ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുവത്സരാഘോഷത്തിന് കടുത്ത നിയന്ത്രണം. കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം ഇക്കുറി കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ആഘോഷങ്ങള്‍ക്ക് 9.30 വരെ മാത്രമായിരിക്കും അനുമതിയുണ്ടാവുക. ഒന്‍പത് മണിമുതൽ നഗരത്തിലടക്കം നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്ന്...
തമിഴ്നാട്ടിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടി. സെപ്റ്റംബർ 15 വരെയാണ് തമിഴ്നാട് സർക്കാർ നിയന്ത്രണങ്ങൾ നീട്ടിയത്. എല്ലാ ആരാധനാലയങ്ങളും വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ അടച്ചിടും. ഞായറാഴ്ചകളിൽ ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒൻപത് മുതൽ 12...
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഗുരുവായൂര്‍ നഗരസഭയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.58 ശതമാനമായതിനെ തുടര്‍ന്നാണ് നിയന്ത്രണം. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവരുടെ എണ്ണം കുറയ്ക്കും. ദേവസ്വം ജീവനക്കാരെയും നാട്ടുകാരെയും ക്ഷേത്രദര്‍ശനത്തിന് അനുവദിക്കില്ല. പുതിയ വിവാഹ...
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുമതിയുള്ളത്. ഭക്ഷ്യോൽപന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, മത്സ്യം, മാംസം, പാൽ എന്നിവ വിൽക്കുന്ന കടകളും കള്ളുഷാപ്പുകളും ഇന്നു രാവിലെ 7...
ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനായി രാജ്യത്ത് നിന്നുള്ള അപേക്ഷകള്‍ റദ്ദാക്കിയതായി റിപ്പോർട്ട് . എല്ലാ അപേക്ഷകളും റദ്ദാക്കിയതായി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി തദ്ദേശീയര്‍ക്ക് മാത്രമേ ഹജ്ജ് കര്‍മ്മം...
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾക്ക് പുല്ലുവില നൽകി ആരോഗ്യവകുപ്പിൽ ഇന്റർവ്യൂ.തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് കൊവിഡ് മാനദണ്ഡം ലംഘിച്ച് അഭിമുഖം നടക്കുന്നത്. ആശുപത്രി ജീവനക്കാരുടെ ഒഴിവുകളിലേക്കുള്ള അഭിമുഖത്തിനായി ആയിരക്കണക്കിനാളുകളാണ് എത്തിയത്. പത്രങ്ങളില്‍...
കൊവിഡ് മാഗനിർദേശങ്ങൾ ജൂൺ 30വരെ തുടരണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. രോഗബാധ കൂടിയ ജില്ലകളിൽ വ്യാപനം തടയുന്നതിനായി പ്രാദേശിക നിയന്ത്രണ നടപടികളുമായി മുന്നോട്ട് പോകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം...
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ജില്ലകളില്‍ ആറുമുതല്‍ എട്ടാഴ്ച വരെ അടച്ചിടല്‍ തുടരണമെന്ന് പ്രമുഖ മെഡിക്കല്‍ ഗവേഷണ സ്ഥാപനമായ ഐസിഎംആര്‍. രോഗ സ്ഥിരീകരണ നിരക്ക് പത്തുശതമാനത്തിന് മുകളിലുള്ള ജില്ലകള്‍ വരും ദിവസങ്ങളിലും അടഞ്ഞുതന്നെ കിടക്കണമെന്നാണ് ഐസിഎംആര്‍...
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ LDF മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20നു മൂന്നരയ്ക്കു സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുമ്പോള്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നത് 750 പേരെന്ന് വിവരം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു രണ്ടു മീറ്റര്‍ അകലത്തില്‍ പ്രത്യേക ഇരിപ്പിടം...
യാത്രാപാസിനായി അപേക്ഷിക്കുന്നവര്‍ക്കെല്ലാം പാസ് നല്‍കാനാകില്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. നാളെ മുതല്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കേണ്ടിവരും. നിര്‍മാണ മേഖലയിലെ ആളുകളെ ജോലിക്കെത്തിക്കേണ്ടത് ഉടമ പ്രത്യേക വാഹനത്തിലാണ്. അത്യാവശ്യത്തിന് പുറത്തിറങ്ങാന്‍ സത്യവാങ്മൂലം ആവശ്യമാണ്. ജോലിക്ക് പോകാന്‍ പാസ്...
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനം വീണ്ടുമൊരു ലോക്ക് ഡൗണിലേക്ക് കടക്കുകയാണ്. ശനിയാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്ന സമ്പൂര്‍ണ ലോക്ഡൗണുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാത്രി 7.30 വരെ പ്രവര്‍ത്തിക്കാമെന്ന് മാര്‍ഗരേഖ...
കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ ഞായറാഴ്ച വരെ ലോക്ഡൗണിന് സമാന നിയന്ത്രണങ്ങൾ. അവശ്യ സർവ്വീസുകൾക്ക് മാത്രമാണ് അനുമതി. സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളിലും 25 ശതമാനം ജീവനക്കാരെ വച്ച് പ്രവർത്തിക്കണമെന്നാണ്...
മലപ്പുറത്ത് കൊവിഡ് വൈറസ് രോഗബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് ജില്ലാ ഭരണകൂടം. 55 പഞ്ചായത്തുകളിൽ മെയ് 14 വരെ നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു. കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്...
സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതു-സ്വകാര്യമേഖല, നിര്‍മ്മാണ മേഖല, തോട്ടം, കയര്‍, കശുവണ്ടി, മത്സ്യസംസ്കരണ മേഖല, സ്ഥാപനങ്ങള്‍, ഫാക്ടറികള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിനായി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലേബര്‍ കമ്മീഷണര്‍ പുറത്തിറക്കി. നിലവിലെ സാഹചര്യത്തില്‍...
സംസ്ഥാനത്ത് കൊവിഡ് വ്യാപനവും വാക്സിൻ വിതരണം പുരോഗമിക്കുന്നതിനിടെ ഇന്നും വാക്സിൻ കേന്ദ്രങ്ങളിൽ തിരക്ക്. എറണാകുളത്തും പാലക്കാടും തിരുവനന്തപുരത്തും പല വാക്സിൻ കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ജനങ്ങൾ വാക്സിൻ കേന്ദ്രങ്ങളിൽ...
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ക്ക് പുറമെ ചൊവ്വ മുതല്‍ ഞായര്‍ വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.നിയന്ത്രണങ്ങള്‍...
കൊവിഡ് രണ്ടാം തരംഗത്തെ നേരിടാൻ തയ്യാറെടുത്ത് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടന. കേരളാ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ടീച്ചേർസ് അസോസിയേഷൻ, തിരുവനന്തപുരം ശാഖയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 100 ഡോക്ടർമാർക്ക് ഗുരുതര കൊവിഡ് രോഗികളുടെ...
ഓൺലൈനിൽ ബുക്ക് ചെയ്താൽ മദ്യം വീട്ടിലെത്തിക്കുന്ന സംവിധാനത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഇപ്പോൾ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും അതെല്ലാം സർക്കാർ നയത്തിന്റെ ഭാഗമായി തീരുമാനിക്കേണ്ട കാര്യമാണെന്നും എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ബെവ്ക്യു ആപ്പിന്റെ കാര്യത്തിലും...
ശ്രദ്ധിക്കുക: മദ്യപാനം ആരോഗ്യത്തിന് ഹാനികരം കോവിഡ് സാഹചര്യം രൂക്ഷമായതിനെ തുടർന്ന് ബെവ്കോ ഹോം ഡെലിവറിക്ക് അടുത്തയാഴ്ച മുതല്‍ തുടക്കമാകും. ആദ്യ ഘട്ടമായി തിരുവനന്തപുരത്തും എറണാകുളത്തും നടപ്പാക്കും. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ...
കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ. തിയേറ്ററുകളും മാളുകളും ജിമ്മുകളും സ്വിമ്മിംഗ് പൂളുകളും ക്ലബ്ബുകളും വിനോദപാർക്കുകളും ബാറുകളും ബെവ്കോ വില്പനശാലകളും അടച്ചിടും. ആരാധനാലയങ്ങളിലും വിവാഹച്ചടങ്ങിലും 50 പേർക്ക് മാത്രമാകും പ്രവേശന...
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബെവ്കോ വില്‍പ്പനശാലകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കില്ല. നേരത്തെ ബാറുകള്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സിനിമാ തിയേറ്ററുകളും ബാറുകളും ഉള്‍പ്പെടെ...
സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ തിരുവനന്തപുരത്ത് കര്‍ശന പൊലീസ് പരിശോധന നടക്കുകയാണ്. അനാവശ്യമായി പുറത്തിറങ്ങിയവരില്‍ നിന്ന് പിഴയീടാക്കുകയും കേസെടുക്കുകയും ചെയ്തു. പൊതുവില്‍ ജനം നിയന്ത്രണം പാലിച്ചു....
എറണാകുളത്ത് ഇന്നും നാളെയും രോഗികളുടെ എണ്ണം കൂടുമെന്ന് ജില്ലാ കലക്ടർ എസ് സുഹാസ്. ജനങ്ങൾ ജാഗ്രത പാലിക്കണം. പ്രാദേശിക കണ്ടെയ്ൻമെന്റ് സോണിൽ അടക്കം പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗം ചേർന്നിരുന്നു....
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ കര്‍ശനമാക്കും. ആദ്യ ദിവസം ബോധവൽക്കരണമാണ് നടത്തിയതെങ്കില്‍ ഇന്ന് മുതല്‍ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ ഇന്നലെയാണ്...
സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിരെ കുറിച്ച് ആലോചിക്കാന്‍ ഇന്ന് വീണ്ടും ഉന്നതതല യോഗം ചേരും. വൈകീട്ട് 3.30 നാണ് യോഗം ചേരുക. സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. വർക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കും....
കൊവിഡ് രോഗ വ്യാപനം കൂടിയതിനാൽ ശ്രീചിത്തിര തിരുനാൾ ആശുപത്രിയിൽ ഒപി പരിശോധനയിലും അഡ്മിഷൻ ചികിത്സയിലും നിയന്ത്രണം ഏർപ്പെടുത്തി .അടിയന്തിര ചികിത്സയെ ബാധിക്കാതെ ആയിരിക്കും മേൽ നിയന്ത്രണം. സാധാരണ ചെയ്തു വരുന്ന ശസ്ത്രക്രിയകൾ നിലവിലുള്ള കൊവിഡ് വ്യാപനം...
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് രാത്രി മുതല്‍ തിങ്കളാഴ്ച രാവിലെ വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കര്‍ഫ്യൂയാണ് പ്രഖ്യാപിച്ചത്. നിലവില്‍ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കോവിഡ്...
തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ നാളെ വീണ്ടു യോഗം ചേരും. തീരുമാനം നാളത്തെ യോഗത്തിൽ ഉണ്ടാകും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യോഗം നടക്കുക. ഇന്ന് യോഗം ചേർന്ന് തീരുമാനങ്ങളാകാതെ പിരിയുകയായിരുന്നു.കടുത്ത നിയന്ത്രണം...
തൃശൂർ പൂരത്തിന്റെ കൊടിയേറ്റം ഇന്ന് നടക്കും. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.15നും 12നും മധ്യേയും പാറമേക്കാവിൽ 12.05നുമാണ് കൊടിയേറ്റം. കൊവിഡ് മാനദണ്ഡം പാലിച്ചാണ് കൊടിയേറ്റ ചടങ്ങ് നടക്കുക. പൂരത്തിന്റെ ഭാഗമായുള്ള പ്രദര്‍ശനത്തിന് പാസ് ഉപയോഗിച്ചുള്ള പ്രവേശനം...