തൃശ്ശൂര്‍ പെരിങ്ങോട്ടുകരയിലെ പോസ്റ്റ് ഓഫീസ് തീയിട്ട് കത്തിച്ച പ്രതി പിടിയില്‍. വാടാനപ്പിള്ളി സ്വദേശി സുഹൈൽ ആണ് പിടിയിലായത്. പോസ്റ്റ് ഓഫീസിലെ ലോക്കറില്‍ നിന്നും പണം എടുക്കാന്‍ സാധിക്കാത്തതിന്റെ വൈരാഗ്യത്തിലാണ് ഓഫീസിന് തീയിട്ടതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു....
സിവിൽവർ ലൈൻ പദ്ധതിയ്ക്കെതിരെ കണ്ണൂർ താനയിൽ പ്രതിഷേധം. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടയാനെത്തിയ നാട്ടുകാരും കെ റെയിൽ വിരുദ്ധ സമരസമിതിയും ആണ് പ്രതിഷേധിച്ചത്. പൊലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഒരു കാരണവശാലും കല്ലിടാൻ അനുവദിക്കില്ലെന്ന...
ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല ചടങ്ങുകൾക്ക് ആരംഭം. രാവിലെ 11 മണിയോടെയാണ് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിന് തീ കൊളുത്തിയത്. ഇതേ സമയം നഗരത്തിലെ വിവിധ വീടുകളിൽ ഒരുക്കിയ പൊങ്കാല അടുപ്പുകൾക്കും തീ കൊടുത്തു. ഉച്ചയ്ക്ക് 1.20-നാണ്...
ക്ഷേത്രത്തില്‍ നിര്‍ത്തിവെച്ചിരുന്ന പ്രസാദ ഊട്ട് പുനരാരംഭിക്കാന്‍ ദേവസ്വം തീരുമാനം. വെള്ളിയാഴ്ച മുതല്‍ പ്രസാദ ഊട്ട് പാഴ്സലായി നല്‍കുന്നത് വീണ്ടും തുടങ്ങും. ഉച്ചഭക്ഷണവും അത്താഴവും പാഴ്സലായി നല്‍കും. ഉച്ചഭക്ഷണം 1000 പാഴ്സലും രാത്രി ഭക്ഷണം ലഭ്യമായ നേദ്യം...
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് 320 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 36,640 രൂപയായി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 4580 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. യുക്രൈന് യുദ്ധഭീതിയില്‍...
ലഹരി കടത്ത് സംഘാംഗങ്ങൾ ഏറ്റുമുട്ടി ഹരിപ്പാട്ട് യുവാവ് കുത്തേറ്റു മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവനം. കുമാരപുരം വാര്യംകോട് ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾക്കിടെയാണ് അക്രമം അരങ്ങേറിയത്. ലഹരി വില്പനയുമായി ബന്ധപ്പെട്ട തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു എന്നു പോലീസ് പറയുന്നു....
കേരളത്തില്‍ മഴ മുന്നറിയിപ്പ്. സംസ്ഥാനത്ത് നാല് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, മലപ്പുറം എന്നി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്....
ചലച്ചിത്ര താരം കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001ല്‍ പുറത്തിറങ്ങിയ ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. വിണ്ണൈ താണ്ടി വരുവായ, കുഞ്ഞി...
ആറ്റുകാൽ പൊങ്കാല മഹോത്സവം ഇന്ന്. രാവിലെ 10 :50 ന് പണ്ടാര അടുപ്പിൽ തീ തെളിക്കും. ഉച്ചയ്ക്ക് 1:20 നാണ് പൊങ്കാല നിവേദ്യം. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമാണ് നടക്കുക. 1500...
മാര്‍ച്ച് 5,6 തീയതികളില്‍ കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസില്‍ നിയന്ത്രണമുണ്ടായിരിക്കുമെന്ന് റെയില്‍വെ. മംഗളൂരു-തൊക്കൂര്‍ സെക്ഷനിലെ പാടില്, കുലശേഖര സ്റ്റേഷനുകള്‍ക്കിടയില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം. രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. യാത്രയാരംഭിക്കുന്ന സമയം പുനഃക്രമീകരിച്ചതിനാല്‍ ആറ് ട്രെയിനുകള്‍...
സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര് നാസര്‍ തുടരും. സംസ്ഥാന സമിതി അംഗം സജി ചെറിയാന് ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവായി 46 അംഗങ്ങളുള്ള പുതിയ ജില്ലാ കമ്മറ്റിയെ തെരഞ്ഞെടുത്തു. മൂന്ന് പേരെ ജില്ലാ കമ്മറ്റിയില്‍...
കേരളത്തില്‍ 12,223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934, തൃശൂര്‍ 828, ഇടുക്കി 710, ആലപ്പുഴ 578, പത്തനംതിട്ട 555, വയനാട് 495, കണ്ണൂര്‍...
സംസ്ഥാനത്ത് സര്‍ക്കാര്‍- സ്വകാര്യ മേഖലയില്‍ വര്‍ക് ഫ്രം ഹോം അവസാനിപ്പിച്ചു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപനം...
സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷമാണ് നിലവിലുള്ളതെന്നും വ്യവസായങ്ങൾ അടപ്പിക്കുക സർക്കാർ നയമല്ലെന്നും തൊഴിൽ മന്ത്രി വി ശിവൻകുട്ടി. മാതമംഗലം വിഷയം പരിഹരിക്കാനുള്ള ഉഭയകക്ഷി ചർച്ച ഈ മാസം 21 ന് നടക്കും. ലേബർ കമ്മീഷണർ എസ്....
കോവിഡ് സാഹചര്യത്തില്‍ ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ ഇടുമ്പോള്‍ കരുതല്‍ ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വീട്ടില്‍ പൊങ്കാലയിടുമ്പോള്‍ പ്രധാനമായും രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ബന്ധുക്കളും സുഹൃത്തുക്കളും അയല്പക്കക്കാരും ഒത്തുകൂടുന്ന സാഹചര്യമുണ്ടായാല്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍...
റഷ്യയുമായി യുദ്ധഭീതി നിലനില്‍ക്കുന്ന ഉക്രൈനിലുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരെന്ന് നോര്‍ക്ക ഉപാധ്യക്ഷന്‍ പി ശ്രീരാമകൃഷ്ണന്. സെക്രട്ടേറിയറ്റില്‍ പ്രത്യേക സെല്‍ തുറന്നു. കുട്ടികള്‍ക്ക് എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാം. സഹായം ആവശ്യമുള്ളവര്‍ക്ക് നോര്‍ക്കയെ സമീപിക്കാം. അത്യാവശ്യമില്ലാത്തവര്‍ നാട്ടിലേക്ക് മടങ്ങണമെന്നും...
ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റ് മാര്‍ച്ച് 11ന് അവതരിപ്പിക്കും.ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുക. കെ എന്‍ ബാലഗോപാലിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് വരാന്‍ പോകുന്നത്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ബജറ്റ് സമ്മേളനത്തിന് വെള്ളിയാഴ്ച...
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎല്‍എ കെ എം സച്ചിന് ദേവും വിവാഹിതരാകുന്നു. വിവാഹ തീയതി സംബന്ധിച്ച് തീരുമാനിച്ചിട്ടില്ല. എന്നാൽ ഇരുകുടുംബങ്ങളും വിവാഹത്തിന് ധാരണയായതായി അടുത്ത ബന്ധുക്കൾ അറിയിച്ചു. ഒരു മാസത്തിന് ശേഷമാവും വിവാഹം....
സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. കഴിഞ്ഞദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് തിരികെ എത്തിയ സ്വര്‍ണവില വീണ്ടും താഴ്ന്നു. ഇന്ന് 480 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 37,000ല്‍ താഴെ എത്തി. 36,960 രൂപയാണ്...
കോഴിക്കോട് ബീച്ചിലെ തട്ടുകടകളില്‍ രാസ വസ്തുക്കള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തൽ. ഇത് സംബന്ധിച്ച് പൊലീസ് കമ്മിഷണര്‍ മുന്നറിയിപ്പ് നല്‍കിയത് രണ്ട് മാസം മുന്‍പ്. ആരോഗ്യവിഭാഗത്തിനാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് കൈമാറിയത്. ഉപ്പിലിട്ട പഴങ്ങള്‍ സത്തുപിടിപ്പിക്കാന്‍ ഉപയോഗിക്കുന്നത് ബാറ്ററി...
വിവാഹ വീട്ടിലുണ്ടായ ബോംബേറില്‍ യുവാവ് തല പൊട്ടിച്ചിതറി കൊല്ലപ്പെട്ട സംഭവത്തില്‍ ഏച്ചൂര്‍ സംഘം എത്തിയത് കൃത്യമായ ആസൂത്രണത്തോടെ എന്ന് പൊലീസ്.ഏച്ചൂര്‍ സംഘം രാവിലെ മുതല്‍ മൂന്ന് ബോംബുകളാണ് കൈയില്‍ കരുതിയിരുന്നതെന്നും മൂന്നും തോട്ടട സംഘത്തിനു നേരെ...
കെ റെയില്‍ എം ഡി വി അജിത് കുമാര്‍ ഇന്നു കേന്ദ്ര റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. പുതിയ ചെയര്‍മാനായി വി കെ ത്രിപാഠി ചുമതലയേറ്റ പശ്ചാത്തലത്തിലാണു കൂടിക്കാഴ്ച. സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഇതുവരെയുള്ള...
കണ്ണൂർ തോട്ടടയില്‍ കല്യാണ പാർട്ടിക്കിടെ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷിച്ച മിഥുൻ കീഴടങ്ങി. എടയ്ക്കാട് സ്റ്റേഷനിലാണ് മിഥുൻ ഹാജരായത്. മിഥുനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ബോംബേറിൽ മിഥുന് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു....
ഒറ്റപ്പാലം പാലപ്പുറത്ത് മദ്യപാനത്തിനിടെ ക്രിമിനൽ കേസ് പ്രതിയായ യുവാവ് ബാല്യകാലസുഹൃത്തിനെ കൊന്ന് കുഴിച്ചു മൂടി. യുവാവിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെടുത്തു. 2015-ൽ ഒരു മൊബൈൽ കടയിൽ മോഷണം നടത്തിയ കേസിലാണ്...
കേരളത്തില്‍ 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2141, തിരുവനന്തപുരം 1440, കോട്ടയം 1231, കൊല്ലം 1015, കോഴിക്കോട് 998, തൃശൂര്‍ 926, ആലപ്പുഴ 754, പത്തനംതിട്ട 654, ഇടുക്കി 584, മലപ്പുറം 557, പാലക്കാട്...
ഉപ്പിലിട്ട നെല്ലിക്ക കഴിച്ച രണ്ടു കുട്ടികള്‍ക്ക് പൊള്ളലേറ്റു. കോഴിക്കോട് വരക്കല്‍ ബീച്ചില്‍ വെച്ചാണ് സംഭവം. പഠനയാത്രയ്ക്ക് കോഴിക്കോട്ടെത്തിയ തൃക്കരിപ്പൂര്‍ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ബീച്ചിലെ തട്ടുകടയില്‍ നിന്നും കാരറ്റും,...
ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 17 ന്. രാവിലെ 10.50 ന് പണ്ടാര അടുപ്പിൽ തീ പകരും. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാകും പൊങ്കാല തർപ്പണം എന്നും ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമായി...
നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളിൽ ചോദ്യം ചെയ്യലിനായി സ്വപ്ന സുരേഷ് ഇഡിക്ക് മുന്നിൽ ഹാജരായി. കൊച്ചിയിലെത്തിയ സ്വപ്ന സുരേഷ് രാവിലെ അഭിഭാഷകനെ കണ്ട ശേഷമാണ് ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിലെത്തിയത്. എന്നാൽ...
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 400 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37,440 രൂപ. ഗ്രാമിന് 50 രൂപ കൂടി 4680ല്‍ എത്തി. ശനിയാഴ്ച പവന് 800 രൂപയാണ്...
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിയ്ക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍...
കോഴിക്കോട്ട് ടിപ്പറും വാനും കൂട്ടിയിടിച്ച് മൂന്നുമരണം. 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പുറക്കാട്ടിരിയിലാണ് സംഭവം. വാന്‍ ഡ്രൈവറും കര്‍ണാടകക്കാരായ ശിവണ്ണ, നാഗരാജ എന്നിവരുമാണ് മരിച്ചത്.കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാനാണ്...
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീയെ കണ്ടെത്തി. മലപ്പുറത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. ഉമ്മുക്കുല്‍സു, ഷംസുദീന്‍ എന്നിവരാണ് ഇന്ന് രാവിലെ ചാടിപ്പോയത്. ഉമ്മുക്കുല്‍സുവിനെ മലപ്പുറം വനിതാ സെല്ലിലേക്ക് മാറ്റി. ഇരുവരും അടുത്തിടെയാണ് ഇവിടെ എത്തിയത്....
സംസ്ഥാനത്തെ ഹീമോഫീലിയ രോഗികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തെരഞ്ഞെടുക്കപ്പെട്ട താലൂക്ക്, ജില്ലാതല ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് അടിയന്തിര ചികിത്സ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് വേണ്ട...
കേരളത്തില്‍ 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം 879, കോഴിക്കോട് 828, കോട്ടയം 743, തൃശൂര്‍ 625, കണ്ണൂര്‍ 562, ആലപ്പുഴ 558, മലപ്പുറം 443, ഇടുക്കി 412, പാലക്കാട്...
സിപിഎം സംസ്ഥാന സമ്മേളനവേദി മാറ്റി. പ്രതിനിധി സമ്മേളനം ബോള്‍ഗാട്ടി പാലസില്‍ നിന്ന് എറണാകുളം മറൈന്‍ ഡ്രൈവിലേക്ക് മാറ്റി. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. പൊതുസമ്മേളനത്തില്‍ 1500 പേരും പ്രതിനിധി സമ്മേളനത്തില്‍ 400 പേരുമാണ് പങ്കെടുക്കുക....
ഉമ്മന്‍ ചാണ്ടി നല്കിയ മാനനഷ്ടക്കേസില്‍, വിഎസ് അച്യുതാനന്ദന് എതിരായ വിധിക്കു സ്റ്റേ. ഉമ്മന്‍ ചാണ്ടിക്കു പത്തു ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന സബ് കോടതി ഉത്തരവ് ജില്ലാ കോടതി സ്റ്റേ ചെയ്തു. വിഎസ് അച്യുതാനന്ദന്...
സംസ്ഥാനത്ത് ഇന്ന് മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുകയാണ്. സ്കൂളുകള്‍ 21ാം തീയതി മുതല്‍ സാധാരണനിലയില്‍ പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എല്ലാ വിദ്യാര്‍ഥികളും സ്കൂളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ എല്ലാവരും നിര്‍ബന്ധപൂര്‍വം സ്കൂളില്‍...
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. 4680 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് വില. ഇന്ന് 50 രൂപ കുറഞ്ഞ് 4630...
കണ്ണൂർ തോട്ടടയിൽ കല്യാണത്തിനിടെ ബോംബ് സ്ഫോടനം നടന്ന് ഒരാൾ മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി കണ്ണൂർ മേയർ ടി ഒ മോഹനൻ. സംഭവതലേന്ന് രാത്രി ചേലോറയിലെ മാലിന്യസംസ്കരണ സ്ഥലത്ത് പ്രതികൾ ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തിയെന്ന് മേയർ...
സില്‍വര്‍ ലൈന്‍ സര്‍വേ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി. സര്‍ക്കാര്‍ നല്കിയ അപ്പീല്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. സില്‍വര്‍ ലൈന്‍ സര്‍വേ നടപടിക്കെതിരെ കോടതിയെ സമീപിച്ചവരുടെ...
യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ മോര്‍ഫ് ചെയ്ത അശ്ലീലവീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയുമായി കോൺഗ്രസ് വനിത നേതാവ് പരാതി. സംഭവത്തിൽ മതിലകം പൊലീസ് മൂന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കേസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന് ഉൾപ്പടെയുള്ളവർക്കെതിരെയാണ്...
കണ്ണൂർ തോട്ടടയില്‍ കല്യാണ പാര്‍ട്ടിക്കിടെ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബോംബുണ്ടാക്കിയ ആളുള്‍പ്പെടെ നാലുപേര്‍ പൊലീസ് പിടിയില്‍. സി കെ റുജുല്‍, സനീഷ്, പി അക്ഷയ്, ജിജില്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബോംബ് എറിഞ്ഞ...
ആശങ്കയ്ക്കൊടുവിൽ മലമ്പുഴയിലെ ചേറാട് മലയിൽ കയറിയ ആളെ കണ്ടെത്തി. പ്രദേശവാസിയായ തെങ്ങുകയറ്റത്തൊഴിലാളി കൊല്ലംകുന്ന് രാധാകൃഷ്ണനാണ് മലയിൽ അകപ്പെട്ടത്. നാട്ടുകാരുടേയും വനപാലകരുടേയും ഒന്നിച്ചുള്ള തിരച്ചിലിന് ഒടുവിലാണ് രാത്രി 12.30-ഓടെ ആളെ താഴെയെത്തിച്ചത്. ഞായറാഴ്ച രാത്രിയോടെ മലയുടെ മുകളിൽ...
വാഹനങ്ങളിലെ സൈലൻസറിൽ മാറ്റം വരുത്തി അമിത ശബ്ദമുണ്ടാക്കുന്നവരെ പിടികൂടാൻ ഇന്നുമുതൽ മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന.’ഓപ്പറേഷൻ സൈലൻസ്’ എന്ന പേരിൽ ഇന്ന് മുതൽ 18ാം തിയതി വരെയാണ് പരിശോധന. പ്രധാനമായും ഇരുചക്രവാഹനങ്ങൾ കേന്ദ്രീകരിച്ചാകും പരിശോധനകൾ....
സംസ്ഥാനത്തെ കോവിഡ് വ്യാപനം കുറയുന്നതിനിൽ ഇന്നുമുതൽ 1 – 9 ക്ലാസുകളിലെ കുട്ടികൾക്കും സ്കൂൾ തുറക്കും. ബാച്ച് തിരിച്ച് ഉച്ചവരെയാണ് ക്ലാസുകൾ നടക്കുക. ഈമാസം 21 മുതൽ എല്ലാ വിദ്യാർഥികളെയും ഒരുമിച്ചിരുത്തി ക്ലാസുകൾ വൈകിട്ടുവരെയാക്കും. 10,12...
മലപ്പുറത്ത് കാണാതായ നവവധുവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. വള്ളിക്കുന്ന് സ്വദേശി ആര്യയാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് ആര്യയെ കാണാതായത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആര്യയും കക്കോടി സ്വദേശി ശാശ്വതുമായുള്ള വിവാഹം. ഫോട്ടോ സ്റ്റാറ്റ് എടുക്കാനാനെന്ന പറഞ്ഞാണ് ഇന്നലെ...
തൃശ്ശൂര്‍ ജില്ലയിലെ ഉത്സവങ്ങളില്‍ ക്ഷേത്രത്തിനകത്ത് 15 ആനകളെ എഴുന്നള്ളിക്കാന്‍ അനുമതി. കളക്ടര്‍ അധ്യക്ഷയായ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വരവ് പൂരങ്ങൾക്ക് മൂന്ന് ആനയും ഗുരുവായൂർ ആനയോട്ടത്തിന് മൂന്ന് ആനയും അനുവദിക്കാൻ തീരുമാനിച്ചു. ആറാട്ടുപുഴ...
കേരളത്തില്‍ 11,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1509, തിരുവനന്തപുരം 1477, കൊല്ലം 1061, കോട്ടയം 1044, കോഴിക്കോട് 991, തൃശൂര്‍ 844, പത്തനംതിട്ട 649, ആലപ്പുഴ 640, കണ്ണൂര്‍ 599, ഇടുക്കി 597, മലപ്പുറം...
വിവാഹ സംഘത്തിനെതിരായ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട തോട്ടടയിൽ സിപിഎം – കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തർക്കം. ഇരു കൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് സ്ഥലത്തുണ്ടായിരിക്കെയാണ് ഇരുവിഭാഗവും തമ്മിൽ തർക്കം ഉടലെടുത്തത്. വിവാഹ വീട്ടിലേക്കുള്ള സംഘം...
ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ഏച്ചുര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. 26 വയസായിരുന്നു. തോട്ടടയിലാണ് സംഭവം. കല്യാണദിവസം ഉണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചത്. വാനിലെത്തിയ പത്തംഗസംഘമാണ് ആക്രമണത്തിന് പിന്നില്‍. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. . വിവാഹവീട്ടില്‍...