ദേശീയം
തുല്യ നീതി വേണം: സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ റദ്ദാക്കണമെന്ന് സുപ്രീം കോടതിയില്‍ ഹർജി
സിബിഎസ്ഇയിലും സംസ്ഥാന ബോര്‍ഡിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുല്യ നീതി നല്‍കണമെന്നും സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. നേരത്തെ സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തില്‍ ആവശ്യവുമായി ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
അതേസമയം കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും പ്ലസ്ടു മൂല്യനിര്‍ണയും ആരംഭിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ വിധി നിര്‍ണായകമാകും.അതേസമയം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് പരീക്ഷ വേണ്ടെന്ന കാര്യത്തിൽ തീരുമാനമായത്.
ഏറെ നാളത്തെ അനിശ്ചിതത്വത്തിനും ചർച്ചക്കും ഒടുവിലാണ് പരീക്ഷ വേണ്ടെന്ന് വയ്ക്കുന്നത്. വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ഇക്കാര്യത്തിൽ ആശങ്ക അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ഉന്നത തല യോഗത്തിൽ പറഞ്ഞു. കൊവിഡ് വ്യാപനം രാജ്യത്ത് അതിരൂക്ഷമാണ്.
ചില സംസ്ഥാനങ്ങളിൽ കൊവിഡ് കുറഞ്ഞ് വരുന്നുണ്ടെങ്കിലും മറ്റ് ചിലയിടങ്ങളിൽ ലോക് ഡൗൺ അടക്കമുള്ള സാഹചര്യം നിലവിലുണ്ട്. വിദ്യാര്‍ത്ഥികളുടെ സുരക്ഷയിൽ ഒരുതരത്തിലും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് വിലയിരുത്തിയാണ് പരീക്ഷ വേണ്ടെന്ന നിര്‍ണ്ണായക തീരുമാനം എടുക്കുന്നത്.