കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്ത്യയെ അറിയുക (Know India Programme-KIP) പരിപാടിയുടെ 66മത് എഡിഷന് ആഗസ്റ്റ് ഏഴിന് തുടക്കമാകും. പരിപാടിയുടെ ഭാഗമായി വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ വംശജരായ പ്രവാസി യുവാക്കളും വിദ്യാര്‍ത്ഥികളും ഓഗസ്റ്റ് ഏഴ് മുതല്‍...
അമിത് ഷാ പരാജയം, മൂന്ന് ദിവസം മണിപ്പൂരിൽ തങ്ങിയിട്ടും കലാപം ഉണ്ടായെന്ന് കെ മുരളീധരൻ. ഏക സിവിൽ കോഡ് തടയാനും മണിപ്പൂർ നരഹത്യ തടയാനും ഒരുമിച്ച് നിൽക്കണം. വോട്ട് ബാങ്ക് രാഷ്ട്രീയമായി കാണരുത്. മോദിയുടെ പാർട്ടികൾക്ക്...
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്ജക്ഷന് നല്‍കിയതിനെ തുടര്‍ന്ന് 11 രോഗികള്‍ക്ക് പാര്‍ശ്വഫലം ഉണ്ടായ സംഭവത്തില്‍ 2 ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി. നഴ്സിംഗ് ഓഫീസറേയും ഗ്രേഡ്-2 അറ്റന്‍ഡറെയും സസ്പെന്‍ഡ് ചെയ്തു. കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അന്വേഷണത്തെത്തുടര്‍ന്നാണ്...
മിത്ത് വിവാദത്തിൽ പ്രതികരണവുമായി ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ക്ഷേത്രങ്ങളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ഈ സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. വിശ്വാസങ്ങളെ സംരക്ഷിക്കാൻ ചെയ്യുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ദേവസ്വം ബോര്‍ഡിന്...
പതിനേഴുകാരി തീ കൊളുത്തി ആത്മഹത്യ ചെയ്ത കേസിൽ പ്രതിക്ക് 18 വർഷം കഠിനതടവും 1,20,000 രൂപ പിഴയും. കങ്ങരപ്പടി പള്ളങ്ങാട്ടുമുകൾ പട്ടാശ്ശേരി വീട്ടിൽ സിബിയെയാണ് (23) എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമൻ ശിക്ഷിച്ചത്....
മലപ്പുറം വാഴക്കാട് രണ്ടര വയസ്സുകാരൻ ചാണക കുഴിയിൽ വീണു മരിച്ചു.ആസാം സ്വദേശി ഹാരിസിന്റെ മകൻ അന്മോലാണ് മരിച്ചത്.ചീക്കോട് വാവൂർ എഎംഎൽപി സ്കൂളിന് സമീപമുള്ള പശു ഫാമിലെ ചാണകത്തൊഴുത്തിൽ രണ്ടര വയസുകാരന് വീഴുകയായിരുന്നു. ഇന്ന് രാവിലെ 11...
ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി ജി. സന്ദീപിനെ ജോലിയിൽ നിന്നും പിരിച്ച് വിട്ടു. കൊല്ലം നെടുമ്പന യു പി സ്കൂൾ അദ്ധ്യാപകനായിരുന്നു പ്രതി സന്ദീപ്. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടി. ഇയാളെ...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 613 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും....
യൂട്യൂബ് വ്ളോഗറെ ഭീഷണിപ്പെടുത്തിയതിന് കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ ബാല. അധിക്ഷേപത്തിനെതിരെ പ്രതികരിച്ചതിന് നിയമനടപടിയെങ്കിൽ നേരിടാൻ തയ്യാറെന്ന് ബാല വ്യക്തമാക്കി. പണമുണ്ടാക്കാനായി യൂട്യൂബിൽ എന്തും പറയാമെന്ന അവസ്ഥ. വ്യക്തികളെ നീചമായി അധിക്ഷേപിക്കുന്നു. നടന്മാരെ മോശക്കാരാക്കുന്നു. തോക്കെടുത്ത്...
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വര്ണവിലയാണ് ഇന്ന് ഉയർന്നത്. ഈ മാസം ആദ്യ ദിവസങ്ങളിൽ കുത്തനെ ഇടിഞ്ഞ സ്വർണവില 44,000 ത്തിന് താഴേക്ക് എത്തിയിരുന്നു. ഇന്ന് ഒറ്റയടിക്ക് 240 രൂപ ഉയർന്നതോടെ...
പത്തനംതിട്ട പരുമലയില്‍ സ്വകാര്യ ആശുപത്രില്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം. പ്രസവിച്ച് കിടന്ന യുവതിക്ക് നേരെയാണ് വധശ്രമം ഉണ്ടായത്. നഴ്സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ യുവതിയെ സിറിഞ്ച്കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കായംകുളം സ്വദേശി...
വീട്ടുസാധനങ്ങള്‍ എത്ര പതിവായി വാങ്ങിച്ച് സൂക്ഷിച്ചാലും ഇടയ്ക്കെങ്കിലും ചില അബദ്ധങ്ങള്‍ നമുക്ക് പറ്റാറില്ലേ? പെട്ടെന്ന് തേയിലയോ പഞ്ചസാരയോ തീര്‍ന്നുപോവുക, അല്ലെങ്കില്‍ സോപ്പോ സോപ്പുപൊടിയോ അത്യാവശ്യത്തിന് നോക്കുമ്പോള്‍ കാലിയായിരിക്കുന്നത്- ഒക്കെ ഇങ്ങനെ സംഭവിക്കുന്ന അബദ്ധങ്ങളുടെ കൂട്ടത്തില്‍ കൂട്ടാവുന്ന...
ഓരോ വിശ്വാസിയും അവനവന് ഇഷ്ടമുള്ള രീതിയിലാണ് ദൈവത്തെ സങ്കല്പിക്കുന്നതെന്ന് സിപിഐഎം നേതാവ് കെ.കെ ഷൈലജ. വിശ്വാസത്തെ വർഗീയവത്കരിക്കുന്നത് തിരിച്ചറിയുക സംഘപരിവാറിൻ്റെ വിഷലിപ്ത അജണ്ട കേരളത്തിലെ പ്രബുദ്ധജനത തള്ളിക്കളയുമെന്നും കെ.കെ ഷൈലജ ഫേസ്ബുക്കിൽ കുറിച്ചു. ഓരോ വിശ്വാസിയും...
തിരുവനന്തപുരം പൂവാറില്‍ സഹോദരിമാരായ കുട്ടികള്‍ അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി. സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തുവന്നത്. പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ മുന്‍ സൈനികനായ പ്രതി അറസ്റ്റിലായി. പൂവാര്‍...
സന്ദീപ് വാര്യരെയും പി ആര് ശിവശങ്കരനെയും ബിജെപി സംസ്ഥാന കമ്മിറ്റിയിൽ വീണ്ടും ഉൾപ്പെടുത്തി. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ഇരുവരെയും സുപ്രധാന സ്ഥാനങ്ങളിലേക്ക് തിരികെ കൊണ്ട് വരാൻ പാര്‍ട്ടി തീരുമാനിച്ചത്. രണ്ട് പേരെയും നേരത്തെ ഒഴവാക്കിയത്...
മിമിക്രി വേദികളില്‍ ഇന്നും മലയാളിക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. ജൂണ്‍ അഞ്ചാം തീയതിയാണ് കൊല്ലം സുധിയുടെ അകാല വിയോഗത്തിന് കാരണമായ അപകടം നടന്നത്. പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ...
സിപിഎം അനുഭാവിയായിരുന്ന പാനൂരിലെ അജയനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെവിട്ടു. പ്രതികളായ ഏഴ് ആർഎസ്എസ് പ്രവർത്തകരെ തലശേരി അഡീഷണൽ സെഷൻസ് കോടതിയാണ് വെറുതെവിട്ടത്. 2009 മാർച്ച് 11നാണ് സിപിഎം അനുഭാവിയായ അജയൻ കൊല്ലപ്പെട്ടത്. കേസിൽ ആകെയുണ്ടായിരുന്ന...
സ്പീക്കര്‍ എഎന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശങ്ങളിലേക്ക് മുസ്ലീങ്ങളെ എന്തിനാണ് വലിച്ചിഴക്കുന്നതെന്ന് മുൻ മന്ത്രി പികെ അബ്ദു റബ്. മാര്‍ക്സിയന്‍ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരാളാണ് സ്പീക്കര്‍ ഷംസീര്‍, ഷംസീര്‍ നടത്തിയ പരാമര്‍ശങ്ങളിലേക്ക് മുസ്ലീങ്ങളെ എന്തിനാണ് വലിച്ചിഴക്കുന്നത്. വിവാദങ്ങളെ...
വെങ്ങാനൂരിൽ നാലംഗ സംഘം വീടുകയറി യുവാവിനെയും ജേഷ്ടന്റെ ഭാര്യയേയും ആക്രമിച്ച് പരിക്കേല്പിച്ചതായി പരാതി. വെങ്ങാനൂർ നെല്ലിവിള സ്വദേശി വിജിൻ, വിജിന്റെ ജേഷ്ടന്റെ ഭാര്യ നിജ എന്നിവർക്കാണ് പരുക്കേറ്റത്. യുവാവിന്റെ കാല് പട്ടിക കൊണ്ട് അടിച്ച്പൊട്ടിക്കുകയും വീട്ടിലെ...
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തോപ്പുംപ്പടി നസ്രത്ത് സ്വദേശി നിൻസൺ എന്നു വിളിക്കുന്ന ലൂയിസ് പീറ്ററിനെ(27)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിനിയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഫോട്ടോകൾ...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 340 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും....
എരുമപ്പെട്ടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെ കാണാതായി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ വരവൂർ നീർക്കോലിമുക്ക് വെട്ടുക്കാട് കോളനിയിൽ സുരേഷിൻ്റെ മകൻ അർജുനെയും (14) പന്നിത്തടം നീണ്ടൂർ പൂതോട് ദിനേശൻ്റെ മകൻ ദിൽജിത്തിനെയുമാണ് (14)...
മാനനഷ്ടക്കേസിൽ സൂറത്ത് കോടതിയുടെ ശിക്ഷ സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സത്യം ജയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരെ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നും...
സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ‘ഓപ്പറേഷൻ e-സേവ്’ എന്ന പേരിലാണ് 130-ലധികം അക്ഷയ കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധന നടക്കുന്നത്. അമിത ഫീസ് ഈടാക്കി പൊതുജനങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാലാണ് നടപടി....
മലപ്പുറം ചേളാരിയില്‍ അന്യസംസ്ഥാനക്കാരിയായ നാലുവയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ ബാലിക തിരിച്ചറിഞ്ഞു. ആലുവയില്‍ അന്യസംസ്ഥാനക്കാരിയായ ബാലിക ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് മലപ്പുറത്ത് നിന്നുള്ള പീഡന വിവരം പുറത്ത് വന്നത്. സംഭവത്തില്‍ പ്രതിയായ...
ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി. ഇതിനായി സമഗ്ര പദ്ധതിക്കു രൂപ നൽകുകയോ അല്ലെങ്കിൽ നിലവിലുള്ള നഷ്ടപരിഹാര പദ്ധതിയിൽ ഭേദഗതി വരുത്തുകയോ ചെയ്യണമെന്ന് കോടതി നിർദേശിച്ചു. പോക്സോ നിയമത്തിന്റെ പരിധിയിൽ വരുന്ന...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 43,960 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5495 രൂപ നല്‍കണം. പണിക്കൂലി വേറെ. ജൂലൈ 12ന് ശേഷം ആദ്യമായാണ് സ്വര്‍ണവില ഇന്നലെ 44000ലും താഴെ എത്തിയത്....
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് ഇപ്പോഴും ആളുകള്‍ ഒഴുകിയെത്തുകയാണ്. ദൂരെ നിന്ന് വരെ ആളുകള്‍ എത്തുന്നുണ്ട്. യാത്രക്കാരുടെ സൗകര്യത്തിന് തലസ്ഥാനത്ത് നിന്ന് പുതുപ്പള്ളിയിലേക്ക് പാക്കേജ് ടൂര്‍...
നടിയെ ആക്രമിച്ച കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വിചാരണ ജൂലായ് 31 ന് ഉള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു....
എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സംസ്ഥാന സർക്കാരിന്റെ മെഡിക്കൽ, ഡെന്റൽ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാർത്ഥികളുടെ സീറ്റ് അലോട്ട്മെന്റ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. www.cee.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ സീറ്റ്...
മിത്ത് പരാമർശത്തിൽ സ്പീക്കർ എ എന്‍ ഷംസീറിനെതിരെ എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ കേസെടുത്തിൽ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിക്കും. സ്പീക്കരുടെ മിത്ത് പരാമർശത്തിനെതിരായ നിയമ നടപടിയും എന്‍എസ്എസ് ആലോചിക്കുന്നുണ്ട്.എൻഎസ്എസിനെ ശത്രുപക്ഷത്ത് നിർത്താതെ മിത്ത് വിവാദത്തെ രാഷ്ട്രീയമായി...
ആര്‍എസ്എസ് ഓഫീസിന്റെ ഗേറ്റില്‍ മൂത്രമൊഴിച്ച യുവാവിനെ അറസ്റ്റുചെയ്തു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പരാതിയില്‍ ഗേറ്റില്‍ മൂത്രമൊഴിച്ച യുവാവാനെതിരെയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്കെതിരെയുമാണ് കേസ്. ആര്‍എസ്എസിന്റെ പ്രാദേശിക ഓഫീസിന്റെ ഗേറ്റിന് മുന്നിലാണ് യുവാവ് മൂത്രമൊഴിച്ചത്....
ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ വിവാദത്തില്‍ സംവിധായകന് രഞ്ജിത്തിനെതിരെ സിപിഐ നേതാവ് കെ പ്രകാശ് ബാബു. സംവിധായകന് വിനയന് കേവലമായി ആരോപണം ഉന്നയിച്ചതല്ലെന്ന് പ്രകാശ് ബാബു പറഞ്ഞു. നേമം പുഷ്പരാജ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരാതി ഉന്നയിച്ചത്. ജൂറിയെ...
വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ കേരളം മാതൃകാപരമായ നിലവാരം പുലർത്തുന്നുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. കേരളം സ്ഥിരമായി ഉയർന്ന സാക്ഷരതാ നിരക്ക് കൈവരിക്കുകയും വിദ്യാഭ്യാസത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ ഗണ്യമായ പുരോഗതി കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ലിംഗഭേദമോ...
മലയാള സിനിമാ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. ആദ്യ കാലത്ത് സിനിമയിലും പിന്നീട് മലയാള സീരിയൽ രംഗത്തും ശ്രദ്ധേയമായ അനവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമായിരുന്നു. കരൾ രോഗ ബാധിതനായി എറണാകുളത്തെ സ്വകാര്യ...
ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന് എസ് സേതുമാധവനും വിഎച്ച്പി നേതാക്കളും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. ചങ്ങനാശേരി എന്‍എസ്എസ് ആസ്ഥാനത്ത് വച്ചായിരുന്നു കൂടിക്കാഴ്ച. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വി.ജി തമ്പി,...
നാമജപയാത്രയ്ക്കെതിരെ കേസ് എടുത്ത സംഭവത്തിൽ ബിജെപി പ്രതിഷേധിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. സ്പീക്കർ ഷംസീറിന് എതിരെയാണ്.ഹിന്ദു മതത്തെ പരസ്യമായി ആക്ഷേപിക്കുന്ന രീതി ആണ് സ്പീക്കറുടേത്..ശബരിമല പ്രക്ഷോഭത്തെ...
ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ആലുവ മാർക്കറ്റിലാണ് തെളിവെടുപ്പ് നടത്തിയത്. കുട്ടിയുടെ ചെരുപ്പ്, കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിച്ച തുണി എന്നിവ പൊലീസ് കണ്ടെത്തി. പ്രതി...
ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം ലഭിച്ച മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ജയിൽമോചിതനായി. നട്ടെല്ലിന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് സുപ്രിംകോടതി ശിവശങ്കറിന് രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ഇന്നലെ കോടതിയിൽ നിന്ന് ജാമ്യം...
ആളുമാറി കേസെടുത്തതിനെത്തുടർന്ന് 80 കാരി നാല് വർഷം കോടതി കയറിയിറങ്ങേണ്ടി വന്നുവെന്ന പരാതിയിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന പൊലീസ് മേധാവി പരാതിയെക്കുറിച്ച് അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ...
ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികള്‍ക്കായി ചൈല്‍ഡ് ലൈന്‍ ഇന്ത്യ ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന 1098 ടോള്‍ഫ്രീ കോള്‍ സെന്റര്‍ സംവിധാനം പൂര്‍ണമായും വനിത ശിശു വികസന വകുപ്പിന്റെ കീഴിലാക്കിയതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 481 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും....
പുതുപ്പള്ളി മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കി സിപിഐഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കും മണ്ഡലത്തിലെ പഞ്ചായത്തുകളുടെ ചുമതല വിഭജിച്ചു നല്കി. സ്ഥാനാര്‍ത്ഥിയുടെ സാധ്യത പട്ടികയിലുള്ള ജെയ്ക്ക് സി തോമസിന് മണര്‍കാട് പഞ്ചായത്തിന്റെ ചുമതല...
നികുതിയും നികുതി കുടിശ്ശികയും അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തുകളും നഗരസഭകളും നൽകുന്ന നോട്ടീസുകളിൽ ഉപയോഗിക്കുന്ന അധികാരത്തിന്റെ ‘ഭീഷണി സ്വരം’ ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. നോട്ടീസുകളിൽ ഉപയോഗിച്ചിരിക്കുന്ന പ്രയോഗങ്ങൾ നികുതി ദായകരെ പ്രകോപിപ്പിക്കുന്നതാണെന്നും കാലം മാറിയിട്ടും ഇത്തരം ശൈലികൾ...
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ സ്വർണവില ചാഞ്ചാടുന്നുണ്ട്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. ഇന്ന് 120 രൂപയും കുറഞ്ഞു. ഇതോടെ രണ്ട് ദിവസംകൊണ്ട് 360...
പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്നു മുതൽ അപേക്ഷിക്കാം. മുഖ്യഘട്ട അലോട്ട്മെൻറുകളിലും സപ്ലിമെന്ററി അലോട്ട്മെന്റുകളിലും അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കുമാണ് അപേക്ഷിക്കാനാവുക. രാവിലെ 10 മുതൽ അപേക്ഷ സ്വീകരിക്കും....
താനൂർ കസ്റ്റഡി മരണത്തിൽ ഗുരുതര ആരോപണവുമായി മരിച്ച താമിർ ജിഫ്രിയുടെ കുടുംബം. യുവാവിനെ താനൂരിൽ നിന്ന് അർധരാത്രിയിൽ കസ്റ്റഡിയിലെടുത്തെന്ന പൊലീസ് വാദം തെറ്റാണെന്നും ചേളാരിയിൽ നിന്നും വൈകീട്ട് അഞ്ചുമണിക്ക് കസ്റ്റഡിയിലെടുത്തിരുന്നെന്നും കുടുംബം പറയുന്നു. താമസസ്ഥലത്ത് നിന്നും...
ഡോ വന്ദന ദാസ് കൊലക്കേസ് പ്രതി ജി സന്ദീപ് ജാമ്യം തേടി ഹൈക്കോടതിയിൽ. നിരപരാധിയാണെന്നും ജാമ്യം അനുവദിക്കണമെന്നും പറഞ്ഞുകൊണ്ടാണ് സന്ദീപ് ഹർജി നൽകിയത്. അരക്ഷിതമായ മാനസികാവസ്ഥയിലായിരുന്നു എന്നാണ് സന്ദീപിന്റെ വാദം. മരുന്നിന്റെ സ്വാധീനത്താൽ എന്താണ് താൻ...
തിരുവനന്തപുരത്ത് എൻഎസ്എസിന്റെ നാമജപ ഘോഷയാത്രയ്ക്ക് തുടക്കം. പാളയത്തെ ഗണപതി ക്ഷേത്രത്തിൽ നിന്നും പഴവാങ്ങി ക്ഷേത്രം വരെയാണ് ഘോഷയാത്ര നടക്കുക. ജില്ലയിലെ പ്രമുഖ ബിജെപി നേതാക്കൾ ഘോഷയാത്രയിൽ പങ്കെടുത്തു. പ്രതിഷേധത്തിലൂടെ ഉയർത്തുന്നത് വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണ് ഇത്...
സ്പീക്കര്‍ എ.എൻ ഷംസീർ നടത്തിയ ഗുരുതരമായ പരാമര്‍ശങ്ങളിൽ സർക്കാരിന്റെ നിലപാട് അറിയണമെന്ന് എൻഎസ്എസ്. ഷംസീറിന്റെ വിശദീകരണം ഉരുണ്ട് കളി. എം വി ഗോവിന്ദന്റേത് പാർട്ടി സെക്രട്ടറിയുടെ അഭിപ്രായമായി മാത്രമേ കാണുന്നുള്ളൂ. വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരം ആയിട്ടില്ല....