തെരുവ് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം രാവിലെ ഒൻപത് മണിക്ക് വീട്ടിലെത്തിക്കും. 12 മണിക്കാണ് സംസ്കാര ചടങ്ങുകൾ. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി...
സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും. ഓഗസ്റ്റ് 23 മുതൽ തുടങ്ങിയ കിറ്റുവിതരണമാണ് ഉത്രാട ദിനമായ ഇന്ന് അവസാനിക്കുന്നത്. റേഷൻ കടകളിലേക്കെത്തിച്ച 87 ലക്ഷം കിറ്റുകളിൽ ഇന്നലെ വൈകിട്ടു വരെയുള്ള കണക്കുകളനുസരിച്ച് 82 ലക്ഷത്തോളം...
സംസ്ഥാനത്ത് ഇന്നും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവോണത്തിന്റെ തലേന്നത്തെ ഉത്രാടപ്പാച്ചില്‍ മഴയില്‍ മുങ്ങുമെന്ന ആശങ്ക ശക്തമാണ്. ഇന്നു മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. കേരളത്തിലെ...
തിരുവോണ ദിനമായ സെപ്റ്റംബര്‍ എട്ടിന് ബെവ്കോ ഔട്ട്ലറ്റുകള്‍ക്ക് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളിലും തിരുവോണത്തിന് ഔട്ട്ലെറ്റുകള്‍ക്ക് അവധിയായിരുന്നു. 265 ഷോപ്പുകളാണ് ബിവറേജസ് കോര്‍പറേഷനുള്ളത്. അതേസമയം തിരുവോണ നാളില്‍ ബാറുകളില്‍ മദ്യവില്‍പ്പന ഉണ്ടാവും. അവധിയായതിനാല്‍ തിരുവോണദിവസം ബെവ്കോ...
ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് തീവ്ര മഴയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്കു ശേഷം നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം,...
കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ 77,005 വിദ്യാര്‍ഥികളില്‍ 58,870 പേര് യോഗ്യത നേടി. ഇതില്‍ 50,858 പേര് റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി...
കൊല്ലത്ത് വീണ്ടും ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയിലായി. ആറു പുരുഷന്മാരും നാലു സ്ത്രീകളും ഒരു കുട്ടിയുമാണ് പിടിയിലായത്. ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്ന് പൊലീസ് സൂചിപ്പിച്ചു. വാടി കടപ്പുറം ഭാഗത്തുനിന്നാണ് അവര്‍ പിടിയിലായത്. ബീച്ചും ലൈറ്റ്...
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്ന് 120 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഉയർന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നിരുന്നു. ശനിയാഴ്ചയും സ്വർണവില വില...
തൃത്താല എംഎല്‍എയും സിപിഎം നേതാവുമായ എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു. നിയമസഭ സ്പീക്കര്‍ പദവി രാജിവെച്ചാണ്...
വർക്കലയിൽ നവവധുവിനെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു. ആലപ്പുഴ സ്വദേശി നിഖിത (26) ആണ് മരിച്ചത്. ഭർത്താവ് അനീഷിനെ (35) വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ രണ്ടു മണിയോടെ ഭർത്തൃഗൃഹത്തിൽ ആണ് നിഖിത കൊല്ലപ്പെട്ടത്. നിലവിളക്ക് ഉപയോഗിച്ച്...
സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്....
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിതീവ്ര മഴ കണക്കിലെടുത്ത് സംസ്ഥാനത്തെ...
തെരുവുനായുടെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ച പന്ത്രണ്ടുവയസുകാരി അഭിരാമിയുടെ അച്ഛന്റെ അമ്മാവന് കുഴഞ്ഞുവീണു മരിച്ചു. ഇന്ന് രാവിലെ ബാങ്കിലെത്തി മടങ്ങുമ്പോള്‍ സോമന് കുഴഞ്ഞുവീഴുകയായിരുന്നു. വൈകീട്ട് ആശുപത്രിയില്‍ വച്ചാണ് മരിച്ചത് അതേസമയം, മരിച്ച അഭിരാമിക്ക് പേ...
അതിശക്തമായ മഴ തുടരുന്ന തിരുവനന്തപുരം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...
ഓണാവധിക്ക് വീടുപൂട്ടി യാത്രപോകുന്നവര്‍ അക്കാര്യം പോലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പോലീസിനെ അറിയിച്ചാൽ അധിക സുരക്ഷ ഉറപ്പു വരുത്താം. ഇത്തരം വീടുകള്‍ക്ക് സമീപം പോലീസിന്റെ സുരക്ഷയും പട്രോളിങും ശക്തിപ്പെടുത്താന്‍ ഇത് ഉപകരിക്കും. പോല്‍ ആപ് എന്ന...
തെരുവുനായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 12കാരി മരിച്ചു. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമിയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. രണ്ടാഴ്ച മുന്‍പാണ് കുട്ടിയെ പട്ടി...
കേരളത്തില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന തെരുവുനായ പ്രശ്നം സുപ്രീംകോടതിയില്‍. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അറിയിച്ചു. അഭിഭാഷകനായ വി കെ ബിജുവാണ് കേരളത്തിലെ തെരുവുനായ പ്രശ്നം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ദൈവത്തിന്റെ...
ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം കാരക്കോണം ത്രേസ്യാപുരം സ്വദേശി ശാഖ കുമാരി (51)നെ കൊലപ്പെടുത്തിയെന്ന കേസിലാണ് ഇരുപത്തിയാറുകാരനായ ഭർത്താവ് അരുണിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസില്‍ വിചാരണ...
കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് ശമ്പള വിതരണം തുടങ്ങി. ജീവനക്കാര്‍ക്ക് ജൂലൈ മാസത്തിലെ 75 ശതമാനം ശമ്പളം വിതരണം ചെയ്തതായി കെഎസ്ആര്‍ടിസി അറിയിച്ചു. കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നു നടക്കുന്ന ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് വിതരണം. ജീവനക്കാര്‍ക്ക് ജൂലൈ,...
തിരുവനന്തപുരം പാലോട് മങ്കയം ആറ്റില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് സ്വദേശി ഷാനി (34) ആണ് മരിച്ചത്. രണ്ടു കിലോമീറ്റർ അകലെ മൂന്നാറ്റ് മുക്കില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. യുവതിക്കായി രാത്രി വൈകിയും തിരച്ചില്‍...
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി,കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടാണ്. മലയോര മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴ കനത്തേക്കും....
പാലോട് ബ്രൈമൂറില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ട കുട്ടി മരിച്ചു. ആറുവയസ്സുകാരി ഐറയാണ് മരിച്ചത്. കുട്ടിയുടെ അമ്മയ്ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നു.ഒഴുക്കില്‍പ്പെട്ട സ്ഥലത്ത് നിന്ന് അര കിലോമീറ്റര്‍ മാറിയാണ് കുട്ടിയെ കണ്ടെത്തിയത്. ഐറയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....
ഓണാഘോഷ പരിപാടികള്‍ക്കിടെ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ അധ്യാപകനെ സസ്പെന്റ് ചെയ്തു. തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിലെ ക്യാമ്പസ് ഡയറക്ടറും മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. എഎസ് പ്രതീഷിനെയാണ് അന്വേഷണ...
തിരുവനന്തപുരം പാലോട് മങ്കയം ബ്രൈമൂറില്‍ മലവെള്ളപ്പാച്ചില്‍. മൂന്നു കുടുംബങ്ങളിലായി പത്തുപേര്‍ അപകടത്തില്‍പ്പെട്ടു. എട്ടുപേരെ രക്ഷപ്പെടുത്തി. രണ്ടുപേരെ കാണാതായതായി സംശയം. തിരുവനന്തപുരത്ത് മലയോര മേഖയില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. മൂന്നു ദിവസമായി ഈ മേഖലയില്‍ മഴ തുടരുകയാണ്....
68-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ജേതാക്കളായി കാട്ടിൽ തെക്കേതിൽ ചുണ്ടൻ. 4.30.77 മിനിറ്റിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ ഒന്നാമതെത്തിയത്. പള്ളാത്തുരുത്തിയുടെ ഹാട്രിക് ജയമാണിത്. സന്തോഷ് ചാക്കോയാണ് കാട്ടിൽ തെക്കേതിൽ...
വിഴിഞ്ഞം തുറമഖ പദ്ധതിക്ക് എതിരായ സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കത്ത്. ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പിനെയും മുന്‍ ആര്‍ച്ച് ബിഷപ്പിനെയും ഉപവാസ സമരത്തിലേക്ക്...
ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായി ആധാര്‍ കാര്‍ഡ് മാറിയിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ക്ക് ആധാറാണ് പ്രധാന തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്നത്. ബാങ്കിങ് സേവനം മുതല്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ക്ക് ആധാര്‍...
കോഴിക്കോട് തെരുവുനായ ആക്രമണം. കുറ്റ്യാടി മൊകേരിയിൽ അഞ്ചുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. മൂന്ന് കുട്ടികൾ ഉൾപ്പടെ അഞ്ചുപേർക്കാണ് കടിയേറ്റത്. ഇവരെ കുറ്റ്യാടി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം പത്തനംതിട്ടയിൽ തെരുവുനായ ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട...
സംസ്ഥാനത്ത് തിരുവോണം വരെ വ്യാപകമായി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരായി. രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി ഹാളില്‍ വെച്ചായിരുന്നു വിവാഹം. ഇരുവരും പരസ്പരം ഹാരം അണിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിവാഹ...
സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ കെ കെ ശൈലജയ്ക്ക് നല്കാന് പരിഗണിച്ച മഗ്സസെ അവാര്‍ഡ് നിരസിച്ചത് പാര്‍ട്ടി തീരുമാനമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോവിഡ് പ്രതിരോധം സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ നേട്ടമാണ്. വ്യക്തിപരമല്ല. കെ കെ ശൈലജയെ...
ട്രാക്ക് പരിശോധനയ്ക്കിടെ, ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന് മരിച്ചു. കീമാന്‍ പ്രമോദ് കുമാറാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടേയാണ് സംഭവം. വടക്കാഞ്ചേരിക്കും പൂങ്കുന്നതിനും ഇടയിലാണ് അപകടം നടന്നത്. ട്രാക്ക് പരിശോധനയ്ക്കിടെ, പരിശോധിക്കുന്ന ട്രാക്കിലൂടെ ട്രെയിന്‍...
മഗ്സസെ അവാര്‍ഡ് നിരസിച്ചതില്‍ വിശദീകരണവുമായി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ കെകെ ശൈലജ. രാഷ്ട്രീയക്കാര്‍ക്ക് ഈ അവാര്‍ഡ് നല്കുന്ന പതിവില്ല. താനടക്കം പാര്‍ട്ടി നേതൃത്വം ഒന്നാകെയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും കെകെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയക്കാര്‍ക്ക്...
ഇടുക്കി അടിമാലിയില്‍ അമിത കൂലി നല്‍കാത്തതിന് വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് മര്‍ദ്ദനം. ഐഎന്‍ടിയുസി യൂണിയനിലെ ചുമട്ട് തൊഴിലാളികളാണ് മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. വെള്ളിയാഴ്ച അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന ജോയി എന്റര്‍പ്രൈസസ് എന്ന...
ഡ്രൈ ഡേ അടക്കമുള്ള ദിവസങ്ങളിൽ മൊബൈൽ ബാർ നടത്തിയ യുവതി കൊച്ചിയിൽ പിടിയിലായി. മദ്യശാലകൾ പ്രവർത്തിക്കാത്ത ഒന്നാം തീയതി പോലുള്ള ദിവസങ്ങളിൽ പോലും ഇവർ മദ്യ വിൽപ്പന നടത്തി വരികയായിരുന്നു. ഡ്രൈ ഡേയിൽ മദ്യം പെഗ്...
കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷ കേന്ദ്രത്തിൽ അപമാനിക്കപ്പെട്ട പെണ്‍കുട്ടികൾ ഇന്ന് വീണ്ടും പരീക്ഷയെഴുതും. വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിച്ചു പരിശോധന നടത്തിയ സംഭവം വിവാദമായിരുന്നു. ഒരു മാസത്തിന് ശേഷമാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി വീണ്ടും പരീക്ഷ നടത്തുന്നത്....
ആർ.ടി.ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ഏജന്റുമാർ ഗൂഗിൾപേ വഴി വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് പണം നൽകുന്നതായും ഓൺലൈനായി അപേക്ഷയിൽ തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർ കിമ്പളം വാങ്ങുന്നതായും വ്യക്തമായി. ഏജന്റുമാരെ തിരിച്ചറിയുന്നതിനായി പ്രത്യേക അടയാളം രേഖപ്പെടുത്തി...
ഓണക്കാലത്ത് കേരളത്തിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകൾ കൂടി അനുവദിച്ചു. തിരക്ക് പരിഗണിച്ചാണ് റെയിൽവേയുടെ തീരുമാനം. മൈസൂരുവിൽ നിന്ന് ബംഗളൂരു വഴി തിരുവനന്തപുരത്തേക്കും യശ്വന്ത്പുരയിൽ നിന്ന് കൊല്ലത്തേക്കും ഹൈദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്കുമാണ് പ്രത്യേക സർവീസ്. ഈ വണ്ടികളിൽ...
സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ 5 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രാത്രി ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പിൽ ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട്, മലപ്പുറം എന്നീ ജില്ലകളിൽ...
സോളാര്‍ പീഡനപരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കേസില്‍ പി സി ജോര്‍ജ് രഹസ്യമൊഴി നല്കി പി സി ജോർജ്ജ് രഹസ്യ മൊഴി നൽകി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 12 ലാണ് മൊഴി നൽകിയത്. സിബിഐയുടെ...
സിൽവർലൈൻ മംഗലാപുരം വരെ നീട്ടണമെന്ന ആവശ്യത്തിൽ കേരള-കർണാടക ചർച്ച നടക്കും. മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും തമ്മിലാണ് ചർച്ച നടക്കുക. ഈ മാസം തന്നെ ചർച്ച ഉണ്ടാകും. തിരുവനന്തപുരത്ത് നടക്കുന്ന സതേണ്‍...
കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി. ഹൈക്കോടതി നിർദേശപ്രകാരം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കുടിശ്ശികയായ ശമ്പളത്തിന്റെ മൂന്നിലൊന്നാണ് വിതരണം ചെയ്യുന്നത്. ശമ്പള വിതരണത്തിനായി 50 കോടി രൂപ കഴിഞ്ഞ ദിവസം സർക്കാർ കെഎസ്ആർടിസിക്ക് കൈമാറിയിരുന്നു. ശമ്പള വിതരണം...
നിര്‍മാണം പൂര്‍ത്തിയാക്കി, 6 മാസത്തിനകം റോഡ് തകര്‍ന്നാല്‍ എഞ്ചിനീയര്‍മാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. ഇക്കാര്യം വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ഉത്തരവിറക്കി. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി കര്‍ശനമാക്കാന്‍ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്....
കണ്ണൂര്‍ ഇരിട്ടിയില്‍ ഒരു കുടുംബത്തിലെ നാലു പേര് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുന്നാട് സ്വദേശി രാജേഷ് (44), ഭാര്യ അബിത (39), മക്കളായ അനഘ (17), അപര്‍ണ (13) എന്നിവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജേഷ്...
സ്പീക്കർ എം ബി രാജേഷ് ഇന്ന് രാജി സമർപ്പിക്കും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കർ രാജിവയ്ക്കുന്ന സാഹചര്യത്തിൽ ഡെപ്യൂട്ടി സ്പീക്കറായിരിക്കും ചുമതലകൾ നിർവഹിക്കുക. സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെ തുടർന്ന് എം...
തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ. കണ്ണിലടക്കം കടിയേറ്റ അഭിരാമിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ സ്ഥിതി ഗുരുതരമായതോടെയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ഇന്നലെ രാത്രിയാണ് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്....
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ബോണസും അഡ്വാൻസും ഉത്സവബത്തയും ഇന്നുമുതൽ വിതരണം ചെയ്യും. ബില്ലുകൾ പാസാക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ട്രഷറി ശാഖകളും നാളെ പ്രവർത്തിക്കും. 4,000 രൂപയുടെ ഓണം ബോണസാണ് സർക്കാർ ജീവനക്കാർക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ...
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇതേ തുടർന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. കിഴക്കൻ കാറ്റ്...
സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിനെ തുടര്‍ന്ന് എംവി ഗോവിന്ദന് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. എക്സൈസ്, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു എംവി ഗോവിന്ദന്. എംവി ഗോവിന്ദന് പകരം സ്പീക്കറായിരുന്ന എംബി രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയെന്ന് സിപിഎം സെക്രട്ടറിയേറ്റ്...
കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ശമ്പള കുടിശ്ശികയ്ക്ക് പകരം വൗച്ചറുകളും കൂപ്പണും ആറാം തീയതിക്ക് മുമ്പ് നൽകണമെന്ന് ഹൈക്കോടതി. ഉത്തരവിന്റെ ഭാഗമായാണ് ഇക്കാര്യം ഉൾപെടുത്തിയത്. കൂപ്പണുകളും വൗച്ചറുകളും സ്വീകരിക്കാത്ത ജീവനക്കാരുടെ ബാക്കിയുള്ള ശമ്പളം കുടിശ്ശികയായി നിലനിർത്തനും കോടതി നിർദ്ദേശം...