കൊച്ചി നഗരത്തില്‍ പതിനഞ്ച് വയസുകാരനെ മർദ്ദിച്ച കാര്‍ യാത്രികൻ അറസ്റ്റിൽ. എളങ്കുന്നപ്പുഴ സ്വദേശി മനുവാണ് അറസ്റ്റിലായത്. സുഹൃത്തുക്കള്‍ക്കൊപ്പം റോഡ് മുറിച്ചു കടക്കുമ്പോള്‍ കാര്‍ നിര്‍ത്തേണ്ടി വന്ന ദേഷ്യത്തിൽ, കാര്‍ യാത്രികൻ മുഖത്തടിച്ചതെന്നാണ് പത്താം ക്ലാസുകാരന്റെ പരാതി....
വനിതാ ജീവനക്കാര്‍ക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയ അഡ്വ. രാജേഷ് വിജയനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് കേരളാ ഹൈക്കോടതി സ്റ്റാഫ് അസോസിയേഷന് ബാര്‍ കൗണ്‍സിലിന് പരാതി നല്കി. കേരള ഹൈക്കോടതിയിലെ വനിതാ ജീവനക്കാര്‍ ഓണാഘോഷത്തിനണിഞ്ഞ വസ്ത്രത്തെക്കുറിച്ചായിരുന്നു അഭിഭാഷകന്റെ...
പാലക്കാട് പൊലീസ് വീഴ്ച മൂലം ആളുമാറി 84കാരിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. കുനിശ്ശേരി സ്വദേശിനി ഭാരതിയമ്മയെ ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ പൊലീസ്...
വെള്ളറട പൊലീസ് സ്റ്റേഷന്റെ ഗേറ്റ് താഴിട്ട് പൂട്ടിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. അമ്പൂരി സ്വദേശി നോബി തോമസാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം നടന്നത്. മർദനത്തിലേറ്റ പരിക്കുകളുമായി പരാതി പറയാനാണ് നോബി സ്റ്റേഷനിലെത്തിയത്. മുറിവുകളുമായി...
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ കേസില്‍ തുടർനടപടികള്‍ വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. ഹര്‍ഷിനയെ പ്രസവശസത്രക്രിയക്ക് വിധേയമാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ്...
കണ്ണൂരിൽ മൂന്ന് ട്രെയിനുകൾക്കുനേരെ കല്ലേറ്. ഞായറാഴ് രാത്രി ഏഴിനും ഏഴരയ്ക്കുമിടയിലാണ് മൂന്ന് കല്ലേറും ഉണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ ജനൽ ചില്ല് തകർന്നു. അക്രമണവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം-എൽ.ടി.ടി. നേത്രാവതി എക്സ്പ്രസ്, ചെന്നെ...
അഴിമതി കേസിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാർ കൊച്ചിയിൽ പിടിയിൽ. ചെന്നൈയിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് കൊച്ചിയിലെത്തി അശോകിനെ പിടികൂടിയത്. വൈകിട്ടോടെ ചെന്നൈയിൽ എത്തിക്കുന്ന അശോകനെ, നാളെ കോടതിയിൽ ഹാജരാക്കും....
ഉറങ്ങിക്കിടന്ന ഭാര്യയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയെന്ന വിവരത്തിന്റെ ഞെട്ടലിലാണ് തൃശൂര്‍ ചേറൂര് സ്വദേശികൾ. ചേറൂര് കല്ലടിമൂലയില സ്വദേശി ഉണ്ണികൃഷ്ണനാണ് ഭാര്യ സുലിയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊന്നുവെന്ന വിവരം അർധരാത്രിയോടെ...
കോഴിക്കോട് പുതുപ്പാടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. കെട്ടിട നിർമാണ കരാറുകാരനായ മുസ്തഫയാണ് പിടിയിലായത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾക്കെതിരെ അഞ്ച് പരാതികളാണ് താമരശ്ശേരി പൊലീസിന് ലഭിച്ചത്....
പരുമല ആശുപത്രിയിലെ എയർ എമ്പോളിസം വധശ്രമ കേസിൽ പ്രതിയായ അനുഷയുടെ ജാമ്യാപേക്ഷ കോടതി തളളി. തിരുവല്ല കോടതി പ്രതിയെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. വധശ്രമകേസിലെ ഗൂഢാലോചന ഉൾപ്പടെ പൊലീസ് അന്വേഷിക്കും. വിചിത്രമായ കൊലപാതക...
വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിയ മെഡിക്കല്‍ ബോര്‍ഡിന്റെ നടപടിക്കെതിരെ പ്രതിഷേധം നടത്തിയ ഹര്‍ഷിന അറസ്റ്റില്‍. കോഴിക്കോട് ഡിഎംഒ ഓഫീസിന് മുന്നില്‍ മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ച ഹര്‍ഷിനയടക്കം സമരസമിതിയിലെ 12 പേരാണ്...
കെഎസ്ആര്‍ടിസി ബസില്‍ 17 വയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കന് പിടിയില്‍. പത്തനംതിട്ട മൈലപ്ര സ്വദേശി പി കെ ഷിജു (42) ആണ് പിടിയിലായത്. തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ്സില്‍ ചൊവ്വാഴ്ച വൈകിട്ട്...
ആര്‍എസ്എസ് ഓഫീസിന്റെ ഗേറ്റില്‍ മൂത്രമൊഴിച്ച യുവാവിനെ അറസ്റ്റുചെയ്തു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പരാതിയില്‍ ഗേറ്റില്‍ മൂത്രമൊഴിച്ച യുവാവാനെതിരെയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്കെതിരെയുമാണ് കേസ്. ആര്‍എസ്എസിന്റെ പ്രാദേശിക ഓഫീസിന്റെ ഗേറ്റിന് മുന്നിലാണ് യുവാവ് മൂത്രമൊഴിച്ചത്....
മാനസിക വെല്ലുവിളി നേരിടുന്ന ദളിത് വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് കാക്കൂര്‍ പൊലീസ്. മൂന്ന് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും പരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു മര്‍ദനമേറ്റ കുട്ടിയുടെ അമ്മയുടെ ആരോപണം. ചീക്കിലോട്...
പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് അശ്ലീലം പറഞ്ഞ പ്രതിക്ക് നാല് വർഷം തടവും പിഴയും. എറണാകുളം ടൗൺ നോർത്ത് വനിത പൊലീസ് സ്റ്റേഷൻ ലാൻഡ് ഫോണിലേക്ക് വിളിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് അശ്ലീല...
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്രക്കാരന്റ ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള മൊബൈൽ ഫോൺ മോഷ്ടിച്ചയാളെ മണിക്കൂറുകൾക്കകം പൊക്കി റയിൽവെ പൊലീസ്. കോഴിക്കോട്ട് ചേവായൂർ കൊടുവാട്ട പറമ്പിൽ 47കാരനായ പ്രജീഷ് ആണ് അറസ്റ്റിലായത്. കുടുംബത്തോടൊപ്പം ഷൊർണൂർ...
കഴക്കൂട്ടം പൊലീസ് സ്റ്റേഷനു മുന്നിൽ പെട്രോൾ കുപ്പിയുമായി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. പൊലീസിന്റെ സമയോചിത ഇടപെടലിൽ യുവാവിനെ കീഴ്പ്പെടുത്തി രക്ഷിച്ചു. സംഭവത്തിൽ പെട്രോളുമായി നിന്ന കഠിനംകുളം സ്വദേശി റോബിൻ (39) നെതിരെ പൊലീസ് കേസെടുത്തു....
ബ്യൂട്ടി പാർലർ ജീവനക്കാരിയുടെ മുഖത്ത് മുളക്പൊടി എറിഞ്ഞ് കഴുത്തിൽനിന്ന് മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച യുവതി പിടിയിൽ. തൊളിക്കോട് പണ്ടാരവിളാകം തോട്ടരികത്തുവീട്ടിൽ മാലിനി (46) ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. നെടുമങ്ങാട് ഗവ. ഗേൾസ്...
യൂട്യൂബ് ചാനൽ വഴി മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കുന്നത് വരെ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. സുപ്രീം കോടതി ഉത്തരവിന് ശേഷവും തനിക്കെതിരെ സംസ്ഥാനത്ത് 107 കേസുകളെടുത്തു എന്നും തന്നെ...
കോഴിക്കോട് നഗരത്തിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്. നിലവിൽ പിടിയിലായ നാല് പേർക്ക് ആനക്കൊമ്പ് എത്തിച്ച് നൽകിയ തമിഴ്നാട് സ്വദേശിക്കായുള്ള അന്വേഷണമാണ് നടക്കുന്നത്. സംസ്ഥാനതലത്തിൽ വനം കൊള്ളക്കാരെ പിടികൂടാൻ നടപടി ഉടനെന്ന്...
മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മധ്യവയസ്കന് അറസ്റ്റിലായി. കാട്ടിക്കുളത്തെ വ്യാപാരിയും പുല്‍പ്പള്ളി പാടിച്ചിറ സ്വദേശിയുമായ ജോസ് (54)ആണ് അറസ്റ്റിലായത്. തിരുനെല്ലി പൊലീസ് ഇന്‍സ്പെക്ടര്‍ ജി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്....
നാല് മാസം പ്രായമുള്ള കുഞ്ഞിനെ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. ഭിക്ഷാടനത്തിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തി പണമുണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കന്യാകുമാരി എസ്പി...
പത്തനംതിട്ട കലഞ്ഞൂരിൽ ഒന്നര വർഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയതെന്ന് പൊലീസ്. പാടം സ്വദേശി നൗഷാദാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നൗഷാദിന്റെ ഭാര്യ അഫ്സാനയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ പൊലീസ് തുടരന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഭാര്യയെ...
നാഗര്‍കോവിലില്‍ നിന്നും കൈക്കുഞ്ഞിനെ തട്ടിക്കൊണ്ടു വന്ന രണ്ടുപേര്‍ തിരുവനന്തപുരത്ത് പിടിയില്‍. ചിറയന്‍കീഴ് വലിയകടയില്‍ താമസിക്കുന്ന നാടോടികളായ ശാന്തി, നാരായണന് എന്നിവരാണ് പിടിയിലായത്. ഭിക്ഷാടനത്തിനാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു വന്നതാണെന്നാണ് പൊലീസിന്റെ സംശയം. നാലുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഇവര്‍...
റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചു ബൈക്ക് മോഷണം നടത്തുന്ന സംഘം ഷൊർണൂർ പൊലീസിന്റെ പിടിയിലായി. ഈ മാസം ആറിനാണ് ഷൊർണൂരിൽ നിന്ന് രണ്ട് ബൈക്കുകൾ മോഷണം പോയത്. റെയിൽവേ ക്വാട്ടേഴ്സ് പരിസരത്ത് നിന്ന് നിർത്തിയിട്ട പാഷൻ പ്രോ...
ഉത്തർപ്രദേശിൽ എലിയെ ബൈക്ക് കയറ്റി കൊന്ന സംഭവത്തില്‍ ബിരിയാണി ഷോപ്പ് ഉടമ അറസ്റ്റില്‍. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ്, മാമുറ ഗ്രാമത്തില്‍ ബിരിയാണി ഷോപ്പ് നടത്തുന്ന സൈനുള്‍ എന്നയാളെ നോയിഡ പൊലീസ് അറസ്റ്റു ചെയ്തത്....
ഹോട്ടലുകളിൽ കോഴി ഇറച്ചി വിൽക്കുന്നതിന്റെ മറവിൽ മയക്കു മരുന്ന് കച്ചവടം. 760 ഗ്രാം ഹാഷിഷ് ഓയിലുമായി നാലു യുവാക്കൾ പൊലീസിന്റെ പിടിയിൽ. നേമം സ്വദേശികളായ അർഷാദ് (29), ബാദുഷ (26), അജ്മൽ (27), ഇർഫാൻ (28)...
കർണാടകയിലെ ശിവമോഗ ജില്ലയിൽ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫാദർ ഫ്രാൻസിസ് ഫെർണാണ്ടസിനെ കോട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ പെൺകുട്ടിയെ ജാതീയമായി അധിക്ഷേപിച്ചതായും പരാതിയുണ്ട്. ബഞ്ചാര സമുദായത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ്...
തൃശൂർ വാഴക്കോട്ടിലെ ആനക്കൊലയിൽ നിർണ്ണായക കണ്ടെത്തൽ. ആനക്കൊമ്പ് കടത്തിയ കാർ പിടികൂടി. പട്ടിമറ്റം സ്വദേശി അരുണിന്റെ കാറാണ് പിടികൂടിയത്. അരുൺ ഒളിവിലെന്ന് വനംവകുപ്പ് വ്യക്തമാക്കി. ആനക്കൊലയില്‍ പ്രതികളായ പത്തുപേരെയും തിരിച്ചറിഞ്ഞു. പന്നിയ്ക്ക് വച്ച കെണിയില്‍ വീണ്...
പാലക്കാട് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസില്‍ അര്ജുന് ആയങ്കി പിടിയില്‍. പുനെയില്‍ നിന്ന് മീനാക്ഷിപുരം പൊലീസാണ് അര്‍ജുനെ പിടികൂടിയത്. മീനാക്ഷിപുരത്ത് സ്വര്‍ണവ്യാപാരിയെ ആക്രമിച്ച് 75 പവന് സ്വര്‍ണം കവര്‍ന്ന കേസിലാണ് അറസ്റ്റ്. കേസില്‍ നേരത്തെ...
മലപ്പുറം എടവണ്ണ ബസ് സ്റ്റാൻഡിലെ സദാചാര പ്രശ്നത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ തന്നോടും സഹോദരനോടും ഒരു സംഘമാളുകൾ മോശമായി...
മാലിന്യം തള്ളാൻ ഓട്ടോയിൽ എത്തിയവർ കോർപ്പറേഷൻ ജീവനക്കാരനെ മർദിച്ചു. കൊച്ചിൻ കോർപ്പറേഷൻ 14ാം വാർഡിലെ സാനിറ്റേഷൻ ജീവനക്കാരനും ഹെൽത്ത് സ്ക്വാഡ് അംഗവുമായ ചെറായി സ്വദേശി അരുണിനാണ് (39) മർദനമേറ്റത്. സംഭവത്തിൽ കൊല്ലം സ്വദേശി ബിനുവിനെ പൊലീസ്...
വെണ്മണി ചെറുവല്ലൂർ മുഹമ്മദ് ഹനീഫ എന്നയാളിന്റെ വീടിന്റെ പറമ്പിൽ കെട്ടിയിരുന്ന രണ്ട് വളർത്തു പോത്തുകള്‍ മോഷണം പോയ കേസില്‍ കൂടുതൽ പ്രതികൾ അറസ്റ്റിൽ. രണ്ടാം പ്രതിയായ ചെറിയനാട് കോടംപറമ്പിൽ വീട്ടിൽ ദിനേശ് കെ ആർ എന്നയാൾ...
കുന്നംകുളത്ത് മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർമാർ പിടിയിൽ. അണ്ടത്തോട് സ്വദേശി അൻവർ, ഇയാൽ സ്വദേശി രബിലേഷ് എന്നിവരാണ് പിടിയിലായത്. കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് മദ്യലഹരിയിൽ വാഹനമോടിച്ച ഡ്രൈവർമാരെ പൊലീസ് പിടികൂടിയത്. ബസ്സുകൾ...
ഗുജറാത്തിൽ അമുൽ ബ്രാൻഡിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് യുവാവിനെതിരെ കേസ്. അമുൽ പാലിൽ യൂറിയ അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയെന്നാണ് ആരോപണം. അമുൽ ബ്രാൻഡിന്റെ ഉടമസ്ഥതയിലുള്ള ‘ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ’ നിർമ്മാണ യൂണിറ്റായ...
ആന്ധ്രപ്രദേശിൽനിന്ന് വിമാനത്തിൽ കേരളത്തിലെത്തി മോഷണം നടത്തി വിമാനത്തിൽത്തന്നെ മടങ്ങുന്ന കള്ളൻ സമ്പതി ഉമ പ്രസാദ് (32) പിടിയിൽ. ഏറെ നാളായി പൊലീസിനെ വലയ്ക്കുന്ന പ്രതിയെ, സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പിടികൂടിയത്. ആന്ധ്രയിലെ ഖമ്മം സ്വദേശിയാണ് ഉമ...
കൈക്കൂലി കേസിൽ വീണ്ടും സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിലായി. തൃശ്ശൂർ ആറങ്ങോട്ടുകര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് ടി അയ്യപ്പനാണ് പിടിയിലായത്. 5000 രൂപയാണ് ഇയാൾ സർക്കാർ സേവനം തേടിയെത്തിയ ഉപഭോക്താവിൽ നിന്ന് കൈക്കൂലി ചോദിച്ച് വാങ്ങിയത്....
ഷാജൻ സ്കറിയയെ ഉടൻ പിടികൂടുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദർവേശ് സഹേബ്. ഷാജനായി വ്യാപക അന്വേഷണം നടക്കുകയാണെന്നും അദേഹം പറഞ്ഞു. പൊലീസിലെ ക്രിമിനലുകളെ കണ്ടെത്തി അത്തരക്കാരെ പിരിച്ചു വിടാൻ ഉറപ്പായും തുടർനടപടികൾ ഉണ്ടാകും. പൊലീസ്...
ഥാർ ജീപ്പിൽ ലഹരിമരുന്ന് കടത്തുന്നതിനിടെ, തൃശൂർ സ്വദേശികളായ യുവാവും യുവതിയും പാലക്കാട്ട് പിടിയിലായി. തൃശ്ശൂർ മുകുന്ദപുരം സ്വദേശിനി ഷമീന, തളിക്കുളം സ്വദേശി മുഹമ്മദ് റയിസ് എന്നിവരാണ് 62 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. കസബ പൊലീസും ജില്ലാ...
വിയ്യൂർ ജയിലിൽ വച്ച് അസിസ്റ്റന്റ് സൂപ്രണ്ടിനെ മർദിച്ച സംഭവത്തിൽ ആകാശ് തില്ലങ്കേരി അറസ്റ്റിൽ. കോടതിയുടെ അനുമതിയെ തുടർന്ന് പൊലീസ് വിയ്യൂർ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. ജയിൽ ഉദ്യോഗസ്ഥർ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ആകാശ് തില്ലങ്കേരി വ്യക്തമാക്കി. കാപ്പാ...
പല്ലശ്ശനയിൽ വധൂവരൻമാരുടെ തലമുട്ടിച്ച സംഭവത്തിൽ പ്രതി സുഭാഷ് അറസ്റ്റിൽ. ദേഹോപദ്രവമേൽപ്പിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. വധൂവരൻമാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് നടപടി. ആചാരമെന്ന പേരിൽ കാട്ടിക്കൂട്ടിയ അതിക്രമം സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വൻ വിമർശനത്തിന്...
പി വി ശ്രീനിജിൻ എം എൽ എ നൽകിയ അപകീർത്തി കേസിൽ ഷാജൻ സ്കറിയയ്ക്ക് മുൻകൂർ ജാമ്യം നിഷേധിച്ച് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഷാജൻ സ്കറിയയെ ഉടൻ പൊലീസ് പിടികൂടും. കേസിൽ എസ്.സി –...
കൊണ്ടോട്ടി: രണ്ടുകോടി രൂപയോളം വിലവരുന്ന പാമ്പിൻവിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നുപേർ പോലീസ് പിടിയിൽ. പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി ശ്രീമംഗലം വീട്ടിൽ പ്രദീപ് നായർ (62), പത്തനംതിട്ട അരുവാപ്പുലം മുൻ പഞ്ചായത്ത് പ്രസിഡന്റ്...
തിരുവനന്തപുരത്ത് വിഴിഞ്ഞം അടിമലതുറയിൽ രക്ഷിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ വൈദികൻ പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയതായി പരാതി. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ 26 ന് ആറു...
മുട്ടപ്പലത്തെ വീട് കവർച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട പിടിയിൽ. അഴൂർ മുട്ടപ്പലം ആയുര്‍വേദ ആശുപത്രിക്ക് സമീപം പ്ലാവില പുത്തൻ വീട്ടിൽ മിന്നല്‍ ഫൈസല്‍ എന്ന ഫൈസല്‍ (41) ആണ് പിടിയിലായത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി വധശ്രമം,...
കായംകുളത്തെ വ്യാജസർട്ടിഫിക്കറ്റ് കേസിൽ നിഖിൽ തോമസ്, അബിൻ സി രാജുമായി തെളിവെടുപ്പിനെത്തി പൊലീസ്. സർട്ടിഫിക്കറ്റ് നിർമ്മിച്ച എറണാകുളത്തെ ഓറിയോൺ ഏജൻസിയിലാണ് പൊലീസ് ഇരുവരെയും തെളിവെടുപ്പിന് എത്തിച്ചത്. ഓറിയോൺ എന്ന സ്ഥാപനത്തിലാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചതെന്നാണ് ഇവർ...
പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്ന പരാതിയിൽ നാലു പേരെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മറ്റത്തൂർ തൊടുകുത്തുപറമ്പ് സ്വദേശി മുഹമ്മദ് ഇഖ്ബാൽ (32), മലപ്പുറം ആലത്തൂർപടി സ്വദേശി ഷംസുദ്ദീൻ (37), മഞ്ചേരി പുൽപറ്റ...
വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ കോളജിൽ ജോലി തരപ്പെടുത്തിയ കേസിൽ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യ അറസ്റ്റിൽ. നീലേശ്വരം പൊലീസ് സ്റ്റേഷനിൽ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് കെ. വിദ്യയുടെ അറസ്റ്റ്...
വർഗീയ വിദ്വേഷം പടർത്തുന്ന വിധത്തിൽ വിഡിയോ തയാറാക്കി പ്രചരിപ്പിച്ചതിന് കൊച്ചിയിലെ ചാണക്യ ന്യൂസ് റിപ്പോർട്ടറും യൂട്യൂബറുമായ യുവാവ് അറസ്റ്റിൽ. പൂക്കോട്ടുംപാടം അഞ്ചാംമൈൽ നിവാസി വേനാനിക്കോട് ബൈജു (44) ആണ് അറസ്റ്റിലായത്. പെരിന്തൽമണ്ണ മനഴി ബസ് സ്റ്റാൻഡിനടുത്തുള്ള...
വിസ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ കേരളത്തിൽ വർധിക്കുന്നു. കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് സംസ്ഥാന വ്യാപകമായി കോടികൾ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മുംബൈ സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ. തട്ടിപ്പിനിരയാവരുടെ പരാതിയിൽ ജിജോ വിൽഫ്രഡ് ക്രൂയിസ്, ജൂലിയസ്...