ഏക സിവില്‍ കോഡ്, മണിപ്പൂര്‍ വിഷയങ്ങളില്‍ യു.ഡി.എഫ് സംഘടിപ്പിക്കുന്ന ബഹുസ്വരതാ സംഗമം 29 ന് നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. കോഴിക്കോട്ടെ കെ.പി.സി.സി പരിപാടിയുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. മണിപ്പൂര്‍ വിഷയത്തില്‍ രാജ്യ...
ചെങ്ങന്നൂർ തോനയ്ക്കാട് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം. പള്ളി പുതുക്കി പണിതതിൽ ക്രമേക്കേട് എന്നാരോപിച്ചാണ് രണ്ട് വിഭാഗക്കാർ തമ്മിൽതല്ലിയത്. സംഘർഷം രൂക്ഷമായതോടെ ചെങ്ങന്നൂർ പൊലീസ് ഇടപെട്ടു. ഇന്നലെ വൈകിട്ടാണ് ചെങ്ങന്നൂർ തോനക്കാട് സെന്റ് ജോർജ്ജ്...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-728 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന...
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മൂന്നോ നാലോ മാസം കഴിഞ്ഞ് നടക്കുന്ന ഉപതെരഞ്ഞെടുപ്പാണ്. സ്ഥാനാർത്ഥിയെ കോൺഗ്രസ് പ്രസിഡന്റ് പ്രഖ്യാപിക്കുമെന്നും അതിന് കോൺഗ്രസിനെ അനുവദിക്കണമെന്നും വി...
പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് അന്തരിച്ച നേതാവ് ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാവും പാര്‍ട്ടി തീരുമാനമെടുക്കുകയെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു....
കിടപ്പിലായ വൃക്കരോഗിയെ വീടിനുള്ളിൽ കയറി തെരുവുനായ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കൊടുമ്പ് ഒലശ്ശേരിയിൽ 71കാരനായ കുട്ടിയപ്പനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിരലിലും കൈപ്പത്തിക്ക് താഴെയുമായി ആഴത്തിലുള്ള അഞ്ച് മുറിവുകളുണ്ട്. ഇന്നലെ രാത്രി എട്ട് മണിക്കാണ് സംഭവം....
ദമ്പതികളും ഏഴു വയസുകാരനായ മകനും വീടിനുള്ളിൽ മരിച്ച നിലയിൽ. നാഗർകോവിൽ തക്കലയ്ക്ക് സമീപം കരകണ്ഠർ കോണത്തിൽ മുരളീധരൻ (40), ഭാര്യ ഷൈലജ (35), മകൻ ജീവ എന്നിവരാണ് മരിച്ചത്. കുട്ടിയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം...
ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കുളുകളിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകും. നാളെ വൈകിട്ട് നാല് മണി വരെയാണ്...
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഇന്ന് സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയാണ് അനുസ്മരണ പ്രഭാഷണം നടത്തുക. നേരത്തെ ചടങ്ങിൻ്റെ ഉദ്ഘാടനം...
സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ ഇന്നലത്തെ അതിശക്ത മഴ തുടരാനടക്കമുള്ള സാധ്യതയാണ് ഉള്ളത്. നിലവിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് ഇന്ന് ഒരു ജില്ലയിലും ഇല്ലെങ്കിലും 9 ജില്ലകളിൽ...
യുവമോർച്ച വനിത നേതാവിനെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ബിജെപി ജില്ലാ നേതാവിന്റെ മുൻ ഡ്രൈവർക്കെതിരെ കേസ്. പേരാമ്പ്ര കടിയങ്ങാട് സ്വദേശി സുജിത്തിനെതിരെയാണ് കേസ് എടുത്തത്. കുന്നമംഗലം സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി....
കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടകനാവില്ല. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി അനുസ്മരണ പ്രഭാഷണം നടത്തും. നേരത്തെ ചടങ്ങിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്....
വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. സംസ്ഥാനത്ത് വ്യാപകമായ മഴ തുടരും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ...
ഏകീകൃത സിവിൽ കോഡിനെതിരായ മുസ്ലീം കോ ഓർഡിനേഷൻ സെമിനാറിൽ സിപിഐഎമ്മിനും ക്ഷണം. സെമിനാർ രാഷ്ട്രീയ പാർട്ടികളുടേത് അല്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം വിശദീകരിച്ചു. സെമിനാറിലേക്ക് മതസംഘടനകളേയും രാഷ്ട്രീയ...
ഇത്തവണ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മുൻ വർഷത്തേതുപോലെ സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ നടക്കും. പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മുൻ വർഷത്തേതുപോലെ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. നേരത്തെ ഹയർസെക്കൻഡറി ഒന്നാം വർഷ...
ഹോട്ടലുകളിൽ കോഴി ഇറച്ചി വിൽക്കുന്നതിന്റെ മറവിൽ മയക്കു മരുന്ന് കച്ചവടം. 760 ഗ്രാം ഹാഷിഷ് ഓയിലുമായി നാലു യുവാക്കൾ പൊലീസിന്റെ പിടിയിൽ. നേമം സ്വദേശികളായ അർഷാദ് (29), ബാദുഷ (26), അജ്മൽ (27), ഇർഫാൻ (28)...
മകൻ അമ്മയെ നടുറോഡിൽ കുത്തിക്കൊന്നു. പത്തനാപുരം തലവൂർ സ്വദേശി മിനി(50) ആണ് മരിച്ചത്. മകൻ ജോമോൻ പൊലീസ് കസ്റ്റഡിയിൽ. മിനി മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. മകനും മാനസിക വെല്ലുവിളിയുള്ളതായി സംശയമെന്ന് പൊലീസ് പറഞ്ഞു. മാനസികാരോഗ്യ കേന്ദ്രത്തിൽ...
മലപ്പുറം എടപ്പറ്റ പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് എഡിഎസിന്റെ ഭീഷണിയെന്ന് പരാതി. നാളെ തിരഞ്ഞെടുക്കുന്ന പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞക്ക് എത്തിയില്ലെങ്കിൽ ആനുകൂല്യങ്ങളുടെ ലിസ്റ്റിൽ നിന്ന് പേര് വെട്ടുമെന്നായിരുന്നു ഭീഷണി. യുഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർഥി കെ കബീറിന്റെ...
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളിലൊരാളെ മത്സരിപ്പിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. അത്തരത്തില്‍ വാര്‍ത്ത വന്നത് തീര്‍ത്തും തെറ്റിദ്ധാരണാജനകമാണ്. സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകുമോ എന്ന ചോദ്യത്തിനാണ് പ്രതികരിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ...
വടക്കന്‍ ജില്ലകളില്‍ തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. കോഴിക്കോട് മരം വീണ് മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കണ്ണൂരില്‍ നിര്‍മ്മാണത്തിലിരുന്ന ഇരു നില വീട് നിലം പൊത്തി. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ പുലര്‍ച്ചെ...
സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. വടക്കന്‍ കേരളത്തിലാണ് മഴ ശക്തമായത്. വടക്കന്‍ ജില്ലകളിലെ മലയോരമേഖലകളില്‍ കനത്ത മഴയാണ് മഴ പെയ്യുന്നത്. മധ്യ കേരളത്തിലും മഴ ശക്തമായിട്ടുണ്ട്. കോഴിക്കോട് മരം വീണ്ട് രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു....
എസി കോച്ചടക്കം ചോർന്നൊലിച്ച് മാവേലി എക്സ്പ്രസ്.കോച്ചുകളിൽ വെള്ളം കയറിയതോടെ തിരുവനന്തപുരം വരെ യാത്രക്കാർക്ക് ദുരിതയാത്രയായി. സെക്കൻ്റ് എസി കോച്ചുകളിലടക്കം വെള്ളം കയറിയതോടെ പ്രതിഷേധവുമായി യാത്രക്കാർ രംഗത്തെത്തി. മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ കാസർകോട് എത്തിയപ്പോഴായിരുന്നു സംഭവം.മഴ...
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിനു നൽകേണ്ട പുരസ്കാരം അട്ടിമറിച്ചെന്ന് ആരോപണം. സംസ്ഥാന സർക്കാർ നിർമിച്ച സിനിമയുടെ വനിതാ സംവിധായികയ്ക്ക് പുരസ്കാരം നൽകിയതാണ് വിവാദത്തിനു തിരികൊളുത്തിയത്. പൂർണമായും ട്രാൻസ് വിഭാഗത്തെ അവഗണിച്ചതിനെതിരെ സാംസ്കാരികമന്ത്രിക്കു പരാതി നൽകുമെന്ന്...
തിരുവനന്തപുരം ആകാശവാണിയുടെ എഫ് എം സ്റ്റേഷനായ അനന്തപുരി എഫ് എമ്മിന്റെ പ്രക്ഷേപണം നിര്‍ത്താനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രസാര്‍ഭാരതി ചീഫ് എക്സിക്യൂട്ടീവ് ഗൗരവ് ദിവേദിക്ക് കത്ത് നല്കി. നാലര ദശലക്ഷം ശ്രോതാക്കളുള്ള...
കേരളത്തിൽ വ്യാപകമായ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ജൂലൈ 24 ഓടെ വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ഒഡിഷ – ആന്ധ്രാപ്രദേശ് തീരത്തിനു സമീപം പുതിയൊരു...
പണ്ടൊക്കെ നമ്മളുടെ വീട്ടില്‍ സ്ഥിരമായി ഉണ്ടായിരുന്ന ഒരു പാത്രമാണ് കൂജ. നല്ല കളിമണ്ണുകൊണ്ട് ഉണ്ടാക്കിയെടുക്കുന്ന ഈ പാത്രത്തില്‍ വെള്ളം നിറച്ച് അടച്ച് വെക്കും. ഇന്ന് നമ്മള് വെള്ളം തണുപ്പിക്കാന്‍ ഫ്രിഡ്ജ് ഉപയോഗിക്കുന്നില്ലേ? അതുപോലെ തന്നെ അന്നുകാലത്ത്...
40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് സ്വകാര്യ ബസ്സുകളിലും യാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കിയതായി മന്ത്രി ആന്റണി രാജു പറഞ്ഞു. ഇവര്‍ക്ക് കെഎസ്ആര്‍ടിസി ബസുകളിൽ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസ്സുകളിൽ 45 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവർക്ക് മാത്രമായിരുന്നു യാത്ര...
ഡിവിഷൻ നിലനിർത്താനും അധ്യാപക തസ്തിക നഷ്ടമാകാതിരിക്കാനും വേണ്ടി വ്യാജ രേഖയുണ്ടാക്കിയ കേസിൽ മുൻ പ്രിൻസിപ്പലിന് 7 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കൊല്ലം ജോൺ എഫ് കെന്നഡി സ്കൂൾ മുൻ പ്രിൻസിപ്പൽ എസ്. രമാകുമാരിയെയാണ്...
അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് ഡോക്ടറുടെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്. ഡോ. ബീന ഉമ്മന്‍ പങ്കുവെച്ച കുറിപ്പില്‍ ഉമ്മന്‍ ചാണ്ടിയെ ഒരു വാഹന അപകടത്തില്‍ പരിക്കേറ്റ സാഹചര്യത്തില്‍ കണ്ട കാര്യമാണ് പങ്കുവെച്ചിരിക്കുന്നത്. 1992ല്‍ നടന്ന സംഭവമാണ്...
ഇൻഡിഗോ വിമാനക്കമ്പനിക്കെതിരെ വീണ്ടും ഇടത് മുന്നണി കൺവീനറും സിപിഎം നേതാവുമായ ഇപി ജയരാജൻ. വിമാനത്തിനുള്ളിൽ അക്രമം നടത്തിയവർക്ക് ഏർപ്പെടുത്തിയതിനേക്കാൾ കൂടുതൽ കാലം ഇൻഡിയോ തനിക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയെന്ന് ഇപി ജയരാജൻ കുറ്റപ്പെടുത്തി. ഇൻഡിഗോ ചെയ്തത്...
എടത്വ പഞ്ചായത്തിലെ തായങ്കരിയിൽ ശനിയാഴ്ച പുലർച്ചെ കാർ കത്തി മരിച്ചത് കാർ ഉടമയെന്ന് തിരിച്ചറിഞ്ഞു. എടത്വ മാമ്മൂട്ടിൽ ജയിംസ് കുട്ടി ജോർജ്(49)ആണ് മരിച്ചത്. മൃതദേഹം ഏതാണ്ട് പൂർണമായി കത്തിയ നിലയിലായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ലഭിച്ച സൂചനകളുടെ...
മാളികപ്പുറം സിനിമയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നൽകാത്തതിൽ വിമർശനവുമായി സംവിധായകൻ വിജി തമ്പി. യാതൊരു പുരസ്കാരവും നൽകാതിരുന്നത് സർക്കാർ പറഞ്ഞിട്ടാകുമെന്നും അദ്ദേഹം വിമർശിച്ചു. ബാലതാരം ദേവനന്ദയുടേത് ഉൾപ്പെടെയുള്ളവരുടെ മികച്ച അഭിനയം. എന്നാൽ ചിത്രത്തെ ജൂറി ബോധപൂർവം...
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സിബിഐ ഡയറക്ടര്‍ക്ക് കത്ത് നല്കി സിപിഐഎം നേതാവ് പി ജയരാജന്. കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷഫീറിന്റെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് പി ജയരാജന് തുടരന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. കണ്ണൂര്‍...
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ നടന് വിനായകന്റെ ഫ്ളാറ്റില്‍ പോലീസിന്റെ പരിശോധന. പോലീസ് വിനായകന്റെ ഫോണ്‍ പിടിച്ചെടുത്തു. വിനായകനെ പോലീസ് ചോദ്യംചെയ്യുകയും ചെയ്തിട്ടുണ്ട്.കലൂരിലുള്ള വിനായകന്റെ ഫ്ളാറ്റിലാണ് എറണാകളം നോര്‍ത്ത് സിഐ...
വിവാദമായ മുട്ടിൽ മരം മുറി കേസിൽ ഭൂ ഉടമകളുടെ പേരിൽ നൽകിയിട്ടുള്ള ഏഴ് അപേക്ഷകൾ വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ആദിവാസികളുടെയും ചെറുകിട കർഷകരുടെയും പേരിലാണ് വ്യാജ അപേക്ഷ തയാറാക്കിയത്. മരം മുറിക്കാൻ വില്ലേജ് ഓഫീസിൽ നൽകിയ...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 611 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും....
സംസ്ഥാനത്തെ സ്കൂളുകളില്‍ കലാ – കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന് നിര്‍ദേശം. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി ലഭിച്ച സാഹചര്യത്തില്‍...
വിജിലൻസ് അന്വേഷണങ്ങൾക്ക് സമയ പരിധി പ്രഖ്യാപിച്ച് സർക്കാർ. പ്രാഥമിക അന്വേഷണം മൂന്നു മാസത്തിനുളളിൽ പൂർത്തി യാക്കണം. അനധികൃത സ്വത്തു സമ്പാദനവും – മറ്റ് കേസു കളും 12 മാസത്തിനകം തീർക്കണം. രഹസ്യഅന്വേഷണം, മിന്നൽ പരിശോധന എന്നിവക്ക്...
ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ ഒഡിഷക്കും...
കോഴിക്കോട് നരിക്കുനി മൂർഖൻകുണ്ട് കുളത്തിൽ മദ്രസാ വിദ്യാർഥി മുങ്ങി മരിച്ചു. ചേളന്നൂർ കണ്ണങ്കര പടിഞ്ഞാറയിൽ മീത്തൽ സലീമിന്റെ മകൻ മുഹമ്മദ് നിഹാലാണ് (17) മരിച്ചത്. കാരുകുളങ്ങര ബദ് രിയ്യയിലെ വിദ്യാർഥിയാണ്. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം....
യാത്രക്കിടെ ബസിനുള്ളിൽ ഛർദിച്ച പെൺകുട്ടിയേയും സഹോദരിയേയും കൊണ്ടു ബസിന്റെ ഉൾവശം കഴുകിച്ച സംഭവത്തിൽ ഡ്രൈവറെ കെഎസ്ആർടിസി ജോലിയിൽ നിന്നു ഒഴിവാക്കി. നെയ്യാറ്റിൻകര ഡിപ്പോയിലെ താത്കാലിക ഡ്രൈവർ എസ്എൻ ഷിജിയെയാണ് പരാതിയെ തുടർന്നു ജോലിയിൽ നിന്നു നീക്കിയത്....
ആലപ്പുഴ ഹരിപ്പാട് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ നിന്ന് 8 ലക്ഷം രൂപയുടെ സാധനങ്ങള്‍ കടത്തിയ ജീവനക്കാരികള്‍ അടക്കം മൂന്ന് പേര് പിടിയില്‍. ഹരിപ്പാട്ടെ മയൂരാ മാർജിൻ ഫ്രീ മാര്‍ക്കറ്റിലെ ക്യാഷ് കൗണ്ടര്‍ സ്റ്റാഫായ വെട്ടുവേനി തിരുവാതിരയിൽ...
കെ എസ് ആർ ടി സി ബസിലെ ശല്യക്കാരെയും സാമൂഹ്യ വിരുദ്ധരെയും നേരിടാൻ ജീവനക്കാർക്ക് പ്രത്യേക സ്വയം പ്രതിരോധ പരിശീലന പരിപാടി. കെ എസ് ആർ ടി സിയിലെ വനിതാ ഡ്രൈവർമാർക്കും, കണ്ടക്ടർമാർക്കുമായുള്ള സ്വയം പ്രതിരോധ...
ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ ഒഴിവ് വന്ന പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കടന്ന രാഷ്ട്രീയ പാർട്ടികൾ. ചാണ്ടി ഉമ്മനെ കോൺഗ്രസ് കളത്തിലിറക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഉപതെരഞ്ഞെടുപ്പ് വൈകാനിടയില്ലെന്ന് വിലയിരുത്തുന്ന സിപിഎമ്മിന്റെ ആദ്യപരിഗണനയിൽ ജെയ്ക്ക് സി തോമസാണുള്ളത്.1970...
ഗവർണർ പദവി നിർത്തലാക്കണമെന്നാവശ്യപ്പെട്ടുള്ള ബിനോയ് വിശ്വം എംപിയുടെ സ്വകാര്യബില്ലിന് രാജ്യസഭയിൽ അവതരണാനുമതി ലഭിച്ചു. ഓഗസ്റ്റിൽ ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കും. കൊളോണീയൽ സംസ്കാരത്തിന്റെ ബാക്കിപ്പത്രമാണ് ഗവർണർ പദവി. ജനാധിപത്യസംവിധാനത്തിൽ ഗവർണർ പദവി ആവശ്യമില്ല. പദവി വരുത്തിവെക്കുന്നത് ഭാരിച്ച...
ഒരു വലിയ രാഷ്ട്രീയ സമൂഹത്തിലെ കൊളോസസിന് ഇത്രയും ലാളിത്യത്തിലായിരിക്കാന്‍ കഴിയുമോ? കുഞ്ഞൂഞ്ഞെന്ന പേരുപോലെ, മൂന്നോ നാലോ വരകളില്‍ കാരിക്കേച്ചറില്‍ ഒതുക്കാനാകുന്ന വിധത്തില്‍, കൊച്ചുകുഞ്ഞിന് പോലും അനുകരിക്കാനാകുന്ന മുഖഭാവങ്ങളോടെ, ഒരു വന്മരത്തിന് ഇത്രയാഴത്തില്‍ വേരുകള്‍ ആഴ്ത്താനാകുമോ? 72...
മലബാര്‍ ദേവസ്വം ബോര്‍ഡിലെ ഭൂരിഭാഗം ജീവനക്കാര്‍ക്കും ആറ് മാസത്തിലേറെയായി ശമ്പളമില്ല. വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കാണ് പ്രതിസന്ധി. പ്രശ്നം പരിഹരിക്കാന്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് ജീവനക്കാര്‍ കോഴിക്കോട് കലക്ട്രേറ്റിനു മുന്നില്‍ നിരാഹാര സമരം...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 338 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും....
പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് ഉടനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനൊപ്പം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പും നല്കാന് സാധ്യതയുണ്ട്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ നീങ്ങാനാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ ധാരണ. കഴിഞ്ഞ രണ്ടുതവണയും...
കർണാടകയിലെ ശിവമോഗ ജില്ലയിൽ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫാദർ ഫ്രാൻസിസ് ഫെർണാണ്ടസിനെ കോട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ പെൺകുട്ടിയെ ജാതീയമായി അധിക്ഷേപിച്ചതായും പരാതിയുണ്ട്. ബഞ്ചാര സമുദായത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ്...