കേരളപ്പിറവി ദിനത്തില്‍ എല്ലാ യാത്രക്കാര്‍ക്കും ടിക്കറ്റ് നിരക്കിന്റെ 50% ഇളവ് നല്കാന് കൊച്ചി മെട്രോ തീരുമാനിച്ചു. ക്യുആര്‍ ടിക്കറ്റുകള്‍, കൊച്ചി വണ്‍ കാര്‍ഡ്, ട്രിപ്പ് പാസുകള്‍ എന്നിവയുമായി യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഇത് പ്രയോജനകരമാണെന്ന്...
പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലുള്ള പ്രവേശനം തിങ്കളാഴ്ച മുതൽ. നവംബർ 1,2,3 തിയതികളിൽ പ്രവേശനം നടക്കുമെന്നും എല്ലാവർക്കും സീറ്റ് ഉറപ്പാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ആകെ 94,390 അപേക്ഷകരാണ് ഉള്ളത്. നവംബർ 15നാണ്...
ജലനിരപ്പ് താഴ്ന്നതോടെ ഇടുക്കി അണക്കെട്ടിലെ റെഡ് അലർട്ട് പിൻവലിച്ചു. മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം ഇതുവരെ ഡാമിൽ എത്തിയില്ലെന്നും, വന്നാലും ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി അറിയിച്ചു. 2398.30 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. രണ്ട്...
കേരളത്തില്‍ ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1087, എറണാകുളം 1047, തൃശൂര്‍ 847, കൊല്ലം 805, കോഴിക്കോട് 646, കോട്ടയം 597, ഇടുക്കി 431, പത്തനംതിട്ട 421, മലപ്പുറം 371, ആലപ്പുഴ 364,...
പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളിൽ പരിഹാരം കാണുന്നതിനായി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നവംബർ 12, 19, 26 തീയതികളിൽ ഓൺലൈൻ അദാലത്ത് നടത്തും. മലപ്പുറം, കോട്ടയം എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ നവംബർ 12...
ഡ്രൈവിംഗ് ലൈസന്‍സ്, ലേണേഴ്സ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി 2021 ഡിസംബര്‍ 31 വരെ നീട്ടി നല്കാന് ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു....
ഓൺലൈൻ ക്ലാസിനിടെ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു. കള്ളാർ അടോട്ടുകയ ഗവ.വെൽഫെയർ എൽപി സ്കൂളിലെ അധ്യാപിക ചുള്ളിയോടിയിലെ സി.മാധവിയാണ് (47) മരിച്ചത്. അധ്യാപിക വീട്ടിൽ തനിച്ചായിരുന്നു. ബുധനാഴ്ച രാത്രി 8 മുതൽ ഓൺലൈൻ ക്ലാസിൽ ഉണ്ടായിരുന്നു....
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ തുറന്ന് ജലം ഒഴുക്കിവിട്ട സാഹചര്യത്തില്‍ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും. ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് റൂൾ കർവ് പരിധിയായ 2398.32 അടി പിന്നിട്ടു....
ഇന്ധന വില ഇന്നും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഒരു മാസത്തിന് ഇടയില്‍ 9 രൂപയില്‍ അധികമാണ് ഡീസലിന് വര്‍ധിച്ചത്. പെട്രോളിന് ഒരു മാസത്തിന് ഇടയില്‍ വര്‍ധിച്ചത് ഏഴ്...
സംസ്ഥാനത്ത് ഇന്ന് മഴ കനക്കും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കേരളാ തീരത്തിന് സമീപത്ത് കൂടി പോകുന്നതിനാൽ അതീവ ജാഗ്രതയിലാണ് കേരളം. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി...
മുല്ലപെരിയാർ അണക്കെട്ടിന്റെ സ്പിൽവെ തുറന്നു. 3,4 സ്പിൽവേ ഷട്ടറുകൾ 35 സെന്റി മീറ്റർ വീതമാണ് ഉയർത്തിയത്. 534 ഘനഅടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുക. 138 അടിയാക്കി ക്രമീകരിക്കാനുള്ള വെള്ളമേ തുറന്നു വിടുകയുള്ളുവെന്ന് തമിഴ്നാട് അറിയിച്ചു. ഇപ്പോൾ...
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന 2022 ലെ ആള് ഇന്ത്യ സൈനിക സ്കൂള്‍ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 5 വരെ നീട്ടി. ആറാം ക്ലാസ്സിലേക്കും ഒന്‍പതാം ക്ലാസ്സിലേക്കും പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്...
എരുമേലിയിൽ അതിതീവ്രമഴ. എരുമേലിയിലെ എയ്ഞ്ചൽവാലിയിൽ മൂന്നിടത്ത് ഉരുൾപൊട്ടലുണ്ടായതായി നാട്ടുകാർ പറയുന്നു. താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. എരുമേലി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ ഏയ്ഞ്ചൽവാലി ജംഗ്ഷൻ, പള്ളിപടി , വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. സമീപത്തെ...
കെഎസ്ആര്‍ടിസി ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍ അറിയിച്ചു. ചര്‍ച്ചയില്‍...
ലൈഫ് 2020 ഭവനങ്ങൾ പ്രകാരം ലഭിച്ച പുതിയ അപേക്ഷകളുടെ പരിശോധന നവംബർ ഒന്ന് മുതൽ ആരംഭിക്കും. ലൈഫ് മിഷൻ 2017-ൽ തയ്യാറാക്കിയ ഗുണഭോക്തൃ പട്ടിക പ്രകാരം നാളിതു വരെ 2,75,845 കുടുംബങ്ങർക്ക് സുരക്ഷിത ഭവനങ്ങൾ നൽകി....
കനത്തമഴയെ തുടര്‍ന്ന് എരുമേലി ഏയ്ഞ്ചല്‍ വാലിയില്‍ ഉരുള്‍പൊട്ടല്‍. സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. മലവെളളപ്പാച്ചിലില്‍ ഓട്ടോറിക്ഷ ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ട്. ഏയ്ഞ്ചല്‍വാലി വനത്തിനുള്ളില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഏയ്ഞ്ചല്‍വാലി പഞ്ചായത്തിലെ ഏയ്ഞ്ചല്‍ വാലി ജംഗ്ഷന്,...
സംസ്ഥാനത്ത് ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട് 364, മലപ്പുറം 362,...
ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്തിയ നടപടിയിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കേരളാ ഹൈക്കോടതി വെർച്വൽ ക്യൂ ഏർപ്പെടുതാൻ ദേവസ്വം ബഞ്ചിന്റെ അനുമതി വേണമെന്നും അല്ലാത്ത നടപടി നിയമ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. 2011 മുതൽ...
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 139.5 അടിയായി തന്നെ നിലനിർത്തണമെന്ന് സുപ്രീംകോടതി വിധി. നവംബർ 10 വരെ നിലവിൽ പറയുന്ന ജലനിരപ്പ് തന്നെ പിന്തുടരണമെന്ന് കോടതി നിർദേശിച്ചു. കേരളവും തമിഴ്നാടും നിർദേശം അംഗീകരിച്ചു. അതേസമയം, നവംബർ 11ന്...
സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട്. ഇന്ന് കണ്ണൂരും കാസർകോടും ഒഴികെയുള്ള 12...
പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൻ മാവുങ്കലിന്റെ മ്യൂസിയത്തിന് പൊലീസ് സംരക്ഷണം നൽകിയെന്ന പരാതിയിൽ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഹൈക്കോടതിയ്ക്ക് റിപ്പോർട്ട് കൈമാറി. മോൻസനെതിരായ കേസ് അട്ടിമറിക്കാൻ ഐജി ലക്ഷ്മണ ഇടപെട്ടതായും മോൻസനെതിരെ...
കരുവന്നൂരില്‍ വായ്പ തിരിച്ചടക്കാന്‍ കഴിയാത്ത മനോവിഷമത്തില്‍ ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. താളികക്കോണം സ്വദേശി ജോസ് ആണ് ആത്മഹത്യ ചെയ്തത്. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ജോസ് വായ്പയെടുത്തിരുന്നു. വായ്പ എടുത്ത പണം തിരികെ അടയ്ക്കാന്‍ കഴിയാത്ത...
കൊച്ചി മെട്രോ വന്‍നഷ്ടത്തിലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ . യാത്രക്കാരുടെ കുറവ് മൂലം കൊച്ചി മെട്രോയുടെ നഷ്ടം 19 കോടി രൂപയായി ഉയര്‍ന്നു. 2021 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കാണ് നിയമസഭയില്‍ സര്‍ക്കാര്‍ അറിയിച്ചത്. വലിയ...
രാജ്യത്തെ മുതിര്‍ന്ന അര്‍ബുദ രോഗവിദഗ്ധരിലൊരാളായ ഡോ. എം കൃഷ്ണന് നായര്‍ അന്തരിച്ചു. 81 വയസായിരുന്നു. പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. ഉച്ചയ്ക്ക് ഒന്നരയോടെ ശാന്തികവാടത്തില്‍ മൃതദേഹം സംസ്കരിക്കും. പേരൂർക്കടയിലെ ചിറ്റല്ലൂർ കുടുംബത്തിൽ മാധവൻ നായരുടേയും മീനാക്ഷിയമ്മയുടേയും മകനായി...
മലപ്പുറം കോട്ടക്കലില്‍ പീഡനത്തിനിരയായി പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക് നീളും. യൂട്യൂബ്നോക്കി കാര്യങ്ങള്‍ മനസിലാക്കി സ്വയം പ്രസവമെടുത്തെന്ന പ്ലസ് ടു വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പെൺകുട്ടിയുടെ വീട്ടുകാർക്കും സുഹൃത്തായിരുന്ന 21...
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി. ഇതേത്തുടർന്ന് മുല്ലപ്പെരിയറിൽ ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തിരുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് അണക്കെട്ടിൽ 127...
കെഎസ്ആർടിസി ശമ്പള പരിഷ്കരണ ചർച്ച വേഗത്തിലാക്കൻ മന്ത്രിതല ചർച്ചയിൽ മുഖ്യമന്ത്രി നിർദേശം നൽകി. മധ്യപ്രദേശ് മോഡൽ യൂണിയനുകളുമായി ചർച്ച ചെയ്യണമെന്നാണ് യോഗത്തിൽ മുന്നോട്ടുവന്ന പ്രധാന നിർദേശം. ശമ്പള പരിഷ്കരണം അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും. അതിനാൽ അധിക...
ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാം മറ്റന്നാള്‍ തുറക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക് തുറക്കുമെന്ന് തമിഴ്നാട് അറിയച്ചതായി മന്ത്രി വ്യക്തമാക്കി. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായും സര്‍ക്കാര്‍ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു....
താനൂരില്‍ ബസ് പാലത്തില്‍ നിന്ന് മറിഞ്ഞ് അപകടം. ദേവദാര്‍ പാലത്തില്‍ നിന്ന് ബസ് താഴേക്ക് പതിക്കുകയായിരുന്നു. 12യാത്രക്കാര്‍ക്ക് പരിക്കേറ്റു. തിരൂരില്‍ നിന്ന് താനൂരിലേക്ക് പോയ സ്വകാര്യ ബസാണ് മറിഞ്ഞത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റെയില്‍വേ ഓവര്‍ബ്രിഡ്ജ്...
ചിത്തിര ആട്ടവിശേഷ പൂജകള്‍ക്കായി ശബരിമലക്ഷേത്രനട നവംബര്‍ രണ്ടിന് വൈകുന്നേരം അഞ്ചുമണിക്ക് തുറക്കും. നട തുറക്കുന്ന ദിവസം ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാവില്ല. നവംബര്‍ മൂന്നിന് രാവിലെ മുതല്‍ ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കും. രാത്രി ഒൻപത് മണിക്ക് ഹരിവരാസനംപാടി...
കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂര്‍ 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464, മലപ്പുറം 441, കണ്ണൂര്‍ 422,...
സംസ്ഥാനത്ത് നോക്കുകൂലി തടയാൻ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. നോക്കുകൂലി സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദേശം. ജില്ലാതല തൊഴിൽ...
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് മേല്‍നോട്ട സമിതി. കേരളത്തിന്റെ വിയോജനക്കുറിപ്പോടെയാണ്, റിപ്പോര്‍ട്ട് തയാറാക്കിയതെന്നും സമിതി സുപ്രീം കോടതിയെ അറിയിച്ചു. സമിതി റിപ്പോര്‍ട്ടില്‍ പ്രതികരണം അറിയിക്കാന്‍ കേരളം സമയം തേടിയതിനെത്തുടര്‍ന്ന് കേസ് നാളത്തേക്കു മാറ്റി. മുല്ലപ്പെരിയാര്‍...
കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ അനുപമയുടെ അച്ഛന് പി എസ് ജയചന്ദ്രനെതിരെ സിപിഎം നടപടി. ജയചന്ദ്രനെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും നീക്കി. എല്ലാ ചുമതലകളില്‍ നിന്നും ജയചന്ദ്രനെ ഒഴിവാക്കിയതായി സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അറിയിച്ചു....
പത്താം ക്ലാസ് വരെ യോഗ്യതയുളള തസ്തികകളുടെ മുഖ്യപരീക്ഷ തീയതികളില്‍ മാറ്റം. 07-09-2021 ല്‍ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ തസ്തികകളിലെ മുഖ്യപരീക്ഷകളുടെ തീയതികളിലാണ് മാറ്റം വരുത്തിയത്. ആറ് പരീക്ഷകളുടെ തീയതികളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. പുതുക്കിയ തീയതിയും പി...
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് ന്യൂനമര്‍ദമായി. ഈ സാഹചര്യത്തില്‍ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക്...
അടുത്ത മാസം സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എല്ലാവിധ മുന്നൊരുക്കളോടെയുമാണ് സ്കൂളുകള്‍ തുറക്കുന്നത്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്ന് മന്ത്രി പറഞ്ഞു. അക്കാദമിക് മാർഗരേഖ വിദ്യാഭ്യാസ മന്ത്രി...
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തുലാവർഷത്തോട് ഒപ്പം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെട്ടതുമാണ് മഴ ശക്തമാകാൻ കാരണം. അടുത്ത മണിക്കൂറുകളിൽ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയേക്കുമെന്നാണ് വിലയിരുത്തൽ. ആലപ്പുഴ, കണ്ണൂർ,...
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് മേല്‍നോട്ടസമിതി. മേല്‍നോട്ട സമിതി അധ്യക്ഷനും കേന്ദ്ര ജലക്കമ്മീഷന് അംഗവുമായ ഗുല്‍ഷന്‍ കുമാറിന്റെ അധ്യക്ഷതയില്‍ തമിഴ്നാട്- കേരള ജലവിഭവ സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നിലവിലെ സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ...
സംസ്ഥാനത്തെ തീയേറ്ററുകളിൽ ഇന്ന് മുതൽ സിനിമാ പ്രദർശനം തുടങ്ങും .തിങ്കളാഴ്ച തീയേറ്ററുകൾ തുറന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസം ശുചീകരണ പ്രവൃത്തികളായിരുന്നു.ജീവനക്കാർക്കുള്ള വാക്സിനേഷനും പൂർത്തിയാക്കി. പ്രദർശനം തുടങ്ങുമെങ്കിലും പകുതി സീറ്റുകളിലേ കാണികളെ അനുവദിക്കുകയുള്ളു . ജെയിംസ് ബോണ്ട്...
അമ്പത് കോടി രൂപക്ക് മുകളില്‍ മുതല്‍ മുടക്കുള്ള വ്യവസായങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കോമ്പോസിറ്റ് ലൈസന്‍സ് നല്കാന് വ്യവസ്ഥ ചെയ്യുന്ന കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കൽ (ഭേദഗതി)...
മുല്ലപ്പെരിയാറിലെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടു. 139.99 അടിയായി ജലനിരപ്പ് നിലനിര്‍ത്തണമെന്ന് 2018ല്‍ സുപ്രീം കോടതി നിര്‍ദേശിച്ചത് കേരളം ചൂണ്ടിക്കാട്ടി. അന്നത്തെ സാഹചര്യത്തേക്കാള്‍ മോശം അവസ്ഥയാണ് ഇപ്പോള്‍....
സംസ്ഥാനത്ത് ഇന്ന് 7163 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 974, തിരുവനന്തപുരം 808, കോട്ടയം 762, കോഴിക്കോട് 722, എറണാകുളം 709, കൊല്ലം 707, പാലക്കാട് 441, കണ്ണൂര്‍ 427, പത്തനംതിട്ട 392, മലപ്പുറം 336,...
സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അടുത്ത മാസം ഒന്‍പതാം തീയതി മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്നാണ് ബസുടമകള്‍ അറിയിച്ചിരിക്കുന്നത്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക എന്നത് അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്...
കുട്ടികളുമായി ഇരുചക്രവാഹന യാത്ര നടത്തുന്നതില്‍ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. വാഹനാപകടങ്ങളിൽ കുട്ടികൾക്ക് പരിക്കേൽക്കുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് ഇക്കാര്യത്തില്‍ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താന്‍ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. സുരക്ഷ മുൻനിർത്തി ഗതാഗത നിയമത്തിൽ മാറ്റം വരുത്തുകയാണ്. ഇരുചക്ര...
കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയായ 21കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനഞ്ച് വയസുകാരന് പിടിയില്‍. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതിയുടെ ശരീരത്തിലുണ്ടായ മുറിവേറ്റ പാടുകളെപ്പറ്റി ചോദിച്ചതിന് പട്ടി...
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. 24 മണിക്കൂറിനകം ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ഇതിന്റെ സ്വാധീനഫലമായി ഈ മാസം 30 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന്...
തിരുവനന്തപുരം കോർപ്പറേഷനിലെ നികുതിവെട്ടിപ്പിൽ പ്രധാന പ്രതി പിടിയിൽ. നേമം സോണൽ ഡിവിഷൻ സൂപ്രണ്ട് എസ് ശാന്തിയെയാണ് അറസ്റ്റ് ചെയ്തത്. നികുതിവെട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ ശാന്തി ഒളിവിൽ പോയിരുന്നു. ഇന്ന് പുലർച്ചെ ശാന്തി കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. ശാന്തിയുടെ...
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 36,000 രൂപ കടന്നു. 160 രൂപ വര്‍ധിച്ച് ഒരു പവന്റെ വില 36,040 രൂപയായതോടെ, സ്വര്‍ണവില വീണ്ടും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. ഗ്രാമിന് 20 രൂപയാണ്...
ഗുരുവായൂര്‍ ക്ഷേത്രം പ്രധാന തന്ത്രി പുഴക്കര ചേന്നാസ് നാരായണന് നമ്പൂതിരിപ്പാട് അന്തരിച്ചു. 70 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. 2013 മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന തന്ത്രിയായിരുന്നു. ദേവസ്വം ഭരണ സമിതി അംഗവുമാണ്....