Connect with us

കേരളം

സിലബസ് പരിഷ്കരണം പഠനഭാരം വർദ്ധിപ്പിക്കും, മലയാളം പഠിക്കാൻ കുട്ടികൾ മടിക്കുമെന്ന് വ്യാപക പരാതി

Published

on

CBSE C EXAM

സിബിഎസ്ഇ 2021-22 കരിക്കുലത്തിൽ ഒൻപത്, പത്ത് ക്ലാസ്സുകളിലെ മലയാളം സിലബസിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾക്കെതിരെ വ്യാപക പരാതി. സിലബസിലെ പുതിയ മാറ്റങ്ങൾ അനുസരിച്ച് പാഠഭാ​ഗങ്ങൾ പഠിച്ചെടുക്കുക കുട്ടികൾക്ക് അസാധ്യമാണെന്നാണ് ആക്ഷേപം.

പുതിയ മാറ്റങ്ങൾ കുട്ടികളുട‍െ പഠനഭാരം വർദ്ധിപ്പിക്കുമെന്നും മാതൃഭാഷാ പഠനത്തിൽ നിന്ന് കേരളത്തിലെ സിബിഎസ്ഇ വിദ്യാർത്ഥികളെ അകറ്റാൻ മാത്രമേ ഉപകരിക്കൂ എന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം വരെ അടിസ്ഥാന പാഠാവലി, കേരളപാഠാവലി എന്ന പുസ്തകങ്ങളിൽ നിന്നായി പത്ത് പാഠങ്ങളും, വ്യാകരണ ഭാഗങ്ങളായ സന്ധി, സമാസം, പ്രയോഗം, വിധി – നിഷേധം, അംഗാംഗി വാദ്യം, കത്തെഴുത്ത്, ഉപന്യാസം, അവധാരണം, ഉപപാഠപുസ്തകം എന്നിവയാണ് പഠിപ്പിച്ച് വന്നിരുന്നത്. എന്നാൽ പുതിയ കരിക്കുലം അനുസരിച്ച് വ്യാകരണ ഭാഗങ്ങളോടൊപ്പം അടിസ്ഥാന കേരളപാഠാവലിയിലെ മുഴുവൻ പാഠഭാഗങ്ങളും ചേർത്തിട്ടുണ്ട്.

കേരള സിലബസ് വിദ്യാലയങ്ങളിലെ അധ്യയന രീതിയും ചോദ്യങ്ങളുടെ മാതൃകയും സിബിഎസ്ഇ സിലബസ്സിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ കേരള സിലബസ് കുട്ടികളെപ്പോലെ ഇത്രയേറെ പാഠ്യ ഭാഗങ്ങൾ പഠിച്ചെടു.ക്കുക സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അസാധ്യമായിരിക്കുമെന്ന് പരാതിക്കാർ പറയുന്നു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം57 mins ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം22 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം7 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം7 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version