ദേശീയം
‘ആണവ ചരക്ക്’ എന്ന് സംശയം; ചൈനയില്‍ നിന്ന് പാകിസ്താനിലേക്ക് പോയ കപ്പല്‍ ഇന്ത്യ പിടിച്ചെടുത്തു
ചൈനയില്‍ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കുകപ്പല്‍ മുംബൈയില്‍ പിടിച്ചെടുത്തു. ആണവ, ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാമിൽ ഉപയോഗിക്കാന്‍ കഴിയുന്ന ‘ഇരട്ട ഉപയോഗ ചരക്ക്’ ഉണ്ടെന്ന സംശയത്തെ തുടർന്ന് ഇന്റലിജന്‍സ് നല്കിയ വിവരം അനുസരിച്ച് ഇന്ത്യൻ സുരക്ഷാ ഏജൻസികളാണ് കപ്പൽ തടഞ്ഞത്. മുംബൈ നവ ഷെവാ തുറമുഖത്തുവെച്ചാണ് ചരക്കുകപ്പല്‍ തടഞ്ഞത്. പരിശോധനയില്‍ ഇറ്റാലിയന്‍ നിര്‍മ്മിത കംപ്യൂട്ടര്‍, ന്യൂമറിക്കല്‍ കൺട്രോള് മെഷീന് എന്നിവ പിടിച്ചെടുത്തു. ജനുവരി 23നാണ് കപ്പല്‍ തടഞ്ഞതെന്ന് റിപ്പോർട്ടുകൾ പറയുന്നു
മാൾട്ടയുടെ പതാക ഘടിപ്പിച്ച വാണിജ്യ കപ്പലായ സിഎംഎ സിജിഎം, ആറ്റില തുറമുഖത്ത് നിര്‍ത്തി ഇറ്റാലിയൻ കമ്പനിയുടെ കമ്പ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ മെഷീൻ അടങ്ങിയ ചരക്ക് പരിശോധിച്ചു. പാകിസ്താൻ്റെ മിസൈൽ വികസന പരിപാടിയുടെ നിർണായക ഭാഗങ്ങൾ നിർമ്മിക്കാൻ സിഎൻസി യന്ത്രം ഉപയോഗിക്കുന്നതാണെന്ന് റിപ്പോർട്ടുകളില്‍ പറയുന്നു. യൂറോപ്പിൽ നിന്നും യുഎസിൽ നിന്നും നിയന്ത്രിത വസ്തുക്കൾ സ്വന്തമാക്കാനും തിരിച്ചറിയലിൽ നിന്ന് രക്ഷപ്പെടാൻ ഐഡൻ്റിറ്റി മറയ്ക്കാനും പാകിസ്താൻ ചൈനയെ ഒരു മാർഗമായി ഉപയോഗിക്കുമെന്ന് ആശങ്കയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.