സംസ്ഥാനത്ത് വളർത്തുനായ്ക്കൾക്ക് ലൈസൻസ്, വാക്സിനേഷൻ എന്നിവ നിർബന്ധമാക്കി സർക്കുലർ. തെരുവുനായ ആക്രമണവും പേപ്പട്ടിയുടെ കടിയേറ്റവരുടെ എണ്ണവും വർധിച്ച സാഹചര്യത്തിൽ പഞ്ചായത്ത് ഡയറക്ടറാണ് സർക്കുലറിറക്കിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ മുഴുവൻ വളർത്തുനായ്ക്കൾക്കും ലൈസൻസ് എടുത്തിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറിമാർ ഉറപ്പാക്കണമെന്നാണ് നിർദേശം....
തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്ന് മണ്ണിനടിയിൽപ്പെട്ട അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു. ചിറ്റടിച്ചാലിൽ സോമനും കുടുംബവുമാണ് മരിച്ചത്. സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ നിമ, നിമയുടെ മകൻ ദേവാനന്ദ് എന്നിവരാണ് മരിച്ചത്....
തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുൾപൊട്ടലിൽ മരണം മൂന്നായി. പുലർച്ചെ നാല് മണിയോടെ ഉണ്ടായ ഉരുൾപൊട്ടലിൽ ചിറ്റടിച്ചാലിൽ സോമന്റെ വീടാണ് തകർന്നത്. നാല് വയസ്സുകാരൻ ദേവാനന്ദിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. നേരത്തെ സോമന്റെ അമ്മ തങ്കമ്മയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഒരു...
ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണനെയും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയെയും ഇന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഹൃദയ സംബന്ധമായ ചികിത്സയ്ക്കാണ് കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇതേക്കുറിച്ച് നേരത്തെ തീരുമാനിച്ചിരുന്നതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മന്ത്രി വെള്ളിയാഴ്ച...
കറുകച്ചാൽ പുലിയളക്കാലിൽ മലവെള്ളപ്പാച്ചിൽ. മാന്തുരുത്തിയില് വീടുകളില്‍ വെള്ളം കയറി. നെടുമണ്ണി– കോവേലി പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു. രണ്ട് വീടിന്റെ മതിലുകള്‍ തകര്‍ന്നു. നെടുമണ്ണി പാലം വെള്ളത്തില്‍ മുങ്ങി. പത്തനംതിട്ടയില്‍ കോട്ടാങ്ങലിലും ചുങ്കപ്പാറയിലും വീടുകളില്‍ വെള്ളം കയറി....
തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടൽ . ഒരു വീട് തകർന്നു . ചിറ്റടിച്ചാലിൽ സോമന്റെ വീടാണ് തകർന്നത്. സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകൾ നിമ ,നിമയുടെ മകൻ ആദിദേവ് ഇവർ മണ്ണിനടിയിൽ...
ഹിന്ദു ക്ഷേത്രങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കയ്യടക്കിയെന്ന് റിട്ട. സുപ്രീംകോടതി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും ഇത്തരത്തില്‍ ശ്രമം നടന്നു. താനും ചീഫ് ജസ്റ്റിസ് യു യു ലളിതും ചേര്‍ന്ന് അത് അവസാനിപ്പിച്ചെന്നും ഇന്ദു...
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണന് നാളെ ചികിത്സയ്ക്ക് വേണ്ടി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് പോകും. ആശുപത്രി അധികൃതര്‍ ഇന്ന് തിരുവനന്തപുരത്തെത്തും. വിമാന മാര്‍ഗമാകും കോടിയേരി ചെന്നൈയിലേക്ക് പോവുക. നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയ ജനറല്‍ സെക്രട്ടറി...
വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് കേരളത്തിൽ വർധിക്കുകയാണ്. ദിവസേനെ കോടികൾ വിലവരുന്ന കിലോ കണക്കിന് സ്വർണ്ണമാണ് സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ നിന്നായി പിടികൂടുന്നത്. സ്വർണ്ണക്കടത്ത് കൂടുതൽ സജീവമായ കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നും കോടികളുടെ സ്വർണ്ണവേട്ടയുണ്ടായി. അനധികൃതമായി കടത്തിയ...
സംസ്ഥാനത്ത് വ്യാപക മഴ തുടരാൻ സാധ്യത. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട,കോട്ടയം, എറണാകുളം, ആലപ്പുഴ,തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. ഈ ജില്ലകളിൽ അടുത്ത ദിവസങ്ങളിലും മഴ തുടരും. കിഴക്കൻ മേഖലകളിൽ...
വയനാട് മീനങ്ങാടിയില്‍ വീണ്ടും കടുവ ഇറങ്ങി. മൈലമ്പാടി പുല്ലുമലയിലാണ് കടുവ ഇറങ്ങിയത്. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. മഞ്ചേരി ജോസഫ് എന്നയാളുടെ പശുക്കിടാവിനെ കടുവ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒട്ടുമിക്ക ദിവസങ്ങളിലും മീനങ്ങാടി പഞ്ചായത്തിന്റെ...
സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. 6 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം...
സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്തു. കേസിലെ ഒന്നാം പ്രതിയാണ് ആയങ്കി. ആയങ്കിയോടപ്പം പിടിയിലായ മറ്റ് രണ്ട് പ്രതികളേയും റിമാൻഡ് ചെയ്തു. അഴീക്കോട് സ്വദേശി പ്രണവ് , കണിച്ചേരി സ്വദേശി സനൂജ് എന്നിവരാണ്...
പട്ടാമ്പിയിൽ വ്യാപകമായി കൃഷിനാശം വരുത്തിയ കാട്ടുപന്നികളെ വെടിവച്ചു കൊന്നു. 19 കാട്ടുപന്നികളെയാണ് വെടിവച്ച് കൊന്നത്. പട്ടാമ്പി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവച്ചു കൊന്നത്. കൊടല്ലൂർ പ്രദേശത്താണ് കാട്ടുപന്നിക്കൂട്ടം വ്യാപകമായി കൃഷിനാശം വരുത്തിയത്. ഇതേക്കുറിച്ച് കര്‍ഷകര്‍ പരാതിയുമായി...
ആനക്കൊമ്പ് കൈവശം വച്ച കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി തള്ളിയതിനെതിരെ നടന് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമാണ് മോഹന്‍ലാലിന്റെ ഹര്‍ജിയിലെ...
സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ പരത്താന്‍ ആസൂത്രിത നീക്കമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രചരിപ്പിക്കുന്ന രേഖ പൊതുവിദ്യാഭ്യാസ വകുപ്പുമായി യാതൊരു ബന്ധവുമില്ലാത്ത രേഖയാണ് എന്നതാണ് യാഥാര്‍ഥ്യമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത്...
വടക്കന്‍ കേരളത്തില്‍ മലയോര മേഖലയില്‍ ശക്തമായ മഴ. കണ്ണൂരും കോഴിക്കോടും മലവെള്ളപ്പാച്ചില്‍. കണ്ണൂര്‍ നെടുംപൊയിലില്‍ ഉരുള്‍പൊട്ടിയതായി സംശയം. റോഡുകള്‍ തകര്‍ന്നു. സെമിനാരിക്കവലയിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. പെരിയ വനത്തില്‍ കനത്ത മഴ തുടരുന്നതാണ് മലവെള്ളപ്പാച്ചിലിന് കാരണമായത് എന്നാണ് നിഗമനം....
കേന്ദ്ര സയന്‍സ് ആന്റ് ടെക്നോളജി വകുപ്പിന്റെ നിധി-പ്രയാസ് ഗ്രാന്റിനായി കേരളത്തില്‍ നിന്നുള്ള 7 സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെയുള്ള 14 നൂതന ആശയങ്ങളെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ് യുഎം) തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആകെ 85 ലക്ഷം രൂപയാണ്...
കണ്ണൂര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ചു. കുഞ്ഞിന്റെ മരണത്തിന് കാരണം ഡോക്ടറുടെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തി. മട്ടന്നൂര്‍ ഉരുവച്ചാല്‍ സ്വദേശി ബിജീഷിന്റേയും അശ്വതിയുടേയും കുഞ്ഞാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍...
കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 10 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ...
വാഹനങ്ങളുടെ പുകമലിനീകരണ പരിശോധനാ നിരക്കുകൾ ഉയർത്തി. ബി.എസ്-4 വിഭാഗത്തിൽപ്പെട്ട ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ സർട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി കുറച്ചിട്ടുണ്ട്. ഡീസൽ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള മറ്റു ബി.എസ്. 4 വാഹനങ്ങൾക്ക് ഒരുവർഷത്തെ കാലാവധിയുണ്ടാകും. ഇരുചക്രവാഹനങ്ങളിൽ ബി.എസ് 6-ന് 100...
അട്ടപ്പാടിയില്‍ നാലുവയസ്സുള്ള ആദിവാസി ബാലന് ക്രൂരമര്‍ദ്ദനം. കുട്ടിയുടെ കാല് സ്റ്റൗവില്‍ വെച്ച് പൊള്ളിച്ചു. അമ്മയും രണ്ടാനച്ഛനും ചേര്‍ന്നാണ് പൊള്ളലേല്‍പ്പിച്ചത്. സംഭവത്തില്‍ അമ്മ രഞ്ജിതയേയും രണ്ടാനച്ഛന് ഉണ്ണികൃഷ്ണനേയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ്...
സംസ്ഥാനത്ത് തുടർച്ചയായ ദിനവും സ്വർണവില കുറഞ്ഞു. ഇന്നലെ 80 രൂപയുടെ നേരിയ ഇടിവാണ് ഉണ്ടായത് എന്നാൽ ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ട്...
കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കു മുമ്പായി ഉള്‍വസ്ത്രം അഴിച്ചു പരിശോധിച്ച സംഭവത്തില്‍ വീണ്ടും പരീക്ഷ നടത്തും. അടുത്ത മാസം നാലിനു പരീക്ഷ നടത്തുമെന്ന് അറിയിപ്പു ലഭിച്ചതായി വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ അറിയിച്ചു. ആയുര്‍ മാര്‍തോമാ കോളജിലാണ് വിദ്യാര്‍ഥിനികളുടെ ഉള്‍വസ്ത്രം...
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേർക്ക് ആക്രമണം. പുലർച്ചെ രണ്ടുമണിയോടെയാണ് ആക്രമണമുണ്ടായത്. മൂന്ന് ബൈക്കുകളിൽ എത്തിയവർ ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് ഓഫീസ് ജീവനക്കാർ പറയുന്നു. കല്ലേന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ ജില്ലാ...
മാധ്യമ പ്രവര്ത്തകന് കെ എം ബഷീറിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി. സിബിഐ അടക്കമുള്ള എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹര്‍ജി ഓണാവധി കഴിഞ്ഞ് കോടതി പരിഗണിക്കും. ബഷീറിനെ വാഹനമിടിച്ച്...
തൃശൂര്‍ കോടാലിയില്‍ 24കാരന് അമ്മയെ തലയ്ക്കടിച്ച് കൊന്നു. കിഴക്കേ കോടാലി സ്വദേശിനി ശോഭനയാണ് മരിച്ചത്. ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു. മകന് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. തൃശൂര്‍ വെള്ളിക്കുളങ്ങര...
സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർത്ഥന ഹാളുകളും അടച്ചുപൂട്ടാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഇതിന് വേണ്ട നടപടികൾ സ്വീകരിക്കണം എന്നാണ് കോടതിയുടെ...
സംസ്ഥാനത്തെ എല്ലാ അംഗന്‍വാടികളെയും സ്മാര്‍ട്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാതിരപ്പള്ളി കുന്നുംപുറത്ത് പുതുതായി നിര്‍മിച്ച പവിഴമല്ലി അംഗന്‍വാടിയും സാംസ്കാരിക കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 208...
തൃശ്ശൂർ കയ്പമംഗലത്ത് ബാറിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് വെട്ടേറ്റു. കാക്കാത്തിരുത്തി പള്ളി വളവ് സ്വദേശി ആലക്കോട്ട് വീട്ടിൽ അബ്ദുള്ള (42) ക്കാണ് വെട്ടേറ്റത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ കൊപ്രക്കളം-ചിറക്കൽ പള്ളി റോഡിൽ അബ്ദുള്ളയെ വെട്ടേറ്റ...
കൊച്ചിയിലെ വിവിധ എടിഎമ്മുകളില്‍ നിന്ന് പണം കവര്‍ന്ന പ്രതി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ മുബാറക്ക് എന്നയാളാണ് പിടിയിലായത്. ഇടപ്പള്ളിയില്‍ നിന്ന് പിടികൂടിയ ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. എടിഎം തട്ടിപ്പില്‍ കൂടുതല്‍ പേര് ഉണ്ടോയെന്നതും...
ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവൽക്കരണം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇത് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇയ്ക്കും ഹൈക്കോടതി നിർദ്ദേശം നല്കി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെതാണ് സുപ്രധാന ഉത്തരവ്. വിദ്യാർത്ഥികളുടെ പ്രായത്തിനനുസരിച്ച്...
ഇ – പോസ് തകരാറിൽ മിക്ക ജില്ലകളിലും നാലാം ദിനവും ഓണക്കിറ്റും റേഷൻ വിതരണവും മുടങ്ങി. പിങ്ക് കാർഡുള്ളവർക്കാണ് ഇന്ന് ഓണക്കിറ്റ് നൽകേണ്ടിയിരുന്നത്. എന്നാൽ, ഇ – പോസ് മെഷീൻ സെർവർ തകരാറിലായത്തോടെ മിക്ക ജില്ലകളിലും...
കൊച്ചിയില്‍ വ്യാപക എടിഎം തട്ടിപ്പ് കണ്ടെത്തി. ജില്ലയിലെ 11 ഇടങ്ങളിലാണ് തട്ടിപ്പ് നടന്നത്. നിരവധി പേരുടെ പണം നഷ്ടമായി. എടിഎമ്മിലെ പണം വരുന്ന ഭാഗത്ത് കൃത്രിമം നടത്തിയായിരുന്നു തട്ടിപ്പ്. കളമശ്ശേരി എടിഎമ്മില്‍ നിന്നും ഒരു ദിവസം...
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നേരിയ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്നലെ രണ്ട് തവണയായി 400 രൂപയാണ് വർദ്ധിച്ചത്. രണ്ട് ദിവസംകൊണ്ട് ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്...
രണ്ടു മാസത്തെ ക്ഷേമ പെന്ഷന് വിതരണം ഇന്ന് ആരംഭിക്കും. കഴിഞ്ഞമാസത്തെയും ഈ മാസത്തെയും സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമപെന്‍ഷനുമാണ് ഓണം കണക്കിലെടുത്ത് ഇന്നു മുതല്‍ വിതരണം ചെയ്യുന്നത്. രണ്ടുമാസത്തെ പെന്‍ഷനായി 3200 രൂപയാണ് ലഭിക്കുക. പെന്ഷന്...
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വടക്കൻ കേരളത്തിൽ ഇന്നലെ ശക്തമായ മഴ ആയിരുന്നു....
പേവിഷ ബാധ നിയന്ത്രിക്കാന്‍ ആരോഗ്യ, തദ്ദേശ സ്വയംഭരണ, മൃഗസംരക്ഷണ വകുപ്പുകളുടെ നേതൃത്വത്തില്‍ പ്രത്യേക കര്‍മപദ്ധതി ആവിഷ്കരിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ...
മേലാമുറിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. പാലക്കാട് കാണിക്കാമാതാ സ്കൂളിലെ വിദ്യാര്‍ഥികളുമായി പോയ ഓട്ടോറിക്ഷയാണ് മറിഞ്ഞത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പതിനൊന്ന് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത്. റോഡിന് കുറുകെ ബൈക്ക് തള്ളിമാറ്റുമ്പോഴായിരുന്നു അപകടം. അപകടം നടന്നതിന് പിന്നാലെ...
സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് ഉയർന്നത്. ഇന്ന് രാവിലെയും 200 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. ഇന്നലെയും 200 രൂപ വർദ്ധിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ...
കെഎസ്ആർടിസി തൊഴിലാളി യൂണിയനുകളുമായുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സിംഗിൾ ഡ്യൂട്ടി പാറ്റേൺ തൊഴിലാളികളെ ബോധ്യപ്പെടുത്തിയേ നടപ്പാക്കൂ. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അടുത്ത ദിവസം യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തും. യൂണിയനുകളുമായി താൻ...
ഇടുക്കി വാഴക്കുളം പൊലീസ് സ്റ്റേഷന് ഹൗസ് ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മറ്റക്കുഴി സ്വദേശി രാജേഷ് കെ മേനോനെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പൊലീസ് ക്വാര്‍ട്ടേഴ്സില്‍ രാവിലെ 10.30 ഓടെയാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ...
തൃശൂര്‍ കുന്നംകുളം കീഴൂരില്‍ അമ്മയെ മകള്‍ വിഷം കൊടുത്തു കൊന്ന കേസില്‍, രണ്ടുമാസം മുമ്പും പ്രതി മാതാപിതാക്കളെ അപായപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നതായി പൊലീസ്. പ്രതി അമ്മ രുഗ്മിണിയ്ക്ക് വിഷം നല്‍കിയതിന്റെ അവശിഷ്ടങ്ങളും, എലിവിഷം നല്‍കുന്നതിന് ഉപയോഗിച്ച...
വിദ്യാലയങ്ങളിൽ ലിംഗസമത്വം അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. ആള്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തടുത്ത് ഇരിക്കാന്‍ പാടില്ല എന്നൊരു പ്രസ്താവന നടത്തിയപ്പോള്‍ കുട്ടികള്‍ ഒരുമിച്ചിരുന്നാൽ...
സംസ്ഥാനത്ത് റേഷൻ കടകൾ മുഖേനയുള്ള ഓണക്കിറ്റ് വിതരണം വീണ്ടും തടസ്സപ്പെട്ടു. ഇ – പോസ് സെർവർ തകരാറിനെ തുടർന്നാണ് കിറ്റ് വിതരണം തടസ്സപ്പെട്ടത്. പിങ്ക് കാർഡുടമകൾക്കാണ് ഇന്ന് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. തുടങ്ങിയ ദിവസവും ഇ-പോസ്...
അമ്മയെ വിഷം നല്കിയ കൊലപ്പെടുത്തിയ മകള്‍ അച്ഛനെയും കൊല്ലാന്‍ ശ്രമിച്ചതായി പൊലീസ്. പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയില്‍ കലര്‍ത്തി നല്‍കുകയായിരുന്നു. എന്നാല്‍ രുചി വ്യത്യാസം തോന്നിയതിനെത്തുടര്‍ന്ന് അച്ഛന് ചന്ദ്രന് ചായ കുടിക്കാതിരുന്നതാണ് രക്ഷയായതെന്ന് പൊലീസ് പറഞ്ഞു....
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് ഉയർന്നത്. ഇന്നലെയും സ്വർണവില ഉയർന്നിരുന്നു. 200 രൂപയാണ് ഇന്നലെയും ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 38000 രൂപയാണ്....
ചാലക്കുടി സ്വദേശിനി ഡെന്‍സി ആന്റണിയുടെ മരണത്തിന്റെ ദുരൂഹത നീക്കാന്‍ പൊലീസ്. ദുബായില്‍ രണ്ടര വര്‍ഷം മുമ്പ് ദുരൂഹസാഹചര്യത്തില്‍ മരിച്ച ഡെന്‍സിയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടത്തിനായി ഇന്ന് കല്ലറയില്‍ നിന്നും പുറത്തെടുക്കും. ചാലക്കുടി സെന്റ് ജോസഫ് പള്ളി...
എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി സെപ്റ്റംബര്‍ 13 ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന് എതിരായ സിബിഐ അപ്പീലാണ് കോടതി പരിഗണിക്കുക. കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നു പ്രതികള്‍ ഹൈക്കോടതി വിധിക്കെതിരെ നല്കിയ ഹര്‍ജിയും സുപ്രീംകോടതി...
മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ റെയ്ഡ്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് വിവരം. നടി ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ വ്യാജ തെളിവുണ്ടാക്കി എന്ന...