കേരളം
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ അറിയിക്കാന്‍ സി വിജില്‍ ആപ്പ്
പെരുമാറ്റ ചട്ട ലംഘനം ഉള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പു രംഗത്തെ പരാതികളും ക്രമക്കേടുകളും അറിയിക്കാനായി സി വിജില്‍ ആപ്പ്.
സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുള്ള സംവിധാനമാണിത്. ഇതുവഴി അയയ്ക്കുന്ന പരാതികള്‍ക്കു 100 മിനിറ്റിനകം നടപടിയുണ്ടാകും.
ചട്ട ലംഘനം കണ്ടാല്‍ അതു മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി സി വിജില്‍ വഴി ജില്ലാ തിരഞ്ഞെടുപ്പു സെന്ററിലേക്ക് അയയ്ക്കാം. അവിടെ നിന്നു സന്ദേശം അതതു നിയമസഭ മണ്ഡലങ്ങളിലെ സ്ക്വാഡുകള്‍ക്കു കൈമാറും.
അവര്‍ ഉടന്‍ സ്ഥലത്തെത്തി നടപടി സ്വീകരിക്കും. സ്വീകരിച്ച നടപടി 100 മിനിറ്റിനകം പരാതിക്കാരനെ അറിയിക്കും. പ്ലേ സ്റ്റോറില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാം.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement