Connect with us

കേരളം

വയനാട്ടിലും ലോൺ ആപ്പ് ആത്മഹത്യ; ഗൃഹനാഥന്റെ ആത്മഹത്യ ലോണ്‍ കെണിയെന്ന് സംശയം

Published

on

Himachal Pradesh Himachal Pradesh cloudburst (74)

വയനാട് അരിമുളയില്‍ ഗൃഹനാഥന്റെ അത്മഹത്യ ലോണ്‍ ആപ് ഭീഷണിമൂലമെന്ന് സംശയം. ചിറകോണത്ത് അജയരാജാണ് ആത്മഹത്യ ചെയ്തത്. ഭീഷണി സന്ദേശം അയച്ച നമ്പറിലേക്ക് പൊലീസ് മരണവിവരം അറിയിച്ചപ്പോള്‍ നല്ല തമാശയെന്നായിരുന്നു മറുപടി.

ഇന്നലെ രാവിലെയാണ് അജയരാജ് വീട്ടില്‍ നിന്നും ജോലിക്കായി പോയത്. ഇതിന് പിന്നാലെ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചലില്‍ പ്രദേശത്തെ ഒരു തോട്ടത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അജയരാജ് കിഡ്‌നി പേഷ്യന്റാണ്. ഇതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതയും മാനസികസംഘര്‍ഷവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്റെയും ബന്ധുക്കളുടെയും പ്രാഥമിക നിഗമനം.

എന്നാല്‍ ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെ അജയരാജിന്റെ ഏതാനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അവരുടെ ഫോണിലേക്ക് ചില അശ്ലീലദൃശ്യങ്ങളും സന്ദേശങ്ങളും ലഭിച്ചു. തുടര്‍ന്ന് ഇവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അശ്ലീല സന്ദേശം ലഭിച്ച നമ്പറിലേക്ക് അജയരാജ് മരിച്ചെന്ന് പൊലീസ് മെസേജ് അയച്ചപ്പോള്‍ നല്ല തമാശയെന്നായിരുന്നു മറുപടി. പന്ത്രണ്ടംഗ ഇന്റര്‍നെറ്റ് നമ്പറില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാളുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version