ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ ലക്ഷ്യമിട്ടുള്ള ബില്‍ ഇന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ലോക്സഭയില്‍ അവതരിപ്പിക്കും. മത്സരപ്പരീക്ഷയിലെ ക്രമക്കേടിന് 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും ഒരു കോടി രൂപ പിഴയും നിര്‍ദേശിക്കുന്ന ബില്‍ ആണ് അവതരിപ്പിക്കുന്നത്....
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചക്ക് ഇന്ന് നിയമസഭയില്‍ തുടക്കമാകും. നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാന്‍ തയ്യാറാകാതിരുന്ന ഗവര്‍ണര്‍ക്കെതിരെ ഭരണപക്ഷം ആക്രമണം കടുപ്പിക്കും. നയപ്രഖ്യാപന പ്രസംഗം വെറും ഒരു മിനിറ്റിലും 17 സെക്കന്‍ഡിലും ഒതുക്കിയ ഗവര്‍ണറുടെ...
നിയമസഭാ സമ്മേളനം ഈ മാസം 25 മുതല്‍ ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും നിയമസഭ സമ്മേളനം തുടങ്ങുക. സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട്...
പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സഭ ഇന്ന് പിരിയും. അരനൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി ഇല്ലാതെ കേരള നിയമസഭ സമ്മേളിക്കുന്നത്. ഈ മാസം...
നിയമസഭാ സംഘർഷക്കേസിൽ സർക്കാരിന് തിരിച്ചടി. വാച്ച് ആന്റ് വാർഡ് അംഗത്തിന്റെ കൈയുടെ എല്ലിന് പൊട്ടൽ ഇല്ലെന്ന് മെഡിക്കൽ റിപ്പോർട്ട്. പൊട്ടലുണ്ടെന്ന് പറഞ്ഞാണ് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയത്. ഡോക്ടർമാരുമായി സംസാരിച്ച ശേഷം ജാമ്യമില്ലാവകുപ്പ് ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോർട്ട്....
പ്രതിപക്ഷ എംഎൽഎമാരുടെ ബഹളത്തെ തുടർന്ന് സഭാ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് സഭ നിർത്തേണ്ടി വന്നത്. കാര്യോപദേശക സമിതിയിൽ പ്രതിപക്ഷം തങ്ങളുടെ നിലപാട് ശക്തമായി തന്നെ അറിയിക്കും. കെകെ രമയ്ക്കെതിരായ വ്യാജ പരാതിയിൽ...
പിൻവാതിൽ നിയമനങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. വിഷയത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകും. പിഎസ്സിയെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെയും നോക്കുത്തിയാക്കിയെന്നാണ് ആരോപണം. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങങ്ങളിൽ പിൻവാതിൽ നിയമനങ്ങൾ നടക്കുന്നു. സംസ്ഥാനത്തെ യുവജനങ്ങൾ ആശങ്കയിലെന്നും പ്രതിപക്ഷം ആരോപിച്ചു....
പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 14 സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റാന്‍ ഉള്ള ബില്ലുകള്‍ അടക്കം ഈ സമ്മേളനത്തിന്റെ പരിഗണനയ്ക്ക് വരും. ആദ്യദിനം തിരുവന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദം...
വഖഫ് നിയമനങ്ങൾ പിഎസ്സിക്ക് വിടാൻ ഉള്ള തീരുമാനം റദ്ദാക്കാനുള്ള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് അജണ്ടയ്ക്ക് പുറത്തുള്ള ബിൽ ആയി വഖഫ് ബിൽ സഭയിൽ കൊണ്ട് വരാൻ തീരുമാനിച്ചത്. പകരം...
ലോകായുക്ത നിയമഭേദഗതി ബില്‍ നാളെ നിയമസഭയില്‍ അവതരിപ്പിക്കും. ബുധനാഴ്ച അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ രണ്ട് പ്രധാന ബില്ലുകള്‍ ഒരുദിവസം കൊണ്ടുവരുന്നത് പ്രതിപക്ഷം എതിര്‍ത്തിരുന്നു. അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്ത്തകന് പദവിയില്‍ ഇരിക്കാന്‍ ആകില്ലെന്ന ലോകായുക്ത വിധി...
15ാം നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് മുതൽ. ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് 11 ഓര്‍ഡിനൻസുകൾ റദ്ദാക്കപ്പെട്ട അസാധാരണ സാഹചര്യത്തിലാണ് നിയമ നിർമാണത്തിനായി പത്ത് ദിവസത്തെ പ്രത്യേക സമ്മേളനം ചേരുന്നത്. നിയമ നിര്‍മ്മാണത്തിന് ഒക്ടോബര്‍, നവംബര്‍ മാസങ്ങളിൽ...
പൊലീസിന്റെ നിരീക്ഷണമുള്ള തിരുവനന്തപുരം നഗരത്തില്‍ അതിസുരക്ഷാ മേഖലയില്‍ സ്ഥിതിചെയ്യുന്ന, സദാ പൊലീസ് കാവലുള്ള സിപിഎം ആസ്ഥാനമായ എകെജി സെന്ററില്‍ എങ്ങനെ ആക്രമണം ഉണ്ടായെന്ന് പി സി വിഷ്ണുനാഥ്. എന്തുകൊണ്ട് പ്രതിയെ പിന്തുടര്ന്നില്ല? പ്രതിയെ പിടിക്കാന്‍ വയര്‍ലെസ്...
നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് അസാധാരണ നിയന്ത്രണം ഏര്‍പ്പെടുത്തി. സഭയിലെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കി. മാധ്യമങ്ങള്‍ക്ക് മീഡിയാ റൂം വരെ മാത്രമാണ് പ്രവേശനം അനുവദിച്ചത്. നിയമസഭ നടപടികളുമായി ബന്ധപ്പെട്ട് സഭ ടിവിയുടെ ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്....
ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ട് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്. നിയമസഭ സമ്മേളനം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, ഏറെ അനിശ്ചിതത്വത്തിന് ശേഷം ഇന്നലെ വൈകിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ടത്. രാവിലെ...
ഇന്ന് നിയമസഭാ സമ്മേളനം ചേരും. പ്രകൃതി ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് സഭ പിരിയും. സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രസംഗിക്കും. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച വരെയുള്ള സഭാ നടപടികൾ മാറ്റി വയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. തുടർന്നുളള...
ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചെമ്പോല യഥാര്‍ത്ഥമാണെന്ന് സര്‍ക്കാര്‍ ഒരു കാലത്തും അവകാശപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മോന്‍സന്റെ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പിണറായി വിജയന് സഭയെ അറിയിച്ചു. ചെമ്പോലയുടെ ആധികാരികത പരിശോധിക്കും....
നിയമസഭാ കൈയ്യാങ്കളി കേസിലെ തടസ ഹർജികൾ തള്ളി തിരുവനന്തപുരം സിജെഎം കോടതി. കൈയ്യാങ്കളി കേസിൽ നിന്നും തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്,...
പ്രണയമെന്നത് മറ്റൊരാളുടെ ജീവനെടുക്കാനോ അപായപ്പെടുത്താനോ ഉള്ള അധികാരരൂപമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരഭിമാനകൊലകള്‍ പോലെ ശക്തമായി എതിര്‍ക്കപ്പെടേണ്ട ഒന്നാണ് ഇത്. ഒരാള്‍ എങ്ങനെ ജീവിക്കണം, ആരോടൊപ്പം ജീവിക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം ഒരോരുത്തര്‍ക്കുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു....
പിഎസ് സി റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മൂന്നു വര്‍ഷം കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റുകള്‍ നീട്ടാനാകില്ല. കോവിഡ് കാലമായിട്ടും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കാലതാമസമുണ്ടായിട്ടില്ല. നിയമനം പരമാവധി പിഎസ് സി വഴി...
നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.മുഖ്യമന്ത്രി പിണറായി വിജയന് സുപ്രിംകോടതി വിധിക്ക് എതിരെ സംസാരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു....
നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടി നിയമവിരുദ്ധമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. നടപടി അസാധാരണവുമല്ല. പ്രക്ഷുബ്ധ സാഹചര്യത്തിലെ കേസുകള്‍ സാഹചര്യം മാറുമ്പോള്‍ പിന്‍വലിക്കാം. സഭ കയ്യാങ്കളിക്കേസില്‍ സുപ്രീംകോടതി വിധി അംഗീകരിക്കാന്‍ ബാധ്യസ്ഥരെന്നും മുഖ്യമന്ത്രി...
പീഡനപരാതി ഒതുക്കിതീര്‍ക്കാന്‍ ഇടപെട്ടു എന്ന ആരോപണവിധേയനായ മന്ത്രി എ കെ ശശീന്ദ്രനെതിരെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്. സ്ത്രീപീഡനം ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ഇടപെട്ടത് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. കോണ്‍ഗ്രസിലെ പി സി വിഷ്ണുനാഥാണ് അടിയന്തര പ്രമേയ...
മത്സരിക്കുന്ന 91 മണ്ഡലങ്ങളിൽ നേമം അടക്കം പത്തെണ്ണം ഒഴിച്ചിട്ട്, സ്ഥാനാർഥി നിർണയത്തിൽ സസ്പെൻസ് നിലനിർത്തി കോൺഗ്രസ്. അപ്രതീക്ഷിത സ്ഥാനാർഥികളടക്കമുള്ള കരുത്തുറ്റ പട്ടികയായിരിക്കും നാളെ പ്രഖ്യാപിക്കുകയെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ വൻ...
നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം. സ്ഥാനാര്‍ത്ഥിപ്പട്ടിക ചര്‍ച്ച ചെയ്യാനായി ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡ, രാജ്നാഥ് സിങ്, നിതിന്‍...
നിയമസഭാ തെരഞ്ഞെടുപ്പിനായി പ്രത്യേക നിരീക്ഷകർ സംസ്ഥാനത്ത് എത്തി. മൂന്ന് പ്രത്യേക നിരീക്ഷകരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. ജില്ലാ തലങ്ങളിലും മണ്ഡലതലങ്ങളിലും നിയോഗിച്ചവർക്ക് പുറമേയാണ് ഇത്തവണ സംസ്ഥാനതലത്തിൽ മൂന്ന് നിരീക്ഷകരെ കൂടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ...
നിയമസഭാ കയ്യാങ്കളിക്കേസിൽ സർക്കാരിന് തിരിച്ചടി. കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇതോടെ മന്ത്രി കെ.ടി ജലീൽ, ഇ.പി ജയരാജൻ ഉൾപ്പെടെയുള്ളവർ വിചാരണ നേരിടണം. കേസുമായി ബന്ധപ്പെട്ട് അന്നത്തെ എംഎൽഎമാരായ...
പെരുമാറ്റ ചട്ട ലംഘനം ഉള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പു രംഗത്തെ പരാതികളും ക്രമക്കേടുകളും അറിയിക്കാനായി സി വിജില്‍ ആപ്പ്. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുള്ള സംവിധാനമാണിത്. ഇതുവഴി അയയ്ക്കുന്ന പരാതികള്‍ക്കു 100 മിനിറ്റിനകം നടപടിയുണ്ടാകും. ചട്ട ലംഘനം...
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കിഴക്കമ്പലത്ത് സുരക്ഷയൊരുക്കാൻ സിഐഎസ്എഫ് (സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്) എത്തി. സിഐഎസ്എഫും പൊലീസും സംയുക്ത മാര്‍ച്ച് നടത്തി. ജനങ്ങളില്‍ സുരക്ഷാ ബോധവല്‍ക്കരണം നല്‍കുന്നതിന്റെ ഭാഗമായാണ് മാര്‍ച്ച് നടത്തിയത്. പെരുമ്പാവൂര്‍ ഡിവൈഎസ്പി എന്‍ആര്‍...
വിദേശ ഡോളർ കടത്ത് കേസിൽ സംസ്ഥാന നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ അടുത്തയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് ഇപ്പോൾ അറിയാൻ നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. നോട്ടീസ് നൽകാതെ അനൗദ്യോഗികമായി വിളിച്ചുവരുത്തി മൊഴിയെടുക്കുകയാകും ചെയ്യുകയെന്നാണ് വിവരം. സ്പീക്കറിൽ...
പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒൻപതുമണിയോടെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഇതിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ പ്രതിപക്ഷ അംഗങ്ങൾ സഭ ബഹിഷ്കരിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതിന് പിന്നാലെ ആരോപണങ്ങൾ നേരിടുന്ന...
കര്‍ഷകരുടെ പ്രതിഷേധത്തിന് അടിസ്ഥാനമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം രാജ്യതലസ്ഥാനം കര്‍ഷകരുടെ ഐതിഹാസികമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. സമീപകാലത്തെങ്ങും ദൃശ്യമാകാത്ത വലിയ ഇച്ഛാശക്തി ഈ പ്രതിഷേധത്തിന് പിന്നിലുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച്...
വ്യാഴാഴ്ച അടിയന്തര നിയമസഭ ചേരാനാണ് ഗവർണർ അനുമതി നൽകിയിരിക്കുന്നത്. നേരത്തെ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നയപ്രഖ്യാപനത്തിന് ക്ഷണിക്കാനാണ് സ്പീക്കർ എത്തിയത്. സ്പീക്കറേയും ഗവർണർ അതൃപ്തി അറിയിച്ചിരുന്നു. ആദ്യം അനുമതി തേടിയ രീതി ശരിയായില്ലെന്ന്...
നിയമസഭാ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. പ്രതികളായ മന്ത്രിമാര്‍ നാളെ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കയ്യാങ്കളി കേസില്‍ മന്ത്രിമാരടക്കം ഈ മാസം 28ന് ഹാജരാകണമെന്ന് വിചാരണ കോടതി ഉത്തരവിട്ടിരുന്നു....