കൊല്ലത്ത് യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി. നീണ്ടകര സ്വദേശി ശരണ്യയ്ക്കാണ് പൊള്ളലേറ്റത്. 90 ശതമാനം പൊള്ളലേറ്റ ശരണ്യയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീ വെച്ച യുവതിയുടെ ഭര്‍ത്താവ് ബിനു പൊലീസിന് മുന്നില്‍ കീഴടങ്ങി. കുടുംബകലഹമാണ്...
പുതുതായി നിർമ്മിക്കുന്ന സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനം ഇന്ന് നടക്കും. വൈകീട്ട് നാലിന് പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ശിലാസ്ഥാപനം നിർവഹിക്കും. എ കെജി സെന്ററിന്റ സമീപത്തെ ഗ്യാസ് ഹൗസ് ജംഗ്ഷനിൽ...
തിരുവനന്തപുരത്ത് വീണ്ടും പട്ടാപ്പകല്‍ അരുംകൊല. തമ്പാനൂരില്‍ ഹോട്ടലില്‍ കയറി റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു. ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പനെയാണ് കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ ആളാണ് അക്രമം നടത്തിയത്. തമിഴ്നാട് സ്വദേശിയാണ് അയ്യപ്പന്. കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെട്ടു....
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4685 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ സ്വർണത്തിന് 37480 രൂപയാണ് ഇന്നത്തെ വില. 18...
തലസ്ഥാനത്തിന്റെ സാംസ്കാരികോൽസവം എന്ന നിലയിൽ ശ്രദ്ധേയമായ രാജ്യാന്തര ചലച്ചിത്ര മേള ഇക്കുറിയും വിഭജിച്ച് നടത്താൻ സർക്കാരിന്റെ തീരുമാനം. കഴിഞ്ഞ തവണ മൂന്നു മേഖലകളായി തിരിച്ച് ചലച്ചിത്ര മേള നടത്തി പരാജയപ്പെട്ടതിനെതിരെ ഉണ്ടായ പ്രതിഷേധം വകവെയ്ക്കാതെയാണിത്. കോവിഡ്...
സിനിമാ മേഖലയില്‍ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമം നടപ്പിലാക്കുന്നതിന് തടസമായി നില്ക്കുന്ന കാര്യങ്ങള്‍ പരിഹരിക്കാന്‍ വനിത ശിശുവികസന വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....
കേരളത്തില്‍ 4064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 553, തിരുവനന്തപുരം 543, കോഴിക്കോട് 425, കോട്ടയം 399, കൊല്ലം 348, തൃശൂര്‍ 315, മലപ്പുറം 270, ആലപ്പുഴ 229, ഇടുക്കി 220, പാലക്കാട് 198, പത്തനംതിട്ട...
യുക്രൈയിനിലെ നിലവിലെ സാഹചര്യം അവിടെയുള്ള മലയാളികളുടെ സുരക്ഷിതത്വത്തിനു ഭീഷണിയുയര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ നിന്നുള്ള 2320 വിദ്യാര്‍ത്ഥികള്‍ നിലവില്‍ അവിടെയുണ്ട്. അതുകൊണ്ട്, അവരുടെ സുരക്ഷാകാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ....
മണ്ണെണ്ണ ഇന്ധനമായി ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന യാനങ്ങളുടെയും എഞ്ചിനുകളുടെയും ഏകദിന സംയുക്ത പരിശോധന ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ സംസ്ഥാനത്തൊട്ടാകെ...
നഗരകാര്യ ഡയറക്ടര്‍ ഡോ. രേണുരാജിനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചു. നിലവിലെ കലക്ടര്‍ എ അലക്സാണ്ടര്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. ദേവികുളം മുന്‍ സബ് കളക്ടറായ രേണുരാജ് എംബിബിഎസ് ബിരുദധാരിയാണ്. ഐഎഎസ് രണ്ടാം റാങ്കോടെയാണ് പാസ്സായത്....
സംസ്ഥാനത്ത് വീണ്ടും ഏറ്റക്കുറച്ചിലുമായി സ്വർണവില. ഇന്ന് ഒറ്റ രാത്രികൊണ്ട് സ്വർണവില 680 ഉയർന്ന് 37,480 രൂപയിൽ എത്തിയിരിക്കുകയാണ്. ഇന്നലെ സ്വർണത്തിന് 80 രൂപ കുറഞ്ഞ് 36,800ൽ എത്തിയിരുന്നു. ഇതോടെ മാസത്തിലേ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണവില...
സംസ്ഥാനത്ത് പുതിയതായി തുടങ്ങുന്ന ബെവ്കോ വെയർ ഹൗസുകളിലും ഡിസ്ലറികളിലും എക്സൈസ് ഉദ്യോഗസ്ഥരെ കുറയ്ക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ എക്സൈസ് കമ്മീഷണർ. മദ്യനീക്കം നിരീക്ഷിക്കാൻ ഒരു ഉദ്യോഗസ്ഥൻ മതിയെന്നാണ് സർക്കാറിൻറെ പുതിയ ഉത്തരവ്. ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ട് എക്സൈസ് കമ്മീഷണർ...
തലശ്ശേരിയിലെ സി പി എം പ്രവർത്തകനും മൽസ്യത്തൊഴിലാളിയുമായരുന്ന ഹരിദാസന്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തൽ.ഹരിദാസിനെ വധിക്കാൻ പ്രതികൾ നേരത്തെയും പദ്ധതിയിട്ടു. ഒരാഴ്ച മുമ്പുള്ള നീക്കം നിജിൽ ദാസിന്റെ നേതൃത്വത്തിലാണ് നടന്നതെന്ന് അറസ്റ്റിലായവർ കുറ്റ സമ്മത മൊഴി നൽകിയിട്ടുണ്ട്....
എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു രഹസ്യവിവരം ചോര്‍ത്തി നല്കിയ പൊലീസുകാരനെ പിരിച്ചുവിട്ടു. ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ പി.െക. അനസിനെയാണു പിരിച്ചുവിട്ടത്. പൊലീസ് ഡേറ്റാബേസിൽ നിന്നു വിവരങ്ങൾ ചോർത്തി നൽകിയെന്നതായിരുന്നു അനസിനെതിരെ ഉണ്ടായിരുന്ന ആരോപണം. സംഭവത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. കാരണം...
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ന് നടക്കും. സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കോവിഡ് സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍...
പ്രശസ്ത നടി കെ.പി.എ.സി ലളിതക്ക് സാംസ്കാരിക കേരളത്തിന്റെ യാത്രാമൊഴി.വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ ഭര്‍ത്താവ് ഭരതന്റെ അടുത്തുതന്നെയാണ് അന്ത്യവിശ്രമം.മകന് സിദ്ധാര്‍ഥ് ഭരത് ചിതയ്ക്ക് തിരികൊളുത്തി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍.അന്‍പതു വര്‍ഷത്തിലേറെ നീണ്ട അഭിനയ ജീവിതത്തിനാണ് തിരശീലവീണത്. അന്ത്യമോപചാരം...
കേരളത്തില്‍ 5023 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 825, കോഴിക്കോട് 574, തിരുവനന്തപുരം 574, കോട്ടയം 437, കൊല്ലം 364, മലപ്പുറം 342, തൃശൂര്‍ 337, ഇടുക്കി 299, ആലപ്പുഴ 282, പത്തനംതിട്ട 252, വയനാട്...
കോഴിക്കോട്ടെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ അടിയന്തിരമായി സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാന്‍ അടിയന്തര നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍. സെക്യൂരിറ്റി ജീവനക്കാരുടെ നിയമനത്തിനുള്ള അഭിമുഖം നാളെ നടക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് ഹൈക്കോടതിയുടെ ഹർജി തിങ്കളാഴ്ച പരിഗണിക്കാന്‍...
വാണിജ്യ ആവശ്യത്തിനായി ബാങ്കിന്റെ സേവനം ഉപയോഗപ്പെടുത്തുന്നയാളെ ഉപഭോക്താവ് ആയി കണക്കാക്കാനാവില്ലെന്നു സുപ്രീം കോടതി. ഉപഭോക്തൃനിയമ പ്രകാരം നിര്‍വചിച്ചിട്ടുള്ള ഉപഭോക്താവിന്റെ പരിധിയില്‍ ഇവര്‍ വരില്ലെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിധിച്ചു. ഉപഭോക്തൃ സംരക്ഷണ...
അന്തരിച്ച പ്രമുഖ നടി കെപിഎസി ലളിതയ്ക്ക് സാംസ്കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി. തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം ഉച്ചയോടെ വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം വൈകുന്നേരം അഞ്ചിന് വീട്ടു വളപ്പില്‍ പൂര്‍ണ ഔദ്യോഗിക...
കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർ നിയമനത്തിൽ സർക്കാരിന് ആശ്വാസം. വിസി പുനർ നിയമനം ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. വി സി നിയമനം ചീഫ് ജസ്റ്റിസ് മണികുമാർ...
സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാരിന് നേരിട്ട് ബാധ്യതയാകില്ലെന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചക്ക് വഴി വയ്ക്കും. വാർത്തകളും ഗോസിപ്പുകളും ആധികാരികമായി എടുക്കേണ്ട. വിദേശ വായ്പയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യേണ്ട...
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മധ്യകേരളത്തിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. കിഴക്കന്‍ കാറ്റ് സജീവമായതാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാകേന്ദ്രം...
സിപിഎം പ്രവര്ത്തകന് ഹരിദാസന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പുന്നോല്‍ സ്വദേശി നിജില്‍ ദാസ് ആണ് പിടിയിലായത്. കൊലപാതകസംഘത്തില്‍പ്പെട്ട ആളാണ് നിജില്‍ ദാസ് എന്ന് പൊലീസ് വ്യക്തമാക്കി. കേസില്‍ ബിജെപി മണ്ഡലം പ്രസിഡന്റും, തലശ്ശേരി നഗരസഭ...
പത്താം ക്ലാസ് വരെ യോഗ്യതയുള്ള 76 കാറ്റഗറികളിലേക്ക് 2022 മെയ്, ജൂൺ മാസങ്ങളിലായി പൊതുപ്രാഥമിക പരീക്ഷ നടത്തുവാൻ കേരള പബ്ലിക് സർവീസ് കമ്മിഷൻ തീരുമാനിച്ചു. നാലുഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയ്ക്ക്സം സ്ഥാനത്തുടനീളം പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. ആകെയുള്ള...
കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർ നിയമനം ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് വിധി പ്രസ്താവിക്കും. ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി വീണ്ടും നിയമിച്ചത് ചോദ്യം ചെയ്താണ്...
അന്തരിച്ച പ്രമുഖ നടി കെ പി എസി ലളിതയുടെ സംസ്കാരം ഇന്ന് നടക്കും. വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ വൈകീട്ട് അഞ്ചുമണിയ്ക്കാണ് സംസ്കാരം നടക്കുക. തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ കെപിഎസി ലളിതയുടെ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. രാവിലെ എട്ടു...
ചലച്ചിത്ര നടി കെപിഎസി ലളിത അന്തരിച്ചു. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സ യിലായിരുന്നു. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. 1978-ൽ ചലച്ചിത്ര സംവിധായകൻ ഭരതന്റെ ഭാര്യയായി....
കാട്ടാനയെ പേടിച്ച് ഓടിയ ആദിവാസി സ്ത്രീ തലയിടിച്ച് വീണ് മരിച്ചു. വയനാട് ചെതലയം ഫോറസ്റ്റ് റെയ്ഞ്ചിലെ ഉൾവനത്തിൽ വിറക് ശേഖരിക്കാൻ പോയ പുതിയിടം കാട്ടുനായ്ക്ക കോളനിയിലെ ബസവിയാണ് മരിച്ചത്. 45 വയസായിരുന്നു. കോളനിയിലെ 5 പേർ...
കണ്ണൂര്‍ തലശ്ശേരിയിലെ സിപിഎം പ്രവര്ത്തകന് ഹരിദാസിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. രാഷ്ട്രീയ വിദ്വേഷം കാരണം ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നു. ഗൂഢാലോചന നടത്തിയ നാലുപേരാണ് കസ്റ്റഡിയിലുള്ളതെന്നും കമ്മീഷണര്‍ പറഞ്ഞു. ഫോറന്‍സിക് തെളിവുകള്‍, ഫോണ്‍ രേഖകള്‍...
വരും മണിക്കൂറുകളില്‍ ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. മണിക്കൂറില്‍ 40 കിലോമീറ്റര്‍...
ഫോക്കസ് ഏരിയ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്ത ഹർജികൾ ഹൈക്കോടതി തള്ളി. വിദ്യാർത്ഥികൾ അടക്കമുള്ളവരാണ് ഹർജികൾ നൽകിയത്. കേരള വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ മറ്റു ബോർഡുകളിൽ പഠിച്ചുവരുന്ന വിദ്യാർഥികളുമായി മത്സരിക്കേണ്ടതിനാൽ സിലബസ് വെട്ടിച്ചുരുക്കിയാൽ അത്...
കേരളത്തില്‍ 5691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1041, കോട്ടയം 655, തിരുവനന്തപുരം 615, കൊല്ലം 496, തൃശൂര്‍ 479, കോഴിക്കോട് 448, ആലപ്പുഴ 338, ഇടുക്കി 301, പത്തനംതിട്ട 293, മലപ്പുറം 264, പാലക്കാട്...
`1കോവിഡ് പോലെയുള്ള പകര്‍ച്ച വ്യാധികളെ നേരിടാന്‍ സംസ്ഥാനത്തെ 35 നിയോജക മണ്ഡലങ്ങളിലെ ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മ്മാണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 90 ആശുപത്രികളില്‍ വാര്‍ഡിന് ആവശ്യമായ സൈറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്...
സ്വർണ്ണ കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഭര്‍ത്താവിന് കെ ഫോണ്‍ പദ്ധതിയുടെ ഭാഗമായി ജോലി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോണ്‍ഗ്രസ് എംഎല്‍എ എം വിന്‍സെന്റിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയത്....
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദീകരണവുമായി റവന്യുമന്ത്രി കെ.രാജൻ . 2021 ഏപ്രിൽ മാസം മുതൽ ഇതുവരെ 40084 അപേക്ഷകൾ തീർപ്പാക്കി. ഇതുവരെ ഒരു ലക്ഷത്തിലേറെ അപേക്ഷകൾ ലഭിച്ചു. 2021 വരെ ജനുവരി വരെ കിട്ടിയ...
സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും വില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്ന് 37,000 രൂപയിലാണ് ഇന്ന് വ്യാപാരം നടന്നത്. കഴിഞ്ഞ ദിവസങ്ങളിലായി 320 രൂപയോളമായിരുന്നു കുറഞ്ഞിരുന്നത്. ഗ്രാമിന് 35 രൂപ കൂടി...
പള്ളിവേട്ട, ഉത്സവ ആറാട്ട് എഴുന്നള്ളിപ്പില്‍ അഞ്ച് ആനകളെ പങ്കെടുപ്പിക്കും. ചടങ്ങുകളുടെ സുരക്ഷിതവും സമാധാന പൂര്‍ണവുമായ നടത്തിപ്പ് വിലയിരുത്താന്‍ ദേവസ്വം നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ദേവസ്വം ഭരണസമിതി അംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ദേവസ്വം ഉദ്യോഗസ്ഥരുടെ യോഗമാണ്...
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിന് നിയമസഭയിൽ മറുപടി നൽകി മുഖ്യമന്ത്രി. മുഖ്യമന്ത്രി എന്ന നിലയിൽ അതിന് മറുപടി പറയുന്നില്ല. കേരളത്തിന്റെ മികവ് ഉത്തർപ്രദേശിലെ മറ്റ് നേതാക്കൾ അംഗീകരിച്ചതാണ്. കേരളത്തിന്റെ മികവ് യുപിയിലെ അഖിലേഷ് യാദവ്...
കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളിയില്‍ കാര്‍ ലോറിയിലിടിച്ച് രണ്ടുപേര്‍ മരിച്ചു. പന്തളം സ്വദേശികളായ ശ്രീജിത്ത് (33), മനോജ് (33) എന്നിവരാണ് മരിച്ചത്. ബന്ധുവിനെ വിമാനത്താവളത്തിലാക്കി മടങ്ങി വരുമ്പോഴായിരുന്നു അപകടം. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം ഉണ്ടായത്. നെടുമ്പാശ്ശേരിയില്‍ നിന്നും...
നിരത്തുകളിൽ ചിലർ നടത്തുന്ന അഭ്യാസ പ്രകടനങ്ങളുടെ ഇരകളാകേണ്ടി വരുന്നത് മിക്കവാറും വളരെ അച്ചടക്കം പാലിച്ച് വാഹനം ഓടിക്കുന്നവരും കാൽനടയാത്രക്കാരും വയോധികരുമാണ്. റോഡ് സുരക്ഷക്ക് ഉയർത്തുന്ന ഭീഷണിക്കു പുറമെ ഇത്തരം നിയമലംഘകർ നിരത്തിൽ സൃഷ്ടിക്കുന്ന തീവ്ര ശബ്ദമലിനീകരണം...
കണ്ണൂരിലെ സിപിഎം പ്രവര്ത്തകന് ഹരിദാസന്റെ കൊലപാതകത്തില്‍ നാലുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ബിജെപി കൗണ്‍സിലര്‍ ലിജേഷ്, വിമിന്‍, അമല്‍ മനോഹരന്, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റിലായവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട്....
കംപ്യൂട്ടർ തകരാറാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജിനെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്ക് സസ്പെൻഷൻ. തിരുവനന്തപുരം ജനറല്‍ ആശുപത്രി ക്യാഷ് കൗണ്ടറിലാണ് സംഭവം. കമ്പ്യൂട്ടര്‍ കേടായതിനാല്‍ 11 മാസമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിയെ...
വയനാട് വെള്ളമുണ്ടയില്‍ നവദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതി വിശ്വനാഥന് വധശിക്ഷ. കല്‍പ്പറ്റ സെഷന് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 2018 ജൂലായ് ആറിനായിരുന്നു കേസിനാസ്പദമായ ഇരട്ടക്കൊലപാതകം നടന്നത്. നവദമ്പതിമാരായിരുന്ന...
കേരളത്തില്‍ 4069 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 647, തിരുവനന്തപുരം 531, കോട്ടയം 414, കൊല്ലം 410, കോഴിക്കോട് 353, തൃശൂര്‍ 333, ആലപ്പുഴ 224, മലപ്പുറം 222, പത്തനംതിട്ട 222, ഇടുക്കി 186, കണ്ണൂര്‍...
കെഎഎസ് പരീക്ഷ പാസായവര്‍ക്ക് ഭാഷാ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആറു മാസത്തിനുള്ളില്‍ പരീക്ഷ പാസാകണം. പത്താംക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവര്‍ക്ക് വേണ്ടിയാണ് പരീക്ഷ. ഇതിനുവേണ്ടി നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി....
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ക്രൈംബ്രാഞ്ചിന്റെ നിര്‍ണായക കണ്ടെത്തല്‍. ഗംഗേശാനന്ദയെ ആക്രമിച്ചത് പരാതിക്കാരിയായ പെണ്‍കുട്ടിയാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പെണ്‍കുട്ടിയും സുഹൃത്ത് അയ്യപ്പദാസും ഇതിനായി ഗൂഢാലോചന നടത്തിയതായും ക്രൈംബ്രാഞ്ചിന്റെ അന്തിമറിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവ ദിവസം പെണ്‍കുട്ടിയും...
കൊടുങ്ങല്ലൂർ ഉഴവത്ത് കടവിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ കുടുംബത്തിന്റെ പോസ്റ്റ്മോർട്ടം ഇന്ന്. തൃശൂർ മെഡിക്കൽ കോളജിലാണ് പോസ്റ്റുമോർട്ടം നടക്കുന്നത്. സോഫ്റ്റ് വെയർ എഞ്ചിനീയറായ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമ...
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലേക്ക് നൽകിയ വിവരങ്ങൾ തിരുത്താൽ ഈ മാസം 25 വരെ സമയം അനുവദിച്ചു. വിവരങ്ങൾ തിരുത്തി കൃത്യമാക്കി നൽകാൻ ഈ മാസം 25 വരെ വകുപ്പുകൾക്കും ട്രഷറികൾക്കും...
കോഴിക്കോട് തലശേരി പുന്നോലിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. കൊരമ്പിൽ താഴെ കുനിയിൽ ഹരിദാസ് ആണ് കൊല്ലപ്പെട്ടത്. മത്സ്യത്തൊഴിലാളിയായ ഹരിദാസനെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ പുലർച്ചെയാണ് ബൈക്കിലെത്തിയ നാലംഗ സംഘം വെട്ടിക്കൊന്നത്. ഹരിദാസിന്റെ ശരീരമാസകലം വെട്ടേറ്റു. ഒരു...