സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ പഠിക്കാൻ പഞ്ചാബ് ധനകാര്യ-എക്സൈസ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം കേരളത്തിൽ. തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷുമായി, പഞ്ചാബ് ധനകാര്യ- എക്സൈസ് വകുപ്പ് മന്ത്രി...
കൃഷി വകുപ്പിന്റെ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി. ഓണത്തിന് വിഷരഹിതമായ പച്ചക്കറികള്‍ വീട്ടുവളപ്പില്‍ തയ്യാറാക്കുക ലക്ഷ്യമിട്ടാണ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി നടപ്പിലാക്കുന്നത്. പച്ചക്കറി ഉല്പാദനത്തില് സമൂഹത്തിലെ...
ഒന്നര ആഴ്ചത്തെ വിദേശയാത്രക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തിരിച്ചെത്തി. പുലർച്ചെ മൂന്ന് മണിക്കാണ് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. അമേരിക്കയിലെ ലോക കേരള സഭ മേഖല സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പ്രവാസികളുമായും കൂടികാഴ്ച...
പ്രശസ്ത നടന് പൂജപ്പുര രവിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. നാടകാസ്വാദകരുടെ മനസ് കീഴടക്കിയാണ് പൂജപ്പുര രവി കലാരംഗത്ത് കടന്നുവന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളം ആരാധകരുള്ള അദ്ദേഹം പില്ക്കാലത്ത് സിനിമയിലൂടെ വിശേഷിച്ച് ഹാസ്യ കഥാപാത്രങ്ങളുടെ ആവിഷ്കാരത്തിലൂടെ...
ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിനായി പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല,സ്പീക്കർ എഎൻ ഷംസീർ, ധനമന്ത്രി കെഎൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി ജോയ് എന്നിവരും നോർക്ക...
നടൻ ഹരീഷ് പേങ്ങന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. പച്ചയായ മനുഷ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ അഭിനേതാവായിരുന്നു ഹരീഷ് പേങ്ങനെന്ന് മുഖ്യമന്ത്രി പിണറായി അനുസ്മരിച്ചു. ചെറുതെങ്കിലും അദ്ദേഹം അവതരിപ്പിച്ച പല വേഷങ്ങളും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നതാണെന്നും...
മുഖ്യമന്ത്രി പിണറായി വിജയന്റെ യു എസ്, ക്യൂബ യാത്രകൾക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. അടുത്ത മാസം 8 മുതൽ 18 വരെയാണ് യാത്ര. യുഎസ് യാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം സ്പീക്കറും ധനമന്ത്രിയും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും...
സംസ്ഥാനത്ത് 97 പുതിയ സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. കണ്ണൂർ ധർമ്മടം ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട് വച്ചാണ് സംസ്ഥാന തല ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി....
സമൂഹമാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപം തടയാന്‍ കര്‍ക്കശ നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. നിയമ പരിപാലനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. തൃശൂര്‍...
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. നിയമ നിർമ്മാണം അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഇന്ന് ഉച്ചയ്ക്ക് 3.30ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ്...
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതിനിടെ, മുഖ്യമന്ത്രിയും...
ഫയലുകള്‍ വേഗം തീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓഫീസുകളില്‍ വരുന്നവര്‍ ആരുടെയും ഔദാര്യത്തിന് വരുന്നവരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന താലൂക്ക് തല അദാലത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന...
എസ്എൻസി ലാവ്ലിൻ കേസ് വീണ്ടും മാറ്റിവെച്ചു. കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് ജസ്റ്റിസ് സിടി രവികുമാർ പിന്മാറി. അഭിഭാഷകൻ സമയം തേടിയ സാഹചര്യത്തിലാണ് ഇന്ന് കേസ് മാറ്റിയത്. കേസ് പരിഗണനയ്ക്ക് വന്നപ്പോൾ...
സംസ്ഥാനത്തെ അതിദരിദ്രരായ 64,006 കുടുംബങ്ങള്‍ ഇനി സര്‍ക്കാരിന്റെ സംരക്ഷണയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ച് നീക്കുകയെന്നതാണ് ‘അതിദാരിദ്ര്യമുക്ത കേരളം’ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ...
വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തിയ സ്റ്റാലിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭാ സമ്മേളനഘട്ടമായിട്ടും ഇവിടെ എത്തിച്ചേര്‍ന്നത് വൈക്കം സത്യഗ്രഹത്തോടുള്ള അദ്ദേഹത്തിന്റെയും തമിഴ്നാടിന്റെയും ആഭിമുഖ്യമാണ് പ്രകടിപ്പിക്കുന്നതെന്ന് പിണറായി പറഞ്ഞു. ഇന്ത്യാചരിത്രത്തില്‍ സമാനതകളില്ലാത്ത സമരമുന്നേറ്റമായിരുന്നു...
ബ്രഹ്മപുരത്തെ മാലിന്യസംസ്കരണ പ്ലാന്റിലെ തീ മാര്‍ച്ച് 13ന് പൂര്‍ണമായും അണച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസിന്റെ നേതൃത്വത്തില്‍ വിവിധ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സംവിധാനം കൂടി പ്രയോജനപ്പെടുത്തി ഏകോപിതമായ പ്രവര്‍ത്തനമാണ്...
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ചയും അവധിയാക്കണമെന്ന ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. ഭരണ പരിഷ്ക്കര കമ്മീഷന്റെതായിരുന്നു ശുപാർശ. എന്നാൽ എൻജിഒ യൂണിയനും സെക്രട്ടറിയേറ്റ് സർവീസ് അസോസിയേഷനും നിർദ്ദേശത്തെ ശക്തമായി എതിർത്തു. ഇതേ തുടർന്നായിരുന്നു...
മുഖ്യമന്ത്രി പിണറായി വിജയന്റെ അമിത സുരക്ഷയില്‍ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു. ഇന്നലെ മുഖ്യമന്ത്രിക്കെതിരെ പത്തോളം സ്ഥലങ്ങളില്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടായി. മുഖ്യമന്ത്രി കടന്നു പോകുന്ന സ്ഥലങ്ങളില്‍ പ്രതിപക്ഷ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍...
ഇടതു സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള മൂന്നാം നൂറുദിന കര്‍മപരിപാടിക്ക് ഇന്ന് തുടക്കം. ഫെബ്രുവരി 10 മുതല്‍ നൂറു ദിവസം കൊണ്ട് 15896.03 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മുട്ടത്തറയില്‍ 400...
തുർക്കിയിലെ ദുരന്തം സമാനതകളില്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഗാധമായ ദുഃഖം ഉണ്ടാക്കുന്നു. എല്ലാവിധ ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തണം. തുർക്കിയിലും സിറിയയിലും സഹായമെത്തിക്കാൻ രാജ്യം തയ്യാറെടുത്തുകഴിഞ്ഞു. സംസ്ഥാനവും സഹായം നൽകും. മരിച്ചവർക്ക് കേരള നിയമസഭയുടെ ആദരാഞ്ജലി അർപ്പിക്കുന്നതായും...
പൊലീസിനുള്ളിലെ ക്രിമിനലുകളുടെ എണ്ണം പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്. ആറുവർഷത്തിനിടെ ക്രിമിനൽ കേസുകളിൽപ്പെട്ടത് 828 പൊലീസുകാരെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചത്. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പിരിച്ചുവിട്ട പി.ആർ. സുനുവും ഇതിൽ രണ്ടു...
ഇടുക്കിയിലെ ഭൂമി പ്രശ്നം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. നാളെ രാവിലെ പത്തു മണിക്കാണ് യോഗം. വനം, റവന്യൂ, നിയമ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. ഇടുക്കിയിലെ ഭൂ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന്...
വിഴിഞ്ഞം സമരത്തില്‍ സമവായ നീക്കത്തിന് സര്‍ക്കാര്‍ ശ്രമം ഊര്‍ജ്ജിതമായി. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിമാരുടെ യോഗം വിളിച്ചു. വിഴിഞ്ഞം വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിയ മന്ത്രിമാരെയാണ് യോഗത്തിന് ക്ഷണിച്ചത്. വൈകീട്ട് അഞ്ചുമണിക്കാണ് യോഗം...
ജയിലിനുള്ളില്‍ അന്തേവാസികള്‍ക്ക് നിയമലംഘനം നടത്താനുള്ള സാഹചര്യമുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോട് മൃദുസമീപനമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അസി. പ്രിസണ്‍ ഓഫീസര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊബൈല്‍, ലഹരി...
മയക്കുമരുന്നിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായുള്ള ‘ഗോള്‍ ചലഞ്ചി’ന് ഇന്ന് തുടക്കം. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് അഞ്ചു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ‘മയക്കുമരുന്നിനെതിരെ ഫുട്ബോള്‍ ലഹരി’...
കേരളത്തിൽ തുടർച്ചയായി കൂടുതൽ കാലം മുഖ്യമന്ത്രിയായതിന്റെ റെക്കോർഡ് ഇനി പിണറായി വിജയന്. മുഖ്യമന്ത്രി പദത്തിൽ ഇന്ന് 2364 ദിവസം പിന്നിടുമ്പോൾ സി അച്യുതമേനോന്റെ റെക്കോഡാണ് പിണറായി വിജയൻ മറികടന്നത്. ഇന്നാണ് സി അച്യുതമേനോന്റെ റെക്കോർഡ് പിണറായി...
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ളവരുടെ മോചനത്തിനായി മുഖ്യമന്ത്രിയുടെ ഇടപെടല്‍. തടവിലായവരെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്ക് കത്തയച്ചു. തടവിലായവരുടെ മോചനത്തിനായി ഇടപെടാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനും...
സിംഗിൾ ഡ്യൂട്ടി അടക്കം കെഎസ്ആർടിസിയിലെ പരിഷ്കാര നടപടികളുമായി സഹകരിച്ചാൽ എല്ലാ മാസവും അഞ്ചാം തീയതി ശമ്പളം ഇതായിരുന്നു മുഖ്യമന്ത്രി തൊഴിലാളികൾക്ക് നൽകിയ ഉറപ്പ്. പിന്നാലെ നടന്ന ചർച്ചയിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള പരിഷ്കരണ നടപടികളോട് യൂണിയൻ നേതാക്കൾ സഹകരിച്ചു....
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിയമനങ്ങളില്‍ ആളെ നിയമിക്കുന്നതിന് സിപിഎം ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ച് കത്തെഴുതിയെന്ന വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി. ക്ലിഫ് ഹൗസില്‍ എത്തിയാണ് ആര്യാ രാജേന്ദ്രന് പരാതി നല്‍കിയത്....
നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം രണ്ടിന്റെ ഭാഗമായുള്ള കേരള കാന്‍സര്‍ കെയര്‍ സ്യൂട്ടിന്റെ കാന്‍സര്‍ സ്ക്രീനിംഗ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന് പുറത്തിറക്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കേരള കാന്‍സര്‍...
സംസ്ഥാനത്തെ സ്പോര്‍ട്സ് സ്കൂളുകൾക്ക് പ്രത്യേക പാഠ്യപദ്ധതി വികസിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. പാഠ്യപദ്ധതി വികസിപ്പിക്കുന്നതിനുള്ള ചുമതല എസ്.സി.ഇ.ആര്.ടിക്ക് നല്‍കും. ചോദ്യപേപ്പര്‍ നിര്‍മ്മാണവും അച്ചടിയും, പരീക്ഷ നടത്തിപ്പ്, മൂല്യ നിര്‍ണ്ണയം,...
രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ 9 സർവകലാശാലാ വൈസ് ചൻസർമാർക്ക് (വിസി) ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശം നൽകിയ നടപടി അസ്വഭാവികമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ചാൻസലർ പദവി ദുരുപയോഗം ചെയ്യുന്നുവെന്നും ഇല്ലാത്ത അധികാരം...
മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഉണ്ടായ ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചു മൂടി എന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്. രോഗാതുരമായ മനസാക്ഷിയുള്ളവർക്കേ ഇത്തരം...
മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്താനുള്ള സര്‍ക്കാരിന്റെ പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം. ലഹരിക്കെതിരെ നവകേരള മുന്നേറ്റം എന്ന ക്യാമ്പെയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കും. നവംബര്‍...
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചതിന് പിന്നാലെ സംസ്ഥാനത്തെ സാഹചര്യം മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. ഡിജിപി അനിൽ കാന്ത്, ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച...
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടന്നത് ആസൂത്രിത ആക്രമണങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരം ആക്രമണങ്ങളാണ് ഉണ്ടായത്. മുഖംമൂടി ആക്രമണങ്ങളും പോപ്പുവര്‍ ഫ്രണ്ട് നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സീനിയര്‍ പൊലീസ് അസോസിയേഷന്...
ആർ കെ ഐക്ക് കീഴിൽ പദ്ധതികൾക്ക് അംഗീകാരം റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി നടപ്പാക്കുന്നതിന് വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതി നിർദ്ദേശങ്ങൾ തത്വത്തിൽ അംഗീകരിച്ചു. തോട്ടപ്പള്ളി പൊഴിമുഖത്ത് ഗ്രോയ്നുകളുടെ നിർമ്മാണം, നാശോന്മുഖമായ കാടുകളുടെ പാരിസ്ഥിതിക പുനരുജ്ജീവനം,...
മലങ്കര സഭാതര്‍ക്കം പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. യാക്കോബായ-ഓർത്തഡോക്സ് സഭ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം. ചീഫ് സെക്രട്ടറി അധ്യക്ഷനായി, ആഭ്യന്തര സെക്രട്ടറിയും നിയമ സെക്രട്ടറിയും ഉള്‍പ്പെടുന്ന സമിതി...
എസ്എൻസി ലാവ്ലിൻ കേസ് വീണ്ടും മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്നും ചേർന്നില്ല. ഇന്ന് രണ്ട് മണിക്കാണ് ലാവ്ലിൻ കേസ് ചേരാൻ നിശ്ചയിച്ചിരുന്നത്. അഞ്ചാമത്തെ കേസായി പരിഗണനാപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ചീഫ്...
കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നാണ് ഗവര്‍ണറുടെ ആരോപണം. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി അയച്ച കത്തുകള്‍ പുറത്തുവിട്ടു. വിസി പുനര്‍നിയമനം...
നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപഭോഗത്തെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിനെതിരെ നാടാകെ അണിനിരന്നുള്ള പ്രതിരോധം തീര്‍ക്കാന്‍ നമുക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരിമരുന്നുകളുടെ ലക്കുകെട്ട ഉപയോഗം ആ വ്യക്തികളെ...
വിഴിഞ്ഞം പദ്ധതി നിര്‍ത്തിവെക്കണമെന്ന ഒരു വിഭാഗം ആളുകളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഗണിച്ച് തീരശോഷണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കും. സമിതിയോട് മൂന്ന്...
എംവി ഗോവിന്ദന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായതോടെ പുതിയ മന്ത്രിയാരെന്ന ചര്‍ച്ചകളിലേക്ക് സിപിഎം കടക്കുന്നു. അടുത്ത വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പുതിയ മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമുണ്ടാകും. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരന്നവരെ പരിഗണിക്കേണ്ടെന്നാണ് പാര്‍ട്ടി...
സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം മറ്റന്നാള്‍ മുതൽ തുടങ്ങും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന് നിർവ്വഹിക്കും. വൈകുന്നേരം 4 മണിക്ക് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിലിന്റെ...
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്സീന് മജീദിനെതിരെ കാപ്പ ചുമത്തണമെന്ന് പൊലീസ്. ഫര്സീന് സ്ഥിരം കുറ്റവാളിയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ഡിഐജിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ...
കേരള സർക്കാരിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്സി സംവിധാനമായ കേരള സവാരിയിലെ യാത്ര വൈകും. സവാരി ആപ് പ്ലേ സ്റ്റോറിൽ ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. സാങ്കേതിക പ്രശ്നങ്ങൾ കാരണം ആപ്പ് വൈകുമെന്ന് തൊഴിൽ വകുപ്പ് വിശദീകരിക്കുന്നുണ്ട്....
സംസ്ഥാന സർക്കാർ തുടങ്ങന്ന ഓൺലൈൻ ടാക്സി സംവിധാനം ‘കേരള സവാരി’ ഇന്ന് പ്രവർത്തനം ആരംഭിക്കും. യാത്രക്കാർക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ ടാക്സി തൊഴിലാളികൾക്ക് അർഹമായ പ്രതിഫലം ലഭ്യമാക്കാനും കേരള സവാരിയിലൂടെ സാധിക്കുമെന്നാണ്...
അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കു വേണ്ടി മാത്രം ഒരു സ്ഥാപനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവയവ മാറ്റത്തിനു വലിയ തുകയാണ് ഇപ്പോള്‍ ചെലവാകുന്നത്. ഇതിനായി ചിലര്‍ വലിയ ചാര്‍ജാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രത്യേക സ്ഥാപനം തുടങ്ങുന്നത്....
ലൈഫ് ഭവനപദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചതായി മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ അറിയിച്ചു. 4,62,611 കുടുംബങ്ങളാണ് വീടിന് അര്‍ഹരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 3,11,133പേര് ഭൂമിയുള്ള ഭവന രഹിതരും 1,51,478പേര് ഭൂമിയില്ലാത്ത ഭവന രഹിതരുമാണ്....
സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം വിവിധ ധാരകൾ ഉൾച്ചേർന്ന ഒന്നായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ ധാരകളാണ് ഇന്ത്യയെ രൂപപ്പെടുത്തിയ ആശയങ്ങളായി മാറിയത്. സ്വാതന്ത്ര്യ ദിനാഘോഷം,...