കേരളം
സംസ്ഥാനത്ത് സ്വര്‍ണവില സർവ്വകാല റെക്കോർഡിൽ | Gold Price Today
ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് കുതിച്ചുയർന്ന് സ്വർണവില. ഇന്ന് പവന് 400 രൂപ കൂടി 45,600 രൂപയായതോടെയാണ് പുതിയ ചരിത്രം കുറിച്ചത്. ഗ്രാമിന് 50 രൂപ കൂടി 5,700 രൂപയായി. ഈ വർഷം ഏപ്രിൽ 14ന് രേഖപ്പെടുത്തിയ 45,320 രൂപയായിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും ഉയർന്ന വില. ഈ റെക്കോഡാണ് മഞ്ഞലോഹം ഇന്ന് ഭേദിച്ചത്.
വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും ഒരു പവന് 18 കാരറ്റിന് 360 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4740 രൂപയിലും ഒരു പവന് 18 കാരറ്റിന് 37920 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്.
വ്യാഴാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയും വര്‍ധിച്ചു. 1 രൂപ വര്‍ധിച്ച് 83 രൂപയിലാണ് വ്യാഴാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയുമാണ്.
ഈ മാസത്തെ സ്വർണവില ഒറ്റ നോട്ടത്തിൽ
മെയ് 1 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ
മെയ് 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,560 രൂപ
മെയ് 3 – ഒരു പവൻ സ്വർണത്തിന് 640 രൂപ ഉയർന്നു. വിപണി വില 45,200 രൂപ
മെയ് 4 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 45,600 രൂപ
കഴിഞ്ഞ മാസം 14ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് പഴങ്കഥയാക്കി, അന്ന് രേഖപ്പെടുത്തിയ 45,320 രൂപയില്‍ നിന്ന് 45,600 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരത്തില്‍ എത്തിയത്.
കഴിഞ്ഞ മാസം 14ന് സ്വര്‍ണവില പുതിയ ഉയരത്തില്‍ എത്തിയ ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസമായി ആയിരത്തിലധികം രൂപയാണ് ഉയര്‍ന്നത്.
സ്വര്‍ണം വാങ്ങാന്‍ വില കുറയട്ടെ എന്ന് കാത്തിരിക്കുന്നവര്‍ ഏറെയാണ്. ഇനി പഴയ വിലയിലേക്ക് സ്വര്‍ണം തിരിച്ചെത്തില്ല എന്നാണ് വിപണി അവലോകനത്തില്‍ നിന്ന് വ്യക്തമാകുന്നത്. നേരിയ ചാഞ്ചാട്ടം വിലയില്‍ പ്രകടമാകുമെങ്കിലും വിലയില്‍ വന്‍ ഇടിവ് വരില്ല.