സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഇന്നലെ 480 രൂപയുടെ വമ്പൻ ഇടിവാണ് ഉണ്ടായത്. ഇന്ന് രാവിലെ 720 രൂപ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില...
സിപിഎം ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിലെ താത്കാലിക ജീവനക്കാരുടെ തസ്തികകളിലേക്ക് പാർട്ടിക്കാരെ തിരുകി കയറ്റാനുള്ള ശ്രമം വിവാദത്തിൽ. 295 താത്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ മുൻഗണനാ പട്ടിക ആവശ്യപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ ഔദ്യോഗിക ലെറ്റർ പാഡിൽ...
യുജിസി നെറ്റ് പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. 12 ലക്ഷം പേരാണ് യുജിസി നെറ്റ് 2022ല്‍ പരീക്ഷ എഴുതിയത്. ugcnet.nta.nic.in , nta.ac.in എന്നീ വെബ്സൈറ്റുകള്‍ വഴി ഫലം അറിയാം. യുജിസി നെറ്റ് ആപ്ലിക്കേഷന്‍ നമ്പറും...
സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്. തുലാവർഷം ശക്തിപ്പെടുന്നതിനൊപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനമുള്ളതിനാൽ സംസ്ഥാനത്ത് മഴ ശക്തമാവും എന്നാണ് കാലാവസ്ഥ പ്രവചനം. കണ്ണൂർ, കാസർകോട് ഒഴികെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട കനത്ത...
ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള ഓർഡിനൻസ് കൊണ്ടുവരുന്ന കാര്യം ഇന്ന് സിപിഎം സംസ്ഥാന സമിതി ചർച്ച ചെയ്യും. രണ്ട് ദിവസമായാണ് സിപിഐഎം സംസ്ഥാന സമിതി യോഗം ചേരുന്നത്. ഗവർണർക്ക് എതിരെ ശക്തമായ രാഷ്ട്രീയ...
സംസ്ഥാനത്ത് നഴ്സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന വിദേശ രാജ്യങ്ങളിലെ പര്യടനത്തില്‍ ഹെല്‍ത്ത് പ്രൊഫഷണലുകളെ വലിയ രീതിയില്‍ ആവശ്യമാണെന്ന് മനസിലായിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ ആശുപത്രികളില്‍...
കനത്ത മഴയെ തുടർന്ന് മൂഴിയാർ ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു. ഇന്നലെ രാത്രി ഡാമിന്റെ മൂന്ന് ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം ഉയർത്തിയിരുന്നു. കനത്ത മഴ തടർന്നതോടെയാണ് മുഴുവൻ ഷട്ടറുകളും തുറന്നത്. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍...
അടിയന്തിരഘട്ടങ്ങള്‍ നേരിടുന്നതിനുള്ള ഒരുക്കങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വിവിധ ഏജന്‍സികള്‍ തമ്മില്‍ ഏകോപനം ഉറപ്പാക്കുന്നതിനുമായി നവംബര്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് തിരുവനന്തപുരത്ത് മോക്ക് ഡ്രില്‍ സംഘടിപ്പിക്കും. ഇത്രയും വിപുലമായ മോക്ക് ഡ്രില്‍ കേരളത്തില്‍...
തലശ്ശേരിയിൽ കുട്ടിയെ ചവിട്ടിയ കേസിലെ പ്രതിയായ മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ട്. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട്...
പാറശ്ശാല ഷാരോൺ കൊലക്കേസിൽ ഗ്രീഷ്മയെ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇരു വിഭാഗങ്ങളും നടത്തിയ രൂക്ഷമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ഗ്രീഷ്മയെ 7 ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. 7 ദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചപ്പോൾ...
അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ തുടരാൻ സാധ്യത. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് കേന്ദ്രം മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിൽ ഇന്നും നാളെയും...
സെക്രട്ടേറിയറ്റ് അനക്സ് ബ്ലോക്കിന് സുരക്ഷ ഒരുക്കുന്നതിന് 100 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഉദ്ഘാടനം ചെയ്തു. രണ്ട് പ്രധാന കവാടങ്ങൾ ഉൾപ്പെടെ കെട്ടിടത്തിന്റെ മിക്ക ഭാഗങ്ങളും ക്യാമറയുടെ പരിധിയിൽ വരും. അനക്സ് ബ്ലോക്കിലെ...
പാറശ്ശാല ഷാരോൺ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിന്റെയും അമ്മാവൻ നിർമൽ കുമാറിന്റെയും ജാമ്യാപേക്ഷ തള്ളി. ഇവരെയും നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിനായി കസ്റ്റഡിൽ വേണമെന്ന ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അപേക്ഷ...
ഗവര്‍ണര്‍ക്കെതിരായ പ്രമേയം കേരള സര്‍വകലാശാല സെനറ്റ് വീണ്ടും പാസ്സാക്കി. പുതിയ വിസിയെ കണ്ടെത്തുന്നതിനായി, ഗവര്‍ണര്‍ രണ്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമാണെന്ന് സെനറ്റ് വ്യക്തമാക്കി. ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തെ 50 അംഗങ്ങള്‍ പിന്തുണച്ചു. ഏഴുപേര്‍ പ്രമേയത്തെ എതിര്‍ത്തു....
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 480 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 36,880 രൂപയായി. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 4610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒന്നിന് 37, 280...
എറണാകുളം ജംഗ്ഷനില്‍ നിന്നും പുറപ്പെടുന്ന വേളാങ്കണ്ണി സ്പെഷ്യല്‍ ട്രെയിനുകളിലേക്കുള്ള റിസര്‍വേഷന്‍ ഇന്നു മുതല്‍ തുടങ്ങുമെന്ന് റെയില്‍വേ അറിയിച്ചു. എറണാകുളം ജംഗ്ഷനില്‍ നിന്നും ശനിയാഴ്ചകളില്‍ 12.35 നാണ് ട്രെയിന്‍ പുറപ്പെടുക. പിറ്റേന്ന് രാവിലെ 5.45 ന് ട്രെയിന്‍...
കാറില്‍ ചാരി നിന്ന ആറു വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ശിഹ്ഷാദ് പൊലീസ് കസ്റ്റഡിയില്‍. തലശ്ശേരി പൊന്ന്യം പാലം സ്വദേശിയായ ശിഹ്ഷാദിന് എതിരെ വധശ്രമത്തിന് കേസ് എടുത്തു. വധശ്രമത്തിനാണ് ശിഹ്ഷാദിന് എതിരെ കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിന്...
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്നു ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒമ്പതു ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്....
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രപതിക്ക് കത്തു നല്കി. കത്തിന്റെ കോപ്പി പ്രധാനമന്ത്രിയുടെ ഓഫീസിനും നല്‍കിയിട്ടുണ്ട്. ഗവര്‍ണറായ തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്ക്ക് പോയതെന്ന് കത്തില്‍ ആരിഫ് മുഹമ്മദ് ഖാന്...
കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. റെയ്ഡിൽ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു. പഴയ റെക്കോർഡുകള്‍ സൂക്ഷിച്ചിരുന്ന മുറിയിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും ഒരു ഏജന്റിൽ നിന്നുമാണ് കണക്കിൽപ്പെടാത്ത 60,000 രൂപ കണ്ടെടുത്തത്. ആധാരമെഴുത്തുകാരിൽ...
തൃശൂരിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തൃശൂർ ആളൂർ എടത്താടൻ ജങ്ഷന് സമീപം മാണി പറമ്പിൽ എബിയുടെയും ഷെൽഗയുടെയും ഇളയ മകൾ ഹേസലാണ് മരിച്ചത്. ഇന്ന് പുലർച്ചെ കുഞ്ഞിനെ ഉണർത്തിയെങ്കിലും...
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ താത്കാലിക ചുമതല ഡോ. സിസാ തോമസിന്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറാണ് സിസാ തോമസ്. ഡോ എം എസ് രാജശ്രീയുടെ നിയമനം സുപ്രിംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് പുതിയ...
പേരൂര്‍ക്കടയില്‍ മാസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയോട് മോശമായി പെരുമാറിയ പ്രതിയും മ്യൂസിയത്തില്‍ വനിതാ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയും ഒരാള്‍തന്നെയെന്ന് പൊലീസ്. വിരലടയാള പരിശോധനയിലാണ് പ്രതി സന്തോഷെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഡിസംബറിലാണ് പേരൂര്‍ക്കട പൊലീസ്...
പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ നല്കിയ നോട്ടീസില്‍ മറുപടി നല്കാന് സര്‍വകലാശാല വിസിമാര്‍ക്ക് തിങ്കളാഴ്ച വരെ സമയം നീട്ടിനല്‍കി ഹൈക്കോടതി. കാരണം കാണിക്കല്‍ നോട്ടീസില്‍ തിങ്കളാഴ്ച അഞ്ചുമണിക്കകം മറുപടി നല്‍കണം. ഇന്ന് അഞ്ചുമണിക്കകം വിശദീകരണം...
ലൈംഗികാതിക്രമക്കേസില്‍ പരാതിക്കാരിയായ യുവതിയെ മര്‍ദിച്ച കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്ക്ക് ജാമ്യം. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പരാതിക്കാരിയായ അഭിഭാഷകന്റെ ഓഫീസില്‍ വെച്ച് മര്‍ദ്ദിച്ചുവെന്നാണ് കേസ്. കേരളംവിട്ട് പുറത്തുപോകരുതെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു. എം.എല്‍.എ. ഒരു...
അട്ടപ്പാടി മധു കേസില്‍ മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് വിളിച്ചുവരുത്താന്‍ ഉത്തരവ്. രണ്ട് മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ടുകളും ഹാജരാക്കാനാണ് ഉത്തരവ്. റിപ്പോര്‍ട്ട് തയ്യാറാക്കിയവരെ വിസ്തരിക്കും. മണ്ണാര്‍ക്കാട് എസ് എസ്ടി കോടതിയുടേതാണ് വിധി. കേസ് ഫയലിന്റെ ഭാഗമാകേണ്ട രണ്ട്...
കേരളത്തിൻ്റെ ആദ്യ രാജ്യാന്തര ഇൻഡീ സംഗീതോത്സവം നവംബർ 9 മുതൽ 13 വരെ കോവളത്ത് കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ നടക്കും. ഇൻഡ്യയ്ക്കു പുറത്തുനിന്നുള്ള ഏഴു പ്രമുഖ ബാൻഡുകൾക്കും ഗായകർക്കും ഒപ്പം ഇൻഡ്യയിലെ 14...
കാഞ്ഞങ്ങാട് കോളജ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ കേസില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. കാഞ്ഞങ്ങാട് സ്വദേശിനി നന്ദയുടെ ആത്മഹത്യയിലാണ് സുഹൃത്തായ അലാമിപ്പള്ളി സ്വദേശി അബ്ദുള്‍ ഷുഹൈബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു....
മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവർ സ്വർണക്കടത്തു കേസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിയമപരമായി ഇടപെടുമെന്ന മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏതു തരത്തിലുള്ള ഇടപെടലാണ് നടത്താൻ പോകുന്നതെന്ന് ഈ ഘട്ടത്തിൽ പറയുന്നില്ലെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ടു നടന്ന കാര്യങ്ങൾ പഠിക്കുമെന്നും ഗവർണർ...
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്നലെ കുത്തനെ ഉയർന്ന സ്വര്ണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ...
സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങള്‍ക്കും സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുമെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായിട്ടാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. എളുപ്പത്തില്‍ തിരിച്ചറിയാനും വിവിധ സേവനങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും...
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകൾക്കാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. തുലാവർഷത്തിന്റെ ഭാഗമായുള്ള...
വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയിലെ നിരക്ക് കൂടും. നാളെ മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍. വാഹനങ്ങള്‍ക്ക് അഞ്ചുശതമാനം വരെ നിരക്ക് കൂട്ടാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. കാര്‍, ജീപ്പ്, വാന്‍...
മ്യൂസിയത്തില്‍ ലൈംഗികാതിക്രമം നടത്തിയ സന്തോഷിനെ ജലവിഭവ മന്ത്രിയുടെ പി എസിന്റെ ഡ്രൈവർ തസ്തികയിൽ നിന്ന് പിരിച്ചുവിട്ടു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസാണ് ഇതുസംബന്ധിച്ച് അറിയിച്ചത്. കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതും മ്യൂസിയത്തില്‍ വനിതാ...
തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നൈട്രിക് ഓക്സൈഡ് തെറാപ്പി വിജയകരമായി നടത്തി. ചാവക്കാട് സ്വദേശിനിയുടെ രണ്ടാമത്തെ പ്രസവത്തിലുള്ള കുഞ്ഞിനാണ് നൈട്രിക് ഓക്സൈഡ് തെറാപ്പി നല്കി രക്ഷപ്പെടുത്തിയത്. കേരളത്തില്‍ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി ഉള്‍പ്പെടെ വളരെ കുറച്ച്...
മുഖ്യമന്ത്രി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ സമാന്തര സർക്കാരാകാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജുഡീഷ്യറിക്കും മേലെയാണ് താൻ എന്നാണ് ഗവർണറുടെ ഭാവം. ഗവർണറുടെ അധികാരത്തെ കുറിച്ച് രാജ്യത്ത്...
ഗുരുവായൂർ ക്ഷേത്രത്തിലെ കോടതി വിളക്ക് പരിപാടിയിൽ നിന്ന് വിട്ട് നിൽക്കാൻ തൃശൂർ ജില്ലയിലെ ജുഡീഷ്യൽ ഓഫീസർമാർക്ക് ഹൈക്കോടതിയുടെ നിർദേശം. ചാവക്കാട് മുൻസിഫ് കോടതി ബാർ അസോസിയേഷൻ അംഗങ്ങൾ ഉൾപ്പെടുന്ന സംഘാടക സമിതി ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തുന്ന...
കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ചു കയറുകയും മ്യൂസിയം വളപ്പിൽ യുവതിയെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി സന്തോഷുമായി പൊലീസ് തെളിവെടുപ്പ് നടത്തി. താൻ കുറ്റം ചെയ്തിട്ടില്ലെന്നും തന്റെ തലയിൽ പൊലീസ് കെട്ടിവച്ചതാണ് കേസ് എന്നാണ് പ്രതിയുടെ വാദം....
ട്രെയിലർ കയറ്റിക്കൊണ്ടുപോയ വിമാന ചിറകുകള് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ബാലരാമപുരം ജംങ്ഷന് സമീപത്താണ് സംഭവം. അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചിലെറെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന്...
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അലന് ഷുഹൈബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ധര്‍മ്മടം പൊലീസാണ് അലനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. റാഗിങ് പരാതി നല്കി എസ് എഫ്ഐ പക വീട്ടുകയാണെന്ന് അലന് ഷുഹൈബ്...
എഡ്യുക്കേഷൻ ടെക്ക് കമ്പനിയായ ബൈജൂസിന്റെ തിരുവനന്തപുരം ഡെവലപ്പ്മെന്റ് സെന്റർ ബെംഗളൂരുവിലേക്ക് മാറ്റില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തിരുവനന്തപുരം ഡെവലപ്മെന്റ് സെന്റർ ഇവിടെത്തന്നെ തുടരാൻ തീരുമാനമായത്. സ്ഥാപനത്തിന്റെ...
പൊലീസിനെതിരെ പരാതിയുമായി അന്തരിച്ച സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന. താനില്ലാത്തപ്പോള് വീട് കുത്തിത്തുറന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പൊലീസ് പരിശോധന നടത്തിയത്. മകളുടെ പത്തുപവനോളം സ്വര്ണാഭരങ്ങള് ഇതിനുശേഷം കാണാനില്ലെന്നും സീന പരാതിയില്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊച്ചി...
എട്ട് വിസിമാർക്കെതിരെ വീണ്ടും കടുത്ത നീക്കങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിമാർ നിയമിക്കപ്പെട്ടത് മുതലുള്ള ശമ്പളം തിരിച്ചുപിടിക്കാനാണ് തീരുമാനം. ആരിഫ് മുഹമ്മദ് ഖാൻ അടുത്ത ദിവസം സംസ്ഥാനത്ത് തിരിച്ചെത്തിയാലുടൻ ഉത്തരവിറക്കും. എട്ട് വിസിമാരുടേയും നിയമനം...
ഇലന്തൂർ ഇരട്ട നരബലി കേസിലെ മൂന്നാം പ്രതി ലൈല ഭഗവൽ സിംഗിന് ജാമ്യമില്ല. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ലൈലയുടെ ജാമ്യ ഹർജി തള്ളിയത്. കൊലപാതകത്തിൽ തനിക്ക് നേരിട്ടോ അല്ലാതയോ പങ്കില്ലെന്നും പൊലീസ് കെട്ടിച്ചമച്ചതാണ് കഥകളെന്നുമായിരുന്നു...
സംസ്ഥാനത്തെ അരി വില വർധന നിയന്ത്രിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അരിയെത്തിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഫലം കാണുന്നു. ഈ മാസം തന്നെ ആന്ധ്രയിൽ നിന്നുളള അരി കേരളത്തിലെത്തുമെന്ന് ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ്...
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്ഷന് പ്രായം 60 വയസ്സാക്കി ഉയര്‍ത്താനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. പെന്ഷന് പ്രായം ഉയര്‍ത്താനുള്ള തീരുമാനം മരവിപ്പിക്കും. ഇടത് യുവജന സംഘടനകളുള്‍പ്പെടെ ശക്തമായ എതിര്‍പ്പ് അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇന്ന്...
വ്യവസായ വകുപ്പിന് കീഴിലുള്ള ഭൂമിയെച്ചൊല്ലി സ്ഥാപനങ്ങൾ തമ്മിൽ തർക്കം. റൂട്രോണിക്സും ഖാദിബോർഡും തമ്മിലാണ് തലസ്ഥാനത്തുള്ള 28 സെന്റിനെച്ചൊല്ലി തർക്കമുണ്ടായത്. ആസ്ഥാന മന്ദിരം നിർമ്മിക്കാൻ സ്ഥലം വിട്ടു നൽകണമെന്നായിരുന്നു രണ്ടു സ്ഥാപനങ്ങളുടേയും ആവശ്യം. തർക്കമുണ്ടായതോടെ ഇരു സ്ഥാപനങ്ങൾക്കും...
തിരുവനന്തപുരം കുറവൻകോണത്തെ വീട്ടില്‍ അതിക്രമിച്ച് കയറിയ കേസിലെ പ്രതി സന്തോഷ് തന്നെയാണ് യുവതിയെയും ആക്രമിച്ചത് എന്ന് കണ്ടെത്തി. യുവതിയെ പരാതിക്കാരി സ്ത്രീ തിരിച്ചറിഞ്ഞു. ഇന്ന് രാവിലെയാണ് പേരൂർക്കട സ്റ്റേഷനിൽ തിരിച്ചറിയൽ പരേഡിൽ പ്രതിയെ തിരിച്ചറിഞ്ഞത്. സന്തോഷിനെ...
സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 37480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ്...
ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചു. കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന് അടക്കം ഏഴ് വൈസ് ചാന്‍സലര്‍മാരാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഇന്ന്...