ദേശീയം
സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അശോക് ഭൂഷണ് ഇന്ന് വിരമിക്കും
സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അശോക് ഭൂഷണ് ഇന്ന് വിരമിക്കും.കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് അശോക് ഭൂഷണ് 2016-ലാണ് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത്. ബുധനാഴ്ചയായിരുന്നു സുപ്രീംകോടതിയിലെ അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിനം.
കൊവിഡില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നതായിരുന്നു അവസാനം പുറപ്പെടുവിച്ച ഉത്തരവ് . അയോധ്യ ഉള്‍പ്പെടെ നിരവിധി കേസുകളില്‍ വിധി പ്രസ്ഥാവിച്ച ബഞ്ചില്‍ അംഗമായിരുന്നു..
ഉത്തര്‍പ്രദേശിലെ ജൗണ്‍പൂര്‍ സ്വദേശിയായ അശോക് ഭൂഷണ് അലഹാബാദ് സര്‍വകലാശാലയില്‍ നിന്നും നിയമബിരുദം നേടി. 1979 മുതല്‍ അഭിഭാഷകനായി അലഹാബാദ് കോടതിയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 2001 ഏപ്രില്‍ 24ന് അലഹാബാദ് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജായി.