ അന്വേഷണ സംഘത്തെ തുടക്കം...
പാലക്കാട് ഒന്‍പത് വയസുകാരിയെ വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകൃഷ്ണപുരത്ത് അരക്ക്പറമ്പ് സ്വദേശി അലിയുടെ മകള്‍ ഫാത്തിമ ഷിഫയാണ് മരിച്ചത്. കുട്ടിയെ അമ്മയുടെ കുടുംബ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകല്‍ എല്‍ പി...
ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു. സിബി മാത്യൂസ്, ആർ ബി ശ്രീകുമാർ അടക്കം 18 കേരള പൊലീസ്, ഐബി ഉദ്യോഗസ്ഥരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ ഓൺലൈനായാണ്...
മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്ടറെ മർദിച്ച സംഭവത്തിൽ പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാക്കാൻ കേരള ഗവൺമെൻറ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ). സംഭവം നടന്ന് 40 ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനാൽ...
പുതിയ സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള യു.പി.എസ്.സി യോഗം മൂന്ന് പേരുടെ അന്തിമ പട്ടിക തയ്യാറാക്കി സംസ്ഥാന സർക്കാരിന് വിട്ടു. വിജിലൻസ് ഡയറക്ടർ സുധേഷ് കുമാർ, ഫയർ ഫോഴ്സ് മേധാവി ബി.സന്ധ്യ, റോഡ് സേഫ്റ്റി കമ്മീഷണർ...
ചാനൽ പരിപാടിയിൽ പരാതി പറയാൻ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈന്റെ നടപടിയിൽ സിപിഎം നേതൃത്വത്തിന് അതൃപ്തി. വിവാദം നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. ജോസഫൈനെതിരെ ഇടത്...
വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. കേസ് അട്ടിമറിക്കാനാണ് ജുഡീഷ്യല്‍ കമ്മീഷനെന്ന് ഇ ഡി ഹൈക്കോടതിയില്‍ വാദിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് കമ്മീഷനെ നിയോഗിച്ചതെന്നും ഇ ഡി കോടതിയില്‍...
കഴിഞ്ഞ കുറച്ച് ദിസങ്ങളായി നാം കേൾക്കുന്ന വാർത്തകളിൽ അധികവും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ കുറിച്ചും പൊലിയുന്ന പെൺ ജീവിതങ്ങളെ കുറിച്ചുമാണ്. സ്ത്രീധന പീഡനത്തിന്റെ പേരിൽ തൂങ്ങിയും തീ കൊളുത്തിയും മരിച്ച പെൺകുട്ടികളുടെ വാർത്തകൾ വന്നതിന് പിന്നാലെ പ്രതിഷേധവുമായി...
കേരളത്തില്‍ ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1461, കൊല്ലം 1325, മലപ്പുറം 1287, തിരുവനന്തപുരം 1248, കോഴിക്കോട് 1061, തൃശൂര്‍ 1025, പാലക്കാട് 990, ആലപ്പുഴ 766, കണ്ണൂര്‍ 696, കോട്ടയം 594,...
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് വീഡിയോ കോള്‍ വഴി വീട്ടിലേക്ക് വിളിക്കാന്‍ കഴിയുന്ന ‘വീട്ടുകാരെ വിളിക്കാം’ പദ്ധതിയുടെ ലോഞ്ചിംഗ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ആറാം വാര്‍ഡില്‍ ചികിത്സയില്‍...
സംസ്ഥാനത്ത് വരും ദിവസങ്ങളിലും സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസവും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ജൂണ്‍ 24, 28 തീയതികളില്‍ കേരളത്തില്‍ ഇടിമിന്നല്‍ മുന്നറിയിപ്പും ശക്തമായ മഴയ്ക്കുള്ള...
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ആരംഭിച്ച് ഓണ്‍ലൈന്‍ ക്ലാസിന് മൊബൈല്‍ ഫോണ്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സഹകരണസംഘങ്ങളും ബാങ്കുകളുമായി സഹകരിച്ചാണ് പദ്ധതി. വിദ്യാ തരംഗിണി എന്ന പേരിലുള്ള പദ്ധതി അനുസരിച്ച് ജൂലൈ...
സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിൽ തിരുവനന്തപുരം മുന്നില്‍. സംസ്ഥാനത്ത് പത്തുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ജനസംഖ്യാടിസ്ഥാനത്തിലുള്ള കണക്ക് നോക്കിയാല്‍ തിരുവനന്തപുരത്ത് 0.201 ശതമാനമാണ് കേസുകള്‍. എന്നാല്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുണ്ടായിട്ടും മലപ്പുറത്താണ് ഏറ്റവും കുറഞ്ഞ കേസുകളുള്ളത്. മലപ്പുറത്ത്...
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് ഡ്യൂട്ടിക്കിടയില്‍ ഡോ. രാഹുലിനെ മര്‍ദിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണ്. ഈ വിഷയത്തില്‍ ഡോ. രാഹുലിന്റെ...
പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന വാര്‍ത്തയിൽ പ്രതികരണവുമായി വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന്. താന്‍ അങ്ങനെ പെരുമാറിയിട്ടില്ലെന്നും, ആരോപണം നിഷേധിക്കുകയാണെന്നും ജോസഫൈന് പറഞ്ഞു. ഞാനും ഒരു സാധാരണ സ്ത്രീയാണ്. പൊലീസില്‍...
മുതിര്‍ന്ന സി പി ഐ നേതാവ് എം എസ് രാജേന്ദ്രന് അന്തരിച്ചു. 91 വയസ്സ് ആയിരുന്നു. അവിവാഹിതനായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്ത് ആയിരുന്നു അന്ത്യം. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. സിപിഐ സംസ്ഥാന...
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 35,200 രൂപയായി.ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 4400 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവില താഴുന്ന...
സംസ്ഥാനത്ത് ഒന്നരമാസത്തെ ഇടവേളയ്ക്കു ശേഷം ഇന്നു മുതൽ ആരാധനാലയങ്ങൾ തുറന്നു. ടെസ്റ്റ് പോസിറ്റിലവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിലാണ് ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയുള്ളത്. കടുത്ത നിയന്ത്രണങ്ങളോടെയാവും ദർശനം നടത്താനാവുക. ഒരുസമയം പരമാവധി 15 പേർക്കായിരിക്കും...
പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ അന്തരിച്ചു. 89 വയസായിരുന്നു. ഹൃദയസ്തംഭനം മൂലം തിരുവനന്തപുരത്തെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യ പ്രസ് ഫോട്ടോഗ്രാഫറായിരുന്നു അദ്ദേഹം. ചെമ്മീൻ സിനിമ യുടെ സ്റ്റിൽ ഫോട്ടോ...
സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് നോഡൽ ഓഫീസർ ആർ നിശാന്തിനിക്ക് ഇന്ന് മാത്രം ലഭിച്ചത് ഇരുന്നൂറോളം പരാതികളെന്ന് റിപ്പോർട്ട്. ഏകദേശം 108 പരാതികളാണ് ഫോണിലൂടെ ലഭിച്ചത്. 76 പരാതികൾ ഇമെയിൽ വഴിയും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ലഭിച്ച...
സംസ്ഥാനത്ത് പെട്രോൾ വില 100 കടന്നു. പാറശാലയിലാണ് ആദ്യമായി പെട്രോൾ വില സെഞ്ച്വറി അടിച്ചത്. ഇന്ന് 100. 04 രൂപയാണ് പാറശാലയിലെ ഒരു ലിറ്ററിന്റെ വില. ഇന്ന് പെട്രോൾ വില 26 പൈസ കൂടിയതോടെയാണ് വില...
സ്ത്രീ സുരക്ഷയ്ക്കും സ്ത്രീ ശാക്തീരാകണത്തിനും മുൻതൂക്കം നൽകുന്ന സംസ്ഥാനം. എന്നിട്ടും കേരളത്തിൽ കഴിഞ്ഞ മണിക്കൂറുകളിൽ വന്ന വാർത്തകളിൽ ഏറ്റവും അധികം സ്ത്രീധന പീഡനത്തിലും ഗാർഹിക പീഡനത്തിലും പൊലിഞ്ഞ ജീവനുകളെ കുറിച്ചായിരുന്നു. സ്ത്രീധന പീഡനത്തിന്റെ പേരിൽ കൊല്ലം...
വിഴിഞ്ഞത്ത് 24കാരിയെ വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ച സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. മരിച്ച അര്‍ച്ചനയുടെ ഭര്‍ത്താവ് സുരേഷിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാര്‍ മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. സുരേഷിനെ കഴിഞ്ഞദിവസം...
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് അർധരാത്രി മുതൽ ജില്ലയിൽ പ്രാദേശികാടിസ്ഥാനത്തിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. എ, ബി, സി, ഡി എന്നിങ്ങനെ നാലു കാറ്റഗറികളിലായാണു തദ്ദേശ സ്ഥാപനങ്ങളിൽ...
പ്രമുഖ മാധ്യമപ്രവര്ത്തകന് അനില്‍ രാധാകൃഷ്ണന് അന്തരിച്ചു, 54 വയസ്സായിരുന്നു. ദി ഹിന്ദു ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യുറോ ചീഫ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഉറക്കത്തിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പരേതനായ രാധാകൃഷ്ണന് നായരുടെയും സതി ദേവിയുടെയും...
കോൺഗ്രസ്സ് അടിമുടി മാറ്റത്തിനൊരുങ്ങുകയാണ്. കെപിസിസി ജംബോ കമ്മിറ്റി പൊളിച്ചു. ഇനിമുതല്‍ 51 അംഗ കമ്മിറ്റി ആയിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. കെപിസിസി പ്രസിഡന്റ്, മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍, മൂന്ന് വൈസ് പ്രസിഡന്റുമാര്‍, 15 ജനറല്‍...
ടിപിആര്‍ 16 ശതമാനത്തിന് താഴെയുള്ള ഇടങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗരേഖ പുറത്തിറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ക്ഷേത്രങ്ങളുടെ പൂജാ സമയങ്ങള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് മുമ്പുള്ളതിന് സമാനമായ രീതിയില്‍ ക്രമീകരിക്കാമെന്ന്...
ഇടുക്കിയിൽ വിവാഹം കഴിഞ്ഞ് ഒരു വർഷമാകുന്നതിനു മുൻപേ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. യുവതിക്ക് ഭർത്താവിന്റെ വീട്ടിൽ ഗാർഹിക പീഡനം ഉണ്ടായി എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. കട്ടപ്പന മാട്ടുക്കട്ട സ്വദേശി...
സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല. നികുതി സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍, വെയര്‍ ഹൗസ് മാര്‍ജിന്‍ കുറയ്ക്കുന്നതില്‍ തീരൂമാനമാകാത്ത സാഹചര്യത്തിലാണ്, ബാറുകള്‍ തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഉടമകളുടെ സംഘടന എത്തിയത്. സര്‍ക്കാര്‍ തലത്തിലെ ചര്‍ച്ചയ്ക്ക് ശേഷമെ വിഷയത്തില്‍ അന്തിമ...