താനൂർ ബോട്ട് അപകടത്തിൻ്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഏപ്രിൽ ഒന്നിന് ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി പങ്കുവെച്ച കുറിപ്പാണ് . കേരളത്തിൽ പത്തിലേറെ പേർ ഒരു ഹൗസ് ബോട്ട് അപകടത്തിൽ മരിക്കാൻ പോകുന്നത്...
കേരളത്തിലോടുന്ന ചില ട്രെയിനുകൾ റദ്ദാക്കുകയോ, ഭാഗികമായോ റദ്ദാക്കുകയോ, സമയത്തിൽ മാറ്റം വരുത്തുകയോ, വഴിതിരിച്ചു വിടുകയോ ചെയ്യുമെന്ന് റെയിൽവേ. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിൽ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് മാറ്റമെന്ന് റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു. ഇന്നും 15നും...
താനൂരിൽ ഇരുപതിലേറെപേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ വിനോദസഞ്ചാര ബോട്ട് മത്സ്യബന്ധന ബോട്ട് രൂപം മാറ്റിയുണ്ടാക്കിയതെന്ന് സംശയം. അറ്റ്ലാന്റിക് ബോട്ടിന് വിനോദസഞ്ചാരത്തിനുള്ള ബോട്ടായി ഉപയോഗിക്കാൻ ലൈസൻസ് കിട്ടിയതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. യാർഡിൽ പോയി ബോട്ടിന് മാറ്റം വരുത്തിയതാണെന്നാണ്...
താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 22 ആയി. ചികിത്സയിലുള്ള പത്ത് പേരിൽ ഏഴ് പേരുടെ നില ഗുരുതരമാണ്. അവധിക്കാലം ആഘോഷിക്കാനെത്തിയ മുപ്പത്തഞ്ചിലേറെ പേരാണ് ദുരന്തത്തിൽപ്പെട്ടത്. ബോട്ട് മുങ്ങിയ...
മലപ്പുറം താനൂര്‍ ബോട്ടപകടത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ രാത്രിയില്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേര്‍ന്നു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കി മൃതദേഹം...
നാളെ ഔദ്യോഗിക ദുഃഖാചരണം. സര്‍ക്കാര്‍ ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ചു. താനൂര്‍ ബോട്ട് അപകടത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ആദരസൂചകമായി നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും താനൂർ ബോട്ട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ദുഃഖാചരണത്തിന്റെ...
താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ടില്‍ അനുവദനീയമായതിലും കുടുതല്‍ പേരെ കയറ്റിയതാണ് അപകടകാരണമെന്ന് റിപ്പോര്‍ട്ട്. ബോട്ടില്‍ യാതൊരു സുരക്ഷാ ഉപകരണങ്ങളും ഇല്ലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. നാസര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. രാത്രി...
സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വ മുതൽ വ്യാഴം വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു....
കെഎസ്ആര്‍ടിസിയില്‍ പണിമുടക്കി സമരം നടത്തുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. തനിക്കെതിരായ സിഐടിയു നേതാക്കളുടെ ആരോപണങ്ങളെ വ്യക്തിപരമായി എടുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ശമ്പളവിതരണത്തിലെ കാലതാമസത്തില്‍ പ്രതിഷേധിച്ച് ബിഎംഎസ് യൂണിയന്റെ 24 മണിക്കൂര്‍ പണിമുടക്ക്...
ന്യുമോണിയ ബാധയെ തുടർന്ന് ബംഗ്ലൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉച്ചയ്ക്ക് 12 മണിയോടെയാണ് രാഹുൽ ബെംഗളൂരുവിലെ ഹെൽത്ത് കെയർ ഗ്ലോബൽ ആശുപത്രിയിലെത്തിയത്. കെ സി...
അടുത്തിടെയാണ് സംസ്ഥാനത്ത് സ്മാർട്ട് ലൈസൻസ് കാർഡ് സംവിധാനം നടപ്പിലാക്കിയത്. ഏഴിലധികം സുരക്ഷാ സംവിധാനങ്ങളൊരുക്കിയ കാര്‍ഡുകളാണ് ലഭിക്കുക. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ മാനദണ്ഡങ്ങൾ പ്രകാരം രൂപകൽപ്പന ചെയ്ത പുതിയ പെറ്റ് ജി (PET G) കാര്‍ഡ്...
ശമ്പളവിതരണത്തിലെ കാലതാമസത്തില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിയന്റെ പണിമുടക്ക് സമരം ഇന്ന് അര്‍ധരാത്രിമുതല്‍. 24 മണിക്കൂര്‍ സമരം നാളെ രാത്രി 12 മണിവരെയാണ്. ബസ് സര്‍വീസുകളെ സമരം ബാധിച്ചേക്കും. ആരെയും നിര്‍ബന്ധിച്ച് പണിമുടക്ക് സമരത്തിന്റെ ഭാഗമാക്കില്ലെന്ന്...
സിനിമാക്കാരുടെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകൾ സ്വാഗതാർഹമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ കെ സേതുരാമൻ. ചില തുറന്നു പറച്ചിലുകൾ ശ്രദ്ധയിൽപെട്ടു. ഷൂട്ടിങ് സെറ്റുകളിൽ പരിശോധന നടത്തും. ഷാഡോ പൊലീസിന്റെ സാന്നിധ്യം ഷൂട്ടിങ് സെറ്റുകളിൽ ഉണ്ടാകും. പക്ഷെ...
എംബിബിഎസ്, ബിഡിഎസ്, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷകൾ ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതലാണ് പരീക്ഷ നടക്കുക. പതിവ് മാർഗ നിർദേശങ്ങൾ കർശനമായി പരീക്ഷയിൽ നടപ്പിലാക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക്...
അരിക്കൊമ്പൻ തമിഴ്നാട് വനമേഖലയിൽ തുടരുന്നതിനാൽ നിരീക്ഷണം ശകതമാക്കിയിരിക്കുകയാണ് തമിഴ് നാട് വനംവകുപ്പ്. പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മേഘമലയ്ക്ക് സമീപം ഉൾക്കാട്ടിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ആന ജനവാസ മേഖലയിൽ ഇറങ്ങിയിട്ടില്ല. അരിക്കൊമ്പന്റെ സാന്നിധ്യത്തിൽ...
മലപ്പുറത്ത് വ്യാപര സ്ഥാപനത്തിൽ വൻ തീപിടിത്തം. കക്കാട്ട് വ്യാപാര സ്ഥാനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഓട്ടോ സ്പെയർപാർട്സ് കട ഉൾപ്പെടുന്ന കെട്ടിടത്തിലാണ് അപകടം. ഓട്ടോ സ്പെയർ പാർട്സ് കടയും കെട്ടിടവും പൂർണമായി കത്തി നശിച്ചു....
സംസ്ഥാനത്ത് സ്ഥാപിച്ച എഐ ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകി തുടങ്ങി. ഇന്നലെ മുതലുള്ള നിയമലംഘനങ്ങൾക്കാണ് നോട്ടീസ് അയച്ചു തുടങ്ങിയത്. തുടക്കത്തിൽ ബോധവത്കരണ നോട്ടീസ് മാത്രമായിരിക്കും നൽകുക. ബോധവൽക്കരണത്തിന്റെ ഭാഗമായി നോട്ടീസ് അയയ്ക്കുമ്പോൾ...
മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടേറിയറ്റിലെ ഓഫിസും കോൺഫറൻസ് ഹാളും നവീകരിക്കുന്നു. 2.11 കോടി രൂപ ചെലവാക്കിയാണ് നവീകരണം നടക്കുക. നവീകരണത്തിനുള്ള തുക അനുവദിച്ച് ഈ മാസം ഒന്നിന് പൊതുഭരണ അഡിഷണൽ ചീഫ്സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉത്തരവിറക്കി....
രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ജി.ഒ.എ സംസ്ഥാന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങൾക്ക് ഭരണത്തിൽ സംതൃപ്തിയുണ്ടാവുകയെന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗത്തിൽ വ്യക്തമാക്കി. പരമ്പരാഗത...
‘നീറ്റ് 2023’പരീക്ഷാർഥികൾക്കായി വിപുലമായ യാത്രാ സൗകര്യങ്ങളമായി കെഎസ്ആർടിസി. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന വിദ്യാർഥികൾക്കായി ഷെഡ്യൂൾ സർവീസുകൾക്കു പുറമേ അഡീഷണൽ സർവീസുകളും സജ്ജമാക്കിയതായി കെഎസ്ആർടിസി അറിയിച്ചു. കേരളത്തിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലേക്കും തിരക്കനുസരിച്ച്...
ചിന്നക്കനാലിൽ അക്രമം വിതച്ചതിനെ തുടർന്ന് പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പന്റെ ജീവിതം ബിഗ് സ്ക്രീനിലാണ്. അരിക്കൊമ്പൻ എന്ന പേരിലാണ് ചിത്രം എത്തുന്നത്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം...
സിനിമയിൽ ലഹരിയുണ്ടെന്ന് ടിനി ടോം. മയക്കുമരുന്ന് ഭയന്ന് മകനെ സിനിമയിൽ വിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.പ്രമുഖ താരത്തിന്റെ മകനായി അഭിനയിക്കാന്‍ മകന് അവസരം ലഭിച്ചിരുന്നു.’ഒരു മകനേ തനിക്കുള്ളൂ, ഭയം കാരണം സിനിമയിൽ വിട്ടില്ല.തനിക്കൊപ്പം അഭിനയിച്ച നടൻ ലഹരിക്ക്...
ഗതാഗതമന്ത്രിക്കും കെഎസ്.ആർ.ടി.സി മാനേജുമെന്റിനുമെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു. തെമ്മാടികൂട്ടങ്ങളെ നിലക്കു നിർത്താൻ സർക്കാർ തയ്യാറാകണമെന്ന് കെഎസ്.ആർ.ടി.ഇ.എ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.വി.വിനോദ് ആവശ്യപ്പെട്ടു. മന്ത്രിക്കും മാനജേുമെന്റിനും ചില താൽപര്യങ്ങളുണ്ടെന്നും സംയുക്ത തൊഴിലാളി യൂണിയൻ ആരോപിച്ചു. ശമ്പളം...
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രസവശേഷം യുവതി മരിച്ചതിൽ ചികിത്സാപിഴവ് ചൂണ്ടിക്കാട്ടി ബന്ധുക്കളുടെ പരാതി. കഴിഞ്ഞ മാസം 13ന് മരിച്ച കരിംകുളം സ്വദേശിനി റജീലയുടെ ബന്ധുക്കളാണ് പരാതി നൽകിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം ആറിനാണ്...
ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും താഴേക്കിറങ്ങി സ്വർണ വില. ഇന്നലെ സർവ്വകാല റെക്കോർഡിലായിരുന്ന സ്വർണവില ഇന്ന് കുത്തനെ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് ഉണ്ടായ...
ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനുമിടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകൾക്ക് നിയന്ത്രണമുണ്ടെന്നും ഇന്ത്യൻ റെയിൽവെ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകള്‍ 1. എറണാകുളം –...
സർവീസ് തുടങ്ങി ആറ് ദിവസം കൊണ്ട് വന്ദേ ഭാരത് എക്സ്പ്രസിന് വരുമാനം രണ്ട് കോടി എഴുപത് ലക്ഷം രൂപ. കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള സർവീസിലാണ് ടിക്കറ്റ് ഇനത്തിൽ കൂടുതൽ വരുമാനം നേടിയത്. വന്ദേ ഭാരത് എക്സ്പ്രസ്...
എറണാകുളം പിറവത്ത് നഗരസഭ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ എട്ട് ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കട ഉടമകൾക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നൽകി. ഇവർക്കെതിരെ പിഴയും ഈടാക്കും. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ...
ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്തയാഴ്ച രൂപപ്പെടുമെന്ന് കരുതുന്ന ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വയനാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ...
ബെംഗളുരുവിൽ ചികിത്സയിൽ തുടരുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളുരു സംപംഗി രാമ നഗരയിലുള്ള എച്ച്സിജി ആശുപത്രിയിലാണ് ഉമ്മൻ ചാണ്ടി ചികിത്സയിലുള്ളത്. അദ്ദേഹത്തിന് വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചതായി മകൻ...
വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് കുതിച്ചുയർന്ന് സ്വർണവില. ഇന്ന് പവന് 160 രൂപ കൂടി 45,760 രൂപയായതോടെയാണ് പുതിയ ചരിത്രം കുറിച്ചത്. ഗ്രാമിന് 20 രൂപ കൂടി 5,720 രൂപയായി. വെള്ളിയാഴ്ച ഒരു ഗ്രാം...
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് ഇന്ന് സമ്പൂർണ്ണയോഗം ചേരും. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, എഇഒ, ഡിഇഒ, ഡിഡിഇ,...
കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമാണ് സാധ്യത. ആയതിന്റെ വേഗത...
അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയുടെ ജഡം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കാലടി സ്വദേശി ആതിരയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആതിരയുടെ സുഹൃത്ത് ഇടുക്കി സ്വദേശിയായ അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സൂപ്പർമാർക്കറ്റ് ജീവനക്കാരിയായിരുന്നു ആതിര. സംഭവസ്ഥലത്ത്...
ഏറെ വിവാദങ്ങൾക്കിടെ ദി കേരള സ്റ്റോറി ഇന്ന് റിലീസ് ചെയ്യും. സെൻസർ ബോർഡ് നിർദ്ദേശപ്രകാരമുള്ള 7 മാറ്റങ്ങളോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കേരളത്തിൽ ആദ്യ ദിനം 21 തിയേറ്ററുകളിലാണ് പ്രദർശനമുള്ളത്. രാവിലെ 11 മണിക്ക് തിരുവനന്തപുരം...
മലപ്പുറം വെന്നിയൂരിൽ ഓടുന്ന ബസിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് സ്വയം കഴുത്തറുത്തു. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗൂഡല്ലൂർ സ്വദേശി സീതയെയാണ് വയനാട് മൂലങ്കാവ് സ്വദേശി സനിൽ കുത്തിയത്. യുവാവിന്റെ നില ഗുരുതരമാണ്. ഇന്നലെ...
വന്ദേ ഭാരത് കൃത്യസമയവും വേഗവും പാലിക്കുന്നുണ്ടെന്ന് ദക്ഷിണ റെയിൽവേ. വന്ദേ ഭാരത് തിരുവനന്തപുരത്തും കാസർകോടും നിന്ന് പുറപ്പെടുന്നതും എത്തുന്നതും കൃത്യസമയത്ത് തന്നെയാണ്. ട്രയൽ റണ്ണിലെ സമയം സർവീസ് റണ്ണുമായി താരതമ്യം ചെയ്യാനാവില്ല. വേണാട്, പാലരുവി സമയമാറ്റങ്ങൾക്ക്...
കൊല്ലം കടയ്ക്കലിൽ ഭാര്യയുടെ അടിയേറ്റ് ഭർത്താവ് മരിച്ചു. കടയ്ക്കൽ വെള്ളാർവട്ടം സ്വദേശി സജു (59) വാണ് മരിച്ചത്. കുടുംബ പ്രശ്നത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മൺവെട്ടി കൊണ്ടാണ് സജുവിനെ ഭാര്യ പ്രിയങ്ക അടിച്ചത്. പ്രിയങ്കയെ...
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ഥി മരിച്ചു. ഗുരുതരാവസ്ഥയെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. ഇരിങ്ങാലക്കുട കാട്ടൂര്‍ കൊട്ടാരത്തില്‍ വീട്ടില്‍ അനസ് മകന് ഹംദാന്‍(13) ആണ് മരിച്ചത്. ഹംദാന്റെ സഹോദരി ഹന(17), പിതൃസഹോദര മകന് നിജാദ് അഹമദ്...
റോഡിലെ കുഴിയില്‍ വീണ് വഴിയാത്രക്കാരന് മരിച്ചു. ആലപ്പുഴ കൊമ്മാടിയില്‍ കളരിപ്ലാക്കില് വീട്ടില്‍ ജോയ് (50) ആണ് മരിച്ചത്. രാത്രി സൈക്കിളില്‍ എത്തിയ മത്സ്യത്തൊഴിലാളിയായ ജോയി ഇരുട്ടില്‍ കുഴിയില്‍ വീഴുകയായിരുന്നു. പുതിയ കലുങ്ക് നിര്‍മ്മിക്കാനായിട്ടാണ് റോഡ് വെട്ടിപ്പൊളിച്ചത്....
ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് കുതിച്ചുയർന്ന് സ്വർണവില. ഇന്ന് പവന് 400 രൂപ കൂടി 45,600 രൂപയായതോടെയാണ് പുതിയ ചരിത്രം കുറിച്ചത്. ഗ്രാമിന് 50 രൂപ കൂടി 5,700 രൂപയായി. ഈ വർഷം ഏപ്രിൽ 14ന്...
തലസ്ഥാനത്തെ മതമൈത്രിയുടെ പ്രതീകമായി നിലകൊള്ളുന്ന ആരാധനാലയങ്ങളിലൊന്നായ പാളയം സെയ്ന്റ് ജോസഫ്സ് കത്തീഡ്രലിന് പ്രായം 150. വിദേശ മിഷനറിമാരിൽ തുടങ്ങി തമിഴരും മലയാളികളുമായ വിശ്വാസികളിലൂടെ ഉയർന്ന ദേവാലയം തിരുവനന്തപുരം ലത്തീൻ രൂപതയുടെ കത്തീഡ്രലാണ്. പള്ളിക്ക് എതിർഭാഗത്തുള്ള പാളയം...
വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിന് പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചു. കേരള പബ്ലിക് എന്റർപ്രൈസസ് ബോർഡിനാണ് സർക്കാർ രൂപംനൽകിയത്. സെലക്ഷനും റിക്രൂട്ട്മെന്റും ഈ ബോർഡാണ് നടത്തുക. പിഎസ്സി നിയമനം വ്യവസ്ഥ ചെയ്തിട്ടില്ലാത്ത തസ്തികകളിലേക്കുള്ള...
ഹണി ട്രാപ്പ് ഉള്‍പ്പെടെ നിരവധി കേസില്‍ ഉള്‍പ്പെട്ട അശ്വതി അച്ചുവാണ് പൊലീസിന്റെ പിടിയിലായത്. പൂവ്വാറില്‍ 65 കാരനെ വിവാഹ വാഗ്ദാനം നല്കി പണം തട്ടിയ കേസില്‍ അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി എ ആര് അറസ്റ്റിലായത്....
അരിക്കൊമ്പന്റെ വലതുകണ്ണിന് കാഴ്ചക്കുറവെന്ന് വനം വകുപ്പിന്റെ റിപ്പോർട്ട്. വനം വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ജിപിഎസ് കോളർ ധരിപ്പിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമായതെന്ന് റിപ്പോർട്ടിൽ പറയുന്നു. തുമ്പിക്കയ്യിൽ മുറിവുകളും കണ്ടെത്തിയിരുന്നു. ഇതിന് മരുന്ന് നൽകിയിട്ടുണ്ട്....
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴിയും തുടര്‍ന്ന് ചുഴലിക്കാറ്റ് രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
ദി കേരള സ്റ്റോറി സിനിമയ്ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. കേരള ഹൈക്കോടതി സമാനമായ ഹര്‍ജി പരിഗണിക്കുന്നുണ്ടൈന്നു ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാര്‍ക്കു ഹൈക്കോടതിയെ സമീപിക്കാമെന്ന് ബെഞ്ച് അറിയിച്ചു....
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രസവമെടുത്തതില്‍ പിഴവെന്ന് പരാതി. നവജാത ശിശുവിന്റെ കൈയിന്റെ എല്ല് പൊട്ടിയെന്നും ഇടത് കൈയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടെന്നും കുടുംബം ആരോപിച്ചു. മാര്‍ച്ച് 27 നാണ് നെയ്യാറ്റിന്‍കരയിലെ ജനറല്‍ ആശുപത്രിയില്‍ വെച്ച് അവണാകുഴി സ്വദേശി...
അരിക്കൊമ്പന് ദൗത്യത്തില്‍ പങ്കെടുത്തവര്‍ക്ക് ഹൈക്കോടതിയുടെ അഭിനന്ദനം. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ ദൗത്യസംഘാംഗങ്ങളെ അഭിനന്ദിച്ച് കത്ത് നല്കി. സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘാംഗങ്ങള്‍ ദൗത്യം നിര്‍വഹിച്ചത് മനുഷ്യത്വപരമായ അടയാളമാണെന്ന് കത്തില്‍ പറയുന്നു. ദൗത്യസംഘത്തിന് വ്യക്തിപരമായ നന്ദിയും...
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഗ്രാമിന് 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5650 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 640 രൂപ കൂടി വില 45200 രൂപയിലുമെത്തി. ഒരു...