സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യാനാണ് സാധ്യത. കിഴക്കൻ മേഖലകളിലാണ്...
പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന് തമിഴ്നാട് അതിര്‍ത്തി വനമേഖലയില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആന വണ്ണാത്തിപ്പാറ മേഖലയിലാണെന്ന് വനംവകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട സ്ഥലത്തു നിന്നും 10 കിലോമീറ്റര്‍ അകലെയാണെന്നാണ്...
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യകേരളത്തിൽ മഴ കനത്തേക്കും. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം...
പുനലൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പുനലൂർ താലൂക്ക് ആശുപത്രിയിലെ നഴ്സ് വെട്ടിക്കവല സ്വദേശി നീതുവിൻറെ (32) മുഖത്തേക്കാണ് ആസിഡ് ഒഴിച്ചത്. സംഭവത്തിൽ ഭർത്താവ് ബിബിൻ രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്...
കേരളത്തിൽ ശക്തമായ മഴക്കുള്ള സാധ്യത. തമിഴ്നാട് തീരം മുതൽ വിദർഭ തീരം വരെയായി നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുടെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് ജില്ലകളിൽ...
സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. പ്രധാനമന്ത്രി വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ട് രാഷ്ട്രീയ പരിപാടിയില്‍ കേരളത്തെ ഇകഴ്ത്തി കാണിക്കാനാണ് ശ്രമിച്ചത്. ഔദ്യോഗിക പരിപാടിയില്‍ കേരളത്തിലെ വികസന കാര്യങ്ങളെ കുറിച്ച് സത്യം...
മധ്യകേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. മേയ് 04 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...
ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ മലയാളികളുടെ മോചനം; ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കത്തയച്ചു. ഇറാനിലെ ഇന്ത്യൻ അംബാസിഡർക്കാണ് കത്തയച്ചത്. മലപ്പുറം നിലമ്പൂർ ചുങ്കത്തറ സ്വദേശി സാം സോമൻ, എറണാകുളം കൂനൻമാവ് സ്വദേശി എഡ്വിൻ, കടവന്ത്ര സ്വദേശികളായ ജിസ്മോൻ,...
തൃശൂർ നായരങ്ങാടി നെഹ്റു ബസാറിൽ വൻ തീ പിടിത്തം. പുലർച്ചെ 3.30നാണ് സംഭവം. ചായക്കടയിലെ രണ്ട് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് അപകടം. നാല് കടകൾ കത്തി നശിച്ചു. ചായക്കടയിൽ നിന്നുണ്ടായ പൊട്ടിത്തെറിയിൽ തീ മറ്റ് കടകളിലേക്കും...
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപ് മേഖലയിലുമായി...
വിശ്വപ്രസിദ്ധമായ തൃശൂർ പൂരം ഇന്ന്. ഇന്നലെ ഉച്ചയോടെ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തള്ളിത്തുറന്ന് നൈതലക്കാവ് ഭഗവതി എഴുന്നള്ളിയതോടെ പൂരാവേശത്തിലാണ് നഗരം.രാവിലെ 7.30ന് കണിമംഗലം ശാസ്താവ് എഴുന്നള്ളിയെത്തുന്നതോടെ 36 മണിക്കൂര്‍ നീളുന്ന തൃശൂര്‍ പൂരത്തിന് ആരംഭം...
ചിന്നക്കനാലിൽനിന്ന് മയക്കുവെടിവെച്ച് പിടികൂടി കൊണ്ടുവന്ന അരിക്കൊമ്പനെ പെരിയാർ ടൈഗർ റിസർവിലെ മുല്ലക്കൊടി ഉൾവനത്തിൽ തുറന്നുവിട്ടു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അരിക്കൊമ്പനെ തുറന്നുവിട്ടത്. തുറന്നു വിട്ട റോഡിനരുകിൽ നിന്നും ഒന്നര കിലോമീറ്റർ ഉള്ളവനത്തിലേക്ക് അരികൊമ്പൻ പോയി. അരി...
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളിൽ യെലോ അലർട്ടും ഞായറാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ്...
ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ മയക്കുവെടിവച്ചു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടിവച്ചത്. അരിക്കൊമ്പൻ സൂര്യനെല്ലി ഭാഗത്തുനിന്ന് സിമന്റ് പാലത്തിലെത്തിയിരുന്നു. പിന്നാലെയാണ് മയക്കുവെടിവച്ചത്. 301 കോളനിയുടെ സമീപപ്രദേശമായ സിങ്കുകണ്ടത്ത് എത്തിയ ശേഷമാണ് അരിക്കൊമ്പൻ സൂര്യനെല്ലി...
സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡിവൈഎസ്പി കെ ഹരികൃഷ്ണനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് രാമപുരത്തെ റെയില്‍വേ ലെവല്‍ ക്രോസിലാണ് ഹരികൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ ട്രാക്കിനു സമീപം നിര്‍ത്തിയിട്ടിരുന്ന...
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന് 22 കാരറ്റിന് 80 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു...
സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കും. മൂന്ന് ദിവസം നീണ്ട തകരാർ പരിഹരിച്ച് ഇ-പോസ് സംവിധാനം വഴിയുള്ള റേഷൻ വിതരണം തുടങ്ങാനായിട്ടുണ്ട്. റേഷൻ വിതരണം തടസ്സപ്പെട്ട സാഹചര്യത്തിൽ ഈ മാസത്തെ റേഷൻ വിതരണത്തിനുള്ള സമയം...
അരിക്കൊമ്പനെ കണ്ടെത്തിയതായി വനംവകുപ്പ്. സിമന്റ് പാലത്തിന് സമീപം അരിക്കൊമ്പനുള്ളതായി വനംവകുപ്പ് സ്ഥിരീകരിച്ചു. ആന നിരീക്ഷണത്തിലെന്ന് അധികൃതർ വ്യക്തമാക്കി. സാഹചര്യം അനുകൂലമായാൽ ഇന്ന് തന്നെ വെടി വെക്കും. മറയൂർ കുടിയിലെ ക്യാമ്പിൽ നിന്ന് കുങ്കിയാനകളെ ഇറക്കി കഴിഞ്ഞു....
സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. മധ്യ കേരളത്തിൽ ശക്തമായ മഴ ലഭിച്ചെക്കും. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു....
അരിക്കൊമ്പനെ വെടിവയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും. നിലവിള ശങ്കരപാണ്ഡ്യമെട്ട് എന്ന ഭാഗത്തായിരുന്നു ആനയുള്ളത്. ഇപ്പോൾ കൊമ്പൻ ശങ്കരപാണ്ഡ്യ മേട്ടിൽ നിന്ന് താഴേക്ക് ഇറങ്ങിയെന്നാണ് സംശയം. കൊച്ചി ധനുഷ്കോടി ദേശീയപാതയും ആനയിറങ്കലും കടത്തി ദൗത്യ മേഖലയിൽ എത്തിച്ച...
ആലപ്പുഴയിൽ അറസ്റ്റിലായ വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സെസിയെ എട്ട് ദിവസത്തേക്ക് ആലപ്പുഴ സിജെഎം കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ ഒളിവിൽ കഴിഞ്ഞിരുന്ന ഇൻഡോറിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുക്കും....
അരിക്കൊമ്പൻ ദൗത്യം പ്രതിസന്ധിയിൽ. അരിക്കൊമ്പൻ എവിടെയെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ പറയുന്നു. അരിക്കൊമ്പൻ ആനയിറങ്കൽ കടന്നുവെന്നാണ് സൂചന. പെരിയകനാൽ ഭാഗത്ത് ഉണ്ടെന്ന് നാട്ടുകാരും പറയുന്നുണ്ട്. ഇന്ന് രാവിലെ 7 മണിയോടെ മയക്കുവെടി വയ്ക്കാനായിരുന്നു ദൗത്യസംഘത്തിന്റെ തീരുമാനം....
അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നീളുന്നു. അരിക്കൊമ്പനെ കണ്ടെത്താനായിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. രാവിലെ കാട്ടാനക്കൂട്ടത്തോടൊപ്പം കണ്ടത് ചക്കക്കൊമ്പനെയാണ്. ഇത് അരിക്കൊമ്പനാണെന്ന് തെറ്റിദ്ധരിച്ചതാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. അരിക്കൊമ്പനെ കണ്ടെത്താനായി ദൗത്യസംഘം തിരച്ചിൽ തുടരുകയാണെന്നും അധികൃതർ സൂചിപ്പിച്ചു. രാവിലെ...
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് വില 5575 രൂപയിലെത്തി. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 44600 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന്...
അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം നീളുന്നു. അരിക്കൊമ്പനെ കണ്ടെത്താനായിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. രാവിലെ കാട്ടാനക്കൂട്ടത്തോടൊപ്പം കണ്ടത് ചക്കക്കൊമ്പനെയാണ്. ഇത് അരിക്കൊമ്പനാണെന്ന് തെറ്റിദ്ധരിച്ചതാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. അരിക്കൊമ്പനെ കണ്ടെത്താനായി ദൗത്യസംഘം തിരച്ചിൽ തുടരുകയാണെന്നും അധികൃതർ സൂചിപ്പിച്ചു. രാവിലെ...
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നു രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം. സംസ്ഥാനത്ത് ഇടിമിന്നല്‍ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. 30 മുതല്‍ 40 കിലോമീറ്റര്‍...
വന്ദേഭാരതില്‍ ഇനി മുതല്‍ ട്രെയിന്‍ ഹോസ്റ്റസ് സേവനം ലഭ്യമാകും. എക്സിക്യൂട്ടീവ് ക്ലാസിലെ യാത്രക്കാരെ സ്വീകരിക്കുന്നതിനും ഭക്ഷണം നല്കുന്നതിനുമാണ് ഹോസ്റ്റസിനെ നിയോഗിക്കുന്നത്. ഡല്‍ഹി-ഝാന്‍സി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഗതിമാന്‍ എക്സ്പ്രസിലും വിമാനത്തിലെ മാതൃകയില്‍ ഹോസ്റ്റസുണ്ട്. ട്രെയിന്‍ ഹോസ്റ്റസിന്റെ...
രണ്ട് പേരിൽ നിന്നായി സ്വർണവും പണവും തട്ടിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ. വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐയും മലപ്പുറം സ്വദേശിനിയുമായ ആര്യശ്രീയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ സ്വദേശിനിയിൽ നിന്നും 93 പവൻ...
മലയാളത്തിന്റെ പ്രിയ നടൻ മാമൂക്കോയക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖരടക്കം പലരും വരാത്തതിൽ അനുസ്മരണ സമ്മേളനത്തിൽ വിമർശനം. മാമുക്കോയയ്ക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്നതടക്കമുള്ള രൂക്ഷ വിമർശനമാണ് അനുസ്മരണ യോഗത്തിൽ സംസാരിച്ച സംവിധായകൻ വി എം...
സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം. കോട്ടയം വഴിയുള്ള ജനശതാബ്ദി എക്സ്പ്രസുകൾ റദ്ദാക്കി. ചാലക്കുടി പാലത്തിന്റെ ഗിർഡർ മാറ്റുന്നതിനാലാണ് ട്രെയിൻ നിയന്ത്രണം. രാവിലെ ആറ് മണി മുതൽ രാത്രി 10 മണിവരെ മെഗാ ബ്ലോക്ക് അനുഭവപ്പെടും....
ഇരുചക്ര വാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് പുറമേ കുട്ടികളേയും ഇരുത്തി പോകുമ്പോഴുള്ള പിഴ ഒഴിവാക്കാന്‍ ശ്രമം. നിയമഭേദഗതി തേടി ഗതാഗത വകുപ്പ് കേന്ദ്രത്തെ സമീപിക്കും. ഇതു സംബന്ധിച്ച ആലോചനയ്ക്കായി 10 ന് ഗതാഗത മന്ത്രി ഉന്നത തല...
ഇ പോസ് മെഷീനുകൾ പണിമുടക്കിയതോടെ സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം തടസ്സപ്പെട്ടു. തുടർച്ചയായ മൂന്നാം ദിനമാണ് റേഷൻ വിതരണം തടപ്പെടുന്നത്. അതിനിടെ, ഇന്ന് നാലുമണി വരെ കടകൾ അടച്ചിടാൻ റേഷൻ വ്യാപാരികൾക്ക് സർക്കാർ നിർദേശം നൽകി....
വെള്ളനാട് കിണറ്റില്‍ വീണ് കരടി ചത്ത സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും. കരടി ചത്തതിൽ വനം വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ കണ്ടെത്തൽ. നേരത്തെ...
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 10 രൂപ വർധിച്ച് വില 5595 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 44760 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4645 രൂപയായി....
ഇന്ന് ഉച്ചയ്ക്ക് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പടേണ്ട വന്ദേ ഭാരത് എക്സ്പ്രസിലെ എസി ഗ്രില്ലിൽ ചോർച്ച കണ്ടെത്തി. ഇതേ തുടർന്ന് റെയിൽവെയുടെ സാങ്കേതിക വിഭാഗം ജീവനക്കാർ പരിശോധന നടത്തി. കണ്ണൂരിലാണ് വന്ദേ ഭാരത് ട്രെയിൻ നിർത്തിയിട്ടിയിരുന്നത്....
താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ തന്നാൽ അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. താരങ്ങളുടെ വിലക്ക് മുന്നോട്ട് പോകട്ടെയെന്നും മന്ത്രി പറഞ്ഞു. നിർമാണം ചെയ്യുന്നവരെ ബഹുമാനിക്കുകയോ അനുസരിക്കുകയോ ചെയ്യാത്ത നിരവധി പരാതികൾ വന്നിട്ടുണ്ട്. അതുവെച്ചാണ് നിലപാട്...
തൃശ്ശൂർ തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തില്‍ ഫോറൻസിക് റിപ്പോർട്ട് പുറത്ത്. കുട്ടിയുടെ മരണത്തിനിടയാക്കിയത് ‘കെമിക്കൽ ബ്ലാസ്റ്റ്’ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അമിത ഉപയോഗത്തെ തുടർന്ന് ഫോണിന്റെ ബാറ്ററി ചൂടായതോടെയാണ് പൊട്ടിത്തെറി...
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ മാമുക്കോയയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിൽ രക്തസ്രാവവും കൂടിയതാണ് താരത്തിന്റെ നില അതീവ ഗുരുതരമാക്കിയത്. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ബോധാവസ്ഥയിലേക്ക് തിരിച്ചുവന്നിട്ടില്ലെന്നുമാണ് റിപ്പോർട്ട്. 24ന് രാത്രി ഫുട്ബോൾ...
കേരളത്തിന്റെ അഭിമാന പദ്ധതിയും ഇന്ത്യയിലെ ആദ്യത്തേതുമായ കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ സർവീസ് ആരംഭിച്ചു. ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്ന് വൈപ്പിനിലേക്കാണ് ആദ്യ സർവീസ്. വൈറ്റില-കാക്കനാട് റൂട്ടിൽ നാളെയാകും സർവീസ് ആരംഭിക്കുക. നൂറുപേർക്ക് യാത്ര ചെയ്യാവുന്ന എട്ട്...
ആലപ്പുഴ കോടതിയില്‍ ആള്‍മാറാട്ടം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഒളിവില്‍ പോയ സെസി സേവ്യര്‍ മാസങ്ങള്‍ക്ക് ശേഷം കീഴടങ്ങി. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിയാണ് സെസി സേവ്യര്‍ കീഴടങ്ങിയത്. മാസങ്ങളായി പൊലീസ് തിരയുന്നുണ്ടെങ്കിലും സെസിയെ...
തിരുവില്വാമലയിൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഫോൺ പൊട്ടിത്തെറിച്ചപ്പോൾ ശരീരത്തിലുണ്ടായ പരിക്ക് മരണകാരണമായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ കുട്ടിയുടെ മുഖത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. തിങ്കളാഴ്ച...
ഇന്ത്യയിലെ ആദ്യത്തെ മൂന്നാം തലമുറ ഡിജിറ്റല്‍ സയന്‍സ് പാര്ക്കിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. കേരള സര്‍ക്കാരിന്റെ സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന...
തൃശൂർ തിരുവില്വാമലയിൽ എട്ട് വയസുകാരിയുടെ മരണത്തിനിടയാക്കിയത് റെഡ്മി 5 പ്രോ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതാണെന്ന് കണ്ടെത്തൽ. അപകടം നടക്കുമ്പോൾ ഫോൺ ചാർജിനിട്ടിരുന്നില്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. ഫോൺ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിലായിരുന്നതിനാൽ അപകടത്തിന്റെ ആഘാതം കൂടി....
വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ മോദി വന്ദേഭാരതിന്റെ സി വൺ കോച്ചിൽ കയറി. അതിനു ശേഷം സി2 കോച്ചിൽ...
കാളികാവിൽ വെച്ച് ഇന്നലെ രാത്രി ഹൃദയാഘാതമുണ്ടായ നടൻ മാമുക്കോയയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആരോഗ്യനില അൽപം ഭേദപ്പെട്ടതിന് ശേഷമാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും അദ്ദേഹത്തെ മെഡിക്കൽ ഐസിയു ആംബുലൻസിൽ പുലർച്ചെ...
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. തിരുവില്വാമല പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീ (8) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മൊബൈൽ ഫോണിൽ കുട്ടി വീഡിയോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു....
വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് അടക്കമുള്ള പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് എത്തും. രാവിലെ 10.10ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും...
കേരളത്തില്‍ വരുമ്പോള്‍ പ്രത്യേക ഊര്‍ജം ലഭിക്കുന്നുവെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവം പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യം അമൃത കാലത്തിലൂടെയാണ് മുന്നേറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളികളായ സ്വാതന്ത്ര്യ സമര...
കൊച്ചിയെ ആവേശത്തിലാക്കി പ്രധാനമന്ത്രിയുടെ റോഡ് ഷോ. തേവര ജംഗ്ഷൻ മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റർ ദൂരത്തിൽ ആദ്യം കാൽനടയായും പിന്നീട് കാറിലുമാണ് അദ്ദേഹം സഞ്ചരിച്ചത്. ഇരു വശത്തും ആയിരക്കണക്കിന്...
പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിന്റെ ഭാഗമായി ഇനിയും കരുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്ന് ഡി.ജി.പി അനിൽ കാന്ത്. ഇൻ്റലിജന്റ്സ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സുരക്ഷാ ക്രമീകരണങ്ങൾ എല്ലാം പൂർണ്ണമാണെന്നും ഡിജിപി വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന്...