മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്ക്ക് തുടക്കമായി. അമേരിക്കയില്‍ നടക്കുന്ന ലോകകേരള സഭ മേഖല സമ്മേളനത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി രാവിലെ തിരുവനന്തപുരത്തു നിന്നും യാത്ര പുറപ്പെട്ടു. പുലര്‍ച്ചെ 4.35 നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് മുഖ്യമന്ത്രി ദുബായ് വഴി...
സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തിയേക്കും. 24 മണിക്കൂറിനകം കാലവര്‍ഷം സംസ്ഥാനത്തെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ ശക്തമായിട്ടുണ്ട്. ഇന്ന് രണ്ടു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ...
പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റിനെച്ചൊല്ലിയുള്ള വിവാദത്തിൽ പരിഹാസവുമായി നടൻ ജോയ് മാത്യു. കോപ്പിയടിഒരു സമരമാർഗമായി നമ്മൾ അംഗീകരിച്ചതാണ്. വാഴക്കുല മുതൽ ആരാന്റെ കവിത വരെ നമ്മുടെതാകും പൈങ്കിളിയെ. വിപ്ലവം എന്നാൽ നിലവിലുള്ള സമ്പ്രദായങ്ങളെ തകർത്ത് മുന്നേറുക...
മാരാരിക്കുളം: റോഡിലൂടെ നടന്നുപോയ വീട്ടമ്മയുടെ മാല കവര്‍ന്ന സഹോദരങ്ങള്‍ പിടിയില്‍. അടൂര്‍ പള്ളിക്കല്‍ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ അഭിലാഷ് ഭവനത്തില്‍ അഭിജിത്ത് (22), സഹോദരന് അഭിലാഷ് (28) എന്നിവരെയാണ് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവിഴ...
കോഴിക്കോട് കൊടുവള്ളിയിൽ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കൊടുവള്ളി സ്വദേശി കക്കോടൻ നസീർ (42) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറ കുറുന്താറ്റിൽ നിന്നാണ് നസീറിന് ഇടിമിന്നലേറ്റത്. സ്ഥലമിടപാടുമായി ബന്ധപ്പെട്ടാണ് നസീർ അടക്കം മൂന്നു പേർ കിഴക്കോത്ത് എത്തിയത്....
മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളജിൽ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങിന് ഇരയായ രണ്ട് ജൂനിയർ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സംഭവുമായി ബന്ധപ്പെട്ട് 11 സീനിയർ വിദ്യാർത്ഥികൾക്ക് സസ്പെൻഡ് ചെയ്തതായി കോളജ് അധികൃതര്‍ അറിയിച്ചു. പരാതി പൊലീസിന്...
വനത്തിനുള്ളില്‍ പ്രവേശിച്ച് കാട്ടാനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച യുവാവിനെ ഓടിച്ച് കാട്ടാന. വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിനുള്ളില്‍ വെച്ചാണ് യുവാവ് കാട്ടാനയുടെ സമീപമെത്തി ഫോട്ടോ എടുക്കാന്‍ ശ്രമിച്ചത്. തമിഴ്നാട് സ്വദേശിയായ യുവാവ് തലനാരിഴക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍...
കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ ഫുഡ് ടെക്നോളജി ബിരുദ വിദ്യാർത്ഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സാങ്കേതിക സർവകലാശാലയുടെ രണ്ടംഗ കമ്മിഷൻ കോളജ് സന്ദർശിച്ചു. സിൻഡിക്കേറ്റ് അംഗം പ്രൊഫ. ജി സഞ്ജീവ്, ഡീൻ...
അരുവിക്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന് അറിയിപ്പ്. ഡാമിന്റെ മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകൾ നിലവിൽ 10 സെ.മീ. വീതം ഉയർത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് 05.00ന് മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകൾ 20 സെമീ വീതം (ആകെ 60...
നെയ്യാറ്റിൻകര തിരുപുറം പുത്തൻ കടയിൽ ചായത്തട്ട് നടത്തുന്ന രാജൻ്റെ മകൾ രാഖിമോളെ (30) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചിട്ട കേസിൽ മൂന്ന് പ്രതികളും കുറ്റക്കാരെന്ന് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻ ജഡ്ജ് കെ.വിഷ്ണു കണ്ടെത്തി....
അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിലാണ് ബിപോർജോയ് ചുഴലിക്കാറ്റ് മുന്നോട്ട് പോകുന്നത്. അടുത്ത മൂന്ന് ദിവസം കൂടി ചുഴലിക്കാറ്റ്...
വള്ളികുന്നം: ഏഴു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ 19കാരൻ പോക്സോ നിയമപ്രകാരം പിടിയിൽ. താമരക്കുളം കണ്ണനാകുഴി മലയുടെ വടക്കതിൽ നന്ദു പ്രകാശാണ് (19) പിടിയിലായത്. വള്ളികുന്നം സർക്കിൾ ഇൻസ്പെക്ടർ എം.എം. ഇഗ്ന്യേഷ്യസ്, എസ്.ഐമാരായ കെ....
കൊച്ചി: മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ തനിക്ക് യാതൊരു ധാരണയോ അറിവോ ഇല്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി. ആ സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ മറുപടി പറയേണ്ട കാര്യമില്ല. എസ്എഫ്ഐയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആളാണെങ്കിൽ സ്വാഭാവികമായും മറുപടി...
മാർക്ക് ലിസ്റ്റ് വിവാദത്തിൽ പ്രതികരണവുമായി മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ കുറ്റകാരൻ അല്ല, തെറ്റ് ചെയ്തിട്ടില്ല. എൻ.ഐ.സി വഴിയാണ് ലിസ്റ്റ് എടുത്തത്, അതിൽ പേര് കാണിക്കുന്നുണ്ട്. പിഴവ് പറ്റിയത് എൻ.ഐ.സിക്കാണ്....
എടവണ്ണപ്പാറയിൽ സ്വകാര്യ ബസ് വിദ്യാർത്ഥികളെ കയറ്റാതെ പോയതിനെ ചൊല്ലി തർക്കം. രക്ഷിതാക്കളിൽ ഒരാൾ ബസിനെ ബൈക്കിൽ പിന്തുടർന്നു വിലങ്ങിട്ടു കുട്ടികളെ കയറ്റാൻ ശ്രമിച്ചു. ഇതിനിടെ മുന്നോട്ട് എടുത്ത ബസ് വിലങ്ങിട്ട ബൈക്കിൽ ഇടിച്ചിട്ടു. ഇതിനെ ചൊല്ലി...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തി ദിവസം 210 ൽ നിന്ന് 205 ആകും. ഇക്കാര്യത്തിൽ മുൻ നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയി. ഭരണാനുകൂല സംഘടനയായ കെഎസ്ടിഎ അടക്കം ഉന്നയിച്ച വിമർശനങ്ങൾക്ക് പിന്നാലെയാണ് നടപടി. മധ്യവേനലവധി...
സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ ക്യാമറകൾ പ്രവര്‍ത്തിച്ച് തുടങ്ങിയെങ്കിലും പിഴ ഈടാക്കുന്നതിൽ അനിശ്ചിതത്വം. രണ്ട് ദിവസം പിന്നിട്ടിട്ടും ഒരു നോട്ടീസ് അയക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. പരിവാഹൻ സോഫ്റ്റ് വെയറിലെ പ്രശ്നങ്ങൾ എൻഐസി ഇന്ന് പരിഹരിക്കുമെന്നാണ്...
സർക്കാർ ആശുപത്രികളിൽ പേവിഷബാധയ്ക്കുള്ള സൗജന്യ ചികിത്സ പരിമിതപ്പെടുത്തുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി മുതല്‍ പേവിഷബാധയ്ക്കുള്ള വാക്സിന് എല്ലാവര്ക്കും സൗജന്യമല്ല. ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് മാത്രം വാക്സിന് സൗജന്യമാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. പേവിഷബാധയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ...
അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി അയോഗ്യനായതോടെ ഒഴിവുവന്ന വയനാട് ലോക്സഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പിന് ഇലക്ഷന് കമ്മിഷന് ഒരുക്കം തുടങ്ങിയതായി സൂചന. ആദ്യപടിയായി കോഴിക്കോട് കലക്ടറേറ്റില്‍ വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന ആരംഭിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തിലെ...
സംസ്ഥാനത്തെ സർക്കാർ- സ്വാശ്രയ കോളേജുകളിലെ 2023-24 വർഷത്തെ ബി.എസ്.സി. നഴ്സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്നോളജി, ബി.എസ്.സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി, ബി.എസ്.സി. ഒപ്റ്റോമെടി, ബി.പി.റ്റി. ബി.എ.എസ്സ് എൽ.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി,...
മലപ്പുറം: തിരൂരില്‍ തകരാറുകള്‍ പരിഹരിക്കാതെ നിരത്തിലിറങ്ങിയ സ്കൂള്‍ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വിദ്യാര്‍ത്ഥികളുടെ സുരക്ഷിതയാത്ര ഉറപ്പുവരുത്താന്‍ സ്കൂള്‍ ബസുകളില്‍ മിന്നല്‍ പരിശോധന നടത്തി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം. എന്‍ഫോഴ്സ്മെന്റ്...
മലയാളം വാർത്താ ചാനലിൽ അവതരണ ശൈലികൊണ്ട് ശ്രദ്ധനേടിയ മാധ്യമ പ്രവർത്തകനാണ് ഡോ. അരുൺകുമാർ. അദ്ധ്യാപന രംഗത്തു നിന്നുമാണ് മാധ്യമപ്രവർത്തന രംഗത്തേക്ക് അദ്ദേഹം ചുവടുവെച്ചത്. മീഡിയ വൺ ചാനലിൽ നിന്നും വാർത്താ അവതരണ രംഗത്തേക്ക് കടന്ന അരുൺ...
ഒടിടി റിലീസ് സംബന്ധിച്ച് തിയറ്റര്‍ ഉടമകളുമായുള്ള കരാര്‍ 2018 സിനിമയുടെ കാര്യത്തില്‍ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സൂചനാ പണിമുടക്കിന് തിയറ്റര്‍ ഉടമകള്‍. ഇതനുസരിച്ച് നാളെയും മറ്റന്നാളും സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ അടച്ചിടും. ഫിയോക്കിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന...
ആരോഗ്യ വകുപ്പിന് കീഴിലെ 15 സര്‍ക്കാര്‍ നഴ്സിംഗ് സ്കൂളുകളില്‍ ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്സിംഗ് കോഴ്സിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസ്സായവരില്‍...
നെയ്യാറ്റിൻകര പ്ലാമൂട്ടുക്കടയിൽ ഇലക്ട്രിക് ലൈൻ പൊട്ടിവീണ് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. പൊറ്റയിൽക്കട സ്വദേശി ബിജു (30) ആണ് മരിച്ചത്. കുളത്തൂർ റോഡിൽ തെങ്ങ് കടപുഴകി ഇലക്ട്രിക് പോസ്റ്റിൽ വീണാണ് ഇലക്ട്രിക് ലൈൻ പൊട്ടിയത്. യാത്രക്കാരനായ ബിജുവിൻ്റെ...
കരുവന്നൂർ സഹകരണ ബാങ്കിലെ 300 കോടി രൂപയുടെ തട്ടിപ്പിൽ 175 കോടി രൂപയ്ക്ക് കണക്കില്ല. റവന്യൂ വകുപ്പ് കണ്ടു കെട്ടുന്നത് 125. 83 കോടി രൂപ മാത്രം. തട്ടിപ്പിന്റെ വ്യാപ്തി കുറച്ച് കാണിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ...
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർപഠനത്തിന് അവസരം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഹയർസെക്കന്ററി പ്രവേശനം സംബന്ധിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വൊക്കേഷണൽ ഹയർസെക്കന്ററി, ഐടിഐ, പൊളിടെക്നിക്ക് എന്നിവിടങ്ങളിലെ സീറ്റുകൾ...
വിദ്യാര്‍ത്ഥിനി ശ്രദ്ധ ആത്മഹത്യ ചെയ്ത കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജില്‍ മാനേജ്മെന്റിനെതിരായ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുന്നു. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ കോളജ് അധ്യാപകര്‍ അസഭ്യം പറഞ്ഞെന്ന് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്. എന്നാല്‍ അസഭ്യം പറഞ്ഞെന്ന ആരോപണം...
വയോധികനെ മർദിച്ചു കൊലപ്പെടുത്തിയ വളർത്തുമകൻ പിടിയിൽ. മൂവാറ്റുപുഴ സ്വദേശിയായ ബിനോയിയാണ് അറസ്റ്റിലായത്. ആനകുത്തിയിൽ വീട്ടിൽ 80 വയസുള്ള ഭാസ്കരൻ ആണ് മർദനത്തെ തുടർന്ന് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ഭാസ്കരന്റെ വാരിയെല്ലുകൾ തകർന്നതായും...
കഴിഞ്ഞ ദിവസം ഐ.എസ്.ആർ.ഒ വിജയകരമായി വിക്ഷേപിച്ച GSLV F12 സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ 45 ഇലക്ട്രോണിക്സ് മോഡ്യൂൾ പാക്കേജുകൾ നൽകിയത് കേരളത്തിൻ്റെ സ്വന്തം കെൽട്രോൺ ആണ്. ലോഞ്ച് വെഹിക്കിളിന്റെ മൊത്തമായുള്ള ഇലക്ട്രോണിക്സ് പാക്കേജുകളുടെ പത്ത് ശതമാനത്തോളം...
കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിൽ ഉണ്ടായ ഉരുൾപൊട്ടലിനെ പ്രത്യേക ദുരന്തമായി കണക്കാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018- 19 പ്രളയത്തിൽ അനുവദിച്ചത് പോലെ വീടുകൾക്ക് നാശനഷ്ടം നൽകും. പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക് മുഖ്യമന്ത്രിയുടെ...
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നത് വരെ മാട്ടുപ്പെട്ടി ജലാശയത്തില്‍ ബോട്ടിങ് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് മൂന്നാര്‍ പൊലീസിന്റെ നോട്ടീസ്. കഴിഞ്ഞ ദിവസം ബോട്ടില്‍ വെള്ളം കയറിയ സംഭവത്തെ തുടര്‍ന്നാണ് നടപടി. എസ്എച്ച്ഒ രാജന് കെ.അരമനയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയശേഷമാണ്...
സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നൂതന സംരംഭമായ ഈറ്റ് റൈറ്റ് മൊബൈല്‍ ആപ്പ് യാഥാര്‍ത്ഥ്യമാകുന്നു. ഈറ്റ് റൈറ്റ് എന്ന മൊബൈല്‍ ആപ്പിലൂടെ ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാന്‍ കഴിയുന്നതാണ്. നിലവില്‍ 1600...
സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നൂതന സംരംഭമായ ഈറ്റ് റൈറ്റ് മൊബൈല്‍ ആപ്പ് യാഥാര്‍ത്ഥ്യമാകുന്നു. ഈറ്റ് റൈറ്റ് എന്ന മൊബൈല്‍ ആപ്പിലൂടെ ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാന്‍ കഴിയുന്നതാണ്. നിലവില്‍ 1600...
അമൽ ജ്യോതി എഞ്ചിനീയറിങ് കോളജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിക്കും നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ, പ്രതിഷേധം നടക്കുന്ന കാത്തിരപ്പള്ളി അമൽ...
ബെൽജിയം ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ട് ( യു ഐ ടി പി) ഏർപ്പെടുത്തിയ അന്താരാഷ്ട്ര പുരസ്കാരം കെഎസ്ആർടിസിക്ക്. സ്പെയിനിലെ ബാർസലോണയിൽ നടക്കുന്ന യു ഐ ടി പി പൊതു ഗതാഗത ഉച്ചകോടിയിൽ...
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ മാർക്ക് ലിസ്റ്റ് വിവാദം. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ റിസൾട്ടിലാണ് വിവാദം. മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ ഒരു വിഷയത്തിലും മാർക്ക് കാണിച്ചിട്ടില്ല. പക്ഷേ പാസ്സായി എന്നാണ്...
ലക്ഷക്കണക്കിന് ആളുകളാണ് ദിവസവും യാത്രകൾക്കായി തീവണ്ടിയെ ആശ്രയിക്കുന്നത്. ദീർഘദൂര യാത്രകൾക്കുള്ള താരതമ്യേന ചെലവ് കുറഞ്ഞ മാർഗം കൂടിയാണിത്. എന്നാൽ നിരവധിപേരുടെ മരണത്തിനിടയാക്കിയ ഒഡിഷയിലെ തീവണ്ടി അപകടം യാത്രക്കാരുടെ സുരക്ഷയുടെയും സാമ്പത്തിക സംരക്ഷണത്തിന്റെയും പ്രാധാന്യം ഓർമ്മിപ്പിക്കുന്നു. സമീപകാല...
ശുദ്ധജല ക്ഷാമം രൂക്ഷമായി നേരിടുന്ന കുട്ടനാടിന് ആശ്വാസമായി നടന് മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനും ഇ.വൈ.ജി.ഡി.എസും ചേർന്ന് ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചു. എടത്വ ഒന്നാംവാർഡിലെ 300 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. പരിസ്ഥിതി ദിനത്തിൽ...
കരാർ ലംഘിച്ച് ചില സിനിമകൾ ഒടിടി റിലീസ് ചെയ്തതിൽ പ്രതിഷേധിച്ച് സൂചനാ സമരവുമായി തീയറ്റർ ഉടമകൾ രംഗത്ത്. നാളെയും മറ്റന്നാളും തീയറ്ററുകൾ അടച്ചിടാനാണ് തീരുമാനം. ഫിയോകിൻ്റെ യോഗത്തിലാണ് രണ്ട് ദിവസത്തേയ്ക്ക് തീയറ്ററുകൾ അടച്ചിടാനുള്ള തീരുമാനം കൈക്കൊണ്ടത്....
അരിക്കൊമ്പന് കേസില്‍ ഹര്‍ജിക്കാര്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആനയെ കൊണ്ടുപോയി അവിടേയും ഇവിടേയും വിടണമെന്ന് കോടതിക്ക് പറയാനാകില്ല. ഇതു പൊതുതാല്‍പ്പര്യഹര്‍ജിയല്ല. ഹര്‍ജി പ്രശസ്തിക്ക് വേണ്ടിയുള്ളതാണെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിമര്‍ശിച്ചു. അരിക്കൊമ്പനെ കേരളത്തിന്...
ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡ് പുത്തൻപുരക്കൽ ലതിക ഉദയന്റെ മകൾ നീതുമോൾ (33) ആണ് മരിച്ചത്. സംഭവത്തിൽ നീതുവിന്റെ ഭർത്താവ് കെ എസ് ഉണ്ണിയെ അരൂർ പൊലീസ്...
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. 240 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 44,480 രൂപയായി. ഗ്രാമിന് 30 രൂപയാണ് ഉയര്‍ന്നത്. 5560 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം അഞ്ചിന് രേഖപ്പെടുത്തിയ...
തേനിയില്‍ നിന്നും മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ മുത്തുക്കുളി വനത്തില്‍ തുറന്നുവിട്ടു. തമിഴ്നാട് മുഖ്യവനപാലകന് ശ്രീനിവാസ് റെഡ്ഡിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്നലെയാണ് വനം വകുപ്പ് മയക്കുവെടിവച്ച് അരിക്കൊമ്പനെ തളച്ചത്. ആനയുടെ ആരോഗ്യസ്ഥി തൃപ്തികരമാണ് തമിഴ്നാട് വനം വകുപ്പ്...
തിരുവനന്തപുരം പിആർഎസ് ആശുപത്രിയിൽ നഴ്സുമാറുടെ സമരം തുടരുന്നു. ഇപ്പോൾ ലഭിക്കുന്ന ശമ്പളത്തിന്റെ 50 ശതമാനം ഇടക്കാല ആശ്വാസമായി ലഭിക്കണം എന്നുള്ളതാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്ന്. തിരുവനന്തപുരം നഗരത്തിലെ മറ്റു മുൻനിര...
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ചക്രവാതചുഴി ഇന്ന് ന്യൂനമര്‍ദ്ദമായേക്കും. വടക്ക് ദിശയിലേക്ക് നീങ്ങുന്ന ന്യൂനമര്‍ദ്ദം മധ്യ കിഴക്കന്‍ അറബിക്കടലിനു സമീപമെത്തി തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്രന്യൂനമര്‍ദ്ദം...
സംസ്ഥാനത്തെ സ്കൂളുകളെ വലിച്ചെറിയൽ മുക്ത ക്യാമ്പസുകൾ ആക്കി മാറ്റുമെന്ന് ലോകപരിസ്ഥിതി ദിനത്തിൽ വിദ്യാർത്ഥികളുടെ പ്രതിജ്ഞ. ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായാണ് വലിച്ചെറിയൽ മുക്ത ക്യാമ്പസ് പരിപാടി. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ സ്കൂൾ ക്യാമ്പസിൽ...
ട്രെയിനിനുള്ളിൽ തീ കത്തിക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി. മഹാരാഷ്ട്രക്കാരനായ 20കാരനാണ് പിടിയിലായത്. കോച്ചിലെ മറ്റു യാത്രക്കാർ പിടികൂടി ആർ.പി.എഫിനെ ഏൽപിക്കുകയായിരുന്നു. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ ട്രെയിൻ വടകര സ്റ്റേഷൻ പിന്നിട്ട ശേഷമായിരുന്നു സംഭവം. ട്രെയിനിലെ ഒരു...
തിരുവനന്തപുരം: കേരളത്തിലെ മാനേജ്മെന്റ് കോളേജുകളിൽ രാഷ്ട്രീയ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. അതിനായി സർക്കാർ പ്രത്യേക ബില്ല് കൊണ്ടുവരണം. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ ഒരു വിദ്യാർത്ഥിനി ആത്മഹത്യ...
കേരളത്തിൽ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി അടുത്ത 5 ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി ശക്തി...